&imwidth=640&imheight=360)
റിയാദ്: യെമനിലെ ഹൂതി വിമതർ സൌദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശ്രമിച്ചതായി സൌദി അറേബ്യ സ്ഥിരീകരിച്ചു. ഇറാൻ ബന്ധമുള്ള വിമത സംഘടനയായ ഹൂതികളുമായുള്ള പോരാട്ടം ശക്തമായതിന് ശേഷം ആദ്യമായാണ് റിയാദിന് നേരെ ഇത്തരത്തിലൊരു ആക്രമണശ്രമം ഉണ്ടാകുന്നത്. പുലർച്ചെ നടന്ന ആക്രമണ ശ്രമം തടഞ്ഞതായി സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. റിയാദിൽ വൻ സ്ഫോടന ശബ്ദം കേട്ടതായും തുടർന്ന് വിമാനത്താവളത്തിന് സമീപം പുക ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റെഡ് സീ പോർട്ട് നഗരമായ യാൻബു, തായിഫ്, ബൈഷ്, ഫറസാൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മറ്റ് ആക്രമണ ശ്രമങ്ങളെയും പരാജയപ്പെടുത്തിയതായി സഖ്യസേന അറിയിച്ചു. യാൻബുവിലാണ് സൌദിയുടെ പ്രധാന എണ്ണ-വാതക പ്രധാന പൈപ്പ് ലൈൻ അവസാനിക്കുന്നത്. റിയാദിലെ പ്രധാന കേന്ദ്രങ്ങളും യാൻബുവിലെ സൌദിയിലെ അരാംകോയുടെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും അവിടെ വൻ തീപിടിത്തമുണ്ടായതായും ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ, ഇത് സംബന്ധിച്ച തെളിവുകളൊന്നും പുറത്ത് വിട്ടിട്ടില്ല. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജറനൽ യഹ്യ സരി അവകാശപ്പെട്ടു. യെമനിലെ സനാ നഗരത്തെ ലക്ഷ്യമിട്ട് സൌദി സഖ്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണെന്നും യഹ്യ വ്യക്തമാക്കി. യെമനിലെ ഹൂതി വിമതർ തന്ത്രപ്രധാനമായ മോഖ നഗരവും റെഡ് സീയുടെ തെക്കേ അറ്റത്തുള്ള ബാബ് എൽ മന്ദെബ് കടലിടുക്കിലെ ദ്വീപുകളും പിടിച്ചെടുത്തിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ (tariffs) ചുമത്താൻ നിർദേശം നൽകുന്ന ബില്ലിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ നിയമം ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് 262-159 വോട്ടുകൾക്കാണ് ബില്ല് പാസാക്കിയത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചത്. വാഷിംഗ്ടണിലെ ഉക്രെയ്ന്റെ ശക്തരായ വക്താക്കളിൽ ഒരാളായിരുന്ന സെറ്റർ ലിൻഡ്‌സെ ഗ്രഹാമിന്റെ സ്മരണക്കായി ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്റ്റ് ഓഫ് 2026 (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന് നിയമത്തിന് പേരിട്ടിരിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ മുകളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വലിയ അളവിലാണ് റഷ്യ എണ്ണയും പ്രകൃതിവാതകവും വിൽക്കുന്നത്. കൂടുതൽ നികുതി ചുമത്തുമെന്ന് ഭയപ്പെടുത്തി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് മറ്റ് രാജ്യങ്ങൾ കുറയ്ക്കുന്നത് വഴി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിതരാക്കാനുമാണ് പുതിയ നിയമം. അതെസമയം പുതിയ നിയമം ഇന്ത്യയ്ക്കോ ചൈനയ്ക്കോ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളുടെ മേലോ ഉടൻതന്നെ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നില്ല. പകരം അത്തരം തീരുവകൾ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിയമപരമായ അധികാരം അമേരിക്കൻ പ്രസിഡന്റിനാണ്. ഇന്ത്യ, ചൈന, യു.എ.ഇ, തുർക്കി, സിംഗപ്പൂർ, അസർബൈജാൻ, കസാഖിസ്ഥാൻ, ഹംഗറി, കിർഗിസ്ഥാൻ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ സെക്കൻഡറി ടാരിഫ് വ്യവസ്ഥകൾക്ക് കീഴിൽ 100 ശതമാനം വരെ തീരുവ ഈടാക്കാൻ അർഹതയുള്ള രാജ്യങ്ങളായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ബില്ലിൽ ഒപ്പുവെച്ചതുകൊണ്ട് മാത്രം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ സ്വയം 100% തീരുവ നിലവിൽ വരുന്നില്ല. റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് ഇന്ത്യ തുടരുകയാണെങ്കിൽ യുഎസ് പ്രസിഡന്റ് തന്റെ അധികാരം ഉപയോഗിച്ച് ആവശ്യമെങ്കിൽ തീരുവ ചുമത്താൻ ഈ നിയമം അധികാരം നൽകുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ട്രംപ് 100% തീരുവ നടപ്പിലാക്കിയാൽ നിലവിലുള്ള മറ്റ് തീരുവകൾക്ക് പുറമെയായിരിക്കും ഈ അധിക ബാധ്യത വരിക. എന്നാൽ നിയമം യുഎസ് എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ അടക്കം തിരിച്ചടി ഉണ്ടാകുക. അതെസമയം ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ പാകിസ്ഥാനിലെ ഊർജ്ജക്ഷാമത്തെയും ഇന്ധന പ്രതിന്ധിയെയും നേരിടാൻ സർക്കാർ കടുത്ത സാമ്പത്തിക ചുരുക്കൽ നടപടികളിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി കടകളും മാളുകളും രാത്രി 9 മണിക്ക് അടയ്ക്കണമെന്നും വിവാഹങ്ങളിൽ ഒരു വിഭവം മാത്രമേ വിളമ്പാവൂ എന്നും ഉത്തരവിട്ടു. പാകിസ്ഥാനിൽ പെട്രോളിന് ലിറ്ററിന് 4.10 രൂപ വർദ്ധിച്ച് 384.34 (132.74 ഇന്ത്യൻ രൂപ) പാകിസ്ഥാൻ രൂപയിലെത്തി നിൽക്കുകയാണ്. ഹൈ-സ്പീഡ് ഡീസൽ ലിറ്ററിന് 6.41 രൂപ വർദ്ധിച്ച് 415.83 (143.62 ഇന്ത്യൻ രൂപ) പാകിസ്ഥാൻ രൂപയായി. എൽഎൻജി (LNG) വിതരണത്തിലുണ്ടായ കുറവും ആഗോളതലത്തിൽ ഇന്ധന വില വർദ്ധിച്ചതും പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ നിരക്കുകൾ കുത്തനെ ഉയർത്താൻ കാരണമായത്. മാർച്ചിൽ യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാനമായ രീതിയിൽ സ്കൂളുകൾക്ക് അവധി നൽകിയും, സർക്കാർ ജീവനക്കാരുടെ ഇന്ധന ഉപയോഗം വെട്ടിക്കുറച്ചും പാകിസ്ഥാൻ പ്രതിസന്ധിയെ പ്രതിരോധിച്ചിരുന്നു. നിലവിലെ വിജ്ഞാപനപ്രകാരം ഫെഡറൽ ജീവനക്കാരുടെ വിദേശ യാത്രകൾക്ക് മൂന്ന് മാസത്തെ വിലക്കും, അത്യാവശ്യ ഘട്ടങ്ങളിൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഇക്കോണമി ക്ലാസ് യാത്രാ അനുമതിയും ഉൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. വിവാഹ ഹാളുകളും ആഘോഷ സ്ഥലങ്ങളും രാത്രി 10 മണിക്ക് ശേഷവും, റെസ്റ്റോറന്റുകളും കഫേകളും രാത്രി 11 മണിക്ക് ശേഷവും പ്രവർത്തിക്കാൻ പാടില്ല. സർക്കാർ വകുപ്പുകൾ പുതിയ വാഹനങ്ങൾ വാങ്ങുന്നത് പൂർണ്ണമായി നിരോധിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള സർക്കാർ വാഹനങ്ങളുടെ ഇന്ധന ഉപയോഗം 50% ആയി കുറച്ചു. സായുധ സേന, അർദ്ധസൈനിക വിഭാഗങ്ങൾ, നിയമപാലകർ, അവശ്യ സേവനങ്ങൾ, ഫെഡറൽ ബോർഡ് ഓഫ് റെവന്യൂ (FBR) എന്നിവയുടെ വാഹനങ്ങളെ ഇന്ധന നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ സംഘടനകളുടെ ഭരണപരവും പ്രവർത്തനരഹിതവുമായ വിഭാഗങ്ങൾക്ക് ഇന്ധന വെട്ടിക്കുറയ്ക്കൽ ബാധകമായിരിക്കും. അതേസമയം, ഫാർമസികൾ, ആശുപത്രികൾ, പെട്രോൾ-സിഎൻജി പമ്പുകൾ, ഐടി കമ്പനികൾ, കോൾ സെന്ററുകൾ, ജിമ്മുകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ ഈ സമയപരിധി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ (tariffs) ചുമത്താൻ യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് തീരുമാനിച്ചു. ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്റ്റ് ഓഫ് 2026 (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന് വിളിക്കപ്പെടുന്ന ബിൽ 262-159 വോട്ടുകൾക്കാണ് പ്രതിനിധി സഭ അംഗീകരിച്ചത്. കഴിഞ്ഞ മാസം സെനറ്റിൽ 86-11 വോട്ടുകൾക്ക് പാസാക്കപ്പെട്ട ഈ ബിൽ ഇനി ഒപ്പിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്തേക്ക് പോകും. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ മുകളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുക എന്നതാണ് പുതിയ നിയമനിർമ്മാണത്തിന്റെ ലക്ഷ്യം. സമ്മർദ്ദം ഇന്ത്യയ്ക്കും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വലിയ രീതിയിലാകും ഈ നീക്കം ബാധിക്കുക. ഇന്ത്യയ്ക്ക് പുറമെ ചൈനയും റഷ്യയുടെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ്. ഹൗസ് നടപടികൾക്കിടയിൽ ഈ രാജ്യങ്ങളെ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും പുതിയ ബിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യാന്ത്രികമായി 100 ശതമാനം തീരുവ ചുമത്തുന്നില്ല. പകരം, അത്തരം തീരുവകൾ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിയമപരമായ അധികാരം അമേരിക്കൻ പ്രസിഡന്റിനാണ് ഇത് നൽകുന്നത്. അതിനാൽ തന്നെ ട്രംപ് ഈ അധികാരം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി. വ്യാപാരം സമ്മർദ്ദത്തിൽ 2022-ൽ യുക്രെയ്ൻ യുദ്ധം ആഗോള ഊർജ്ജ വിപണിയെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഇന്ത്യയ്ക്ക് നിലവിൽ രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 40.8 ബില്യൺ ഡോളറോളം വരും. ട്രംപ് തീരുവ ചുമത്തിയാൽ അമേരിക്കയിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് വലിയ നഷ്ടവും ചെലവ് വർദ്ധനവും ഉണ്ടാകാം. ഇത് ഇന്ത്യയുടെ വ്യാപാരത്തെയും ഊർജ്ജ നയങ്ങളെയും ബാധിക്കും. റഷ്യയെ പൂട്ടാൻ ഊർജ്ജ കയറ്റുമതിയിലൂടെ റഷ്യ നേടുന്ന വരുമാനം കുറയ്ക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വലിയ അളവിലാണ് റഷ്യ എണ്ണയും വാതകവും വിൽക്കുന്നത്. കൂടുതൽ നികുതി ചുമത്തുമെന്ന് ഭയപ്പെടുത്തി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് മറ്റ് രാജ്യങ്ങൾ കുറയ്ക്കുന്നത് വഴി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിതരാക്കാനും ഈ നിയമം സഹായിക്കുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
യെമനിലെ മാർബ് പ്രവിശ്യയിൽ വച്ച് സൌദി റോയൽ എയർഫോഴ്സിൻറെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി യെമനിലെ ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു. പ്രാദേശികമായി നിർമിച്ച സർഫെയ്സ് ടു എയർ (എസ്എഎം) ഉപയോഗിച്ചാണ് വിമാനം തകർത്തതെന്നും സരീ പറഞ്ഞു. ഈ ആഴ്ചയിൽ സൌദി സഖ്യസേന 450ൽ അധികം തവണ വ്യോമാക്രമണങ്ങൾ നടത്തിയതായി സരീ ആരോപിച്ചു. തകർന്ന വിമാനത്തിൻറെ അവശിഷ്ടങ്ങൾ തിരഞ്ഞെത്തിയ സൌദി സേനയുടെ എഫ്-15, ടൈഫൂൺ വിമാനങ്ങളെ ഇതേ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തങ്ങൾ തിരിച്ചയച്ചതായും ഹൂതികൾ അവകാശപ്പെട്ടു. മെക്ക ലക്ഷ്യമിട്ടെന്ന ആരോപണം തള്ളി ഹൂതികൾ ഇസ്ലാമിൻറെ വിശുദ്ധ നഗരമായ മെക്ക ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയെന്ന സൌദി സഖ്യസേനയുടെ ആരോപണം തള്ളി ഹൂതി വക്താവ്. മെക്ക ഉൾപ്പെടെയുള്ള വിശുദ്ധ സ്ഥലങ്ങൾക്ക് തങ്ങളിൽ നിന്ന് യാതൊരുവിധ ഭീഷണിയുമില്ലെന്നും തങ്ങളുടെ ആക്രമണങ്ങൾ സൌദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും മാത്രമാണ് ലക്ഷ്യമിടുന്നതെന്നും യഹ്യ സരീ പറഞ്ഞു. കൂടുതൽ ആക്രമണങ്ങൾ അതേസമയം, സൌദി അറേബ്യയിലെ ഖമീസ് മുഷൈതിലുള്ള സൈനിക താവളത്തിനും യാൻബുവിലെ അരാംകോ എണ്ണ ഉത്പാദന കേന്ദ്രത്തിനും നേരെ ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ, ഈ രണ്ട് ആക്രമണങ്ങളെക്കുറിച്ചും സൌദി ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ചൊവ്വാഴ്ച സുഡാനിലെ സ്വർണ്ണഖനി തകർന്നുണ്ടായ അപകടത്തിൽ 60 തൊഴിലാളികൾ മരിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നിരവധി പേരെ കാണാതായിട്ടുണ്ട്. എൽ-നഹൂദ് നഗരത്തിന് സമീപമുള്ള അൽ-സറാ ഖനിയിലാണ് അപകടമുണ്ടായത്. എത്ര പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്ന് വ്യക്തതയില്ലെന്ന് രക്ഷാപ്രവർത്തനം നടത്തിയ ഖനിത്തൊഴിലാളികൾ പറയുന്നു. പാറയും മണ്ണും മാറ്റാൻ വലിയ യന്ത്രങ്ങൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടായിരുന്നു. സ്വർണ്ണ ഖനനത്തിനായി ഉപയോഗിക്കുന്ന പ്രാകൃത ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചാണ് രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തിയത്. 2023 ഏപ്രിലിൽ സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം വിദേശ പിന്തുണയ്ക്ക് പുറമെ ഇരുവിഭാഗങ്ങളുടെയും യുദ്ധച്ചെലവുകൾ കണ്ടെത്തുന്നതിൽ വലിയൊരു പങ്കും വഹിക്കുന്നത് സ്വർണ്ണ വ്യവസായത്തിലൂടെയാണ്. അധികാര തർക്കത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഈ സംഘർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഏകദേശം 2 കോടിയോളം ആളുകൾ ഗുരുതരമായ പട്ടിണി അഭിമുഖീകരിക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തം വീടുകൾ വിട്ട് പലായനം ചെയ്യേണ്ടി വന്നു. സംഘർഷം സുഡാന്റെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ദുർബലപ്പെടുത്തുകയും രാജ്യത്തുടനീളം നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുത്തുകയും ചെയ്തു. സുഡാനിൽ ആളുകൾ ജീവൻ പണയം വെച്ചാണ് സ്വർണ്ണഖനനത്തിന് ഇറങ്ങുന്നത്. അടുപ്പിച്ചടുത്തുള്ള കുഴികളായതിനാൽ ഒരെണ്ണം തകർന്നപ്പോൾ അടുത്തവയും നിലംപതിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പട്ടിണിയും പലായന പ്രതിസന്ധിയുമാണ് സുഡാൻ ഇപ്പോൾ നേരിടുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.