&imwidth=640&imheight=360)
കോഴിക്കോട്: സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ എസ്.യു.വി വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.എം. ഷാജി. മന്ത്രി ആയപ്പോൾ പെട്ടെന്ന് റേഞ്ച് റോവർ വാഹനം ഉപയോഗിച്ച് തുടങ്ങിയ ഒന്നല്ല, വർഷങ്ങളായി താൻ ഇടയ്ക്കിടെ യാത്രയ്ക്കായി ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹികമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ അഞ്ച് വർഷക്കാലം താൻ യാതൊരു അധികാരസ്ഥാനങ്ങളിലും ഇല്ലാതിരുന്നപ്പോഴും ഈ വാഹനം നിരന്തരം ഉപയോഗിച്ചിരുന്നു. നല്ല സൗഹൃദങ്ങളുള്ള വ്യക്തി എന്ന നിലയിൽ, ആവശ്യമായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് സുഹൃത്തുക്കളുടെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാർത്ത. നാടിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്?! സൈബർ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം. ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ?! ഇപ്പോൾ "ഫേമസ്" ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല. എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്. ഞാൻ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കാണാം. എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളും ഉണ്ട്. അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ വിഷയത്തിൽ നിയമപരമായ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്; കൂടാതെ, ഇത് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും അല്ല. നല്ല വാഹനങ്ങൾ വീട്ടിൽ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോടാണ്, യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, ആവശ്യമായ അനുമതി എടുത്ത് ഞാൻ ഉപയോഗിച്ചോളാം. മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും ഉള്ള അഭ്യർത്ഥന എന്തെന്നാൽ, നിങ്ങൾ എന്റെ പിന്നാലെ തന്നെ ഉണ്ടായിക്കോളൂ; നിങ്ങൾ നിരന്തരം ഓഡിറ്റും ചെയ്യണം. ഇത് പോലെയുള്ള കാര്യങ്ങളെ പറ്റി അല്ല. പകരം, എന്നെ ഭക്ഷണം തന്നു സ്നേഹിക്കുന്ന, താമസിക്കാൻ ഇടം തന്നു സഹായിക്കുന്ന, വാഹനം തരുന്ന എന്റെ സൗഹൃദങ്ങൾ, ആ സൗഹൃദങ്ങളുടെ പേരിൽ ഈ ഭരണ സംവിധാനത്തിൽ നിന്നും എന്തെങ്കിലും അവിഹിതമായി ആരെങ്കിലും നേടുന്നുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കണം. അങ്ങിനെ എന്തെങ്കിലു കണ്ടാൽ എന്നോടും പൊതു സമൂഹത്തോടും ഒരു മടിയുമില്ലാതെ വിളിച്ചു പറയണം. ഇനി ഞാൻ തന്നെ അത്തരം സൗഹൃദങ്ങൾക്ക് വേണ്ടി എന്തെങ്കിലും അവിഹിതമായി ചെയ്യുന്നു എന്ന് നിങ്ങൾ കണ്ടാൽ ഒരു ദയയും കാണിക്കരുത്; എന്നെ പൊളിച്ചടുക്കണം. പിന്നെ സി പി എം സൈബർ പോരാളികളോടും,വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാരോടും എന്റെ സ്ഥിരം "അഭ്യൂദയ കാംക്ഷി" കളോടും, നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല!! തടയൽ ഭീഷണിയുമായി യുദ്ധഭൂമിയിൽ ഇറങ്ങിയ ടീമിനോട് പറയാൻ ഉള്ളത്. ഞാൻ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തിൽ ഇറക്കാൻ അർഹതയുള്ളത് ആണെങ്കിൽ അത് ഓടുക തന്നെ ചെയ്യും. തടയാൻ എന്റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
മഞ്ചേരി: മഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 75 കോടി രൂപയുടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി വരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രി പി. കെ. ബഷീർ മഞ്ചേരി നഗരസഭയിലെത്തി ചർച്ചചെയ്തു. മഞ്ചേരി ടൗൺ മുതൽ നെല്ലിപ്പറമ്പ് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് പതിവാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയടക്കം പതിവായി കടന്നുപോകുന്ന റോഡാണിത്. മഞ്ചേരി നഗരസഭയിലെത്തിയ മന്ത്രി പി. കെ. ബഷീർ വ്യാപാരികളുമായും ഭൂമി വിട്ടുകൊടുക്കേണ്ടവരുമായും മറ്റ് റോഡ് വികസനങ്ങളെക്കുറിച്ചും നേരിട്ട് ചർച്ച നടത്തി. റോഡിലെ കുരുക്കിന് അതിവേഗം പരിഹാരം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. മൂന്നുമാസം കൊണ്ട് ഫണ്ട് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെല്ലിപ്പറമ്പ് മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗം വീതികൂട്ടി ഡ്രൈനേജ് നിർമ്മിച്ച് നവീകരിക്കും. ജസീലാ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ നവീകരണം, നടപ്പാത, ബ്യൂട്ടിഫിക്കേഷൻ, റിങ് റോഡുകൾ, ബൈപ്പാസ് വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതെസമയം നാട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജസീല ജംഗ്ഷനിൽ മേൽപ്പാലത്തിന് സാധ്യതയില്ല. എന്നാൽ സൗജന്യമായി സ്ഥലം വിട്ടുകിട്ടിയാൽ തുറക്കൽ ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ വ്യക്തമാക്കി. റോഡ് വികസനത്തിന് തടസ്സമാകുന്ന കയ്യേറ്റങ്ങൾ കണ്ടെത്താൻ റവന്യൂ വകുപ്പുമായി ചേർന്ന് ഈ മാസം തന്നെ പ്രത്യേക സംഘത്തെ നിയോഗിക്കും. കയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: പയ്യോളിയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ ബൈക്കിലെത്തിയ സംഘത്തിൻറെ ആക്രമണം. നിരന്തരം ഹോൺ അടിച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് മൂരാട് സ്വദേശികളായ വിഷ്ണുവിനെയും ഭാര്യ അഞ്ജുവിനെയും ബൈക്ക് യാത്രക്കാർ ആക്രമിച്ചത്. മൂരാടിൽ നിന്ന് പയ്യോളി ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്ന ഇവരെ പിന്തുടർന്നാണ് സ്കൂട്ടറിലെത്തിയ സംഘം ശല്യപ്പെടുത്തിയത്. തുടർന്ന് കാറിന് കുറുകെ ബൈക്ക് നിർത്തി യാത്ര തടസപ്പെടുത്തുകയും പുറത്തിറങ്ങിയ വിഷ്ണുവിനെ ഹെൽമറ്റ് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ വിഷ്ണുവിൻറെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച അഞ്ജുവിനെ അക്രമികൾ റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റ ദമ്പതികളെ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സ്വദേശിയായ സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കോതങ്കൽ ഹൈസ്കൂളിൽ കലോത്സവം നടക്കുന്നതിനിടെ അവിടെ നിന്ന് ബൈക്കിൽ വന്ന വിദ്യാർഥികൾ അമിതവേഗതയിൽ എത്തി റോഡിലൂടെ നടന്നുപോകുകയായിരുന്ന സൈതലവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സൈതലവി ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് ദൂരെ തെറിച്ചുവീണു. സൈതലവിയെ ഇടിച്ചിട്ടിട്ടും വിദ്യാർഥികൾ ബൈക്ക് നിർത്താതെ പോകുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് വിദ്യാർഥികളിൽ ഒരാൾ അപകടസ്ഥലത്ത് തന്നെ തെറിച്ചുവീഴുകയും പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് കണ്ടെത്തിയത്. അപകടം നടക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: വടകരയിലെ ബസ് സ്റ്റാന്‍ഡിലെ പുതിയ മാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി. നാല് ദിവസം തുടര്‍ന്ന സമരമാണ് ഇന്നലെ വൈകിട്ട് കളക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പിന്‍വലിച്ചത്. ലിങ്ക് റോഡ് കേന്ദ്രീകരിച്ചുള്ള സര്‍വീസ് പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വടകരയിൽ നിന്ന് കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കോട്ടക്കൽ-കൊളാവിപാലം റൂട്ടുകളിലെ തൊഴിലാളികള്‍ സമരം നടത്തിയത്. ഇന്നലെ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളും പോലീസ്-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസുടമകളും യൂണിയൻ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് ബസ് സമരം പിന്‍വലിച്ചത്. മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വടകര ഡിവൈഎസ്പി കൺവീനറായി വിദഗ്ധ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും അന്തിമ തീരുമാനം. അതിനാല്‍ ഒക്ടോബർ 10 വരെ ഈ റൂട്ടുകളിലെ ബസുകൾ ലിങ്ക് റോഡ് കേന്ദ്രീകരിച്ച് സർവീസ് നടത്താൻ തീരുമാനമായി. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ആഹ്വാനം ചെയ്ത് നടത്തുന്ന മിന്നൽ പണിമുടക്കുകൾ അംഗീകരിക്കില്ലെന്ന് ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി പറഞ്ഞു. അത്തരം നടപടികൾ ഉണ്ടായാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: കുന്നമംഗലത്തെ പാരഡൈസ് ഹോട്ടലിലെ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന ആരോപണം ആസൂത്രിത നീക്കമാണെന്ന പരാതിയുമായി ഹോട്ടലുടമ. ഹോട്ടലിൽ എത്തിയ യുവാക്കൾ ആരും കാണാതെ ഭക്ഷണത്തിലേക്ക് വണ്ടിനെ ഇടുകയായിരുന്നുവെന്നാണ് ആരോപണം. വണ്ടിനെ ഇട്ട ശേഷം യുവാക്കൾ ഹോട്ടലിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പോലീസിലും അധികൃതർക്കും പരാതി നൽകുകയുമായിരുന്നു. ആരോപണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ റഫീഖ് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടു. ശനിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. ഹോട്ടലിൽ എത്തിയ മൂന്ന് യുവാക്കൾ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന് ആരോപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് റഫീഖ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാൽ നൂറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെ സൽപ്പേരിന് ഇത് വലിയ ആഘാതമുണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹിക വിരുദ്ധരുടെ ഗുണ്ടായിസത്തിനെതിരെ കർശന നടപടി വേണമെന്നും യുവാക്കൾ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഹോട്ടൽ ഉടമ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന വാദവുമായി പരാതിക്കാരായ യുവാക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് റഫീഖ് പോലീസിൽ പരാതി നൽകിയത്. ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന ആരോപണം ഉയർന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി അടച്ചുപൂട്ടിക്കുകയും ചെയ്തു. അതേസമയം, ഭക്ഷണത്തിൽ വണ്ട് കിടക്കുന്നതായി ആരോപിച്ച് യുവാക്കൾ പകർത്തിയ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഹോട്ടലുടമ റഫീഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണമുന്നയിച്ച മൂന്ന് യുവാക്കൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സോഷ്യൽ മീഡിയ വീഡിയോയിലൂടെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ച സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്ത് (36) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് രമ്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടിക്കെതിരെ വ്യാജ ലൈംഗിക അധിക്ഷേപ പ്രചരണം നടത്തിയത്. മാതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി രമ്യയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ രമ്യ ഷിംജിത്തിന്റെ അറസ്റ്റ് നോർത്ത് പറവൂർ പോലീസ് രേഖപ്പെടുത്തി. പോക്‌സോ (POCSO) വകുപ്പുകളും ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മുൻപ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പിണങ്ങുകയായിരുന്നു. തുടർന്ന് സുഹൃത്തിനോടുള്ള പക വീട്ടാനായി മകൾക്കെതിരെ രമ്യ തുടർച്ചയായി വ്യാജ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിപ്പിക്കുകയായിരുന്നു. അധിക്ഷേപ വീഡിയോകൾ സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് സുഹൃത്ത് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോക്‌സോ കേസിൽ പ്രതി കൂടിയായ രമ്യ ഷിംജിത്തിനെ ഇന്ന് പുലർച്ചെ കണ്ണൂർ ഇരിട്ടിയിലെ ബന്ധുവീട്ടിൽ നിന്നാണ് വടക്കൻ പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ആദ്യം വഴങ്ങാതിരുന്ന രമ്യ, പോലീസ് കോടതി വാറന്റ് കാണിച്ച ശേഷമാണ് കസ്റ്റഡിയിലാകാൻ തയ്യാറായത്. കസ്റ്റഡിയിലെടുക്കുന്ന സമയത്തുണ്ടായ ബഹളങ്ങളും പോലീസ് വാഹനത്തിൽ വെച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും രമ്യ തന്നെ സ്വന്തം ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ വടക്കൻ പറവൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: കട്ടിപ്പാറയിൽ വീടിൻറെ വരാന്തയിൽ ഇരുന്ന ഗൃഹനാഥനെ കാട്ടുപന്നി ആക്രമിച്ചു. വെട്ടിഒഴിഞ്ഞ തോട്ടം എന്ന സ്ഥലത്ത് താമസിക്കുന്ന 59കാരനായ കെകെ അബ്ദുൾ ഖാദറിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ഏഴ് മണിയോടെ വീടിൻറെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അദ്ദേഹത്തിന് നേരെ ഗേറ്റ് കടന്നെത്തിയ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ അബ്ദുൾ ഖാദറിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പകൽസമയത്ത് ജനവാസ മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടാകുന്നത് പ്രദേശവാസികളിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ പ്രമേയം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റി അംഗം പി.എ. മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെയുള്ള ഇ.ഡി നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പ്രമേയം അവതരിപ്പിച്ചത്. കോഴിക്കോട് ചേർന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുകയാണ് ചെയ്യുന്നതെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ അംഗങ്ങൾ ഏകകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. യോഗത്തിലെ ചർച്ചകൾ പ്രധാനമായും തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചാകണമെന്നും ഇ.ഡി അന്വേഷണത്തിലേക്ക് മാത്രം കേന്ദ്രീകരിക്കരുതെന്നുമായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, യോഗത്തിന്റെ അവസാന ദിനത്തിൽ പി.എ. മുഹമ്മദ് റിയാസിനെ കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണ വിവരങ്ങൾ രാഷ്ട്രീയമായി പുറത്തുവന്ന പശ്ചാത്തലത്തിൽ, രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ഗൗരവമായി ചർച്ച ചെയ്യുകയായിരുന്നു. ഇ.ഡി നീക്കങ്ങളെ പാർട്ടി സമിതികളിൽ തന്നെ പ്രതിരോധിച്ചില്ലെങ്കിൽ പുറത്ത് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിപിഎം. രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് ചില മുതിർന്ന നേതാക്കൾ ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. വിശാല സംസ്ഥാന സമിതി യോഗം ഇ.ഡി നീക്കങ്ങളെ അപലപിക്കണമെന്ന നിർദ്ദേശം സംസ്ഥാന നേതൃത്വം പൊളിറ്റ് ബ്യൂറോ അംഗങ്ങളെയും അറിയിച്ചു. തുടർന്ന്, സമിതിയുടെ രേഖ പരിശോധിക്കാൻ ചേർന്ന യോഗത്തിലും പ്രമേയം വേണമെന്ന ആവശ്യമുയർന്നു. ഇതിന് പിന്നാലെ, പ്രതിനിധികൾക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പ്രസംഗം നടത്തുന്നതിന് തൊട്ടുമുമ്പായി പ്രമേയം അവതരിപ്പിച്ച് ഏകകണ്ഠേന പാസാക്കുകയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നുമാസം മുൻപ് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തിൽ 2 പേർ കൂടി പിടിയിലായതായി റിപ്പോർട്ട്. അറസ്റ്റിലായത് മലപ്പുറം സ്വദേശിയായ യുവാവും തിരുവനന്തപുരം സ്വദേശിയായ യുവതിയുമാണ്. ഇവരെ ഡൽഹിയിൽ നിന്നാണ് പന്തീരങ്കാവ് പോലീസ് പിടികൂടിയത്. അജ്മലിനെയും സൂര്യയും അന്വേഷണ സമാകാം നോയിഡയിൽ നിന്നും പിടികൂടി എന്നാണ് റിപ്പോർട്ട്. നേരത്തെ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തത്തിൽ നിന്നാണ് ഇവരിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. ഡൽഹിയിൽ താമസിക്കുന്നതിനിടയിൽ പല തവണ ഇവർ ലഹരി വിതരണ ശൃംഖലയുടെ ഇടനിലക്കാരായിരുന്നു. ലഹരി ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി കൈമാറുകയാണ് ഇവർ ചെയ്തിരുന്നത്. ഇവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവർ ഡൽഹിയിൽ ഉണ്ടെന്നത് അറിയാൻ സഹായിച്ചത്. തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ കയ്യിൽ നിന്നും ലഹരിവസ്തു തൂക്കുന്ന ഇലക്ട്രോണിക് ത്രാസും മൊബൈൽ ഫോണുകളും പാൻ കാർഡുകളും ലഹരി പാക്കറ്റുകളിലാക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പിടികൂടി പേരാമ്പ്ര പോലീസ്. യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി പീഡിപ്പിച്ച കേസിലെ പ്രതികളായ വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് പിടിയിലായത്. ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. കാപ്പാട്, കോഴിക്കോട് ആഴ്ചവട്ടം, നടുവണ്ണൂരിന് സമീപത്തുള്ള കരുവണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. യുവതിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ച് മദ്യവും ലഹരിമരുന്നും നൽകിയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കമുള്ള സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാളുടെ അടുത്ത ബന്ധുവാണ് പീഡനത്തിനിരയായ യുവതിയെന്ന് പോലീസ് വ്യക്തമാക്കി. കേസിലെ പ്രധാന പ്രതികളിലൊരാളായ റജീഷ് മുൻപ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട കുറ്റവാളിയാണ്. കാപ്പ കേസ് നിലനിൽക്കെ സ്വന്തം പിതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് അടിച്ചൊടിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. യുവതിയെ പീഡനത്തിനിരയാക്കാൻ ഒത്താശ നൽകിയതിന് ബന്ധുവായ പ്രതി പണം കൈപ്പറ്റിയതായി പരാതിയിൽ വ്യക്തമാക്കുന്നു. പീഡനദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിവച്ചിരുന്നതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്നാണ് പലതവണ പീഡനത്തിനിരയായിട്ടും യുവതി വിവരം പുറത്ത് പറയാതിരുന്നതെന്ന് പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പേരാമ്പ്ര എഎസ്പി പി.ആരതി വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: കമ്മത്ത് ലെയിനിലുള്ള വിവിധ ജ്വല്ലറികളിൽ നിന്നും 118 പവനോളം വരുന്ന ആഭരണങ്ങളുമായി മുങ്ങിയ രപതി അറസ്റ്റിൽ. അറസ്റ്റിലായത് കോഴിക്കോട് സ്വദേശിയായ സഫർനാസ് ആണ്. മോഷണശേഷം ഇയാൾ മലപ്പുറത്ത് പുളിക്കൽ എന്ന സ്ഥലത്ത് വാടകവീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു. കണ്ണൂരിലെ സുഹൃത്തിന്റെ ഫോണിൽ ബന്ധുവിനെ വിളിച്ചശേഷം പുതിയ താവളം കണ്ടെത്തി ഒളിവിൽ കഴിയവെയാണ് പിടി വീണത്, ഇയാളുടെ കൈയിൽ മറ്റു വ്യാപാരികൾ വിൽക്കാനേൽപ്പിച്ച സ്വർണവുമായിട്ടാണ് ഇയാൾ മുങ്ങിയത്. നഷ്ടപ്പെട്ട സ്വർണ്ണത്തിന് ഏതാണ്ട് 1,39,35,747 രൂപ വിലയുണ്ട്. പ്രതി സ്വർണം ആസൂത്രിതമായി കൈവശപ്പെടുത്തിയ ശേഷം സ്‌കൂട്ടറില്‍ മുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ കേസിൽ സഫർനസിന്റെ സഹോദരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളാണ് സഫർനാസിന് ഒളിവിൽ കഴിയാൻ സ്ഥലം ശരിയാക്കി കൊടുത്തതെന്ന കാരണത്തിനാണ് അറസ്റ്റു ചെയ്തത്. അനിയനെ അറസ്റ്റു ചെയ്തശേഷം നടത്തിയ അന്വേഷണത്തിലാണ് സഫർനാസ് പിടിയിലാകുന്നത്. ഇയാൾക്ക് ഒളിയിടം തയ്യാറാക്കിയ വെള്ളയിൽ സ്വദേശിക്കെതിരെ തിരച്ചിൽ തുടരുകയാണ്. കേസിന്റെ അന്വേഷണം സിറ്റി പോലീസ് കമ്മീഷണർ എപി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത് അസിസ്റ്റന്റ് കമ്മിഷണര്‍ അഷ്റഫ് തെങ്ങിലക്കണ്ടി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസ്, ടൗണ്‍ എസ്.ഐ.മാരായ സജീഷ് ഷിനോബ്, ടി.കെ. വിഷ്ണു, എ.എസ്.ഐ.മാരായ ടി.കെ. ബിനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ശ്രീജിത്ത് കുമാര്‍, രഞ്ജിത്ത് പാതിരിയില്‍, വിശോഭ് ലാല്‍, ജുനൈസ്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍. രതീഷ്, സിറ്റി ക്രൈം സ്‌ക്വാഡിലെ എം. ഷാലു, സി.കെ. സുജിത്ത്, സൈബര്‍ സെല്ലിലെ സ്‌കൈലേഷ്, പ്രജിത്ത് എന്നിവരാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ വനിതകളുടെ ശുചിമുറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ 22 വയസുകാരൻ പിടിയിൽ. വാർഡ് നമ്പർ 203ൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരി നൽകിയ പരാതിയിലാണ് പോലീസ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ശുചിമുറിയിൽ കയറിയ യുവതിക്ക് ജനലിലൂടെ ആരോ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുവാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗിയായ പിതാവിനെ പരിചരിക്കാൻ എത്തിയ യുവാവാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിൻറെ ഫോൺ വിശദമായി പരിശോധിച്ചുവരികയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ നന്ദി അറിയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത. ദുരിതാശ്വാസനിധിയില്‍ നിന്നാണ് അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്. ഇടത് പക്ഷ സര്‍ക്കാരിന്റെ സമയത്ത് പലതവണ പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞ അതിജീവിത പുതിയ സര്‍ക്കാര്‍ വന്നയുടന്‍ തന്നെ സഹായിച്ചതില്‍ മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. തനിക്കെതിരെ പ്രവർത്തിച്ച ഡോക്ടർ പ്രീതി ഉൾപ്പെടെയുള്ളവർക്കെതിരെ തുടർനടപടി ആവശ്യപ്പെടാൻ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും അതിജീവിത വ്യക്തമാക്കി. 2023 മാര്‍ച്ച് 18-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്നിരുന്ന യുവതി അതിക്രമം നേരിട്ടത്. ആശുപത്രി അറ്റന്‍ഡറായ എം.എം. ശശീന്ദ്രന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ പരാതിക്ക് പിന്നാലെ രണ്ട് ദിവസത്തിനുള്ളില്‍ ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2025 ഓഗസ്റ്റിലാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. പരാതി പിന്‍വലിക്കാന്‍ വലിയ രീതിയിലാണ് പരാതിക്കാരിക്ക് സമ്മര്‍ദം ഉണ്ടായിരുന്നത്. ഡോക്ടർ കെ.വി. പ്രീതിയുടെ ഭാഗത്തുനിന്ന് അതിജീവിതയുടെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായി. ഇത് പ്രതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ഇടയാക്കിയെന്ന് സമരസമിതിയും അതിജീവിതയും ശക്തമായി ആരോപിച്ചു. വീഴ്ചയ്ക്കും തെളിവുനശിപ്പിക്കൽ ശ്രമങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനൽകിയതിന്റെ പേരിൽ ക്രൂരമായ പ്രതികാര നടപടിക്കാണ് സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിത ഇരയായത്. സത്യം തുറന്നുപറഞ്ഞതിന്റെ പേരിൽ അവരെ സ്ഥലം മാറ്റി. പിന്നീട് ജോലിയിൽ തിരികെ പ്രവേശിക്കാൻ ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് ലഭിച്ചിട്ടും ആശുപത്രി അധികൃതർ ഇതിന് അനുവാദം നൽകിയില്ല. ഇതിനെതിരെയും വലിയ രീതിയിൽ പ്രതിഷേധ സമരങ്ങൾ നടന്നു. ഇതിന് ശേഷമാണ് അനിതയ്ക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നീക്കങ്ങളിൽ ഭയന്നു നിൽക്കില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ഇഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ബിജെപിക്കെതിരായ ശക്തമായ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും മതനിരപേക്ഷതയ്ക്കായി അവസാന ശ്വാസം വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആർഎൽ വിഷയത്തിൽ ഇ.ഡി നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. സിഎംആർഎലിന് ടി. വീണയുടെ കമ്പനി സേവനം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയപ്പോൾ, ഇല്ലെന്ന രീതിയിലാണ് മൊഴി പുറത്തുവിട്ടതെന്നും ഇല്ലാത്ത മൊഴിയാണ് വീണയുടെ പേരിൽ മാധ്യമങ്ങൾക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മെയ് 27-ലെ ഇ.ഡി റെയ്ഡിന് ശേഷം വ്യാജ കഥകളാണ് പ്രചരിക്കുന്നത്. ടി. വീണയുടെ മൗനത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും ഭരണഘടന പൗരന് അവകാശം നൽകുന്നുണ്ടെന്നും റിയാസ് വ്യക്തമാക്കി. 'ലേക്കർ ഇന്ത്യ' ഷെൽ കമ്പനിയാണെന്ന പ്രചാരണം തെറ്റാണെന്നും തന്റെ നാമനിർദ്ദേശ പത്രികയിൽ ഈ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി ചോദ്യം ചെയ്ത തന്റെ സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇടപാടുകൾ നടത്തിയത് എന്ന് മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ സുഹൃത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നും റിയാസ് വെളിപ്പെടുത്തി. സ്വന്തം മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുഹൃത്തിൽ നിന്ന് ഇ.ഡി വ്യാജമൊഴി ഒപ്പിട്ടു വാങ്ങിയതെന്ന് റിയാസ് ആരോപിച്ചു. തനിക്കെതിരെയും വീണയ്ക്കെതിരെയും മൊഴി നൽകാൻ ഇ.ഡി സമ്മർദ്ദം ചെലുത്തി. ഈ അനീതിയിൽ മനംനൊന്ത് സുഹൃത്തിന്റെ കുടുംബം ഇ.ഡിക്ക് കത്ത് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ എഴുതിയുണ്ടാക്കുന്ന കടലാസുകൾ യഥാർത്ഥ മൊഴിയാകില്ലെന്നും, കള്ളമൊഴികളെ മറികടന്ന് സത്യം ജയിക്കുമെന്നും റിയാസ് പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹനൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. ആലപ്പുഴ സ്വദേശിയായ മോഹനൻ ദീർഘനാളായി കോഴിക്കോട്ടാണ് താമസിച്ച് വന്നിരുന്നത്. ദേശാഭിമാനി വാരികയിൽ പ്രൂഫ് റീഡറായും അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് മോഹനൻ. 'ഉറുമ്പുകൾക്ക് ഒളിത്താവളങ്ങൾ വേണ്ട' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൺപതുകളിൽ കോഴിക്കോട്ടെ സാംസ്കാരിക വേദികളിൽ കവിതകളുടെ ചൊൽക്കാഴ്ചകളിലൂടെയാണ് ശ്രദ്ധേയനായി അദ്ദേഹം. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' നിരവധി വേദികളിൽ അവതരിപ്പിച്ച് ജനശ്രദ്ധ നേടി. ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 8.30 വരെ ബിലാത്തിക്കുളം ഹൗസിങ് കോളനി ഫ്ലാറ്റിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 9 മുതൽ 10 വരെ ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷമായിരിക്കും 10.30-ന് മാവൂർ റോഡ് സ്മൃതിപഥത്തിൽ സംസ്കാരം നടക്കുക. ഭാര്യ: കെ. പ്രഭ. മക്കൾ: എം. സിതാര, എം. നാഗിന. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന കോഴിക്കോട് വനിതാ ജയിലിൽ നിന്നും പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. ലഹരിവിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് കീർത്തനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്ന കീർത്തനയാണ് മറ്റു അധ്യാപികമാരെയും ലഹരി ഇടപാടുകളിലേക്ക് എത്തിച്ചതെന്നാണ് അന്വേഷണം സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ഇതുവരെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വാങ്ങാനെത്തുന്നവരെ നേരിൽ കാണാതെ, ബാങ്ക് അക്കൗണ്ടുകൾ മുഖേന ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് അധ്യാപികമാർ നടത്തിയിരുന്നതെന്ന് വ്യക്തമായിരുന്നു. കീർത്തനയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുകൾ സംബന്ധിച്ച ചാറ്റുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്രമല്ല എൻഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ലഹരി വിൽപനയ്ക്ക് ഇവർ വിദ്യാർത്ഥികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസിന് സംശയമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകാൻ കോഴിക്കോട്. കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ മലബാറിലെ കായികതാരങ്ങളും ആരാധകരും വലിയ ആവേശത്തിലാണ്. 11 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കായികമേള വീണ്ടും കോഴിക്കോട് നടക്കാൻ പോകുന്നത്. ഇത്തവണ എൻഐടിയിലെ 'ബ്രാൻഡ് ന്യൂ' സിന്തറ്റിക് ട്രാക്കായിരിക്കും കായികമേളയ്ക്ക് വേദിയാവുക. നിർമാണം അവസാന ഘട്ടത്തിലെത്തിയ മൈതാനത്തിന്റെ ഉദ്ഘാടനം നടത്തിയ ശേഷമെ മേളയ്ക്കായി മൈതാനം വിട്ടുകൊടുക്കുകയുള്ളൂ. 11 വർഷത്തിന് ശേഷമെത്തുന്നതിനാൽ മേളയെ സർവകാല ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അധ്യാപകരും കായികപ്രേമികളും. മുൻപ് ആർഇസി ക്രിക്കറ്റ് മൈതാനമായിരുന്ന സ്ഥലത്താണ് എൻഐടി പുതിയ സ്പോർട്സ് അരീന ഒരുക്കുന്നത്. ഇതിന് പുറമെ, 43 കോടിയിലധികം രൂപ ചെലവിൽ ഇൻഡോർ കോർട്ട് കോംപ്ലക്സ് അടക്കമുള്ള വൻകിട വികസന പദ്ധതികളും ഇവിടെ വരാനിരിക്കുന്നുണ്ട്. ഫ്ലഡ് ലൈറ്റുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിൽ തുടങ്ങും. ഒളിംപിക്‌സ് മാനദണ്ഡങ്ങൾ പാലിച്ചാണ് എൻഐടിയിലെ പുതിയ സിന്തറ്റിക് ട്രാക്കിന്റെയും ജംപിങ് പിറ്റുകളുടെയും നിർമാണം പൂർത്തിയാകുന്നത്. 8.9 കോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന പദ്ധതിയിൽ 450 മീറ്ററിലുള്ള 8 സിന്തറ്റിക് ട്രാക്കുകളും ഇലവൻസ് ഫുട്ബോൾ ടർഫും ഉൾപ്പെടുന്നു. ലോങ് ജംപ്, ഹൈജംപ് പിറ്റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഹൈദരാബാദ് ആസ്ഥാനമായ 'ഗ്രേറ്റ് സ്പോർട്സ് ടെക്' കമ്പനിയാണ് നിർമാണം നിർവഹിക്കുന്നത്. ഓട്ടമാറ്റിക് സ്പ്രിംഗ്ലർ സിസ്റ്റം, വിഐപി മുറികൾ, കായിക ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോർ റൂം, ഗാലറി, ശുചിമുറികൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മുൻപ് ഹെലികോപ്റ്ററുകൾ വന്നിറങ്ങിയിരുന്ന മൈതാനത്താണ് ഈ അത്യാധുനിക ട്രാക്ക് ഉയർന്നത്. അടുത്തിടെ രഞ്ജി ട്രോഫി ജൂനിയർ മത്സരങ്ങൾക്ക് വേദിയായ, പരിസ്ഥിതി സൗഹൃദപരമായ ക്രിക്കറ്റ് സ്റ്റേഡിയം ഈ ട്രാക്കിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരന്‍ ഡ്രൈവര്‍ മര്‍ദ്ദിച്ചു. തൃശൂരില്‍ നിന്ന് മൈസൂരിലേക്ക് പോകും വഴി താമരശ്ശേരി രണ്ടാം വളവില്‍ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. വയനാട് പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ (36) ആണ് തൃശൂർ സ്വദേശിയായ കെഎസ്ആർടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചത്. ബസിന് വേഗത പോരെന്നാരോപിച്ച് ബസിലെ യാത്രക്കാരനായ ഷൈജൽ ഡ്രൈവറുമായി തര്‍ക്കത്തിലായി. തുടര്‍ന്നാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ബസിന്റെ മുൻവശത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ്‌ലൈറ്റും ഷൈജൽ അടിച്ചുതകര്‍ത്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി തലയ്ക്ക് പരിക്കേറ്റ ഷൈജൽ പോലീസ് കസ്റ്റഡിയിലുമാണ്. ബസിലെ യാത്രക്കാരും അതുവഴി കടന്നുപോയ മറ്റ് വാഹനങ്ങളിലെയും യാത്രക്കാർ ചേർന്ന് പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമത്തെ തുടർന്ന് വഴിയിലായ മറ്റ് യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ കയറ്റിവിട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണണ്‍ ആരംഭിച്ചു. ചുരത്തിലെ കൊടുംവളവുകളിൽ സുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗത കുറച്ചു മാത്രമാണ് ഓടിക്കേണ്ടത്. ഇക്കാര്യം മനസ്സിലാക്കാതെയാണ് യാത്രക്കാരൻ അതിക്രമത്തില്‍ ഏര്‍പ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ സമയയോചിതമായ ഇടപെടലാണ് പ്രതിയെ ഉടൻ തന്നെ പോലീസിലാക്കാൻ സഹായിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: വിമർശനങ്ങൾ ഉയർന്നാലും ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. താൻ മുൻപ് എടുത്ത നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ശരീഅത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി കാണിച്ചുതന്ന മാർഗം എതിർപ്പുകളെ അവഗണിച്ച് തുടർന്നും ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൾ ഖാദർ മുസ്ലിയാർ പറഞ്ഞു. എന്നാൽ, അന്താരാഷ്ട്രതലത്തിലെ പ്രമുഖ പണ്ഡിതരും പ്രമുഖരും കാന്തപുരത്തിന് പിന്തുണയുമായി ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം സ്ത്രീവിരോധിയാണെന്ന പ്രചാരണം തെറ്റാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം അഭിപ്രായപ്പെട്ടു. നാലായിരത്തിലേറെ പെൺകുട്ടികളെ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസവും വിവാഹവും ഉറപ്പാക്കിയ വ്യക്തിയാണ് അദ്ദേഹം. സ്ത്രീകളെ പിന്നോട്ടടിക്കുന്ന ആളായി കാന്തപുരത്തെ ചിത്രീകരിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. പ്രവാചകൻറെ കാലത്ത് സ്ത്രീകൾക്ക് വലിയ പരിഗണന നൽകിയിരുന്നതായി ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. ഖുർ ആനിൽ സൂറത്തുന്നിസാ, സൂറത്തു മറിയം എന്നീ അധ്യായങ്ങൾ സ്ത്രീകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നവയാണെന്നും സ്ത്രീകൾ അവഗണിക്കപ്പെട്ട കാലത്ത് അവർക്ക് അർഹമായ പരിഗണന നൽകി നവോത്ഥാനം സൃഷ്ടിച്ചത് പ്രവാചകനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.