ജ്വല്ലറികളിൽ നിന്നും 118 പവനുമായി മുങ്ങിയ കോഴിക്കോട് സ്വദേശി പിടിയിൽ!
)
കോഴിക്കോട്: കമ്മത്ത് ലെയിനിലുള്ള വിവിധ ജ്വല്ലറികളിൽ നിന്നും 118 പവനോളം വരുന്ന ആഭരണങ്ങളുമായി മുങ്ങിയ രപതി അറസ്റ്റിൽ. അറസ്റ്റിലായത് കോഴിക്കോട് സ്വദേശിയായ സഫർനാസ് ആണ്.
മോഷണശേഷം ഇയാൾ മലപ്പുറത്ത് പുളിക്കൽ എന്ന സ്ഥലത്ത് വാടകവീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു. കണ്ണൂരിലെ സുഹൃത്തിന്റെ ഫോണിൽ ബന്ധുവിനെ വിളിച്ചശേഷം പുതിയ താവളം കണ്ടെത്തി ഒളിവിൽ കഴിയവെയാണ് പിടി വീണത്, ഇയാളുടെ കൈയിൽ മറ്റു വ്യാപാരികൾ വിൽക്കാനേൽപ്പിച്ച സ്വർണവുമായിട്ടാണ് ഇയാൾ മുങ്ങിയത്.
നഷ്ടപ്പെട്ട സ്വർണ്ണത്തിന് ഏതാണ്ട് 1,39,35,747 രൂപ വിലയുണ്ട്. പ്രതി സ്വർണം ആസൂത്രിതമായി കൈവശപ്പെടുത്തിയ ശേഷം സ്‌കൂട്ടറില്‍ മുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ കേസിൽ സഫർനസിന്റെ സഹോദരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളാണ് സഫർനാസിന് ഒളിവിൽ കഴിയാൻ സ്ഥലം ശരിയാക്കി കൊടുത്തതെന്ന കാരണത്തിനാണ് അറസ്റ്റു ചെയ്തത്. അനിയനെ അറസ്റ്റു ചെയ്തശേഷം നടത്തിയ അന്വേഷണത്തിലാണ് സഫർനാസ് പിടിയിലാകുന്നത്. ഇയാൾക്ക് ഒളിയിടം തയ്യാറാക്കിയ വെള്ളയിൽ സ്വദേശിക്കെതിരെ തിരച്ചിൽ തുടരുകയാണ്.
കേസിന്റെ അന്വേഷണം സിറ്റി പോലീസ് കമ്മീഷണർ എപി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത് അസിസ്റ്റന്റ് കമ്മിഷണര്‍ അഷ്റഫ് തെങ്ങിലക്കണ്ടി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസ്, ടൗണ്‍ എസ്.ഐ.മാരായ സജീഷ് ഷിനോബ്, ടി.കെ. വിഷ്ണു, എ.എസ്.ഐ.മാരായ ടി.കെ. ബിനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ശ്രീജിത്ത് കുമാര്‍, രഞ്ജിത്ത് പാതിരിയില്‍, വിശോഭ് ലാല്‍, ജുനൈസ്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍. രതീഷ്, സിറ്റി ക്രൈം സ്‌ക്വാഡിലെ എം. ഷാലു, സി.കെ. സുജിത്ത്, സൈബര്‍ സെല്ലിലെ സ്‌കൈലേഷ്, പ്രജിത്ത് എന്നിവരാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)