Super League Kerala: 'സൂപ്പർ ലീഗ് കേരള'യ്ക്ക് സെപ്റ്റംബർ 25ന് തുടക്കമാകും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സും തൃശൂർ മാജിക്കും ഏറ്റുമുട്ടും
)
കൊച്ചി: സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ സെപ്റ്റംബർ 25ന് തുടങ്ങും. ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും തമ്മിലായിരിക്കും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ചാണ് ഉദ്ഘാടന മത്സരം നടക്കുക.
ഇത്തവണ മത്സരങ്ങളുടെ എണ്ണം 35 ആയി വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇത് 33 ആയിരുന്നു. സെമി മത്സരങ്ങൾ ഹോം, എവേ എന്നിങ്ങനെ രണ്ട് പാദങ്ങളിലായിട്ടാകും മത്സരങ്ങൾ നടക്കുക. ലീഗ് മത്സരങ്ങളിൽ എക്‌സ്ട്രാ ടൈം കാണില്ല. 90 മിനിറ്റിൽ മത്സരം സമനിലയിൽ അവസാനിച്ചാൽ അതിന്റെ ഫലം നിശ്ചയിക്കുക പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരിക്കും.
90 മിനിറ്റിൽ ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റ് ലഭിക്കും. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിക്കുന്നവർക്ക് രണ്ട് പോയിന്റാണ് ലഭിക്കുക. തോൽക്കുന്ന ടീമിന് ഒരു പോയിന്റും ലഭിക്കും. അതേസമയം നോക്കൗട്ട് മത്സരങ്ങൾ 90 മിനിറ്റിൽ സമനിലയിൽ എത്തിയാൽ പിന്നെ എക്‌സ്ട്രാ ടൈമും അതിനുശേഷം പെനാൽറ്റിയും നടത്തിയാകും ഫലം നിശ്ചയിക്കുക.
ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനായി 'സൂപ്പർ ലീഗ് കേരള ഷീൽഡ്' എന്ന പേരിൽ പുതിയൊരു ട്രോഫി ഇത്തവണ സമ്മാനിക്കും. ഇത് ലീഗ് മത്സരങ്ങൾക്ക് കൂടുതൽ വീറും ആവേശവും പകരുമെന്ന് ലീഗ് മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)