iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
7Budh Nakshatra Gochar: ബുധന്റെ നക്ഷത്രമാറ്റം; ഭാ​ഗ്യം തെളിയുന്ന മൂന്ന് രാശികൾ ഇവരാണ്! നിങ്ങളുമുണ്ടോ?

Budh Nakshatra Gochar: ബുധന്റെ നക്ഷത്രമാറ്റം; ഭാ​ഗ്യം തെളിയുന്ന മൂന്ന് രാശികൾ ഇവരാണ്! നിങ്ങളുമുണ്ടോ?

Tap to view gallery
Lakshmi Narayana Yog: ദിവസങ്ങൾക്കുള്ളിൽ ലക്ഷ്മീനാരായണ യോ​ഗം; പണം വന്നെത്തും, ഈ രാശിക്കാർക്ക് ഇനി രാജയോ​ഗം!

Lakshmi Narayana Yog: ദിവസങ്ങൾക്കുള്ളിൽ ലക്ഷ്മീനാരായണ യോ​ഗം; പണം വന്നെത്തും, ഈ രാശിക്കാർക്ക് ഇനി രാജയോ​ഗം!

ജ്യോതിഷത്തിൽ ഗ്രഹ സംക്രമണങ്ങൾക്കും സംയോജനങ്ങൾക്കും വലിയ പ്രധാന്യമുണ്ട്. 12 രാശികളിലും ഇവയുടെ സ്വാധീനമുണ്ടാകാറുണ്ട്. സെപ്റ്റംബർ അവസാനത്തോടെ അപൂർവ്വവും ശുഭകരവുമായ ഗ്രഹ സംയോജനം സംഭവിക്കാൻ പോകുകയാണ്. സെപ്റ്റംബർ 26ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവയുടെ ദാതാവായ ശുക്രൻ നിലവിൽ ഇതേ രാശിയിലാണ് സഞ്ചരിക്കുന്നത്. തുലാം രാശിയിൽ ബുധനും ശുക്രനും ചേരുമ്പോൾ അവിടെ ശുഭകരമായ ലക്ഷ്മീനാരായണ യോഗം രൂപം കൊള്ളുകയാണ്. ഈ രണ്ട് രാശികളുടെയും സംയോജനം ചില രാശികൾക്ക് വളരെയധികം ശുഭകരമായിരിക്കും. ലക്ഷ്മീനാരായണ യോഗയുടെ സ്വാധീനം സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക മാത്രമല്ല, കരിയറിലും ബിസിനസ്സിലും അഭൂതപൂർവമായ നേട്ടം കൈവരിക്കാനുള്ള ഭാഗ്യവും നൽകുന്നു. നാല് രാശികൾക്കാണ് ഇത് ഗുണം ചെയ്യുക. ലക്ഷ്മി ദേവിയുടെയും വിഷ്ണുവിന്റെയും പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കുന്ന ആ ഭാഗ്യ രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.... ഇടവം - ബുധനും ശുക്രനും കൂടിച്ചേരുന്നത് ഇടവം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ദീർഘകാലമായി നിലനിൽക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ കരിയറിന് പുതിയ ദിശ നൽകും. ചിങ്ങം - ചിങ്ങം രാശിക്കാർക്ക്, ലക്ഷ്മി നാരായണ യോഗം കരിയർ, ബഹുമാനം, സാമൂഹിക സ്ഥാനം എന്നിവയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ജോലിസ്ഥലത്ത് നിങ്ങളുടെ അഭിപ്രായങ്ങൾ വിലമതിക്കപ്പെടും. ജോലി മാറ്റത്തിനും പുതിയ പദ്ധതി ആരംഭിക്കുന്നതിനും അനുകൂല സമയമാണ്. കന്നി - കന്നിരാശിക്കാർക്ക്, ഈ കാലയളവിൽ വൻ സാമ്പത്തിക നേട്ടമുണ്ടാകും. ബുദ്ധിപരമായ നീക്കങ്ങൾ ബിസിനസിലും മറ്റും നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കും. മകരം - മകരം രാശിക്കാർക്ക് പുരോഗതിയുടെ നാളുകളാണ് ഇനി. ആഗ്രഹിച്ച ജോലി സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ സാധ്യതയുണ്ട്. മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് അനുകൂല സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Vastu Tips: വീട്ടിൽ ബാൽക്കണിക്ക് എന്താണ് പ്രാധാന്യം? വാസ്തു ശാസ്ത്രത്തിൽ പറയുന്നത് എന്ത്?

Vastu Tips: വീട്ടിൽ ബാൽക്കണിക്ക് എന്താണ് പ്രാധാന്യം? വാസ്തു ശാസ്ത്രത്തിൽ പറയുന്നത് എന്ത്?

വീട്ടിലെ ബാൽക്കണി നമ്മൾ പലവിധത്തിലും പ്രയോജനപ്പെടുത്തുന്ന സ്ഥലമാണ്. ചെടികൾ വളർത്താനും വിശ്രമിക്കാനും തുണികൾ ഉണക്കാനും എന്നിങ്ങനെ പലവിധത്തിലും ബാൽക്കണിയെ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ വാസ്തുശാസ്ത്ര വിധി പ്രകാരം വീടിൻറെ ഊർജ്ജസ്വലതയും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ബാൽക്കണിയുടെ സ്ഥാനം വലിയ പങ്കുവഹിക്കുന്നു. വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് എന്നിവയാണ് ബാൽക്കണി നിർമിക്കുന്നതിന് അനുയോജ്യമായ ദിശകൾ. പ്രഭാതസൂര്യൻറെ ഊഷ്മളമായ രശ്മികൾ തടസമില്ലാതെ വീട്ടിലേക്ക് പതിക്കാനും ഇതുവഴി വീടിനുള്ളിലെ അന്തരീക്ഷം ശുദ്ധമാകാനും ഈ ദിശകളിൽ ബാൽക്കണി നിർമിക്കുന്നത് സഹായിക്കും. തെക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശകളിൽ ബാൽക്കണി നിർമിക്കുന്നത് മിതമായ ഫലങ്ങളാണ് നൽകുന്നത്. എന്നാൽ തെക്ക്, പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് ദിശകളിൽ ബാൽക്കണി നിർമിക്കരുത്. ഇത്തരം ഭാഗങ്ങൾ പരമാവധി അടച്ചുപൂട്ടിയ രീതിയിൽ നിലനിർത്താനാണ് വാസ്തുശാസ്ത്രത്തിൽ നിർദേശിക്കുന്നത്. വീട് രൂപകൽപന ചെയ്യുമ്പോൾ ബാൽക്കണിയുടെ കൈവരി ഭിത്തിയും തൊട്ടടുത്ത മുറിയുടെ പുറം ചുവരും ഒരേ നേർരേഖയിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചതുരാകൃതിയിലാണ് ബാൽക്കണികൾ നിർമിക്കേണ്ടത്. വൃത്താകൃതിയിലുള്ള ഡിസൈനുകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിലുള്ള ബാൽക്കണികളിൽ ഭാരം കുറഞ്ഞ ചെടികളും ലളിതമായ ഫർണിച്ചറുകളും മാത്രം വയ്ക്കുന്നതാണ് ഉചിതം. ചുവരുകൾക്ക് ഇരുണ്ട നിറത്തിന് പകരം ഇളം പേസ്റ്റൽ ഷേഡുകൾ നൽകുന്നത് പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ സഹായിക്കും. ബാൽക്കണി അലങ്കോലമായി കിടക്കുന്നത് വീട്ടിൽ നിന്ന് പോസിറ്റീവ് എനർജിയെ ഇല്ലാതാക്കും. അതിനാൽ ബാൽക്കണി എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Guru Pradosh Vrat 2026: ഗുരുപ്രദോഷ വ്രതം ഈ മാസം എന്നാണ്? തിയതിയും സമയവും പൂജാവിധികളും അറിയാം

Guru Pradosh Vrat 2026: ഗുരുപ്രദോഷ വ്രതം ഈ മാസം എന്നാണ്? തിയതിയും സമയവും പൂജാവിധികളും അറിയാം

ഹിന്ദുമത വിശ്വാസ പ്രകാരം, പ്രദോഷ വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം ശിവ ഭഗവാനെയും പാർവതീ ദേവിയെയും ആരാധിക്കുന്നതിനാണ് സമർപ്പിച്ചിരിക്കുന്നത്. എല്ലാ മാസവും ശുക്ല പക്ഷത്തിൻറെയും കൃഷ്ണ പക്ഷത്തിൻറെയും പതിമൂന്നാം ദിവസമാണ് ഗുരുപ്രദോഷ വ്രതം ആചരിക്കുന്നത്. പ്രദോഷ വ്രത സമയം, ശിവഭഗവാനെയും പാർവതീ ദേവിയെയും ആരാധിക്കുന്നത് സന്തോഷം, സമാധാനം, സമൃദ്ധി എന്നിവ നൽകുമെന്നാണ് വിശ്വാസം. സെപ്തംബറിൽ രണ്ടാം പ്രദോഷ വ്രതം എപ്പോഴാണ് ആചരിക്കുന്നതെന്നും ശുഭകരമായ സയമം, പൂജാ വിധികൾ എന്നിവയും അറിയാം. ഗുരുപ്രദോഷ വ്രതം 2026 സെപ്തംബർ മാസത്തിലെ രണ്ടാമത്തെ പ്രദോഷ വ്രതം സെപ്തംബർ 24 വ്യാഴാഴ്ചയാണ് വരുന്നത്. പ്രദോഷ വ്രത ദിനത്തിൽ ശിവഭഗവാനെ ആരാധിക്കുന്നത് വഴി ഭക്തർക്ക് ശിവൻറെ അനുഗ്രഹങ്ങൾ ലഭിക്കും. ഈ വ്രതത്തിൻറെ ഫലമായി ജീവിതത്തിൽ സന്തോഷം, സമൃദ്ധി, സമാധാനം എന്നിവ ഉണ്ടാകും. ഈ മാസത്തോ പ്രദോഷ വ്രതം വ്യാഴാഴ്ച വരുന്നതിനാൽ ഗുരു പ്രദോഷ വ്രതം എന്നുവിളിക്കുന്നു. ഈ ദിവസം ആരാധന നടത്തുന്നത് ഗുരു ബൃഹസ്പതി ദേവൻറെയും ശിവൻറെയും അനുഗ്രഹങ്ങൾ ഒരു പോലെ ലഭിക്കാൻ ഇടയാക്കും. ഭദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയിലെ വ്യാഴാഴ്ചയാണ് ഈ പ്രദോഷ വ്രതം വരുന്നത്. തിഥിയും ശുഭ മുഹൂർത്തവും തിയതി- 24 സെപ്തംബർ ത്രയോദശി തിഥി ആരംഭം- സെപ്തംബർ 23ന് രാത്രി 10.50ന് ത്രയോദശി തിഥി അവസാനിക്കുന്നത്- സെപ്തംബർ 24ന് രാത്രി 11.18ന് പ്രദോഷകാലം (ആരധനാ സമയം)- 6.16 മുതൽ 8.39 വരെ ആരാധനാ രീതി ഗുരുപ്രദോഷ ദിനത്തിൽ രാവിലെ ഉണർന്ന് കുളിച്ച് വെളുത്ത വസ്ത്രം ധരിക്കുക. ശിവഭഗവാനെയും പാർവതീ ദേവിയെയും ധ്യാനിച്ച് ഉപവാസം ആരംഭിക്കുക പൂജകൾ നടത്തുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുക പ്രദോഷ കാലത്ത് വൈകുന്നേരം വീണ്ടും കുളിച്ച് ആരാധനാസ്ഥലം വൃത്തിയാക്കുക ശിവ ഭഗവാൻറെയും പാർവതീ ദേവിയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുക ശിവലിംഗത്തെയും ആരാധിക്കുക വെള്ളവും പാലും അർപ്പിച്ച് പൂജകൾ തുടരാം പൂക്കൾ, അക്ഷത്, ചന്ദനം, പഴങ്ങൾ എന്നിവ അർപ്പിക്കാം പൂജയ്ക്കിടെ ശിവമന്ത്രങ്ങൾ ജപിക്കുകയും ശിവ ചാലിസ ചൊല്ലുകയും ചെയ്യാം അവസാനമായി ശിവ ഭഗവാനെയും പാർവതീ ദേവിയെയും ആരതി ചെയ്ത് ആഗ്രഹ പൂർത്തീകരണത്തിനായി പ്രാർഥിക്കാം ആരതിയുഴിഞ്ഞ് പൂജകൾ പൂർത്തിയാക്കാം പ്രദോഷ ദിനത്തിൽ ആത്മാത്ഥമായി ശിവ ഭഗവാനെയും പാർവതീ ദേവിയെയും ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടാൻ സഹായിക്കും. ജീവിതത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടാകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Vastu Tips For Tulsi Plant: വീട്ടിൽ തുളസി ചെടി നടുന്നത് ശുഭകരം; എന്നാൽ ഈ തെറ്റുകൾ വരുത്തിയാൽ വിപരീത ഫലം

Vastu Tips For Tulsi Plant: വീട്ടിൽ തുളസി ചെടി നടുന്നത് ശുഭകരം; എന്നാൽ ഈ തെറ്റുകൾ വരുത്തിയാൽ വിപരീത ഫലം

വീട്ടിൽ ചെടികൾ നടുന്നത് ഭംഗി വർധിപ്പിക്കാൻ മാത്രമല്ല, കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കാനും സഹായിക്കുന്നു. വാസ്തുശാസ്ത്ര വിധിപ്രകാരം, ചില സസ്യങ്ങളെ പവിത്രമായാണ് കണക്കാക്കുന്നത്. ആളുകൾ സാധാരാണയായി വീട്ടിൽ തുളസി ചെടി നടാറുണ്ട്. ശിവനെയും ശനി ദേവനെയും പ്രീതിപ്പെടുത്തുന്നതിനായി ആളുകൾ വീടുകളിൽ മറമ്പ് അല്ലെങ്കിൽ വന്നി എന്നറിയപ്പെടുന്ന മരവും നടാറുണ്ട്. എന്നാൽ, പലപ്പോഴും കൃത്യമായ വിവരങ്ങളുടെ അഭാവം മൂലം ആളുകൾ ഈ രണ്ടു ചെടികളും അടുത്തടുത്തായി നടാറുണ്ട്. തുളസിയും വന്നിമരവും അടുത്തടുത്തായി നടുന്നത് ശുഭകരമാണോ അശുഭകരമാണോ എന്നും ഇതിനെ സംബന്ധിച്ച വാസ്തു നിയമങ്ങൾ എന്തെല്ലാമാണെന്നും അറിയാം. ഹിന്ദുമത വിശ്വാസ പ്രകാരം, തുളസി ചെടിയെ പവിത്രമായി കണക്കാക്കുന്നു. തുളസി ചെടി വീട്ടിൽ നടുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. വാസ്തു ശാസ്ത്രം അനുസരിച്ച് തുളസി ചെടി വീടിൻറെ വടക്കുകിഴക്ക് മൂലയിലാണ് സ്ഥാപിക്കേണ്ടത്. തുളസി ചെടി ശരിയായ ദിശയിൽ വളർത്തിയാൽ ലക്ഷ്മീ ദേവി കടാക്ഷിക്കുമെന്നാണ് വിശ്വാസം. ഇത് വീടിനുള്ളിലാണ് നടുന്നതെങ്കിൽ പൂജാമുറിക്ക് സമീപം വയ്ക്കുന്നതാണ് ഉചിതം. വടക്കുകിഴക്ക് ദിശയിൽ തുളസി നടുന്നത് വീട്ടിൽ നിന്ന് നെഗറ്റീവ് എനർജിയെ പുറംതള്ളുന്നു. മറമ്പ് അഥവാ വന്നി മരം ശനിദേവനും യമദേവനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. അതിനാൽ ഈ മരം നടുമ്പോൾ കൃത്യമായ വാസ്തുശാസ്ത്ര പ്രതിവിധികൾ പാലിക്കണമെന്നുള്ളത് പ്രധാനമാണ്. വാസ്തു പ്രകാരം, മറമ്പ് തെക്ക് ദിശയിലാണ് നടേണ്ടത്. ഇത് യമദേവൻറെ ദിശയായാണ് കണക്കാക്കുന്നത്. ഒരിക്കലും മുറികളിലോ പ്രധാന ഹാളിലോ ഇത് നടരുത്. ബാൽക്കണിയിലോ ടെറസിലോ പ്രധാന കവാടത്തിന് പുറത്തോ നടുന്നത് ശുഭകരമാണ്. എല്ലാ ശനിയാഴ്ചയും മറമ്പ് മരത്തിൻറെ ചുവട്ടിൽ കടുക് എണ്ണ വിളക്ക് കത്തിക്കുന്നത് ശനിദോഷം അകറ്റാൻ സഹായിക്കുമെന്നാണ് വിശ്വാസം. എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം തുളസി, മറമ്പ് എന്നിവ വളരെ അടുത്തായോ ഒരേ സ്ഥലത്തോ നടരുത്. ഇതിന് പ്രധാന കാരണം രണ്ട് സസ്യങ്ങളുടെയും ഊർജ്ജവും ശുഭകാര്യങ്ങളും തകിച്ചും വ്യത്യസ്തമാണെന്നതാണ്. തുളസിക്ക് വിഷ്ണുവിൻറെയും ലക്ഷ്മിയുടെയും ദിശയായ വടക്കുകിഴക്ക് ദിശയും മറമ്പിന് തെക്ക് ദിശയും ആണ് ഉത്തമം. അതിനാൽ തന്നെ ഇവ അടുത്തടുത്തായി നടുന്നതോ ഒരേ ദിശയിൽ നടുന്നതോ ശുഭകരമല്ല. ഇത് വീട്ടിലെ സന്തോഷത്തെയും സമാധാനത്തെയും ഇല്ലാതാക്കും. ഇരുചെടികളും ശരിയായ വിധത്തിൽ വാസ്തു നിയമം പാലിച്ച് നടുകയും സംരക്ഷിക്കുകയും ചെയ്താൽ വീട്ടിൽ പോസിറ്റീവ് ഊർജ്ജം നിറയുകയും സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യും. ശനിയാഴ്ചകളിൽ തുളസിയെ ആരാധിക്കുന്നതും വന്നി മരത്തിന് ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുന്നതും ഗുണം ചെയ്യും. രണ്ട് ചെടികളും അവയുടെ ശരിയായ ദിശയിൽ നടുന്നത് കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയാൻ സഹായിക്കും. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Nakshatra Gochar: വ്യാഴം മകം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ജാക്പോട്ട്

Nakshatra Gochar: വ്യാഴം മകം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ജാക്പോട്ട്

Guru Gochar In October: ജ്യോതിഷത്തിൽ ഗുരു എന്നറിയപ്പെടുന്ന വ്യാഴത്തെ അറിവ്, വിദ്യാഭ്യാസം, സമ്പത്ത്, കുട്ടികൾ, ഭാഗ്യം, വികാസം എന്നിവയുടെ കരകനായ ഗ്രഹമായാണ് കണക്കാക്കുന്നത്. വ്യാഴത്തിന്റെ ചലനത്തിലെ മാറ്റങ്ങൾ എല്ലാ രാശികളെയും വ്യത്യസ്ത രീതികളിൽ ബാധിക്കും. ഇപ്പോഴിതാ വ്യാഴം വീണ്ടും അതിന്റെ നക്ഷത്രം മാറ്റാൻ പോകുകയാണ്. ഈ വർഷം ഒക്ടോബർ 31 ന് വ്യാഴം മകം നക്ഷത്രത്തിൽ പ്രവേശിക്കും. മകം നക്ഷത്രത്തിന്റെ അധിപൻ കേതുവാണ്. ജ്യോതിഷ വിശ്വാസമനുസരിച്ച് വ്യാഴവും കേതുവും തമ്മിലുള്ള ഈ ബന്ധം തൊഴിൽ, സമ്പത്ത്, സാമൂഹിക നില എന്നിവയുമായി ബന്ധപ്പെട്ട മേഖലങ്ങളിൽ നല്ല സ്വാധീനം വരുത്തും. വ്യാഴത്തിന്റെ ഈ നക്ഷത്ര സംക്രമണം 2027 ജൂൺ അവസാനം വരെ തുടരും. ഈ കാലയളവിൽ പല രാശികളിലുമുള്ള ആളുകൾക്ക് അവരുടെ ജോലി, ബിസിനസ്സ്, സാമ്പത്തിക സ്ഥിതി, കുടുംബജീവിതം എന്നിവയിൽ മാറ്റങ്ങൾ അനുഭവപ്പെടാം. എന്നിരുന്നാലും സംക്രമണത്തിന്റെ യഥാർത്ഥ സ്വാധീനം ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെ അടിസ്ഥാനമാക്കിയായിരിക്കും . മകം നക്ഷത്രത്തിലെ വ്യാഴത്തിന്റെ പ്രാധാന്യം ജ്യോതിഷത്തിൽ മകം നക്ഷത്രം പൂർവ്വികർ, അന്തസ്സ്, അധികാരം, പാരമ്പര്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കേതു അതിന്റെ അധിപനാണ്. വ്യാഴത്തെ അറിവ്, വികാസം, സമൃദ്ധി എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ജ്യോതിഷ വിശ്വാസങ്ങൾ അനുസരിച്ച് മകം രാശിയിൽ വ്യാഴത്തിന്റെ വരവ് ചിലർക്ക് സ്ഥാനം, ബഹുമാനം, തൊഴിൽ, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരും. ഈ സമയത്ത് ബമ്പർ നേട്ടങ്ങൾ ലഭിക്കുന്ന അഞ്ചു രാശിക്കാരുണ്ട് അത് ഏതോക്കെയാണെന്ന് നോക്കാം... മേടം (Aries): മകം നക്ഷത്രത്തിലെ വ്യാഴത്തിന്റെ സംക്രമണം ഇവർക്ക് തൊഴിൽപരമായും സാമൂഹികമായും വളരെ പ്രധാനപ്പെട്ടതായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങളോ പുരോഗതിക്കുള്ള അവസരങ്ങളോ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ പങ്ക് വികസിച്ചേക്കാം. വരുമാനം വർദ്ധിക്കുന്നതിനുള്ള പുതിയ വഴികളും തുറന്നേക്കാം. ചിങ്ങം (Leo): ഈ സംക്രമണം ഇവർക്കും സ്പെഷ്യൽ ആണ്. ഈ സമയത്ത് ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾക്ക് മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ജോലിയിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാനും കഴിയും. വൃശ്ചികം (Scorpio), വ്യാഴത്തിന്റെ നക്ഷത്ര മാറ്റം ഇവരുടെ കരിയറിൽ പ്രാധാന്യമുള്ളതാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടാം. പുതിയ ഉത്തരവാദിത്തമോ പദ്ധതിയോ സ്ഥാനമോ ലഭിക്കാനുള്ള സാധ്യത. ധനു (Sagittarius): ഈ രാശിയുടെ അധിപനും വ്യാഴമാണ്. അതിനാൽ ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ നക്ഷത്ര മാറ്റം പ്രധാനമാണ്. ജോലിയിൽ ഒരു സ്ഥാനക്കയറ്റമോ ഉത്തരവാദിത്ത വർദ്ധനവോ ഉണ്ടാകാം. ജോലി മാറ്റാൻ തയ്യാറെടുക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. മീനം (Pisces): വ്യാഴത്തിന്റെ ഈ നക്ഷത്ര മാറ്റം സാമ്പത്തിക, കുടുംബ കാര്യങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. വരുമാന സ്രോതസ്സുകളിൽ പുരോഗതിക്ക് സാധ്യതയുണ്ട്. സൃഷ്ടിപരമായ മേഖലകളിലും, മാധ്യമങ്ങളിലും, കലയിലും അല്ലെങ്കിൽ സ്വന്തം കഴിവുകൾ ഉപയോഗിക്കുന്നവരിലും പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയും. ഈ മാറ്റം എല്ലാ രാശികളെയും ഒരുപോലെ ബാധിക്കുമോ? ജ്യോതിഷത്തിൽ ഒരു ഗ്രഹത്തിന്റെ നക്ഷത്ര മാറ്റത്തിന്റെ ഫലം എല്ലാവർക്കും ഒരുപോലെയല്ല. ജാതകത്തിലെ വ്യാഴത്തിന്റെ സ്ഥാനം, ലഗ്നം, ചന്ദ്രരാശി, ദശ-അന്തർദശ തുടങ്ങിയ നിരവധി ഘടകങ്ങൾ ഫലത്തെ സ്വാധീനിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Mars Transit: ചൊവ്വ കർക്കടകം രാശിയിൽ; ഭാഗ്യം തിളങ്ങുന്ന രാശികൾ ഏതെല്ലാം? ദുരിതം ആർക്കൊക്കെ?

Mars Transit: ചൊവ്വ കർക്കടകം രാശിയിൽ; ഭാഗ്യം തിളങ്ങുന്ന രാശികൾ ഏതെല്ലാം? ദുരിതം ആർക്കൊക്കെ?

വേദ ജ്യോതിഷത്തിൽ, ചൊവ്വയുടെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ അധിപനും ഊർജ്ജം, ധൈര്യം, വീര്യം എന്നിവയുടെ പ്രതീകവുമാണ് ചൊവ്വ. ചൊവ്വ ഇപ്പോൾ കർക്കടകത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നവംബർ 12 വരെ ഇത് നീണ്ടുനിൽക്കും. 12 രാശികളിൽ ചില രാശികൾക്ക് ഇത് ഗുണവും ചിലർക്ക് ദോഷവും ചെയ്യും. മേടം - മേടം രാശിക്കാർ സ്വത്ത് വാങ്ങൽ, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. കുടുംബ ബന്ധങ്ങളിൽ ചില പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഇടവം - ഇടവം രാശിക്കാർക്ക് ഇളയ സഹോദരങ്ങളുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ കുറച്ച് കഷ്ടപ്പെടേണ്ടി വരും. എന്നാൽ അവയെല്ലാം പരിഹരിച്ച് പിന്നീട് നേട്ടം കൈവരിക്കാനാകും. മിഥുനം - പ്രധാനപ്പെട്ട ജോലികൾക്ക് അപ്രതീക്ഷിത തടസ്സങ്ങൾ നേരിടേണ്ടി വരും. ആരോഗ്യ പ്രശ്നങ്ങൾ ആശങ്കയ്ക്ക് കാരണമാകും. തെറ്റായ തീരുമാനങ്ങൾ സാമ്പത്തിക നഷ്ടത്തിന് കാരണമാകാൻ സാധ്യതയുണ്ട്. കർക്കിടകം - ചൊവ്വ കർക്കിടകം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യം, ബന്ധങ്ങൾ എന്നിവയിൽ തടസ്സങ്ങൾ ഉണ്ടാകാം. മറഞ്ഞിരിക്കുന്ന ശത്രുക്കളെക്കുറിച്ച് ജാഗ്രത വേണം. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ചിങ്ങം - അടുത്ത സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അമിത ചെലവുകളുണ്ടായേക്കും. ഇത് നിങ്ങളുടെ ബജറ്റിനെ ബാധിക്കും. കന്നി - ഈ രാശിയിൽ ജനിച്ചവർക്ക് ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാനാകും. തൊഴിൽ പുരോഗതിയുണ്ടാകും. തുലാം - സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എന്നാൽ ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. മാനസിക സമ്മർദ്ദമുണ്ടാകും. താമസസ്ഥലമോ ജോലിസ്ഥലമോ മാറാൻ സാധ്യതയുണ്ട്. വൃശ്ചികം - ജോലികളിലുണ്ടാകുന്ന തടസ്സങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമാകും. ആരോഗ്യം ശ്രദ്ധിക്കണം. ധനു - ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. എതിരാളികളിൽ ജാഗ്രത വേണം. മകരം - പുതിയ ആളുകളുമായുള്ള ഇടപെടൽ കൂടും. പുതിയ ബിസിനസ് ബന്ധങ്ങളുണ്ടാകും. പുതിയ സംരംഭം ആരംഭിക്കുന്നതിനോ മൂലധനം നിക്ഷേപിക്കുന്നതിനോ അനുയോജ്യമായ സമയമാണിത്. കുംഭം - വിജയം കൈവരിക്കാനാകും. ദീർഘകാലമായി നിലനിൽക്കുന്ന ഒരു ആരോഗ്യപ്രശ്നത്തിൽ നിന്ന് മുക്തി നേടാൻ സാധിക്കും. പഴയ കടങ്ങളോ ബാധ്യതകളോ പരിഹരിക്കാനാകും. വീട്ടിലോ ജോലിസ്ഥലത്തോ മാറ്റങ്ങളുണ്ടാകും. മീനം - ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. പുരോഗതിക്കുള്ള സാധ്യത ഉണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ വന്നുചേരും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
14Todays Horoscope: ചിങ്ങ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; വൃശ്ചിക രാശിക്കാർക്ക് പിന്തുണ ലഭിക്കും; ഇന്നത്തെ ദിനം എങ്ങനെ?

Todays Horoscope: ചിങ്ങ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; വൃശ്ചിക രാശിക്കാർക്ക് പിന്തുണ ലഭിക്കും; ഇന്നത്തെ ദിനം എങ്ങനെ?

Tap to view gallery
Shukra & Budh Vakri 2026: ദീപാവലിക്ക് മുൻപ് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ നാളുകൾ! പണത്തിന് കുറവുണ്ടാകില്ല

Shukra & Budh Vakri 2026: ദീപാവലിക്ക് മുൻപ് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ നാളുകൾ! പണത്തിന് കുറവുണ്ടാകില്ല

നവംബർ 8നാണ് ഈ വർഷം ദീപാവലി. അതിന് മുൻപായി ഗ്രഹങ്ങളുടെ ചലനങ്ങളിൽ മാറ്റങ്ങൾ സംഭവിക്കും. ഒക്ടോബറിൽ ബുധനും ശുക്രനും പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കും. ജ്യോതിഷത്തിൽ, ബുധൻ ബുദ്ധി, സംസാരം, ബിസിനസ്സ്, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രൻ സുഖം, സ്നേഹം, സൗന്ദര്യം, ഭൗതിക സമൃദ്ധി എന്നിവയെയും പ്രതിനിധീകരിക്കുന്നു. ഇതിന്റെ ഫലമെന്നോണം വിവിധ രാശികളെ ഇത് വ്യത്യസ്തമായി സ്വാധീനിക്കും. ഈ സമയം ചിലരെ തേടി നല്ല അവസരങ്ങൾ വരും. ഒക്ടോബർ 3 മുതൽ നവംബർ 13 വരെ ശുക്രനും ഒക്ടോബർ 24 മുതൽ നവംബർ 13 വരെ ബുധനും പിന്നോക്കാവസ്ഥയിലായിരിക്കും. ഏതൊക്കെ രാശികൾക്കാണ ഇത് ഗുണം ചെയ്യുകയെന്ന് നോക്കാം. മേടം - മേടം രാശിക്കാർക്ക്, ബുധന്റെ പിന്നോക്കാവസ്ഥ ബിസിനസിന് അനുകൂലമായിരിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭം നേടാനാകും. ജീവിതത്തിൽ വിജയം നേടാനാകും. മിഥുനം - മിഥുനം രാശിക്കാർക്ക് കരിയറിലും ജോലിയിലും മികച്ച നേട്ടമുണ്ടാകും. മാനസിക സമ്മർദ്ദവും ആരോഗ്യ പ്രശ്നങ്ങളും അവഗണിക്കരുത്. ചെറിയ കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുക. കർക്കിടകം - കർക്കിടകം രാശിക്കാർക്ക് ഈ സമയം ജോലിയുടെയും കരിയറിന്റെയും കാര്യത്തിൽ വളരെ അനുകൂലമായിരിക്കും. പുതിയ തൊഴിൽ അവസരങ്ങൾ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കന്നി - കന്നി രാശിക്കാർക്ക്, ശുക്രന്റെ പിന്നോക്കാവസ്ഥയിലുള്ള ചലനം ആശ്വാസം നൽകും. പ്രത്യേകിച്ച് ഒക്ടോബർ 3 ന് ശേഷം, ഭാഗ്യം ഇവർക്ക് അനുകൂലമാകും. ജോലികൾ കൃത്യമായി പൂർത്തിയാക്കാനാകും. വൃശ്ചികം - വൃശ്ചിക രാശിക്കാർക്ക് ബുധന്റെ പിന്നോക്കാവസ്ഥയിലുള്ള ചലനം നല്ല ഫലങ്ങൾ നൽകും. ജോലിയിൽ പുരോഗതിയുണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. നേട്ടങ്ങളുടെ കാലമായിരിക്കും ഇത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Vastu Tips For Home: വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം; വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ!

Vastu Tips For Home: വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം; വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ!

ഓരോ നിർമിതികളിലും പിന്തുടരുന്ന ഒരു പുരാതന ഇന്ത്യൻ ശാസ്ത്രമാണ് വാസ്തുശാസ്ത്രം. വീടിനുള്ളിൽ നിന്ന് നെഗറ്റീവ് ഊർജ്ജത്തെ പുറന്തള്ളി പോസിറ്റീവ് ഊർജ്ജം നിലനിർത്താൻ എന്തെല്ലാം വാസ്തുശാസ്ത്ര പ്രതിവിധികളാണ് ഉള്ളതെന്ന് അറിയാം. ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നീ പഞ്ചഭൂതങ്ങളും ദിശകളുമാണ് വാസ്തുവിൻറെ അടിസ്ഥാന ഘടകങ്ങൾ. പ്രധാന വാസ്തു നിയമങ്ങൾ ഈശാന കോൺ (വടക്ക്-കിഴക്ക്): കെട്ടിടത്തിൻറെ പ്രധാന കവാടം വടക്ക്-കിഴക്ക് ദിശയിൽ ആയിരിക്കണം. ഇത് സൂര്യൻറെ ആദ്യ കിരണങ്ങൾ വീടിനുള്ളിലേക്ക് നേരിട്ട് പതിക്കാൻ സഹായിക്കുന്നു. വീടിനുള്ളിൽ പ്രകാശം നിറയുന്നത് പോസിറ്റീവ് എനർജിയെ ആകർഷിക്കും. ബ്രഹ്മസ്ഥാനം: വീടിൻറെ മധ്യഭാഗത്തെയാണ് ബ്രഹ്മസ്ഥാനം എന്ന് വിളിക്കുന്നത്. ശരീരത്തിൽ നാഭി എത്രയും പ്രധാനമാണോ അത്രയും പ്രാധാന്യം വാസ്തുശാസ്ത്രത്തിൽ ഈ ഭാഗത്തിനും കൽപ്പിക്കുന്നു. ബ്രഹ്മസ്ഥാനം എപ്പോഴും തുറസായി നിലനിർത്താൻ ശ്രദ്ധിക്കണം. കിടപ്പുമുറി: വീടിൻറെ പ്രധാന കിടപ്പുമുറി തെക്ക് ദിശയിൽ ആയിരിക്കുന്നതാണ് ഉത്തമം. കുട്ടികളുടെയും നവദമ്പതികളുടെയും മുറികൾ വടക്ക്-പടിഞ്ഞാറ് ദിശയിൽ നിർമിക്കാം. പൂജാമുറി: ഈശ്വര പ്രാർഥനയ്ക്കുള്ള മുറി വടക്ക്-കിഴക്ക് ദിശയിൽ (ഈശാന കോൺ) സ്ഥാപിക്കുന്നതാണ് അനുയോജ്യം. ഇത് വീടിനുള്ളിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും കൊണ്ടുവരുന്നു. അടുക്കള: പാചകത്തിന് അഗ്നി അത്യാവശ്യമായതിനാൽ അഗ്നിയുടെ ദിശയായ തെക്ക്-കിഴക്ക് (ആഗ്നേയ കോൺ) ഭാഗമാണ് അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനം. അടുക്കളെ എപ്പോഴും വൃത്തിയോടെയും ശുചിത്വത്തോടെയും പരിപാലിക്കേണ്ടത് പ്രധാനമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Laxmi Narayana Raja Yoga: 10 ദിവസത്തിനുള്ളിൽ കിടിലം രാജയോഗം; ഇവർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Laxmi Narayana Raja Yoga: 10 ദിവസത്തിനുള്ളിൽ കിടിലം രാജയോഗം; ഇവർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Laxmi Narayana Raja Yoga: സെപ്തംബർ അവസാന ആഴ്ചയിൽ ഗ്രഹങ്ങളുടെ സ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ മാസത്തിൽ ബുധൻ കന്നി രാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിക്കും. ഇവിടെ ശുക്രൻ നേരത്തെ തന്നെയുണ്ട്. അതിലൂടെ തുലാം രാശിയിൽ ബുധനും ശുക്രനും ചേർന്ന് ലക്ഷ്മി നാരായണ യോഗം ഉണ്ടാക്കും. ജ്യോതിഷത്തിൽ ബുധനെ ബുദ്ധി, സംസാരം, വ്യാപാരം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ശുക്രൻ ധനം, സുഖസൗകര്യങ്ങൾ, സ്നേഹം, ഭൗതിക നേട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ രണ്ടു ഗ്രഹങ്ങളുടെയും കൂടിച്ചേരൽ സംമ്പത്തികമായും ജോലിയിലും വലിയ നേട്ടങ്ങൾ കൊണ്ടുവരും. എന്താണ് ലക്ഷ്മി നാരായണ യോഗം? ജ്യോതിഷപ്രകാരം ജാതകത്തിൽ ബുധനും ശുക്രനും ഒരുമിക്കുമ്പോൾ ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കും. ഇതിലൂടെ ധനം, സമൃദ്ധി, ബുദ്ധിശക്തി, സർഗാത്മകത എന്നിവ ഒരുമിക്കും. ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ ഈ രണ്ടു ഗ്രഹങ്ങളും ഒരു രാശിയിൽ എത്തുകയും അതിലൂടെ അതിന്റെ പ്രഭാവം ചില രാശിക്കാർക്ക് നല്ല രീതിയിൽ ലഭിക്കും. ഇത്തവന ഈ യോഗം തുലാം രാശിയിലാണ് സൃഷ്ടിക്കാൻ പോകുന്നത്. ജ്യോതിഷപ്രകാരം ഈ യോഗം ചില രാശിക്കാർക്ക് ജോലി, ബിസിനസ്, സാമ്പത്തികം എന്നിവയിൽ വലിയ നേട്ടങ്ങൾ നൽകും. മിഥുനം (Gemini): ഈ രാശിക്കാർക്ക് ലക്ഷ്മി നാരായണ യോഗത്തിലൂടെ വിദ്യാഭ്യാസം, ജോലി, സാമ്പത്തികം എന്നിവയിൽ വലിയ നേട്ടമാണ് നൽകുക. മത്സര പരീക്ഷകളിൽ പങ്കെഉടക്കുന്നവർക്ക് നേട്ടങ്ങൾ, ജോലിയുള്ളവർക്ക് ഉത്തരവാദിത്തം, ബിസിനസിൽ നേട്ടം. തുലാം (Libra): ഈ യോഗം തുലാം രാശിയിലാണ് സൃഷ്ടിക്കാൻ പോകുന്നത് അതുകൊണ്ടുതന്നെ ഇവർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ. ആത്മവിശ്വാസം വർധിക്കും, വ്യക്തത്വത്തിൽ നല്ല മാറ്റം, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവൃത്തി തിരിച്ചറിയും, ബിസിനസുകാർക്ക് പുതിയ അവസരം, ലാഭം എന്നിവ ലഭിക്കും. ധനു (Sagittarius): ഇവർക്കും ഈ യോഗം വരുമാനം വർധിക്കാൻ സഹായിക്കും. പ്രതിഭകളായ ആളുകളുമായി സംവദിക്കും അതിലൂടെ നേട്ടങ്ങൾ ഉണ്ടാകും. വളരെക്കാലമായി കുടുങ്ങിക്കിടന്ന സാമ്പത്തിക പദ്ധതികളിൽ നേട്ടം ലഭിക്കും. മകരം (Capricorn): ഇവർക്കും ഈ യോഗത്താൽ ജോലിയിൽ നേട്ടം, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കും. ബിസിനസിൽ നിർത്തിവച്ചിരുന്ന പദ്ധതികളിൽ നിന്നും നേട്ടം കൊയ്യാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Tap to read more
Surya Gochar 2026: രണ്ട് ദിവസത്തിനുള്ളിൽ സൂര്യ സംക്രമണം; ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും! അടുത്ത ഒരു മാസം സുവർണകാലം

Surya Gochar 2026: രണ്ട് ദിവസത്തിനുള്ളിൽ സൂര്യ സംക്രമണം; ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും! അടുത്ത ഒരു മാസം സുവർണകാലം

ഗ്രഹങ്ങളുടെ രാജാവാണ് സൂര്യൻ. സൂര്യന്റെ സംക്രമണത്തിന് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. സെപ്റ്റംബർ 17ന് സൂര്യൻ കന്നിരാശിയിലേക്ക് സംക്രമിക്കും. കന്നിരാശിയുടെ അധിപൻ ബുധനാണ്. ഇതേ ദിവസം ബുധനും കന്നിരാശിയിലായിരിക്കും. രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ ഒത്തുചേരുന്നതോടെ അവിടെ ബുധാദിത്യ രാജയോഗം രൂപപ്പെടും. അത് അഞ്ച് രാശിക്കാർക്ക് ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും. കരിയർ, ബിസിനസ്സ്, സാമ്പത്തിക മേഖലകളിൽ ഈ രാശികൾക്ക് നേട്ടങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം. ചിങ്ങം - ചിങ്ങം രാശിക്കാർക്ക് കന്നിരാശിയിലുള്ള സൂര്യന്റെ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ദീർഘകാല പ്രശ്നങ്ങൾക്ക് ശമനമുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാനിടവരും. ബിസിനസുകാർക്കും സമയം അനുകൂലമാണ്. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കന്നി - സൂര്യൻ കന്നിരാശിയിലേക്കാണ് സംക്രമിക്കാൻ പോകുന്നത്. അതിനാൽ, കന്നിരാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാകും. സാമ്പത്തിക നേട്ടമുണ്ടാകും. തൊഴിൽ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയമുണ്ടാകാനുള്ള സാധ്യതയുണ്ട്. വൃശ്ചികം - വൃശ്ചികം രാശിക്കാർക്ക് സൂര്യന്റെ ഈ സംക്രമണം സാമ്പത്തിക ലാഭമുണ്ടാക്കും. ജോലി അന്വേഷിക്കുന്നവർക്ക് അവർ ആഗ്രഹിക്കുന്ന നേടാനാകും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്. മത്സരപരീക്ഷകളിൽ വിജയമുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാകും. ധനു - ധനു രാശിക്കാർക്ക് സൂര്യൻ കന്നിയിലേക്ക് മാറുന്നതോടെ സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും വർദ്ധനവുണ്ടാകും. ഭൂമി, വീട് അല്ലെങ്കിൽ വാഹനം എന്നിവ വാങ്ങാൻ അവസരമുണ്ടാകും. നിയമപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കും. മീനം - സൂര്യന്റെ രാശി മാറ്റം മീനം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. നിങ്ങളുടെ സംസാരം ആളുകളെ ആകർഷിക്കും. ഒരു പ്രധാന ബിസിനസ് കരാറിൽ ഒപ്പിടും. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Ketu Transit: ചിങ്ങം രാശിയിൽ കേതു സംക്രമണം! അടുത്ത 90 ദിവസങ്ങൾ ഈ 6 രാശിക്കാർക്ക് ഭാഗ്യകാലം

Ketu Transit: ചിങ്ങം രാശിയിൽ കേതു സംക്രമണം! അടുത്ത 90 ദിവസങ്ങൾ ഈ 6 രാശിക്കാർക്ക് ഭാഗ്യകാലം

വേദ ജ്യോതിഷത്തിൽ നിഴൽ ഗ്രഹമായാണ് കേതു അറിയപ്പെടുന്നത്. പൊതുവെ പാപഗ്രഹമായി കണക്കാക്കുമെങ്കിലും, ശുഭസ്ഥാനത്താണ് കേതു സഞ്ചരിക്കുന്നതെങ്കിൽ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം, മാനസിക സന്തോഷം, ബിസിനസ്സ് വിജയം എന്നിവയെല്ലാം ഈ ഗ്രഹം നിങ്ങൾക്ക് നൽകും. അടുത്തിടെ കേതു ചിങ്ങം രാശിയിൽ പ്രവേശിച്ചു. ഇനിയുള്ള 90 ദിവസം, അതായത് മൂന്ന് മാസക്കാലം കേതു ഇതേ രാശിയിൽ തന്നെ തുടരും. വിവിധ രാശികൾക്ക് ഇത് വലിയ ഗുണം ചെയ്യും. പല രാശിക്കാരുടെയും ജീവിതത്തിൽ ഈ ഗ്രഹമാറ്റം നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്നു. സൂര്യൻ ഭരിക്കുന്ന ചിങ്ങം രാശിയിലെ കേതുവിന്റെ സംക്രമണം 6 രാശികൾക്ക് അനുഗ്രഹമായിത്തീരും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം. മേടം - മേടം രാശിക്കാർക്ക് കേതു സംക്രമണം വളരെ ശുഭകരമായിരിക്കും. ഗവേഷണം, വിദ്യാഭ്യാസം, സൃഷ്ടിപരമായ മേഖലയിലുള്ളവർക്ക് നല്ല സമയമാണ്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പണം തിരിച്ചുപിടിക്കാൻ സാധിക്കും. കൂടാതെ ഓഹരി വിപണി അല്ലെങ്കിൽ ലോട്ടറി പോലുള്ളവയിൽ നിന്ന് അപ്രതീക്ഷിത ധനലാഭമുണ്ടാകും. മിഥുനം - കേതു സംക്രമണം നിങ്ങളുടെ ധൈര്യവും തീരുമാനമെടുക്കാനുള്ള കഴിവുകളും വർദ്ധിപ്പിക്കും. ജോലിസ്ഥലത്ത് എതിരാളികളെ നേരിടാനാകും. പുതിയ ബിസിനസോ ജോലി മാറ്റമോ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്. ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ആത്മീയതയിൽ താൽപര്യം കൂടും. നേതൃത്വപരമായ കഴിവുകൾ ശക്തിപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം. കരിയറിലും സാമൂഹിക നിലയിലും വളർച്ചയുണ്ടാകും. തുലാം - തുലാം രാശിക്കാർക്ക് കേതു സംക്രമണം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ മേലുദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും. ആഗ്രഹങ്ങൾ നിറവേറ്റാനാകും. ധനു - ധനു രാശിക്കാർക്ക് ഭാഗ്യ നാളുകളാണിത്. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ താൽപര്യം കൂടും. ദീർഘദൂര യാത്രകൾ ഗുണകരമാകും. വിദേശത്ത് പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് സാഹചര്യങ്ങൾ അനുകൂലമായിരിക്കും. കുംഭം - കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ ബിസിനസിൽ‍ നേട്ടമുണ്ടാകും. പഴയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷം വന്നുചേരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Ganesh Chaturthi 2026: വിനായക ചതുർത്ഥി ദിനത്തിൽ ഇക്കാര്യങ്ങൾ അബദ്ധത്തിൽ പോലും ചെയ്യരുത്! ഫലം ദോഷം

Ganesh Chaturthi 2026: വിനായക ചതുർത്ഥി ദിനത്തിൽ ഇക്കാര്യങ്ങൾ അബദ്ധത്തിൽ പോലും ചെയ്യരുത്! ഫലം ദോഷം

ഗണേശ ചതുർത്ഥി ദിനത്തിൽ ഗണപതിയുടെ വിഗ്രഹം വീട്ടിൽ പ്രതിഷ്ഠിച്ച് പൂജകളും ചടങ്ങുകളും നടത്തുന്നത് പ്രധാനമാണ്. ഗണേശ ചതുർത്ഥി ദിനം പ്രാർഥനകളുടെയും ആരതികളുടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷമായിരിക്കും. പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ഗണേശോത്സവം അവസാനിക്കുന്നത് വരെ പൂജാസ്ഥലവും വീടും വളരെ ശുദ്ധമായി പരിപാലിക്കണം. ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന വേളയിൽ ഭക്തിയോടെ പാലിക്കേണ്ട കാര്യങ്ങളും അതേ സമയം ഒഴിവാക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് അറിയാം. ഈ വർഷം സെപ്തംബർ 14 തിങ്കളാഴ്ചയാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഈ ദിവസമാണ് ഭക്തജനങ്ങൾ ഗണപതി വിഗ്രഹങ്ങൾ വീടുകളിലും പന്തലുകളിലും ആനയിച്ച് സ്ഥാപന പൂജ നടത്തുന്നത്. മധ്യാഹ്ന പൂജയ്ക്കുള്ള മുഹൂർത്തം രാവിലെ 11.02 മുതൽ ഉച്ചയ്ക്ക് 01.31 വരെയാണ്. പ്രാദേശിക പഞ്ചാംഗങ്ങൾക്ക് അനുസരിച്ച് ഈ സമയത്തിൽ ചില മാറ്റങ്ങളുണ്ടാകാം. പൂജാ സമയം പഞ്ചാംഗം പരിശോധിച്ച് ഉറപ്പുവരുത്തണം. സെപ്തംബർ 25 വെള്ളിയാഴ്ചയാണ് വിഗ്രഹനിമജ്ജനം നടക്കുക. സ്ഥാപന പൂജയ്ക്ക് ശേഷം ചെയ്യേണ്ട കാര്യങ്ങൾ പൂജാസ്ഥാനം ശുചിയായി സൂക്ഷിക്കുക: വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പൂക്കൾ, കറുകപ്പുല്ല്, പഴങ്ങൾ എന്നിവ അർപ്പിക്കുകയും ദീപം തെളിയിക്കുകയും ചെയ്യുക. നിത്യപൂജയും ആരതിയും: ഗണേശോത്സവ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും കൃത്യമായി പൂജയും ആരതിയും നടത്തുക. ഗണപതി മന്ത്രങ്ങൾ ജപിക്കുന്നത് വിഘ്ന നിവാരണത്തിന് ഉത്തമമാണ്. നൈവേദ്യം അർപ്പിക്കൽ: ഭഗവാന് പ്രിയപ്പെട്ട മോദകം, ലഡ്ഡു, പഴങ്ങൾ എന്നിവ വീട്ടിൽ തയ്യാറാക്കി ഭഗവാന് നിവേദിക്കുക. പൂജയ്ക്ക് ശേഷം ഇത് കുടുബാംഗങ്ങൾക്കും ബന്ധുജനങ്ങൾക്കും ഭക്തർക്കും പ്രസാദമായി നൽകാം. ഭക്തിനിർഭരമായ അന്തരീക്ഷം: വീട്ടിൽ ഭജന, ധ്യാനം, പുരാണ കഥകൾ എന്നിവയ്ക്കായി സമയം കണ്ടെത്തുക. ഇത്തരം ആത്മീയ കാര്യങ്ങളിൽ കുട്ടികളെയും പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കുക. സ്ഥാപന പൂജയ്ക്ക് ശേഷം ഒഴിവാക്കേണ്ട കാര്യങ്ങൾ വിഗ്രഹം തനിച്ചാക്കരുത്: പൂജ നടത്തുന്ന ദിവസങ്ങളിൽ വിഗ്രഹം സ്ഥിതി ചെയ്യുന്ന വീട് ദീർഘനേരം അടച്ചിടാനോ ആരുമില്ലാതിരിക്കാനോ പാടില്ല. അത്യാവശ്യഘട്ടങ്ങളിൽ വീട്ടിലെ ഒരാളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക. അഴുക്കും മാലിന്യങ്ങളും പാടില്ല: വാടിയ പൂക്കൾ, പഴയ അർച്ചന ദ്രവ്യങ്ങൾ, പഴകിയ ഭക്ഷണസാധനങ്ങൾ എന്നിവ പൂജാമുറിയിൽ വയ്ക്കരുത്. ഇവ കൃത്യസമയത്ത് മാറ്റി ശുദ്ധിയാക്കുക. മദ്യം, മത്സ്യം, മാംസം എന്നിവ ഉപേക്ഷിക്കുക: ഈ ദിവസങ്ങളിൽ പൂർണമായും സാത്വിക ഭക്ഷണം മാത്രം കഴിക്കുക. മദ്യം, മാംസം, മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. പ്രസാദത്തോടും വിഗ്രഹത്തോടും അനാദരവ് പാടില്ല: വിഗ്രഹത്തിൽ അനാവശ്യമായി സ്പർശിക്കുകയോ അനാദരവോടെ പെരുമാറുകയോ ചെയ്യരുത്. അർപ്പിച്ച പ്രസാദം പാഴാക്കി കളയാതെ ഭക്തിയോടെ സ്വീകരിക്കണം. കലഹങ്ങളും വിദ്വേഷങ്ങളും ഒഴിവാക്കുക: സന്തോഷത്തിൻറെയും സമാധാനത്തിൻറെയും ഉത്സവമായതിനാൽ ഈ ദിവസങ്ങളിൽ വീട്ടിൽ തർക്കങ്ങൾ, കലഹം, മറ്റ് നിഷേധാത്മക പെരുമാറ്റങ്ങൾ എന്നിവ ഉണ്ടാകരുത്. പൂർണമായി ഐക്യത്തോടെ കഴിയുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Ganesh Chaturthi 2026: നാളെ ഗണേശ ചതുർത്ഥി; പ്രതിഷ്ഠാ മുഹൂർത്തവും പൂജാ സമയവും അറിയാം

Ganesh Chaturthi 2026: നാളെ ഗണേശ ചതുർത്ഥി; പ്രതിഷ്ഠാ മുഹൂർത്തവും പൂജാ സമയവും അറിയാം

ഈ വർഷത്തെ ഗണേശ ചതുർത്ഥി സെപ്റ്റംബർ 14, നാളെ ആണ് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെ വീടുകളിൽ ഗണപതി വിഗ്രഹ പ്രതിഷ്ഠയും നടത്തും. ഇതിനായുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. അതേസമയം ഗണേശ ചതുർത്ഥി തിയതിയെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ പഞ്ചാംഗം അനുസരിച്ച് ചതുർത്ഥി തിയതി സെപ്റ്റംബർ 14 രാവിലെ 7:06-ന് ആരംഭിച്ച് സെപ്റ്റംബർ 15 രാവിലെ 7:44-ന് അവസാനിക്കുന്നു. ഉദയതിഥി കണക്കാക്കിയാണ് സെപ്റ്റംബർ 14ന് ഗണേശ ചതുർത്ഥി ആയി ആഘോഷിക്കുന്നത്. ഗണേശോത്സവത്തിൽ ഗണപതി വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഏറ്റവും ശുഭകരമായി കണക്കാക്കുന്നത് ഉച്ചസമയമാണ്. ഡൽഹി പഞ്ചാംഗപ്രകാരം സെപ്റ്റംബർ 14-ന് ഗണപതി പൂജയ്ക്കുള്ള ശുഭമുഹൂർത്തം രാവിലെ 11:02 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ്. ഈ സമയപരിധിക്കുള്ളിൽ ഭക്തർ വീടുകളിലും മറ്റും ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ച് പൂജകൾ ആരംഭിക്കണം. പൂജാ സാമഗ്രികൾ ഗണപതി വിഗ്രഹ പ്രതിഷ്ഠയ്ക്കും പൂജയ്ക്കുമായി ആവശ്യമായ പൂജാ സാമഗ്രികൾ മുൻകൂട്ടി തയ്യാറാക്കി വയ്ക്കണം. പ്രതിഷ്ഠയ്ക്കുള്ള പീഠം, വൃത്തിയുള്ള തുണി, കലശം, തേങ്ങ, കുങ്കുമം, അക്ഷതം, ചന്ദനം, പൂക്കൾ, കറുകപ്പുല്ല്, ധൂപം, ദീപം, കർപ്പൂരം എന്നിവയാണ് പൂജയ്ക്കും മറ്റുമായി പ്രധാനമായും വേണ്ടത്. നൈവേദ്യത്തിനായി മോദകമോ മറ്റ് മധുരപലഹാരങ്ങളോ പഴങ്ങളോ ഉപയോഗിക്കാവുന്നതാണ്. പീഠത്തിൽ ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ച ശേഷം കുങ്കുമം, ചന്ദനം, അക്ഷതം, പൂക്കൾ, കറുകപ്പുല്ല് എന്നിവ ഭഗവാന് സമർപ്പിച്ച് പൂജ നടത്തണം. തുടർന്ന് നൈവേദ്യം അർപ്പിച്ച് ആരതി ഉഴിയുന്നതോടെയാണ് പൂജ പൂർത്തിയാകുന്നത്. ഗണപതി വിഗ്രഹം എത്ര ദിവസം വീട്ടിൽ വയ്ക്കാം? ഗണപതിയെ പ്രതിഷ്ഠിച്ചുകഴിഞ്ഞാൽ പലയിടങ്ങളിലും പത്ത് ദിവസം നീളുന്ന ആഘോഷങ്ങളോടെയാണ് ഗണേശോത്സവം കൊണ്ടാടുന്നത്. ചിലർ ഒന്നര ദിവസം കഴിഞ്ഞ് വിഗ്രഹം വിസർജ്ജനം ചെയ്യാറുണ്ട്. മറ്റ് ചിലർ മൂന്ന്, അഞ്ച് അല്ലെങ്കിൽ ഏഴ് ദിവസങ്ങൾ ഭഗവാനെ പൂജിച്ച് വിസർജ്ജനം ചെയ്യാറുണ്ട്. ഈ വർഷത്തെ അനന്ത ചതുർദ്ദശി സെപ്റ്റംബർ 25-നാണ്. അന്നേ ദിവസമാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന് സമാപനമാകുന്നത്. തുടര്‍ന്ന് ഭക്തർ വിഗ്രഹ വിസർജ്ജനം നടത്തും. ഗണപതി പൂജയിലൂടെ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും കൈവരുമെന്നും സർവ്വ വിഘ്നങ്ങളും അകലുമെന്നുമാണ് വിശ്വാസം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Ganesh Chaturthi 2026: അബദ്ധത്തിൽ പോലും ഗണേശ വിഗ്രഹത്തിനരികിൽ ഈ വസ്തുക്കൾ വയ്ക്കരുത്! വലിയ ദോഷം

Ganesh Chaturthi 2026: അബദ്ധത്തിൽ പോലും ഗണേശ വിഗ്രഹത്തിനരികിൽ ഈ വസ്തുക്കൾ വയ്ക്കരുത്! വലിയ ദോഷം

ഹൈന്ദവ വിശ്വാസ പ്രകാരം, വളരെ പ്രാധാന്യമർഹിക്കുന്ന വിശേഷ ദിവസമാണ് ഗണേശ ചതുർഥി. പഞ്ചാംഗ പ്രകാരം, ഭദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർഥി തിഥിയിലാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്. ഈ വർഷം ഗണേശോത്സവം സെപ്തംബർ 14ന് ആണ് ആഘോഷിക്കുന്നത്. ഭഗവാൻ ഈ ദിവസമാണ് ജനിച്ചതെന്നാണ് വിശ്വാസം. വിനായക ചതുർഥി ദിനത്തിൽ വീടുകളിൽ ഭഗവാൻറെ വിഗ്രഹം പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്യും. എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം വിഗ്രഹം പ്രതിഷ്ഠിക്കുമ്പോഴും പൂജകൾ ചെയ്യുമ്പോഴും ചില പ്രധാന നിയമങ്ങൾ പാലിക്കണം. പൂജയിൽ തുളസി ഉപയോഗിക്കരുത് ഗണപതി പൂജകളിൽ തുളസി ഉപയോഗിക്കുന്നത് ദോഷമായി കണക്കാക്കുന്നു. അതിനാൽ, വിനായക ചതുർഥി ദിനത്തിൽ വിഗ്രഹത്തിനടുത്തോ ഭഗവാന് സമർപ്പിക്കുന്ന നിവേദ്യങ്ങളിലോ തുളസിയില വയ്ക്കാൻ പാടില്ല. അറിയാതെ പോലും വിഗ്രഹത്തിന് സമീപം തുളസിയില വച്ചാൽ പൂജയ്ക്ക് ഫലം ലഭിക്കില്ലെന്നാണ് വിശ്വാസം. അതിനാൽ ഗണേശ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട കറുകപ്പുല്ല് മാത്രമാണ് അർച്ചയ്ക്കായി ഉപയോഗിക്കേണ്ടത്. തുകൽ ഉത്പന്നങ്ങൾ പൂജ നടക്കുന്ന സ്ഥലത്ത് നിന്ന് മാറ്റുക പൂജാമുറിയും പരിസരവും ശുദ്ധിയായിരിക്കേണ്ടത് പ്രധാനമാണ്. ഗണപതി വിഗ്രഹത്തിന് സമീപം ചെരുപ്പ്, ബെൽറ്റ്, പേഴ്സ് തുടങ്ങിയ തുകൽ ഉത്പന്നങ്ങൾ യാതൊരു കാരണവശാലും വയ്ക്കാൻ പാടുള്ളതല്ല. ഇത്തരം വസ്തുക്കളെ വിഗ്രഹത്തിന് സമീപം വയ്ക്കുന്നത് ഭഗവാൻറെ കോപത്തിന് കാരണമാകും. ഇത് കുടുംബത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. മാലിന്യങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും ഒഴിവാക്കുക ഗണപതി ഭഗവാൻറെ വിഗ്രഹം സൂക്ഷിക്കുകയും പൂജ നടത്തുകയും ചെയ്യുന്ന സ്ഥലം എപ്പോഴും വൃത്തിയായിരിക്കണം. വിഗ്രഹത്തിന് സമീപം ഡസ്റ്റ്ബിൻ, ചൂൽ, ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവ വയ്ക്കരുത്. പൂജ ചെയ്യുന്ന സ്ഥലത്തിന് സമീപം അഴുക്കുകളോ മാലിന്യങ്ങളോ ഉണ്ടായാൽ അവിടെ പോസിറ്റീവ് എനർജിയുണ്ടാകില്ല. ഇത് കുടുംബത്തിൽ പല അനർഥങ്ങൾക്കും കാരണമാകും. അക്രമ സ്വഭാവമുള്ള ചിത്രങ്ങൾ ഒഴിവാക്കുക ഗണപതി വിഗ്രഹത്തിന് സമീപത്തോ പിന്നിലോ അക്രമസ്വഭാവം ഉള്ളതോ സങ്കടം പ്രതിഫലിക്കുന്നതോ ആയ ചിത്രങ്ങൾ വയ്ക്കരുത്. ഇത്തരം ചിത്രങ്ങളിൽ നിന്നുള്ള നെഗറ്റീവ് എനർജി ഗൃഹാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കും. ഇത് കുടുംബാംഗങ്ങൾക്കിടയിൽ തർക്കങ്ങളും കുടുംബത്തിൽ അശാന്തിയും ഉണ്ടാകുന്നതിന് കാരണമാകും. ഭഗവാനെ പൂജിക്കുന്ന സ്ഥലത്ത് എപ്പോഴും ശാന്തതയും മനോഹരമായ അന്തരീക്ഷവും നിലനിർത്താൻ ശ്രദ്ധിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Lord Ganesha: എന്തുകൊണ്ടാണ് ഗണപതിക്ക് തുളസി അർപ്പിക്കാത്തത്? ആ കഥ

Lord Ganesha: എന്തുകൊണ്ടാണ് ഗണപതിക്ക് തുളസി അർപ്പിക്കാത്തത്? ആ കഥ

ഭദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർഥി തിഥിയിലാണ് ഗണേശോത്സവത്തിന് തുടക്കമാകുന്നത്. രാജ്യമെങ്ങും ഗണേശോത്സവത്തിൻറെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗണേശ പൂജയിൽ കറുകപ്പുല്ല്, മോദകം, ചുവന്ന പുഷ്പങ്ങൾ എന്നിവ അർപ്പിക്കുന്നത് സവിശേഷമാണെന്ന് കരുതപ്പെടുമ്പോഴും തുളസി ഉപയോഗിക്കുന്നത് ശാസ്ത്രവിധിയനുസരിച്ച് നിഷിധമാണ്. ഇതിന് പിന്നിലെ വിശ്വാസം എന്താണെന്ന് അറിയാം. ഈ വർഷം ഭദ്രപദ ശുക്ല ചതുർഥി തിഥി സെപ്തംബർ 14 തിങ്കളാഴ്ച രാവിലെ 7.6ന് ആരംഭിച്ച് സെപ്തംബർ 15ന് ചൊവ്വാഴ്ച രാവിലെ 7.44ന് ആണ് അവസാനിക്കുന്നത്. ഉച്ച സമയത്താണ് ഭഗവാൻ ഗണേശൻ ജനിച്ചതെന്നാണ് വിശ്വാസം. അതിനാൽ സെപ്തംബർ 14ന് ആണ് ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഈ ദിവസം ഗണപതി ഭഗവാൻറെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജകൾ ചെയ്യുന്നത് അതിവിശേഷമാണെന്ന് വിശ്വസിക്കുന്നു. ഒരിക്കൽ ഗണപതി ഭഗവാൻ നദീതീരത്ത് ധ്യാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. ആ സമയം അവിടെ എത്തിയ തുളസീ ദേവി ഭഗവാൻറെ ചൈതന്യത്തിൽ ആകൃഷ്ടയാകുകയും ഭഗവാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. വിവാഹാഭ്യർഥന നടത്തുന്നതിനായി ദേവി ഭഗവാൻറെ ധ്യാനം തടസപ്പെടുത്തി. ധ്യാനത്തിൽ നിന്നുണർന്ന ഗണപതി ഭഗവാൻറെ മുന്നിൽ തുളസീദേവി തൻറെ ആഗ്രഹം അറിയിച്ചു. എന്നാൽ, താൻ ബ്രഹ്മചാരിയാണെന്ന് ചൂണ്ടിക്കാട്ടി ഭഗവാൻ ഈ വിവാഹ വാഗ്ദാനം വിനയപൂർവ്വം നിരസിച്ചു. രോഷാകുലയായ ദേവി ഭഗവാന് ഇഷ്ടത്തിന് വിപരീതമായി രണ്ട് വിവാഹങ്ങൾ നടക്കുമെന്ന് ശപിച്ചു. ശാപത്തിൽ ക്രുദ്ധനായ ഭഗവാൻ തുളസീദേവിയെ ഒരു അസുരൻറെ ഭാര്യയായി മാറുമെന്ന് തിരികെ ശപിച്ചു. ഒരു അസുരൻറെ ഭാര്യയാകേണ്ടി വരുമെന്ന ശാപം കേട്ടതോടെ തുളസീദേവിയുടെ കോപം ശമിക്കുകയും തൻറെ തെറ്റ് മനസ്സിലാക്കി ഭഗവാനോട് ക്ഷമാപണം നടത്തുകയും ചെയ്തു. ദേവിയുടെ ക്ഷമാപണത്തിൽ മനസ്സലിഞ്ഞ ഭഗവാൻ കലിയുഗത്തിൽ മോക്ഷദായിനിയായും വിഷ്ണുഭഗവാനും കൃഷ്ണഭഗവാനും ഏറ്റവും പ്രിയപ്പെട്ടവളായി മാറുമെന്നും അനുഗ്രഹിച്ചു. എന്നാൽ, അതോടൊപ്പം തൻറെ പൂജകളിൽ തുളസിയിലകൾ ഒരിക്കലും ഉപയോഗിക്കരുതെന്ന നിബന്ധനയും ഭഗവാൻ വച്ചു. ഈ പുരാണ പശ്ചാത്തലം ഉള്ളതുകൊണ്ടാണ് ഗണേശ ചതുർഥിയിലോ മറ്റ് ഗണേശ പൂജകളിലോ തുളസി അർപ്പിക്കാത്തത്. ഗണപതി ഭഗവാൻറെ കൃപ ലഭിക്കുന്നതിനായി പൂജകളിൽ എപ്പോഴും പച്ചക്കറുക മാത്രമാണ് സമർപ്പിക്കേണ്ടത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Vastu Tips For Home: വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നോ? തിരിച്ച് താമസിക്കാനെത്തുമ്പോൾ വാസ്തു ദോഷം മാറാൻ ഇക്കാര്യങ്ങൾ ചെയ്യണം!

Vastu Tips For Home: വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നോ? തിരിച്ച് താമസിക്കാനെത്തുമ്പോൾ വാസ്തു ദോഷം മാറാൻ ഇക്കാര്യങ്ങൾ ചെയ്യണം!

വീട് നിർമ്മാണത്തെക്കുറിച്ചും വീടിനുള്ളിൽ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. വീട്ടിൽ പോസിറ്റീവ് എനർജി നിറയുന്നതിനും ഐശ്വര്യം ഉണ്ടാകുന്നതിനും എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് അറിയാം. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന വീടുകളിൽ തിരിച്ചെത്തുമ്പോഴും വീണ്ടും പൂട്ടിയിട്ട് പോകുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത് വീടിനുള്ളിൽ പോസിറ്റീവ് എനർജിയും സമാധാനവും കൊണ്ടുവരാൻ സഹായിക്കും. വായുസഞ്ചാരം: വീട് തുറന്ന് മുഴുവൻ ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക. പൊടിയും അഴുക്കുകളും വൃത്തിയാക്കിയ ശേഷം കല്ലുപ്പ്, മഞ്ഞൾ, പുൽതൈലം എന്നിവ കലർത്തിയ വെള്ളം ഉപയോഗിച്ച് നിലം തുടയ്ക്കുക. ഇത് മികച്ചൊരു അണുനാശിനിയായി പ്രവർത്തിക്കുകയും നെഗറ്റീവ് എനർജിയെ അകറ്റുകയും ചെയ്യുന്നു. ശുചിത്വം: മഞ്ഞളും കല്ലുപ്പും ചേർത്ത വെള്ളമോ ചാണകമോ കലക്കിയ വെള്ളം പ്രധാന വാതിലിന് മുന്നിൽ നിന്ന് തുടങ്ങി വലതുവശത്തേക്ക് വീടിന് ചുറ്റുമായി തളിക്കുന്നത് നല്ലതാണ്. പ്രധാന വാതിൽ: വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നതിന് പ്രധാനവാതിൽ എപ്പോഴും ശുദ്ധമായിരിക്കണം. പനിനീര്, മഞ്ഞൾ അല്ലെങ്കിൽ പച്ചക്കർപ്പൂരം കലർത്തിയ വെള്ളം എന്നിവ ഉപയോഗിച്ച് പ്രധാനവാതിൽ തുടച്ചുവൃത്തിയാക്കുന്നത് വഴി നെഗറ്റീവ് എനർജിയെ തടയാൻ സാധിക്കും. വിളക്ക് തെളിയിക്കൽ: എള്ളെണ്ണ ഒഴിച്ച് അഞ്ച് തിരിയിട്ട് നിലവിളക്ക് തെളിയിക്കുന്നത്, കർപ്പൂരം കത്തിക്കുന്നത് എന്നിവ വീട്ടിനുള്ളിൽ ശാന്തതയും പ്രസന്നതയും നൽകും. ഇതോടൊപ്പം കുറഞ്ഞ ശബ്ദത്തിൽ പുല്ലാങ്കുഴൽ നാദമോ ഭക്തിഗാനങ്ങളോ വയ്ക്കുന്നത് വീട്ടിലെ അന്തരീക്ഷം കൂടുതൽ ശാന്തവും മനോഹരവുമാക്കി മാറ്റും. വീട് പൂട്ടിയിടുമ്പോൾ: വീട് അടച്ചുപോകുന്നതിന് മുൻപ് ബാത്റൂം ഉൾപ്പെടെയുള്ള എല്ലാ മുറികളിലും ചെറിയ പാത്രങ്ങളിൽ കല്ലുപ്പ് നിറച്ചുവയ്ക്കുക. കിടപ്പുമുറികളിലും മറ്റും വയ്ക്കുന്ന ഉപ്പ് പാത്രത്തിൽ ഗ്രാമ്പൂ, സുഗന്ധ തൈലങ്ങൾ എന്നിവ ചേർക്കാം. ബാത്റൂമിൽ വയ്ക്കുന്ന കല്ലുപ്പിൽ ഇവ ചേർക്കേണ്ടതില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
15Todays Horoscope: മേട രാശിക്കാർക്ക് അനുകൂല ദിനം; ധനു രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ; ഇന്നത്തെ ദിനം എങ്ങനെ?

Todays Horoscope: മേട രാശിക്കാർക്ക് അനുകൂല ദിനം; ധനു രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ; ഇന്നത്തെ ദിനം എങ്ങനെ?

Tap to view gallery
Astrology: ആൽമരപ്രദക്ഷിണത്തിലൂടെ സർവ്വശ്വൈര്യം; എത്ര തവണ പ്രദക്ഷിണം വയ്ക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

Astrology: ആൽമരപ്രദക്ഷിണത്തിലൂടെ സർവ്വശ്വൈര്യം; എത്ര തവണ പ്രദക്ഷിണം വയ്ക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

ആൽമരത്തിന് ഹൈന്ദവ സംസ്കാരത്തിലും ബുദ്ധമതത്തിലും വലിയ പവിത്രതയാണ് കൽപ്പിച്ചുപോരുന്നത്. ത്രിമൂർത്തികളുടെ ചൈതന്യം കുടികൊള്ളുന്ന ഈ വൃക്ഷം ‘’വൃക്ഷരാജൻ'' എന്ന് ആദരിക്കപ്പെടുന്നു. ക്ഷേത്ര ദർശനം നടത്തുമ്പോൾ ഏഴ് തവണ ആൽമരത്തിനെ പ്രദക്ഷിണം വയ്ക്കുന്നത് വളരെ ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഇതിൻറെ വേരിൽ ബ്രഹ്മാവും തണ്ടിൽ വിഷ്ണുവും മുകളിൽ പരമശിവനും വസിക്കുന്നുവെന്നാണ് ആത്മീയ വീക്ഷണത്തിൽ വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ ആൽമരത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ ‘’ മൂലതോ ബ്രഹ്മരൂപായ മധ്യതോ വിഷ്ണുരൂപിണേ അഗ്രതശ്ശിവരൂപായ വൃക്ഷരാജായ തേ നമഃ ‘’ എന്ന മന്ത്രം ജപിക്കുന്നത് മംഗളകരമാണ്. ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ ശനിദോഷങ്ങൾ അനുഭവിക്കുന്ന കാലയളവിൽ ദിവസേനയോ ശനിയാഴ്ചകളിലോ ആൽമരത്തെ വലംവയ്ക്കുന്നത് ദോഷപരിഹാരത്തിന് മികച്ച മാർഗമാണ്. പൊതുവെ രാവിലെയാണ് ആൽമരത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യാറുള്ളത്. ഉച്ചയ്ക്ക് ശേഷം ഇത് ചെയ്യാറില്ല. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ചത് ബോധ്ഗയയിലെ ഒരു ആൽമരച്ചുവട്ടിൽ വച്ചായതിനാൽ ബുദ്ധമതവിശ്വാസികളും ഇതിനെ വിശുദ്ധമായാണ് കാണുന്നത്. കൂടാതെ എല്ലാ ആൽത്തറകളിലും ഗണപതി ഭഗവാൻറെ സാന്നിധ്യം ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ആത്മീയതയ്ക്കപ്പുറം പ്രകൃതിദത്തമായ ഒട്ടേറെ ആരോഗ്യഗുണങ്ങളും ആൽമരത്തിനുണ്ട്. അന്തരീക്ഷത്തിൽ നിന്ന് വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ധാരാളം ഓക്സിജൻ പുറത്തുവിടുന്നതിനാൽ ഇതൊരു സ്വാഭാവിക 'എയർ കൂളറായി' പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ആൽമരച്ചുവട്ടിൽ ഇരുന്ന് ധ്യാനിക്കുന്നതും സൂര്യനമസ്കാരം, മന്ത്രജപം എന്നിവ പരിശീലിക്കുന്നതും ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജവും ഉന്മേഷവും നൽകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more