iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Today's Horoscope: കർക്കിടകം രാശിക്ക് പുതിയ പദ്ധതികൾ തുടങ്ങാൻ നല്ല സമയം, ചിങ്ങം രാശിക്കാർ ശ്രദ്ധിക്കണം; ഇന്നത്തെ രാശിഫലം

Religion

മേടം മുതൽ മീനം വരെയുള്ള 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം. 

മേടം രാശിക്കാർക്ക് ജോലിയിൽ പുരോഗതിയുണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭമുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ആരോ​ഗ്യം ശ്രദ്ധിക്കുക.

ഇടവം രാശിക്കാർക്ക് അപ്രതീക്ഷിത ധനലാഭത്തിനുള്ള സാധ്യതയുണ്ട്. വ്യവസായ-വാണിജ്യ രംഗത്തുള്ളവർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. സഹപ്രവർത്തകരിൽ നിന്ന് പിന്തുണയുണ്ടാകും. കുടുംബാംഗങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും.

മിഥുനം രാശിക്കാർക്ക് മേലുദ്യോ​ഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക.

കർക്കിടകം രാശിക്കാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ ദിവസമാണ്. ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും. വരുമാനം കൂടും.

ചിങ്ങം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് ചില വെല്ലുവിളികൾ നേരിടേണ്ടി വരും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും.

കന്നി രാശിക്കാരായ വിദ്യാർത്ഥികൾക്ക് ഇന്ന് അനുകൂല ദിവസമാണ്. ആസൂത്രണം ചെയ്ത കാര്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

തുലാം രാശിക്കാർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനാകും. ജോലിയിൽ മേലുദ്യോ​ഗസ്ഥരുടെ പിന്തുണ ലഭിക്കും. യാത്രകൾക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

വൃശ്ചികം രാശിക്കാർക്ക് ജോലിസ്ഥലത്ത് ചില തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ അവയെ കഠിനാധ്വാനത്തിലൂടെ മറികടക്കാനാകും. സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ റിസ്കുകൾ ഒഴിവാക്കണം ആരോ​ഗ്യം ശ്രദ്ധിക്കുക.

ധനു രാശിക്കാർക്ക് പുതിയ അവസരങ്ങൾ തേടിയെത്തും. പ്രൊഫഷണൽ രംഗത്ത് അംഗീകാരം നേടാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കും.

മകരം രാശിക്കാർക്ക് ബിസിനസിൽ പുരോ​ഗതി നേടാനാകും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സാമ്പത്തികമായി സ്ഥിരതയുണ്ടാകും. മാനസിക സമ്മർദ്ദം കുറയും. കുടുംബത്തിൽ സന്തോഷമുണ്ടാകും.

കുംഭം രാശിക്കാർക്ക് പുതിയ പദ്ധതികൾ തുടങ്ങാൻ നല്ല സമയമാണ്. വാഗ്വാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്.

മീനം രാശിക്കാർക്ക് തൊഴിലിൽ വിജയമുണ്ടാകും. സാമ്പത്തികം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.