&imwidth=640&imheight=360)
തിരുവനന്തപുരം: പാറശാലയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. പാറശാല കുഴക്കോട് സ്വദേശിനി സുനിതയെ ആണ് ഭർത്താവ് വിജയ പ്രേംകുമാർ മദ്യലഹരിയിൽ ആക്രമിച്ചത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ വിജയ പ്രേംകുമാർ ഭാര്യയെ ആക്രമിക്കുകയായിരുന്നു. സുനിതയുടെ പുറം കഴുത്ത് കത്തികൊണ്ട് അറുക്കുകയായിരുന്നു പ്രതി. കഴിഞ്ഞദിവസം ഭാര്യയുമായി വാക്കുതർക്കമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ മുറിവേൽക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴിയെന്നാണ് വിവരം. പ്രതി സ്ഥിരം മദ്യപാനിയാണെന്നും ഇവരുടെ കുടുംബത്തിൽ നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടാകാറുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. വിജയ പ്രേംകുമാറിന്റെ ആക്രമണത്തിൽ സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. നിലവിൽ ആശുപത്രിയിൽ യുവതിയുടെ ചികിത്സ തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് നാലരവയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ താമസിക്കുന്ന ദിലീപ്, ശ്രുതി ദമ്പതികളുടെ മകൻ ദീപക്കിനെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ ആരംഭിക്കുകയും തുടർന്ന് ആറ് മണിയോടെ ബാലരാമപുരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ഫയർഫോഴ്സിൻറെ സേവനം ലഭ്യമാക്കി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കായി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാത്രി സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായെങ്കിലും ഇന്ന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സയമം ഏകദേശം 900 മെഗാവാട്ടിൻറെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ശ്രമിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നത് വലിയ ആശ്വാസമാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. അനുകൂല സാഹചര്യങ്ങളുണ്ടായാൽ വരുംദിവസങ്ങളിലും നിയന്ത്രണങ്ങൾ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും ഇന്ന് രാത്രി നേരിയ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 99.39 ദശലക്ഷം യൂണിറ്റായി ഉയരുകയും രാത്രിയിലെ പരമാവധി ആവശ്യകത 5348 മെഗാവാട്ട് കടക്കുകയും ചെയ്തു. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട വൈദ്യുതി കൃത്യമായി ലഭിച്ചതും പവർ എക്സ്ചേഞ്ച് മാർഗം ആവശ്യത്തിന് വൈദ്യുതി കണ്ടെത്താനായതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശ്വാസമായത്. കൂടാതെ, തമിഴ്നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ രാത്രികാല വൈദ്യുതി ഉപയോഗം കുറഞ്ഞതും കേരളത്തിന് സഹായകമായി. ഈ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ 900 മെഗാവാട്ടിൻറെ പ്രതിസന്ധി മറികടന്ന് ഇന്നത്തെ നിയന്ത്രണവും ഒഴിവാക്കാൻ കഴിഞ്ഞേക്കും. ഊർജ്ജ ലഭ്യതയിൽ ക്രമേണ സ്ഥിരത കൈവരിക്കാൻ ആകുമെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: അനധികൃത സ്വത്ത് ജയിലിൽ കഴിയുന്ന മുൻ എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം. തച്ചങ്കരിയെ ജയിലികേ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. തനിക്ക് ശാരീരിക ബുദ്ധിമുട്ട് ഉള്ളതായി തച്ചങ്കരി ജയിൽ അധികൃതരെ അറിയിച്ചിരുന്നു. അതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്. ശിക്ഷാ വിധി വന്നതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. കേസിൽ അദ്ദേഹത്തിന് നാലുവർഷത്തെ കഠിന തടവാണ് വിധിച്ചത്. തച്ചങ്കരിയെ രാവിലെ ഡോക്ടർ എത്തി പരിശോധിച്ച ശേഷം ആവശ്യമുണ്ടെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. ഗുരുതര പ്രശ്നമൊന്നും ഇല്ലെങ്കിൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ ചികിത്സ തുടരും. ഇന്നലെ കേസിൽ കോടതി വിധി പറഞ്ഞപ്പോൾ തന്നെ തനിക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടെനും ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞതാണെന്നും രണ്ടു ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചിരുന്നു. അഴിമതിക്കേസിൽ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്ന ആദ്യ ഡിജിപി പദവിയിലിരുന്ന ഉദ്യോഗസ്ഥനെ തച്ചങ്കരി. കേസിൽ അദ്ദേഹത്തിന് നാലുവർഷം കഠിന തടവിനും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവും അഭവിക്കണമെന്നുമാണ് വിധി. ഐജിയായിരിക്കെ 2003 ജനുവരി മുതൽ ജൂലായ് 7 വരെ വരവിനേക്കാൾ 135 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ് റിപ്പോർട്ട്. കേസിനടിസ്ഥാനമായത് ആലപ്പുഴ മിത്രകരി കരിവേലിത്തറയിൽ ബോബി കുരുവിള നൽകിയ പരാതിയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല നഗരത്തിൽ നിന്നു മാറ്റണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്റെ ആശയത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയർ വി. വി. രാജേഷ്. നഗരത്തിൽ ആയതുകൊണ്ട് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ ചത്തുപോകുന്നുണ്ടെന്ന് മേയർ പറഞ്ഞു. നഗരത്തിൽ ചൂടും മലിനീകരണവും കൂടിയതും വാഹനങ്ങളുടെ തുടർച്ചയായ ഹോൺ മുഴക്കം മൃഗങ്ങൾക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായും മേയർ കൂട്ടിച്ചേർത്തു. മാത്രമല്ല മൃഗങ്ങൾക്ക് രോഗം വരുമ്പോൾ അത് ആളുകളിലേക്ക് പകരുമോയെന്ന ആശങ്ക പ്രദേശവാസികൾ ഉയർത്തുന്നുണ്ട് കൂടാതെ ചാടിപ്പോകുന്ന മൃഗങ്ങൾ ജനത്തിന് വലിയ ഭീതിയാണ് ഉണ്ടാക്കുന്നതെന്നും മേയർ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന 'റീ ഇമാജിനിങ് കേരള' (Re-Imagining Kerala) പദ്ധതിയുടെ ഉദ്ഘാടനചടങ്ങിലാണ് മുഖ്യമന്ത്രി വി. ഡി. സതീശൻ തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് പറഞ്ഞത്. നഗരത്തിലെ തിരക്കേറിയ റോഡുകൾക്കും പൊതുപരിപാടികൾ നടക്കുന്ന ഓഡിറ്റോറിയങ്ങൾക്കും നടുവിൽ മൃഗങ്ങളെ പാർപ്പിക്കുന്നത് അവയോട് കാണിക്കുന്ന ക്രൂരതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ ഉറപ്പാക്കാൻ നെയ്യാർ പോലുള്ള വനപ്രദേശത്തേക്ക് മൃഗശാല മാറ്റണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അങ്ങനെ മാറ്റിയാൽ നിലവിലുള്ള സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ പോലെയോ പ്രാഗ് സ്‌ക്വയർ പോലെയോ മാറ്റാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതെസമയം മുഖ്യമന്ത്രിയുടെയും മേയറുടെയും ആശയത്തിന് പിന്നിൽ വാണിജ്യ താൽപ്പര്യമാണെന്ന് സിപിഎം നേതാവ് വി. കെ. പ്രശാന്ത് ആരോപിച്ചു. പ്രധാന നഗരപ്രദേശത്തുള്ള ഈ ഭൂമി സ്വകാര്യ മുതലാളിമാർക്ക് മറിച്ചുകൊടുക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ ഊർജ്ജപ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഹിമാചൽ പ്രദേശിൽ നിന്ന് ലഭ്യമാകുമെന്നേറ്റ 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്ത് ആയതിനാൽ അത് സംസ്ഥാനത്തിൻറെ ആവശ്യങ്ങൾക്ക് വലിയ പ്രയോജനം ചെയ്യുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. വൈകിട്ടത്തെ ഉയർന്ന ഉപഭോഗത്തിനാണ് അടിയന്തര പരിഹാരം വേണ്ടത്. നിലവിലെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, വേനൽക്കാലത്ത് കടംവാങ്ങിയ വൈദ്യുതിയുടെ ബാധ്യത ഈ മാസത്തോടെ അവസാനിക്കുന്ന പശ്ചാത്തലത്തിൽ അടുത്ത മാസം മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ടെൻഡർ ക്ഷണിച്ചു. മുൻകാലങ്ങളിലെ ഉയർന്ന വൈദ്യുതി ബില്ലുകളുടെ ആഘാതം ഒഴിവാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത മാസം പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിക്കും രാത്രി 12 മുതൽ രാവിലെ വരെ 900 മെഗാവാട്ടിനും രാപ്പകലുകളിലായി 300 മെഗാവാട്ടിനുമാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഡിസംബർ വരെയുള്ള മാസങ്ങളിലും സമാനമായ രീതിയിലാണ് ടെൻഡറുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പകുതി വൈദ്യുതിയെങ്കിലും ലഭ്യമായാൽ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇരുവരും ദര്‍ശനത്തിനായി ക്ഷേത്രത്തിൽ എത്തിയത്. ദീപാരാധന തൊഴുത ഋഷഭ് ഭഗവാന് വിവിധ വഴിപാടുകള്‍ നടത്തുകയും ക്ഷേത്രത്തിന് മുന്‍പില്‍നിന്നുള്ള ചിത്രം പ്രഗതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ചിത്രം ഋഷഭും ഷെയര്‍ ചെയ്തു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഇരുവരും സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥിനെ സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കാന്താരയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കാണാന്‍ കഴിഞ്ഞത് ഏറെ സന്തോഷമുളവാക്കിയ അനുഭവമായി എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. നേരത്തെ ഋഷഭ് ഷെട്ടി ജയസൂര്യക്കൊപ്പം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
അരുവിക്കരയിൽ പോലീസ് സംഘത്തെ ക്രൂരമായി ആക്രമിക്കുകയും പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ക്രിമിനൽ കേസ് പ്രതി അറസ്റ്റിലായി. വട്ടക്കുളം സ്വദേശി സഞ്ജുവിനെയാണ് അരുവിക്കര പോലീസ് പിടികൂടിയത്. ആക്രമണത്തിൽ പോലീസ് സംഘത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐക്ക് ക്രൂരമായി മർദ്ദനമേറ്റു. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് തന്ത്രപരമായി വലയിലാക്കുകയായിരുന്നു. രാത്രിയിൽ അരുവിക്കര മൈലം കോളനിയിൽ ക്രമസമാധാന പ്രശ്നവും സംഘർഷവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാൽ, അക്രമം തടയാനായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ സഞ്ജുവിന്റെ നേതൃത്വത്തിൽ തടഞ്ഞുനിർത്തുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഗ്രേഡ് എസ്.ഐയെ ആക്രമിച്ച പ്രതികൾ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന്റെ ചില്ലുകൾ പ്രതി ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. ഒടുവിൽ പോലീസ് സംഘം ഏറെ പരിശ്രമിച്ച ശേഷമാണ് പ്രതിയെ സാഹസികമായി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവന്തപുരം: അമിതവേഗത്തിലെത്തിയ കാർ വിമാനത്താവളത്തിലെ ചുറ്റുമതിൽ ഇടിച്ചുതകർത്തു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ മതിൽ പൊളിഞ്ഞതായിട്ടാണ് റിപ്പോർട്ട്. അപകടത്തിൽ കാറിന്റെ മുഭാഗം പൂർണമായും തകർന്നു. പരിക്കേറ്റത് കാറിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശികളായ രണ്ടു സ്ത്രീകൾക്കാണ്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർ ഡ്രൈവറായിരുന്ന മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടന്നത് ഞായറാഴ്ച വൈകുന്നേരം 4:45 ഓടെ ഓൾ സെയ്ന്റ്‌സ് ശംഖുംമുഖം റോഡിൽ എയർഫോഴ്സ് സ്റ്റേഷനു സമീപത്തെ ടെക്നിക്കൽ ഏരിയയിലെ വളവിലാണ്. ഓൾ സെയ്ന്റിസിൽ നിന്ന് ശംഖുംമുഖത്തേക്കു വന്ന കാർ വളവിൽവെച്ച് നിയന്ത്രണംതെറ്റി വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയ്ക്കു സമീപത്തെ ചുറ്റുമതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കാറിനുള്ളിലുള്ളവരെ പുറത്തെത്തിച്ചത് അതുവഴിവന്ന വാഹനയാത്രക്കാരും വിമാനത്താവളത്തിലെ സുരക്ഷാസേനാംഗങ്ങളും പോലീസുമെത്തിയാണ്. ഇതേ മതിലിൽ കാറിടിച്ചു മതിൽ തകരുന്നത് ഇത് നാലാം തവണയാണ്. നേരത്തെ ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ വെട്ടുകാട് സ്വദേശി മരിച്ചിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: സൗബർ തട്ടിപ്പിൽ കുരുങ്ങി ഓൺലൈൻ ടാക്സിഡ്രൈവർമാരും. ഓൺലൈനായി ബുക്കുചെയ്ത വാഹനം യാത്രക്കാരുള്ള ലൊക്കേഷനിലേക്ക് പോകുമ്പോഴേക്കുംഡ്രൈവറുടെ മൊബെൽഫോണിലേക്ക് തട്ടിപ്പുകാർ ബന്ധപ്പെടും. തുടർന്ന് യാത്രക്കൂലി അല്ലാത്ത പണം ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഇട്ടിട്ടുണ്ടെന്നും അത് ഉടൻ തന്നെ യാത്രക്കാർക്ക് ഓൺലൈനിൽ കൈമാറണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് തട്ടിപ്പുകാരുടെ വിളി എത്തുന്നത്. ബുക്ക് ചെയ്ത യാത്രക്കാരൻ ആശുപത്രിയിൽ നിൽക്കുകയാണെന്നും പണം അത്യാവശ്യമാണെന്നും, സാങ്കേതികപ്രശ്നങ്ങൾ മൂലമാണ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതെന്നും തട്ടിപ്പ് സംഘം പറയും. ഇതേ സമയം തന്നെ ഡ്രൈവറുടെ ഫോണിലേക്ക് പണം അയച്ചതിന്റെ എസ്.എം.എസ്സും വന്നിരിക്കും. നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുമ്പോൾ ഫോണിൽ വരുന്ന സന്ദേശത്തിന് സമാനമായിട്ടുള്ള മെസേജാണ് തട്ടിപ്പ് സംഘം അയയ്ക്കുന്നത്. ഇത് വളരെ സൂക്ഷിച്ച് പരിശോധിച്ചാൽ മാത്രമെ വ്യാജമാണ് എന്ന് മനസിലാകുകയുള്ളൂ. ഡ്രൈവ് ചെയ്യുന്നത് കൊണ്ട് തന്നെ അതിനിടയിൽ മെസേജ് പരിശോധിക്കാനുള്ള സാവകാശം ഡ്രൈവർക്ക് ലഭിക്കില്ലെന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. മെസേജ് കണ്ട വിശ്വാസത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നുവെന്ന് കരുതി ഡ്രൈവർമാർ പണം കൈമാറും. എന്നാൽ ബുക്ക് ചെയ്ത സ്ഥലത്ത് എത്തുമ്പോഴാകും യാത്രക്കാരെ കാണാനില്ലെന്ന വിവരം ഡ്രൈവർമാർ അറിയുന്നത്. ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസ്സിലാകുന്നത്. തിരുവനന്തപുരത്ത് നിരവധി ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. വാട്സാപ്പിലാണ് പണം കൈമാറുന്നതിനുള്ള ലിങ്ക് അയയ്ക്കുന്നത്. തട്ടിപ്പ് നടത്തിയതിന് തൊട്ടുപിന്നാലെ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്യും. കഴിഞ്ഞ ദിവസം കരിക്കകം സ്വദേശിയായ ഓട്ടോഡ്രൈവർക്ക് 4200 രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്നായിരുന്നു ഓട്ടോ ബുക്ക് ചെയ്തിരുന്നത്. ആശുപത്രിയിൽ അടയ്‌ക്കേണ്ട തുക എന്നുപറഞ്ഞായിരുന്നു ഓട്ടോഡ്രൈവർക്ക് മെസേജ് അയച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൈബർ പോലീസ് അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബഹളമുണ്ടാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്. രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിൽ പെൺകുട്ടിയെ ഉദ്യോഗസ്ഥർ ഇടപെട്ട് ബന്ധുക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ, സ്റ്റേഷനിൽ ഉണ്ടായിരുന്ന ആരോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് കുറ്റക്കാർക്കെതിരെ കേസെടുക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചവർ അവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: ജയിൽ മെനുവിൽ നിന്നും മട്ടനും മീനും ഒഴിവാക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ജയിൽ വകുപ്പ് ഇത് സംബന്ധിച്ചുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഈ ഒരാവശ്യം ജയിൽ വകുപ്പ് സർക്കാരിന്റെ മുന്നിൽ വയ്ക്കാൻ കാരണം ഉയർന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരിച്ചു വയ്ക്കാനുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ്. ആഭ്യന്തരവകുപ്പിന് അയച്ച കത്തിൽ ജയിൽ മേധാവി എസ് ശ്രീജിത്ത് ആവശ്യപ്പെട്ടിരിക്കുന്നത് മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറിയും സോയാബീൻ ചങ്ക്‌സും മുട്ടയും ഉൾപ്പെടുത്തണമെന്നാണ്. ആഴ്ചയിൽ ഒരു തവണ മട്ടനും രണ്ടു തവണ മീനുമാണ് നിലവിൽ നൽകുന്നത്. അതായത് തിങ്കളും ബുധനും ഉച്ചഭക്ഷണത്തോടൊപ്പം 140 ഗ്രാം മീൻകറിയും ശനിയാഴ്ച ഉച്ചയ്ക്ക് 100 ഗ്രാം മട്ടനുമാണ് നൽകുന്നത്. ഉയർന്ന ചെലവ് കാരണം ഈ മാറ്റത്തിലൂട ഏകദേശം 5.7 കോടി രൂപവരെ വർഷം തോറും ലാഭിക്കാൻ കഴിയുമെന്നാണ് ജയിൽ അധികൃതരുടെ വിലയിരുത്തൽ. മട്ടന് പ്രതിവർഷം 5.72 കോടി രൂപയാണ് ചെലവെങ്കിൽ മീനിന് 4.8 കോടിയാണ് ചെലവ്. എന്നാൽ ഈ മട്ടന് പകരം കോഴിക്കറി നൽകിയാൽ ചെലവ് 1.26 കോടിയെ വരുള്ളൂ. അതുപോലെ മീനിന് പകരം സോയയും മുട്ടയും നൽകുന്നതിനും ചെലവ് കുറയും. ഇത് കൂടാതെ റെഡ്‌മീറ്റുകൾ തുടർച്ചയായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നത് മെനുവിൽ മാറ്റം വരുത്താൻ അധികൃതർക്ക് പ്രേരണയായിട്ടുണ്ട്. ജയിൽ ഭക്ഷണത്തിൽ മട്ടൻ ഉൾപ്പെടുത്തിയത് 1967 മുതലാണ്. അതുപോലെ ജയിൽ ഭക്ഷണ മെനു പരിഷ്‌ക്കരിച്ചതിന്റെ ഭാഗമായി ഗോതമ്പ് ഉണ്ടയും ഉണക്കമീനും മാറ്റി മീൻ കറി ഉൾപ്പെടുത്തിയത് 2014 ൽ ആണ്. അതുപോലെ മാംസാഹാരം വിളമ്പുന്ന ദിനം സസ്യഭുക്കുകളായ ജയിൽവാസികൾക്ക് അധിക പച്ചക്കറി വിഭവങ്ങൾ നൽകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: അപമാനകാരവും ക്രൂരസ്വഭാവമുള്ള സൈബർ ആക്രമണങ്ങൾ അതിപ്പോ ആർക്കെതിരെ ആയാലും ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്. നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ, ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. മുഖമുള്ളതും ഇല്ലാത്തതുമായ ഐ.ഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നത്? മുന്‍കാലങ്ങളില്‍ അദ്ദേഹം നല്‍കിയ അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനും ബിജെപി പ്രവർത്തകനുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 72 വയസായിരുന്നു. 50 വർഷമായി ജന്മഭൂമിയുടെ തുടക്കം മുതൽ പത്രപ്രവർത്തകനായ അദ്ദേഹം ഔദ്യോഗികമായി വിരമിച്ച ശേഷവും തിരുവനന്തപുരത്ത് റസിഡന്റ് എഡിറ്ററായിരുന്നു. യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു. പേരാവൂർ, കണ്ണൂർ നിയമസഭ നിയോ ജകമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്‌ക്കു ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് ശാന്തികവാടത്തിൽ വച്ച് നടക്കും. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ വച്ച് വീണു പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് പുലർച്ചയാണ് അന്തരിച്ചത്. ദീർഘകാലമായി ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കൺവീനർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെൻ സർ ബോർഡ് അംഗം, ടെലികോം അഡ്വൈസറി ബോർഡ് അംഗം, പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: പത്ത് വയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം ഷനീജ മൻസിലിൽ എൻ. ഇസ്മായിൽ (58) ആണ് പിടിയിലായത്. തിരുവനന്തപുരം വേളി മാധവപുരത്തെ മദ്രസയിലാണ് ആൺകുട്ടികൾക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്. ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം. മതപഠനത്തിന് എത്തിയ കുട്ടികളെ അധ്യാപകൻ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയമാക്കിയെന്നാണ് ആരോപണം. വീട്ടിലെത്തിയ കുട്ടികൾ സംഭവം മാതാപിതാക്കളോട് വെളിപ്പെടുത്തിയതോടെ വിവരം പുറത്തറിയുന്നത്. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ വലിയതുറ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എൻ. ഇസ്മായിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ പോലീസ് അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: ഒഡീഷയിൽ നിന്ന് കഞ്ചാവെത്തിച്ച് തിരുവനന്തപുരത്ത് വിൽപന നടത്തുന്ന നാലംഗ സംഘം പിടിയിൽ. സിറ്റി ഡാൻസാഫ് ടീം ആണ് പ്രതികളെ പിടികൂടിയത്. ബീമാപള്ളി സ്വദേശികളായ നൗഷാദ് (40), സെയ്‌ദലി (33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33), തിരുവല്ലം സ്വദേശി ഷെഫീക് (51) എന്നിവരെയാണ് കോവളത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 3.6 കിലോ കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഒഡീഷയിൽ നിന്നും 22,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവുമായി തമിഴ്‌നാട് വഴി ദേശീയപാതയിലൂടെ കോവളം ഭാഗത്തേക്ക് വരുന്ന വഴിയാണ് പ്രതികൾ വലയിലായത്. കോവളം പോറോഡ് പാലത്തിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികളെ സിറ്റി ഡാൻസാഫ് സംഘം വലയിലാക്കിയത്. രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 3.6 കിലോ കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. നാർക്കോട്ടിക് എസിപി ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി വിഴിഞ്ഞം പോലീസിന് കൈമാറി. വിഴിഞ്ഞം എസ്.എച്ച്.ഒ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ ദേഹപരിശോധന നടത്തി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയ്ക്ക് പുറമെ പ്രതികൾ ഒഡീഷയിൽ നിന്ന് വാങ്ങിയ ടി-ഷർട്ടുകൾ, മൊബൈൽ ഫോണുകൾ, പണം എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ചാത്തന്നൂർ: ഭർത്താവിന്റെ മർദനത്തിനെതിരെ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പിൻതുടർന്നെത്തിയ ഭർത്താവ് എംഡിഎംഎയുമായി പിടിയിൽ. ആറ്റിങ്ങൽ കോരാണി കെ.കെ. ഭവനിൽ സനൽകുമാറിനെയാണ് (51) ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 1.1 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭാര്യയുടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ സനൽകുമാർ ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് യുവതി പരാതി നൽകാനായി ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തി. യുവതിയെ പിന്തുടർന്ന് ബൈക്കിലെത്തിയ സനൽകുമാർ സ്റ്റേഷൻ വളപ്പിൽ വെച്ച് വാഹനം മറിഞ്ഞു വീഴുകയും പോലീസ് പരിശോധന നടത്തുകയും ചെയ്തതോടെയാണ് എംഡിഎംഎ കണ്ടെത്തിയത്. സനലിന്റെ മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് പോയ യുവതിയെ ഇയാൾ പിന്തുടരുകയായിരുന്നു. ഇയാൾ വരുന്നത് കണ്ട യുവതി ഓട്ടോറിക്ഷ തിരിച്ചുവിട്ട് ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ, ബൈക്കിൽ യുവതിയെ പിന്തുടർന്നെത്തിയ സനൽകുമാർ സ്റ്റേഷൻ വളപ്പിൽ വെച്ച് വാഹനവുമായി മറിഞ്ഞുവീഴുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഇയാളെ ദേഹപരിശോധന നടത്തിയപ്പോഴാണ് ഒൻപത് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെടുത്തത്. എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മർദനമേറ്റ ഭാര്യയെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ സനൽകുമാറിനെ റിമാൻഡ് ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.