Kerala Load Shedding: പ്രതിസന്ധിക്ക് പരിഹാരമായില്ല! ഹിമാചലിൻറെ സഹായവും പോര; വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്
)
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ ഊർജ്ജപ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഹിമാചൽ പ്രദേശിൽ നിന്ന് ലഭ്യമാകുമെന്നേറ്റ 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്ത് ആയതിനാൽ അത് സംസ്ഥാനത്തിൻറെ ആവശ്യങ്ങൾക്ക് വലിയ പ്രയോജനം ചെയ്യുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. വൈകിട്ടത്തെ ഉയർന്ന ഉപഭോഗത്തിനാണ് അടിയന്തര പരിഹാരം വേണ്ടത്. നിലവിലെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വേനൽക്കാലത്ത് കടംവാങ്ങിയ വൈദ്യുതിയുടെ ബാധ്യത ഈ മാസത്തോടെ അവസാനിക്കുന്ന പശ്ചാത്തലത്തിൽ അടുത്ത മാസം മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ടെൻഡർ ക്ഷണിച്ചു. മുൻകാലങ്ങളിലെ ഉയർന്ന വൈദ്യുതി ബില്ലുകളുടെ ആഘാതം ഒഴിവാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
അടുത്ത മാസം പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിക്കും രാത്രി 12 മുതൽ രാവിലെ വരെ 900 മെഗാവാട്ടിനും രാപ്പകലുകളിലായി 300 മെഗാവാട്ടിനുമാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഡിസംബർ വരെയുള്ള മാസങ്ങളിലും സമാനമായ രീതിയിലാണ് ടെൻഡറുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പകുതി വൈദ്യുതിയെങ്കിലും ലഭ്യമായാൽ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)