iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Stray Dog Attack: സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

Stray Dog Attack: സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

തിരുവനന്തപുരം: സഹോദരനുമൊത്ത് ഓട്ടോറിക്ഷയിലിരുന്ന് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ തെരുവ് നയാ കടിച്ചു. പഞ്ചായത്തിലെ രാജു-അഞ്ജു ദമ്പതികളുടെ മൂത്ത മകൻ ശരണിന്റെ വലതുകൈയിലെ മോതിര വിരലിന്റെ പകുതിഭാഗമാണ് തെരുവ് നായ കടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരൺ അനുജനുമൊത്ത് അമ്മയുടെ സഹോദരന്റെ ഓട്ടോറിക്ഷയിൽ ഇരുന്നു കളിക്കുകയായിരുന്നു. ആദ്യം തെരുവുനായയെ കണ്ടത് അനുജൻ വരുനാണ്‌. നായയെ കണ്ട കുട്ടിയെ ചേട്ടനോട് പറഞ്ഞ ശേഷം ഓടി രക്ഷപെട്ടു. എന്നാൽ ഇതിനിടയിൽ ഓട്ടോയിൽ നിന്നും ഇറങ്ങിയ ശരണിനെ നായ ആക്രമിക്കുകയും തുടയിൽ കടിക്കുകയും ചെയ്തു. ഇതിനിടയിൽ ശരൺ നായയെ ആട്ടിപ്പായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിരികെ വന്ന കൈവിരൽ നയാ കടിച്ചെടുത്തത്. മുറിഞ്ഞുപോയ വിരൽഭാഗം കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

GOLD SAVEINGS: സ്വർണം ഇപ്പോഴും സുരക്ഷിത നിക്ഷേപമോ

@ZeeMalayalam1d ago
#Kerala News
Videos

MANJU CASE: സനൽ കുമാർ ശശിധരനെതിരെ രണ്ടുംകൽപ്പിച്ച് മഞ്ജു വാര്യർ

@ZeeMalayalam1d ago
#Kerala News
Videos

rice price hike: അരി വില ഇനിയും കൂടും!

@ZeeMalayalam2d ago
#Food Safety
Videos

HEAT : ചൂട് കനക്കും.. ഉയർന്ന താപനില മുന്നറിയിപ്പ്.. ജാഗ്രത..

@ZeeMalayalam3d ago
#Kerala Weather
കേന്ദ്ര പ്രതിരോധമന്ത്രി ഇന്ന് കൊച്ചിയിൽ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഗതാഗത നിയന്ത്രണം!

കേന്ദ്ര പ്രതിരോധമന്ത്രി ഇന്ന് കൊച്ചിയിൽ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഗതാഗത നിയന്ത്രണം!

കൊച്ചി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കൊച്ചിയിലെത്തും. ഇന്ന് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം 04 മണിവരെയാണ് ഗതാഗത നിയന്ത്രണം. ഗതാഗത നിയന്ത്രണം പറഞ്ഞിരിക്കുന്നത് നേവൽ ബേസ്, അറ്റ്‌ലാന്റിസ്, തേവര, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ബി.ടി.എച്ച്. റോഡ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ-പേരണ്ടൂർ റോഡ്, ദേശാഭിമാനി-പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബി.ടി.എസ്. റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ, ചങ്ങമ്പുഴ-ബി.ടി.എസ്. ജംഗ്ഷൻ റോഡ് എന്നിവിടങ്ങളിലാണ്. കൂടാതെ ആലുവ-പാലാരിവട്ടം പി.‍ഡബ്ല്യു.ഡി. റോഡിൽ ഭാഗികമായും ഗതാഗത നിയന്ത്രണമുണ്ടാകും. പ്രതിരോധ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ സമ്പൂർണ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല യാത്രക്കാരോട് കഴിവതും കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും സിറ്റി പോലീസ് കമ്മിഷണറേറ്റ് അറിയിച്ചിട്ടുണ്ട്. ഗതാഗതനിയന്ത്രണ നിർദ്ദേശങ്ങൾ ആലുവയിൽ നിന്നും കലൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര, കലൂർ-കതൃക്കടവ് റോഡ് വഴി തിരിഞ്ഞുപോകണമെന്നാണ് നിർദ്ദേശം. അതുപോലെ ആലുവ, പറവൂർ ഭാഗങ്ങളിൽനിന്ന് ഹൈക്കോടതി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. കാക്കനാടു നിന്നും ഹൈക്കോടതി ഭാഗത്തേക്ക് പോകുന്നവർ പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജങ്ഷനിലെത്തി ഫ്രീ ലെഫ്റ്റെടുത്ത് കണ്ടെയ്‌നർ റോഡിലെത്തി യാത്ര തുടരണമെന്നും. തോപ്പുംപടിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നവർ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം വഴി പോകണമെന്നും നിർദ്ദേശമുണ്ട്. ആലുവയിൽ നിന്നും ഫോർട്ട്കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി ഗ്രാൻഡ് മാളിന് മുന്നിലൂടെ എൻ.എച്ച്. 66 വഴി വൈറ്റില, കുണ്ടന്നൂർ, തോപ്പുംപടി വഴി യാത്ര ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം!

മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം!

കൊച്ചി: മദ്യലഹരിയിൽ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം. മരിച്ചത് മലയാറ്റൂർ സ്വദേശിയായ ദേവസിക്കുട്ടിയാണ്. 87 വയസായിരുന്നു. സംഭവത്തിൽ കാലടി പോലീസ് മകൻ ഡേവിസിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരമാണ്. മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ വന്ന പിതാവ് ദേവസിക്കുട്ടിയെ മകൻ പിടിച്ചു തള്ളുകയായിരുന്നു. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയും തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണമടഞ്ഞ ദേവസിക്കുട്ടി മലയാറ്റൂര്‍ പള്ളിയിലെ മുന്‍ കപ്യാര്‍ ആയിരുന്നു. നാട്ടുകാർ പറയുന്നതനുസരിച്ചു ഡേവിസ് മദ്യപിച്ചെത്തി ആക്രമണം നടത്തുന്നത് പതിവായിരുന്നുവെന്നാണ്. സംഭവത്തില്‍ കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവസിക്കുട്ടിയുടെ മൃതദേഹം നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ഇന്ന് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നാണ് റിപ്പോർട്ട്.

Tap to read more
Videos

KSRTC : പ്രിയദർശിനി സൂപ്പർ ഹിറ്റ്.. പുത്തൻ പദ്ധതിയുമായി കെ എസ് ആർ ടി സി

@ZeeMalayalam7d ago
#Kerala Govt
Police Station: പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് നടപടി

Police Station: പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് നടപടി

തിരുവനന്തപുരം: പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബഹളമുണ്ടാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്. രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിൽ പെൺകുട്ടിയെ ഉദ്യോഗസ്ഥർ ഇടപെട്ട് ബന്ധുക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ, സ്റ്റേഷനിൽ ഉണ്ടായിരുന്ന ആരോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് കുറ്റക്കാർക്കെതിരെ കേസെടുക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചവർ അവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

MATHEW NEW MOVIE: പ്രഥമദൃഷ്ട്യാ കുറ്റക്കാർ സിനിമ കണ്ടിറങ്ങിയവർ പറയുന്നതിങ്ങനെ

@ZeeMalayalam9d ago
#Kerala News
Videos

ASHA MOVIE: ഉർവശി തിളങ്ങി, 'ആശ' പ്രേക്ഷക പ്രതികരണമിങ്ങനെ

@ZeeMalayalam9d ago
#Kerala News
Videos

LEMON WATER: നാരങ്ങാവെള്ളത്തിനും ‘പൊള്ളുന്ന’ വില

@ZeeMalayalam10d ago
#Kerala News
Videos

POWER CUT: കറന്റില്ല ജനങ്ങൾക്ക് പറയാനുള്ളത്

@ZeeMalayalam10d ago
#Kerala News
Videos

CMRL PINARAYI VIJAYAN: മാസപ്പടിയിൽ കേസെടുക്കുമോ യുഡിഎഫ് സർക്കാർ

@ZeeMalayalam12d ago
#UDF
Videos

TOLL DISCOUNT: ടോൾ കടക്കാൻ ഇനി 15 രൂപ മതി

@ZeeMalayalam13d ago
#India
Videos

rising temperatures;കേരളം വെന്തുരുകുന്നു...മഴയില്ല ചൂട് കനക്കുന്നു

@ZeeMalayalam14d ago
#Kerala News
Videos

IMD DIRECTOR ON CLIMATE ജാഗ്രതൈ.! ഇന്നും നാളെയും ചുട്ടുപൊള്ളും...

@ZeeMalayalam14d ago
#Kerala News
Videos

BYE ELECTION: UDF സർക്കാരിന്റെ വിലയിരുത്തൽ 29ന് അറിയാം

@ZeeMalayalam15d ago
#Kerala News
Videos

congress Ramya haridas clash: കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല്; 7 പ്രവർത്തകർക്കെതിരെ കേസ്

@ZeeMalayalam16d ago
#Congress Leader
Videos

CPM LDF: എൽ ഡി എഫ് തോറ്റത് ജനങ്ങളുടെ തെറ്റോ

@ZeeMalayalam17d ago
#Kerala News