Kochi Doctor Attacked: യുവ ഡോക്ടറെ മർദ്ദിച്ചു; നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പിള്ളിയും കൊച്ചിയിൽ അറസ്റ്റിൽ
നടൻ ബിബിൻ പെരുമ്പിള്ളി ഒന്നാം പ്രതിയും നടി അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്.
)
കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടറെ അപ്പാർട്ട്മെൻറിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ നടി അതുല്യ ചന്ദ്ര നടൻ ബിബിൻ പെരുമ്പിള്ളി എന്നിവർ അറസ്റ്റിൽ. മൂന്ന് പേരെയാണ് സംഭവത്തിൽ നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. കടവന്ത്ര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ ആകെ 12 പ്രതികളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡിയിലെടുത്ത പ്രതികളെ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിലെത്തിച്ചു. കേസിൽ ബിബിൻ പെരുമ്പിള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമായാണ് കടവന്ത്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോക്ടറെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെൻറിലേക്ക് വിളിച്ചുവരുത്തി ബിബിൻ പെരുമ്പിള്ളിയും അതുല്യ ചന്ദ്രയും ഉൾപ്പെടെ 12 പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് കേസ്.
ഡോക്ടറെ അതുല്യ ചന്ദ്രയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അപ്പാർട്ട്മെൻറിലെത്തിയ ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും മൂന്ന് ലക്ഷത്തോളം വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)