iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Career News: ആദായനികുതി വകുപ്പിൽ സ്പോ‍ർട്സ് ക്വാട്ടയിൽ 119 ഒഴിവുകൾ; അപേക്ഷ സമ‍ർപ്പിക്കേണ്ട അവസാന തിയതി, യോ​ഗ്യത- വിശദമായി അറിയാം

Career

ആദായ നികുതി വകുപ്പിൽ സ്പോർട്സ് ക്വാട്ടയിൽ 119 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ആദായ നികുതി വകുപ്പിൽ കായിക താരങ്ങൾക്ക് അവസരം. സ്പോർട്സ് ക്വാട്ടയിൽ ആകെ 119 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കായിക താരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനാകും. ഡൽഹി റീജിയണിൽ ആയിരിക്കും നിയമനം. വനിതകൾക്കും ജോലിക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സ്റ്റെനോഗ്രാഫർ, ടാക്സ് അസിസ്റ്റൻറ്, മൾട്ടി ടാക്സികിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നവംബർ 10 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ടാക്സ് അസിസ്റ്റൻറ്- 44, സ്റ്റെനോഗ്രാഫർ ഗ്രേഡ് II- 9, മൾട്ടി ടാസ്കിങ് സ്റ്റാഫ്- 66 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

അപേക്ഷ സമർപ്പിക്കുന്നതിന് www.incometaxdelhi.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സ്പോർട്സ് റിക്രൂട്ട്മെൻറ് എന്ന പേജ് വഴി അപേക്ഷ സമർപ്പിക്കാം. പ്രായം 18 വയസിനും 27 വയസിനും ഇടയിലായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പിന്നോക്കക്കാർക്ക് അഞ്ച് വയസും പട്ടിക വിഭാഗക്കാർക്ക് പത്ത് വയസും നിയമാനുസൃതമായ ഇളവ് ലഭിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.