&imwidth=640&imheight=360)
കേരള ഗ്രാമീൺ ബാങ്ക് 2026ലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ഐബിപിഎസ് (IBPS RRB CRP-XV) വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഓഫീസ് അസിസ്റ്റൻറ്, ഓഫീസർ സ്കെയിൽ I, II, III തസ്തികകളിലായി ആകെ 435 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ ഓഫീസ് അസിസ്റ്റൻറ് (മൾട്ടിപർപ്പസ്): 350 ഓഫീസർ സ്കെയിൽ I: 55 ഓഫീസർ സ്കെയിൽ II (ജനറൽ ബാങ്കിങ് ഓഫീസർ): 12 ഓഫീസർ സ്കെയിൽ II (ചാർട്ടേഡ് അക്കൌണ്ടൻറ്): 2 ഓഫീസർ സ്കെയിൽ II (ലോ ഓഫീസർ): 3 ഓഫീസർ സ്കെയിൽ II (ട്രഷറി മാനേജർ): 2 ഓഫീസർ സ്കെയിൽ III: 11 വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം മാർക്ക്. പ്രായപരിധി ഓഫീസർ അസിസ്റ്റൻറ്: 18-28 വയസ് ഓഫീസർ സ്കെയിൽ I: 18-30 വയസ് ഓഫീസർ സ്കെയിൽ II: 21-32 വയസ് ഓഫീസർ സ്കെയിൽ III: 21-40 വയസ് അർഹരായ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. അപേക്ഷാഫീസ്: എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗക്കാർക്ക് 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ഓഫീസ് അസിസ്റ്റൻറ് പ്രിലിമിനറി, മെയ്ൻസ് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ഓഫീസർ സ്കെയിൽ I പ്രിലിമിനറി, മെയ്ൻസ് പരീക്ഷകൾക്ക് പുറമേ അഭിമുഖവും ഉണ്ടായിരിക്കും. ഓഫീസർ സ്കെയിൽ II, III എന്നിവയ്ക്ക് സിംഗിൾ ലെവൽ എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. പ്രധാന തിയതികൾ ഓൺലൈൻ അപേക്ഷ തുടക്കം: 2026 സെപ്തംബർ ഒന്ന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2026 സെപ്തംബർ 21 പ്രിലിമിനറി പരീക്ഷ: നവംബർ / ഡിസംബർ മെയ്ൻസ് പരീക്ഷ: 2026 ഡിസംബർ / 2027 ഫെബ്രുവരി അപേക്ഷിക്കേണ്ട വിധം യോഗ്യരായ ഉദ്യോഗാർഥികൾ ഐ.ബി.പി.എസിൻറെ ഔദ്യോഗിക വെബ്സൈറ്റ് (ibps.in) സന്ദർശിച്ച് 2026 സെപ്തംബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
യുഎഇയിൽ ഒരു ജോലിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ ജോലികാര്യത്തിന് ഇനി ഒരു സ്പോൺസറുടെയോ ഏജൻസിയുടെയോ ആവശ്യം വേണ്ടിവരില്ല. നിങ്ങൾക്ക് നേരിട്ട് തന്നെ യുഎഇയിൽ ജോലി അന്വേഷിക്കാം. യുഎഇ ജോബ് സീക്കർ വിസ വഴി വ്യക്തികൾക്ക് നേരിട്ടെത്തി തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. അപേക്ഷകർക്ക് ആവശ്യാനുസരണം 60, 90 അല്ലെങ്കിൽ 120 ദിവസത്തെ കാലാവധി തിരഞ്ഞെടുക്കാം. പക്ഷെ അപേക്ഷിക്കുന്നതിന് മുമ്പ് ചില നിബന്ധനകളുണ്ട്. വിസ ആർക്കെല്ലാം ലഭിക്കും? യുഎഇ ജോബ് സീക്കർ വിസ ലഭിക്കാൻ അപേക്ഷകർക്ക് കുറഞ്ഞത് ബാച്ചിലർ ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (MOHRE) പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ പ്രകാരം ഒന്ന്, രണ്ട് അല്ലെങ്കിൽ മൂന്ന് എന്നീ സ്കിൽ ലെവലുകളിൽ ഉൾപ്പെടുന്നവരായിരിക്കണം. ഈ വിഭാഗത്തിൽ മാനേജർമാർ, സയന്റിറിക്/ടെക്നിക്കൽ രംഗങ്ങളിലെ പ്രൊഫഷണലുകൾ, ടെക്നീഷ്യൻമാർ എന്നിവരാണ്. രണ്ടാം വിഭാഗത്തിൽ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് ബിരുദം നേടിയവരായിരിക്കണം. മാത്രമല്ല രണ്ട് വർഷത്തിനുള്ളിൽ ഇവർ പാസ്സായവരായിരിക്കണം. ഏതെല്ലാം രേഖകളാണ് ആവശ്യം യുഎഇയിൽ കഴിയുന്ന കാലയളവിലെ ചെലവുകൾക്കായി നിശ്ചിത സാമ്പത്തിക ഗ്യാരണ്ടിയോ/ബാങ്ക് രേഖകളോ ഹാജരാക്കേണ്ടതുണ്ട്. മാത്രമല്ല അപേക്ഷയ്ക്കായി മൂന്ന് പ്രധാന രേഖകൾ ആവശ്യമാണ്. . കളർ ഫോട്ടോ . അപേക്ഷകന്റെ പാസ്പോർട്ടിന്റെ പകർപ്പ് . അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എങ്ങനെ അപേക്ഷിക്കാം? ജോബ് സീക്കർ വിസകൾക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ICP) ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ അപേക്ഷിക്കാം. എന്നാൽ ദുബായിലേക്ക് പ്രത്യേകം അപേക്ഷിക്കണമെങ്കിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (GDRFA) വെബ്‌സൈറ്റ് വഴിയോ അവരുടെ ഔദ്യോഗിക ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ കൊച്ചി യൂണിറ്റിലേക്ക് ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിലേക്ക് സെപ്തംബർ 23വരെ അപേക്ഷ സമർപ്പിക്കാം. ഒഴിവുകൾ ഇലക്ട്രോണിക്സ്- 6 ഒഴിവുകൾ മെക്കാനിക്കൽ- 3 ഒഴിവുകൾ കംപ്യൂട്ടർ സയൻസ്- 5 ഒഴിവുകൾ ആകെ 14 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനറൽ- 7, ഒ.ബി.സി- 3, എസ്.സി- 2, എസ്.ടി- 1, ഇ.ഡബ്ല്യു.എസ്- 1 എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയിരിക്കണം. പട്ടികജാതി/പട്ടികവർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതിയാകും. ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ടെലി കമ്മ്യൂണിക്കേഷൻ മെക്കാനിക്കൽ: മെക്കാനിക്കൽ എഞ്ചിനീയറിങ്. കംപ്യൂട്ടർ സയൻസ്: കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി 2026 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കി പരമാവധി പ്രായം 28 ആണ്. നിയമാനുസൃത പ്രായ ഇളവുകളും ലഭിക്കും. ഒ.ബി.സി- 3 വർഷം, എസ്.സി/എസ്.ടി- 5 വർഷം, ഭിന്നശേഷിക്കാർ- 10 വർഷം. വിമുക്തഭടന്മാർക്ക് കേന്ദ്രസർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. തിരഞ്ഞെടുപ്പ് പ്രവൃത്തി പരിചയവും അക്കാദമിക് യോഗ്യതകളും പരിശോധിച്ച് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 85 മാർക്കിൻറെ എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. ഇതിൽ വിജയിക്കുന്നവർക്ക് അഭിമുഖം ഉണ്ടായിരിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് 3 ടയർ എസി ട്രെയിൻ യാത്രാബത്ത ലഭിക്കും. ശമ്പളം 40,000-1,40,000. ഡി.എ, എച്ച്ആർഎ ഉൾപ്പെടെ തുടക്കത്തിൽ പ്രതിമാസം ഏകദേശം 70,000 രൂപയോളം വേതനം ലഭിക്കും. കൂടാതെ വാർഷിക ഇൻക്രിമെൻറും അനുവദിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറി (10,+2) ലെവൽ പരീക്ഷ 2026 രജിസ്ട്രേഷൻ ആരംഭിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ലോവർ ഡിവിഷൻ ക്ലാർക്ക് (LDC), ജൂനിയർ സെക്രട്ടറിയറ്റ അസിസ്റ്റന്റ് (JSA) തുടങ്ങിയ തസ്തികകളിലേക്കുള്ള 2,536 ഒഴിവുകളാണ് ഉള്ളത്. സെപ്റ്റംബർ 7-നാണ് വിൻഡോ തുറന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് SSC-യുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in വഴി അപേക്ഷകൾ ഒക്ടോബർ 7 വരെ സമർപ്പിക്കാം. ഓൺലൈൻ വഴി അപേക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള വിൻഡോ ഒക്ടോബർ 14ന് തുറന്ന് ഒക്ടോബർ 16ന് അടയ്ക്കും. ടയർ 1, ടയർ 2 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ ഷെഡ്യൂൾ പിന്നീട് അറിയിക്കും. ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, സാംസ്കാരിക മന്ത്രാലയം എന്നിവിടങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് 'A' തസ്തികകൾ: ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ തത്തുല്യ യോഗ്യതയിലോ കണക്ക് ഒരു വിഷയമായി പഠിച്ചിരിക്കണം. സയൻസ് സ്ട്രീമിൽ പ്ലസ് ടൂ പാസ്സായിരിക്കണം. എൽഡിസി/ജെഎസ്എ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് 'A' (മുകളിൽ പരാമർശിച്ച വകുപ്പുകളിലെ/മന്ത്രാലയത്തിലെ DEO ഒഴികെ) തസ്തികകൾ: ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. പ്ലസ് ടൂ ബോർഡ് പരീക്ഷയോ തത്തുല്യ പരീക്ഷയോ എഴുതിയവർക്കും അപേക്ഷിക്കാം. പക്ഷെ കട്ട് ഓഫ് തീയതിയായ 7 ഒക്ടോബർ 2026ന് മുൻപ് യോഗ്യത നേടിയിരിക്കണം. എങ്ങനെ അപേക്ഷിക്കണം? . ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന MySSC മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുതിയ SSC വെബ്‌സൈറ്റ് വഴിയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. . വൺ-ടൈം രജിസ്ട്രേഷന്റെയും (OTR) ഓൺലൈൻ അപേക്ഷാ ഫോമുകളുടെയും മാതൃകാ പ്രൊഫോർമ ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പമുണ്ട്. . പഴയ വെബ്‌സൈറ്റിൽ ജനറേറ്റ് ചെയ്ത OTR പുതിയ വെബ്‌സൈറ്റിൽ പ്രവർത്തിക്കില്ല അതിനാൽ പുതിയ വെബ്‌സൈറ്റിൽ OTR ജനറേറ്റ് ചെയ്യാത്ത ഉദ്യോഗാർത്ഥികൾ അത് ചെയ്യേണ്ടതാണ്. OTR പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോം പൂരിപ്പിക്കാം. . പുതിയ OTR ഉപയോഗിച്ച് പുതിയ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന എല്ലാ പരീക്ഷകൾക്കും സാധുവായിരിക്കും . OTR പ്രക്രിയ പൂർത്തിയാക്കുമ്പോൾ ആധാർ അടിസ്ഥാനമാക്കിയുള്ള ആധികാരികത ഉറപ്പുവരുത്തണം. ആധാർ വഴി വിവരങ്ങൾ സ്ഥിരീകരിക്കുന്നവരുടെ അപേക്ഷകൾ ഫോട്ടോയോ ഒപ്പോ ശരിയല്ല എന്ന കാരണത്താൽ തള്ളിക്കളയില്ല. കൂടാതെ പരീക്ഷാ ഹാളിൽ പോകുമ്പോൾ ഫോട്ടോയോ ഒറിജിനൽ ഐഡി പ്രൂഫോ കൊണ്ടുപോകേണ്ടതില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേർസ് ലിമിറ്റഡിലേക്ക് (ബിഇഎംഎൽ) അപ്രൻറീസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ ഭാരമേറിയ യന്ത്രോപകരണങ്ങൾ നിർമിക്കുന്ന വൻകിട കമ്പനിയാണ് ഭാരത് എർത്ത് മൂവേർസ്. കേരളത്തിൽ പാലക്കാട് ഉൾപ്പെടെ വിവിധ ട്രേഡുകളിലായി 1346 അപ്രൻറീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി സെപ്തംബർ എട്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒഴിവുകൾ ബിഇഎംഎല്ലിൻറെ കോലാർ ഗോൾഡ് ഫീൽഡ് കോംപ്ലക്സിലേക്ക് 608, ബെംഗളൂരു കോംപ്ലക്സിലേക്ക് 400, മൈസൂരു കോംപ്ലക്സിലേക്ക് 227, കേരളത്തിലെ പാലക്കാട്ടേക്ക് 111 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത വ്യത്യസ്ത ട്രേഡുകളിലേക്ക് ബിടെക് / തത്തുല്യം / ബിഎ / ബി എസ് സി / ബികോം / ബിസിഎ / ബിബിഎ / എഞ്ചിനീയറിങ് ഡിപ്ലോമ / ഐടിഐ സർട്ടിഫിക്കറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകർക്ക് അതത് ട്രേഡിനോട് ചേർന്ന് നിൽക്കുന്ന കോർ / അനുബന്ധ വിഷയത്തിൽ ആയിരിക്കണം യോഗ്യത ഉണ്ടായിരിക്കേണ്ടത്. റഗുലർ കോഴ്സിലൂടെ മുഴുവൻ സമയ പഠനത്തിലൂടെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച വിദ്യാഭ്യാസ യോഗ്യതയായിരിക്കണം. 08-09-2026 കണക്കാക്കി പ്രായം 17 വയസിൽ താഴെ ആകരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള യോഗ്യത നേടിയത് മൂന്ന് വർഷത്തിനുള്ളിൽ ആയിരിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ അഡ്മിഷൻ സൈക്കിളിലേക്ക് നിശ്ചയിച്ചിരുന്ന അപേക്ഷാ തിയതി നീട്ടി. ബാച്ചിലർ, മാസ്റ്റേഴ്സ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് ഇനി കൂടുതൽ സമയം ഉണ്ടാകും. ഓഗസ്റ്റ് 16 വരെയാണ് അപേക്ഷാ തിയതി നീട്ടിയത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും ഇഗ്നോയിലേക്ക് വിവിധ കോഴ്സുകളിലേക്കായി അപേക്ഷകൾ സമർപ്പിക്കുന്നത്. ആവശ്യമായ രേഖകൾ ശേഖരിക്കാനും അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും കൂടുതൽ സമയം വേണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചാണ് സർവകലാശാല ഈ തീരുമാനം കൈക്കൊണ്ടത്. ജോലിക്കാർ, വീട്ടമ്മമാർ, മറ്റ് ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർ എന്നിവരുൾപ്പെടെ വിദൂര വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിവിധ മേഖലകളിലുള്ളവർക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല അപേക്ഷാ തിയതി നീട്ടാമെന്ന തീരുമാനത്തിലെത്തിയത്. പ്രധാന വിവരങ്ങൾ അറിയാം 2026 ജൂലൈ സെഷനിലേക്കുള്ള അപേക്ഷാ തിയതി നീട്ടി ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം ഡിഗ്രി, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ബാധകം കോഴ്സിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പരിശോധിക്കുക അവസാന തിയതിക്ക് മുൻപായി പ്രക്രിയകൾ പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയാം ഇഗ്നോയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക ഇ മെയിൽ വിലാസവും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക ആവശ്യമായ സർട്ടിഫിക്കറ്റുകൾ നിശ്ചയിച്ചിരിക്കുന്ന വലുപ്പത്തിൽ അപ്ലോഡ് ചെയ്യുക അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക ഫോം പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക കൺഫർമേഷൻ പേജ് സേവ് ചെയ്ത് സൂക്ഷിക്കുക അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ പാസ്പോർട്ട് സൈസ് ഫോട്ടോ ഒപ്പ് സ്കാൻ ചെയ്തത് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖ ജാതി, സംവരണ സർട്ടിഫിക്കറ്റുകൾ (ബാധകമെങ്കിൽ) പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (ആവശ്യമായ കോഴ്സുകൾക്ക് മാത്രം) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടിയെങ്കിലും നേരത്തെ തന്നെ അപേക്ഷിക്കുന്നതാണ് ഉത്തമം. വെബ്സൈറ്റിലെ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാനും അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താനും സഹായകമാകും. രേഖകളുടെ പരിശോധന വേഗത്തിൽ പൂർത്തിയാക്കി തടസമില്ലാതെ പഠനം ആരംഭിക്കാനും നേരത്തെ അപേക്ഷ നൽകുന്നത് വഴി സാധിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
യുപി സർക്കാരിന് കീഴിലെ ഗ്രെയ്റ്റർ നോയിഡ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്സ് തസ്തികകളിൽ ഒഴിവ്. 100 ഒഴിവുകളാണ് ആകെ ഉള്ളത്. കേരളം ഉൾപ്പെടെയുള്ള ഏത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാമെന്നാണ് റിപ്പോർട്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7 ആണ്. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും അറിയാം B.Sc Nursing (4 വർഷത്തെ കോഴ്സ്) അല്ലെങ്കിൽ Post Basic B.Sc Nursing പാസായിരിക്കണം. GNM Diploma ഉള്ളവർക്കും അപേക്ഷിക്കാം. ഡിപ്ലോമയ്ക്ക് ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള (50 bedded) ആശുപത്രിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ് ഏതെങ്കിലും സംസ്ഥാന നഴ്സിംഗ് കൗൺസിലിലോ ഇന്ത്യൻ നഴ്സിങ് കൗൺസിലിലോ (INC) രജിസ്ട്രേഷൻ ഉണ്ടായിരിക്കണം പ്രായപരിധി അറിയാം... പ്രായപരിധി 21 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം (01 ജൂലൈ 2026 അടിസ്ഥാനമാക്കി). ഉത്തർപ്രദേശ് സ്വദേശികളായ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ഇളവുകൾ ലഭിക്കില്ല. പരീക്ഷാ രീതിയും സിലബസും അറിയാം.. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ്. ചോദ്യങ്ങൾ 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് (MCQ) ആണ് ഉണ്ടാകുക. നഴ്സിങ് സിലബസിൽ നിന്നുള്ള 80% തിയറിയും 20% പ്രാക്ടിക്കൽ നോളജും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് വരുന്നത്.
&imwidth=640&imheight=360)
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ ഉത്പാദന കമ്പനിയായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (എൻടിപിസി) വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങളിലേക്ക് ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സി ആൻഡ് ഐ എന്നീ മേഖലകളിലായി ആകെ 135 ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഒഴിവുകളുടെ വിശദ വിവരങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും 1. ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ)- 55 ഒഴിവുകൾ ജനറൽ- 21, ഒബിസി- 14, എസ് സി- 8, എസ് ടി- 7, ഇഡബ്ല്യുഎസ്- 5. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ അല്ലെങ്കിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി വിഭാഗക്കാർക്ക് പാസ് മാർക്ക് മതിയാകും. പ്രവൃത്തി പരിചയം: ഊർജ മേഖലയിൽ ഓപ്പറേഷൻസ്, മെയിന്റനൻസ്, ഇറെക്ഷൻ, കമ്മീഷനിങ്, എനർജി എഫിഷ്യൻസി, അല്ലെങ്കിൽ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയം (സംവരണ വിഭാഗക്കാർക്ക് 8 വർഷം). 2. ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ)- 40 ഒഴിവുകൾ ജനറൽ- 15, ഒബിസി- 10, എസ് സി-7, എസ് ടി- 4, ഇ ഡബ്ല്യു എസ്- 4 യോഗ്യത: ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 60 ശതമാനം മാർക്കോടെ ബിരുദം. മെക്കാനിക്കൽ തസ്തികയ്ക്ക് തുല്യമായ പ്രവൃത്തി പരിചയം വേണം. 3. ഡെപ്യൂട്ടി മാനേജർ (സി ആൻഡ് ഐ)- 40 ഒഴിവുകൾ ജനറൽ- 15, ഒബിസി- 10, എസ് സി-6, എസ് ടി- 5, ഇ ഡബ്ല്യു എസ്- 4 യോഗ്യത: ഇലക്ട്രോണിക്സ് കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഒന്നിൽ 60 ശതമാനം മാർക്കോടെ എഞ്ചിനീയറിംഗ് ബിരുദം നേടിയിരിക്കണം. മെക്കാനിക്കൽ ഇലക്ട്രിക്കൽ തസ്തികകൾക്ക് സമാനമായ പ്രവൃത്തി പരിചയം വേണം. പ്രായപരിധി, ഇളവുകൾ 2026 ഓഗസ്റ്റ് 26നെ അടിസ്ഥാനമാക്കി അപേക്ഷകരുടെ പ്രായം 40 വയസ് കവിയരുത്. ഒബിസി- മൂന്ന് വർഷം ഇളവ്, എസ് സി, എസ് ടി- അഞ്ച് വർഷം ഇളവ്, പി ഡബ്ല്യു ബി ഡി- 10 വർഷത്തെ ഇളവ്. വിമുക്ത ഭടന്മാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. ഉദ്യോഗാർഥികളുടെ അക്കാദമിക് യോഗ്യതയും പ്രവൃത്തി പരിചയവും മുൻനിർത്തി പ്രാഥമിക സ്ക്രീനിങ് ലിസ്റ്റ് തയ്യാറാക്കി ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അടുത്ത ഘട്ടം. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയോ (സിബിടി) നേരിട്ടുള്ള അഭിമുഖമോ നടത്തും. ശമ്പളം ഇ-4 ഗ്രേഡിലാണ് നിയമനം നടക്കുന്നത്. 70,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ അടിസ്ഥാന ശമ്പള നിരക്കിൽ മറ്റ് കേന്ദ്ര സർക്കാർ അലവൻസുകൾ ഉൾപ്പെടെ പ്രതിമാസം ഏകദേശം 1,60,000 രൂപ ആയിരിക്കും ശമ്പളം. അപേക്ഷിക്കേണ്ടതെങ്ങനെ അപേക്ഷാ ഫീസ്: 500 രൂപ ( എസ്ബിഐ വഴി ഫീസ് അടയ്ക്കാം) ഫീസ് ഇളവ്: എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസ് ഇല്ല. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റായ www.ntpc.co.in സന്ദർശിച്ച് Career പേജ് പരിശോധിച്ച് ആവശ്യമായ രേഖകൾ സംബന്ധിച്ച് വിശദമായി മനസ്സിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.