iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

rubber production Kerala: റബ്ബർ കർഷകർക്ക് വൻ തിരിച്ചടി

@ZeeMalayalam8h ago
#Kerala News
Videos

electricity crisis in Kerala: കേരളത്തിൽ അതിരൂക്ഷ വൈദ്യുതി പ്രതിസന്ധി

@ZeeMalayalam8h ago
#Kerala News
LPG Subsidy: എല്‍പിജി സബ്‌സിഡി തുടരാൻ ആധാർ വെരിഫിക്കേഷൻ വേണം, അവസാന തീയതി ഒക്ടോബർ 1

LPG Subsidy: എല്‍പിജി സബ്‌സിഡി തുടരാൻ ആധാർ വെരിഫിക്കേഷൻ വേണം, അവസാന തീയതി ഒക്ടോബർ 1

രാജ്യത്തെ ഗാർഹിക എൽപിജി സിലിണ്ടർ സബ്‌സിഡി നിരക്കിൽ തുടർന്നും ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി. ഒക്ടോബർ 1 മുതൽ പുതിയ വ്യവസ്ഥ നിലവിൽ വരും. സബ്‌സിഡിയുള്ള പാചകവാതകം വാണിജ്യ-വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാനും അർഹരായ ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം സബ്‌സിഡി ലഭ്യമാക്കാനുമാണ് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്. ഡ്യൂപ്ലിക്കേറ്റും യോഗ്യതയില്ലാത്ത കണക്ഷനുകളും ഇല്ലാതാക്കാനും സബ്‌സിഡി വിതരണ പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും ഈ നടപടി സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു. 27.43 കോടി ഗാർഹിക എൽപിജി ഉപഭോക്താക്കളിൽ 89.9 ശതമാനവും ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ തുടർന്നുള്ള സിലിണ്ടർ ബുക്കിംഗുകൾ തടസ്സമില്ലാതെ തുടരും. വെരിഫിക്കേഷൻ പൂർത്തിയാക്കാനുള്ള വഴികൾ: . സിലിണ്ടർ ഡെലിവറി ചെയ്യുമ്പോൾ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ (OMC) മൊബൈൽ ആപ്പ് ഉപയോഗിച്ച് ഡെലിവറി ജീവനക്കാർക്ക് തന്നെ ഈ പ്രക്രിയ പൂർത്തിയാക്കാം. . അടുത്തുള്ള ഗ്യാസ് ഏജൻസിയുടെ ഓഫീസിലോ ഡിസ്ട്രിബ്യൂട്ടറുടെ ഷോറൂമിലോ നേരിട്ടെത്തി വെരിഫിക്കേഷൻ ചെയ്യാം. . ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയും ഉപഭോക്താക്കൾക്ക് സ്വന്തമായി വെരിഫിക്കേഷൻ പൂർത്തിയാക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇൻഡ്യൻ ഓയിൽ (IndianOil ONE): ഇൻഡ്യൻ ഗ്യാസ് ഉപഭോക്താക്കൾക്ക് ഈ ആപ്പ് വഴി ഇ-കെവൈസി (e-KYC) നടപടികൾ പൂർത്തിയാക്കാം. ഭാരത്ഗ്യാസ് (HelloBPCL): ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഈ ആപ്പ്/ചാറ്റ്‌ബോട്ട് വഴി ഇ-കെവൈസി ചെയ്യാം. എച്ച്.പി ഗ്യാസ് (HP PAY): എച്ച്.പി. ഗ്യാസ് ഉപഭോക്താക്കൾക്ക് ഈ ആപ്പിലൂടെ വെരിഫിക്കേഷൻ പൂർത്തിയാക്കാം. വെരിഫിക്കേഷൻ പൂർത്തിയാക്കാനുള്ള ട്യൂട്ടോറിയൽ വീഡിയോകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാണ്. ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ താൽപ്പര്യമില്ലാത്ത വ്യക്തികൾക്കും ഇത് പൂർത്തിയാക്കാൻ കഴിയാത്തവർക്കും തുടർന്നും എൽപിജി സിലിണ്ടറുകൾ വാങ്ങാൻ സാധിക്കും. എന്നാൽ ഇവർക്ക് സബ്‌സിഡിക്ക് അർഹതയുണ്ടായിരിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാർ വെബ് പോർട്ടലുകൾ, മൊബൈൽ ആപ്പുകൾ, വാട്സാപ്പ് ചാറ്റ്‌ബോട്ടുകൾ, അല്ലെങ്കിൽ ഐവിആർഎസ് (IVRS) ഉൾപ്പെടെയുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഡിജിറ്റൽ ചാനലുകൾ വഴി തങ്ങളുടെ മുൻഗണന വ്യക്തമാക്കേണ്ടതാണ്. തുടർന്ന് അതത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ലഭ്യതയ്ക്ക് അനുസരിച്ച് വിപണി വില നൽകി അഞ്ച് കിലോഗ്രാം അല്ലെങ്കിൽ 10 കിലോഗ്രാം സിലിണ്ടറുകൾ വാങ്ങാവുന്നതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Birth-Death Certificate: ഒക്ടോബർ 1 മുതൽ ജനന-മരണ രജിസ്ട്രേഷൻ കർശനമാകും, വൈകിയാൽ കോടതിയെ സമീപിക്കും

Birth-Death Certificate: ഒക്ടോബർ 1 മുതൽ ജനന-മരണ രജിസ്ട്രേഷൻ കർശനമാകും, വൈകിയാൽ കോടതിയെ സമീപിക്കും

ജീവിതത്തിന്റെ തുടക്കത്തിൽ ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റും ഒടുവിൽ ലഭിക്കുന്ന മരണ സർട്ടിഫിക്കറ്റും വ്യക്തിയുടെ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത രേഖകളാണ്. കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിനും സർക്കാർ ആനുകൂല്യങ്ങൾക്കും ആവശ്യമായ ആദ്യ ഐഡിയാണ് ജനന സർട്ടിഫിക്കറ്റ്. അതുപോലെ വ്യക്തിയുടെ മരണ ശേഷം ബാങ്ക് അക്കൗണ്ടുകളും സ്വത്തവകാശങ്ങളും അവകാശപ്പെടാൻ കുടുംബങ്ങളെ സഹായിക്കുന്നതിൽ നിർണായകമാണ്. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം ഒക്ടോബർ 1 മുതൽ നിലവിൽ വരും. വൈകിയുള്ള ഇത്തരം രജിസ്ട്രേഷനുകൾക്കുള്ള ചട്ടങ്ങൾ കർശനമാക്കുന്നതാണ് പുതിയ ഭേദഗതി. നിയമം 1: ജനനവും മരണവും സംഭവിച്ച് ഒന്നോ, രണ്ട് വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ജില്ലാ മജിസ്ട്രേറ്റിൽ നിന്നോ, സബ്-ഡിവിഷണൽ മജിസ്ട്രേറ്റിൽ നിന്നോ, ഡിഎം അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൽ നിന്നോ ഒപ്പ് ആവശ്യമാണ്. കൂടാകെ പരിശോധനകൾക്ക് ശേഷം നിശ്ചിത ഫീസും അടയ്ക്കണം. നിയമം 2: രണ്ട് വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവോടെ മാത്രമേ രജിസ്ട്രേഷൻ നടക്കൂ. അതായത് നിശ്ചിത സമയപരിധി കഴിഞ്ഞുള്ള രജിസ്ട്രേഷനുകൾക്ക് ഇനി കോടതിയെ സമീപിക്കേണ്ടി വരും. ജനന-മരണ രേഖകൾ കൂടുതൽ കൃത്യവും സുതാര്യവും സമയബന്ധിതവുമാക്കുക എന്നതാണ് നിയമം മാറ്റുന്നതിന്റെ സർക്കാർ ലക്ഷ്യം. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ കഴിഞ്ഞ മാസം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഇത് നിയമമായത്. ജനന-മരണ രജിസ്ട്രേഷനിലെ കാലതാമസം ഒഴിവാക്കാനും സമയബന്ധിതമായി രജിസ്റ്റർ ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കലുമാണ് നിയമത്തിന്റെ ലക്ഷ്യം. ജനനമോ മരണമോ നടന്ന് ഒരു വർഷത്തിന് ശേഷവും എന്നാൽ രണ്ട് വർഷത്തിനുള്ളിലുമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരുടെ അനുമതിയോടെ മാത്രമേ അത് രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് ജനനമോ മരണമോ റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം മാത്രമേ രജിസ്റ്റർ ചെയ്യപ്പെടുകയുള്ളൂ എന്നും നിയമത്തിൽ വ്യക്തമാക്കുന്നു. വൈകിയുള്ള രജിസ്ട്രേഷന് അനുമതി നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികൾ വിവരങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും നിയമം പറയുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

rice price hike: അരി വില ഇനിയും കൂടും!

@ZeeMalayalam1d ago
#Food Safety
PVC Aadhar Card: ആധാർ പിവിസി കാർഡ് ഫീസ് വർദ്ധിപ്പിച്ചു, പുതിയ നിരക്കുകളും ഓൺലൈനായി അപേക്ഷിക്കേണ്ട വിധം പരിശോധിക്കാം

PVC Aadhar Card: ആധാർ പിവിസി കാർഡ് ഫീസ് വർദ്ധിപ്പിച്ചു, പുതിയ നിരക്കുകളും ഓൺലൈനായി അപേക്ഷിക്കേണ്ട വിധം പരിശോധിക്കാം

വ്യക്തികളുടെ കൈവശമുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് അവരുടെ ആധാർ കാർഡ്. അതിനാൽ തന്നെ ആധാർ കാർഡ് നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്താൽ അത് ബുദ്ധിമുട്ടുകൾ വരുത്തിവെക്കും. എന്നാൽ നിങ്ങളുടെ കൈവശമുള്ള പിവിസി ആധാർ കാർഡിലാണ് കേടുപാടുകൾ വന്നതെങ്കിൽ പുതിയൊരെണ്ണം ഓൺലൈനായി ഓർഡർ ചെയ്യാൻ സാധിക്കും. പിവിസി ആധാർ കാർഡ് പിവിസി ആധാർ കാർഡ് ഓൺലൈൻ വഴി 75 രൂപയ്ക്ക് അപേക്ഷിക്കാം. ഡെലിവറി ചാർജും നികുതിയും അടക്കമാണ് ഈ തുക. മുൻപ് 50 രൂപയായിരുന്നു നിരക്ക്. 2020-ൽ സേവനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ വിലവർദ്ധനവാണിത്. ഒരു ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന് സമാനമാണ് പിവിസി ആധാർ കാർഡ്. ആധാർ കാർഡിലെ വിവരങ്ങൾ എല്ലാം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. പിവിസി ആധാർ കാർഡ് സാധാരണ പേപ്പർ പതിപ്പിനേക്കാൾ കൂടുതൽ കാലം കേടുകൂടാതെ നിലനിൽക്കും. കൂടുതൽ സുരക്ഷാ സവിശേഷതകളോടെയാണ് കാർഡ് വരുന്നത്, ഒപ്പം കൊണ്ടുനടക്കാനും എളുപ്പമാണ്. രൂപത്തിൽ വ്യത്യാസമുണ്ടെങ്കിലും സാധാരണ ആധാർ ലെറ്ററിനും ഇ-ആധാർ രേഖയ്ക്കും തുല്യമായ മൂല്യം തന്നെയാണ് ഇതിനുമുള്ളത്. എങ്ങനെ ഓർഡർ ചെയ്യാം? . UIDAI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. . 'Get Aadhar' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. . 'Order Aadhar PVC Card' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. . ആധാർ നമ്പർ, ക്യാപ്ച കോഡ് എന്നിവ നൽകി 'Send OTP' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. . മൊബൈലിൽ ലഭിച്ച OTP നമ്പർ നൽകുക. . വീണ്ടും 'Order Aadhaar PVC Card' എന്നതിൽ ക്ലിക്ക് ചെയ്യുക. . നിങ്ങളുടെ വിവരങ്ങളെല്ലാം സ്ക്രീനിൽ കാണാൻ കഴിയും. . ഇതിനുശേഷം 'Next' ക്ലിക്ക് ചെയ്താൽ പേയ്മെന്റ് ഓപ്ഷൻ ലഭിക്കും. . ഫീസ് അടക്കാനുള്ള രീതി തിരഞ്ഞെടുത്ത് ഓൺലൈനായി 75 രൂപ അടയ്ക്കാം. . പണം അടച്ച് കഴിഞ്ഞാൽ പിവിസി കാർഡിനായുള്ള ഓർഡർ പൂർത്തിയാകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
ATM Withdrawal Limit: എടിഎം ഇടപാടുകൾക്ക് എത്ര രൂപ ഈടാക്കും? ആർബിഐയുടെ ചട്ടങ്ങൾ അറിയാം

ATM Withdrawal Limit: എടിഎം ഇടപാടുകൾക്ക് എത്ര രൂപ ഈടാക്കും? ആർബിഐയുടെ ചട്ടങ്ങൾ അറിയാം

ഇന്ത്യയിലെ മെർച്ചന്റ് യുപിഐ ഇടപാടുകളിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) നിലവിൽ വരും എന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ ആശങ്കകളും നിലനിൽക്കുന്നുണ്ട്. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിലാണ് മെർച്ചന്റ് യുപിഐ ഇടപാടുകൾക്ക് എംഡിആർ ബാധകമാകുക. ഇതിന് പിന്നാലെ ഉയരുന്ന പ്രധാന ചോദ്യം എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അധിക തുക ഈടാക്കുമോയെന്നാണ്. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്ന ഉപഭോക്താക്കൾക്ക് ഓരോ മാസവും എത്ര ഇടപാടുകൾ സൗജന്യമാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ആർബിഐ എന്താണ് പറയുന്നത്? ആർബിഐ നിയന്ത്രണങ്ങൾ പ്രകാരം ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് എടിഎം വഴി 5 തവണ പണം സൗജന്യമായി പിൻവലിക്കാം. മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളിലെ എടിഎമ്മുകളിൽ നിന്ന് 3 ഇടപാടുകൾ സൗജന്യമാണ്. സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ സാധാരണയായി 5 എണ്ണം ലഭിക്കാറുണ്ട്. സൗജന്യ പരിധിക്ക് ശേഷമുള്ള ഓരോ ഇടപാടിനും പരമാവധി 23 രൂപയും 18% ജിഎസ്ടിയും ഉൾപ്പെടുത്തി ആകെ 27.14 രൂപ ഈടാക്കും. എസ്ബിഐ (SBI): മെട്രോ നഗരങ്ങളിൽ എസ്ബിഐ കാർഡ് ഉപയോഗിച്ച് മറ്റ് എടിഎമ്മുകളിൽ നിന്ന് 3 തവണ പണം പിൻവലിക്കാം. അല്ലാത്ത സ്ഥലങ്ങളിൽ നിന്ന് 5 തവണയും പണം പിൻവലിക്കാം. സൗജന്യ പരിധി കഴിഞ്ഞാൽ മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചാൽ 23 രൂപയും ബാധകമായ ജിഎസ്ടിയും നിരക്കിൽ ഈടാക്കും. എസ്‌ബിഐയുടെ സ്വന്തം എടിഎമ്മുകളിലെ സൗജന്യ പരിധി ഉപഭോക്താവിന്റെ അക്കൗണ്ട് വിഭാഗവും മിനിമം ബാലൻസും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് (PNB): സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് സ്വന്തം എടിഎമ്മുകളിൽ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകൾ ലഭിക്കും. സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ സാമ്പത്തിക ഇടപാടിനും 10 രൂപയും ബാധകമായ നികുതിയും ഈടാക്കും. മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴി പ്രതിമാസം 3 സൗജന്യ ഇടപാടുകൾ ലഭിക്കും. മറ്റിടങ്ങളിൽ ആദ്യത്തെ അഞ്ച് ഇടപാടുകൾ സൗജന്യമാണ്. ഈ പരിധിക്ക് ശേഷം 23 രൂപയും ബാധകമായ ജിഎസ്ടിയും ഈടാക്കും. എച്ച്ഡിഎഫ്സി (HDFC): സേവിംഗ്സ്, സാലറി അക്കൗണ്ട് ഉടമകൾക്ക് എച്ച്ഡിഎഫ്‌സിയുടെ സ്വന്തം എടിഎമ്മുകളിൽ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകൾ ലഭിക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴി മെട്രോ നഗരങ്ങളിൽ പ്രതിമാസം 3 സൗജന്യ ഇടപാടുകൾ ലഭിക്കുമ്പോൾ മെട്രോ ഇതര നഗരങ്ങളിൽ പ്രതിമാസം 5 സൗജന്യ ഇടപാടുകൾ ലഭിക്കും. സൗജന്യ പരിധി കഴിഞ്ഞാൽ പണം പിൻവലിക്കാൻ 23 രൂപയും ബാലൻസ് നോക്കാൻ 8.50 രൂപയും നികുതിയോടൊപ്പം ഈടാക്കും. കൂടാതെ എടിഎമ്മുകളിൽ യുപിഐ വഴി പണം പിൻവലിക്കുന്നതും 2026 ഏപ്രിൽ 1 മുതൽ ഈ സൗജന്യ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Induction Cleaning Tips: ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണേ! കേടുപാടുകൾ കൂടാതെ എങ്ങനെ ക്ലീൻ ചെയ്യാം?

Induction Cleaning Tips: ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണേ! കേടുപാടുകൾ കൂടാതെ എങ്ങനെ ക്ലീൻ ചെയ്യാം?

ഗ്യാസ് സിലിണ്ടറിന് ക്ഷാമമുണ്ടാകുകയും ഡിമാൻഡ് വർധിക്കുകയും ഒക്കെ ചെയ്തതോടെ അടുക്കളകളിൽ ഇപ്പോൾ പ്രധാനിയാണ് ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ. അടുക്കളകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇത് മാറിക്കഴിഞ്ഞു. എന്നാൽ ഇവയിൽ പാകം ചെയ്യുമ്പോൾ പാൽ തിളച്ചു മറിയുകയോ ഭക്ഷണ അവശിഷ്ടങ്ങളും എണ്ണമയവും അടിഞ്ഞുകൂടുകയോ ചെയ്യുമ്പോൾ അത് വൃത്തിയാക്കുക എന്നത് പലർക്കും വലിയ വെല്ലുവിളിയാണ്. വൃത്തിയാക്കുമ്പോൾ അതിന് കേടുപാടുകൾ സംഭവിക്കുമോ എന്നതായിരിക്കും പലരുടെയും ചിന്ത. വൃത്തിയാക്കാൻ ആവശ്യമായ സാധനങ്ങൾ: കുക്ക്ടോപ്പ് സ്ക്രാപ്പിംഗ് ടൂൾ: പ്രതലത്തിലെ കഠിനമായ കറകൾ കളയാൻ. നോൺ-അബ്രാസീവ് സ്ക്രബ്ബർ: സ്ക്രാച്ചുകൾ വീഴാത്ത മൃദുവായ സ്പോഞ്ച്. മൈക്രോഫൈബർ തുണി / ടവൽ: വെള്ളമയം നന്നായി തുടച്ചെടുക്കാൻ. മിശ്രിതം: സുരക്ഷിതമായ കുക്ക്ടോപ്പ് ക്ലീനർ, ഡിഷ് വാഷ് സോപ്പും വെള്ളവും, അല്ലെങ്കിൽ ബേക്കിംഗ് സോഡയും വിനാഗിരിയും. വൃത്തിയാക്കേണ്ടതെങ്ങനെ? ഇൻഡക്ഷൻ കുക്ക്ടോപ്പ് പ്രതലത്തിൽ കരിഞ്ഞുപിടിച്ച ഭക്ഷണ അവശിഷ്ടങ്ങളും എണ്ണമയവും നീക്കം ചെയ്യാൻ സ്ക്രാപ്പിംഗ് ടൂൾ ഉപയോഗിക്കാം. ഗ്ലാസ് പ്രതലത്തിൽ പോറലുകൾ വീഴാതിരിക്കാൻ ടൂൾ ഫ്ലാറ്റ് ആംഗിളിൽ മാത്രം പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യാനുസരണം ഒന്നിലധികം തവണ ഇത് ചെയ്യാം. ഇൻഡക്ഷൻ കുക്ക്ടോപ്പിന്റെ പ്രതലത്തിലേക്ക് എടുത്തുവച്ചിട്ടുള്ള ക്ലീനിംഗ് ലായനി തുല്യമായി സ്പ്രേ ചെയ്യുക. സോഫ്റ്റ് സ്പോഞ്ച് ഉപയോഗിച്ച് ലായനി ഗ്ലാസ് പ്രതലത്തിൽ തേച്ചുപിടിപ്പിക്കുക. കൂടുതൽ അഴുക്കുള്ള ഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി വേണം വൃത്തിയാക്കാൻ. കടുപ്പമേറിയ കറകളുള്ള ഭാഗങ്ങളിൽ ക്ലീനർ അങ്ങനെതന്നെ കുറച്ചുനേരം വയ്ക്കണം. അതിന് ശേഷം മാത്രം ഉരച്ചു കഴുകുക. കുക്ക്ടോപ്പ് വൃത്തിയാക്കിയ ശേഷം, ഉണങ്ങിയ ടവലോ മൈക്രോഫൈബർ തുണിയോ ഉപയോഗിച്ച് ഒട്ടും നനവില്ലാതെ പൂർണമായും തുടയ്ക്കുക. ഇത് ഗ്ലാസ് പ്രതലത്തിൽ വെള്ളത്തിന്റെ പാടുകൾ വീഴുന്നത് തടയുകയും തിളക്കം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

Ration shops will get AI machines: റേഷൻ വിതരണത്തിലും എഐ യന്ത്രം വരുന്നു

@ZeeMalayalam3d ago
#Food Safety
UPI MDR: സൗജന്യ യുപിഐ കാലം അവസാനിക്കുന്നു, വ്യാപാരികൾക്ക് പുതിയ ഫീസ് വരുന്നു

UPI MDR: സൗജന്യ യുപിഐ കാലം അവസാനിക്കുന്നു, വ്യാപാരികൾക്ക് പുതിയ ഫീസ് വരുന്നു

ഇന്ന് ബഹുഭൂരിപക്ഷം ആളുകളും യുപിഐ ഇടപാടുകളാണ് നടത്തുന്നത്. വ്യക്തികൾ തമ്മിലുള്ളത് മാത്രമല്ല വ്യാപാര സ്ഥാപനങ്ങളിലെ ഇടപാടുകൾക്കും പലരും ആശ്രയിക്കുന്നത് യുപിഐ ഇടപാടുകളാണ്. എന്നാൽ ഇന്ത്യയിലെ മെർച്ചന്റ് യുപിഐ ഇടപാടുകളിൽ മാറ്റം വരുന്നു. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതാമനം നിരക്കിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകും. ആറ് വർഷത്തിലേറെയായി വ്യാപാര ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കിയിരുന്നില്ല. അതെസമയം മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഉപഭോക്താക്കളുടെ കൈവശം നിന്ന് ഈടാക്കില്ല. സർക്കാരിലേക്ക് ഈ തുക പോകുകയുമില്ല. പകരം, പണമിടപാട് സുഗമമാക്കാൻ സഹായിക്കുന്ന ബാങ്കുകൾ, പേയ്മെന്റ് ആപ്പുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയാണ് ഈ തുക പങ്കുവെയ്ക്കുക. യുപിഐ ഇടപാടുകളുടെ വളർച്ചയ്ക്ക് വേണ്ടിയായിരുന്നു ഇത്രയും കാലം സൗജന്യ ഇടപാടുകൾ തുടർന്നത്. എന്തിനാണ് ഈ ഫീസ്? യുപിഐ സംവിധാനം പ്രവർത്തിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് ഈ തുക സഹായിക്കും. ഇതിൽ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കൽ, സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, സിസ്റ്റത്തിന്റെ വിശ്വാസ്യത ഉറപ്പാക്കൽ, ഉപഭോക്തൃ പിന്തുണ എന്നിവയ്ക്കുള്ള ചെലവുകൾ ഉൾപ്പെടുന്നുണ്ട്. സർക്കാർ പ്രോത്സാഹനങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പകരം കമ്പനികൾക്ക് സ്ഥിരമായ ഒരു വരുമാന സ്രേതസ്സ് നൽകാനാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് കൊണ്ടുവന്നിരിക്കുന്നത്. എത്ര രൂപ നൽകണം? ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതാമനം നിരക്കിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ആണ് ബാധിക്കുന്നത്. ഉദാഹരണത്തിന് 3,000 രൂപയുടെ ഇടപാടിൽ 12 രൂപയാകും എംഡിആര്‍. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് പരാമധി 300 രൂപയായിരിക്കും നിരക്ക്. ഇന്ധനം, റെയിൽവേ, ടെലികോം, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ശതമാനക്കണക്കിന് പകരം 5 രൂപയുടെ സ്ഥിര ഫീസ് ഈടാക്കും. മ്യൂച്വൽ ഫണ്ടുകൾ, സെക്യൂരിറ്റീസ് ഇടപാടുകൾ എന്നിവയുൾപ്പെടെയുള്ള ക്യാപിറ്റൽ മാർക്കറ്റ് പേയ്‌മെന്റുകൾക്ക് 0.02 ശതമാനം നിരക്കിൽ എംഡിആർ ബാധകമായിരിക്കും. ഇതിന് പരമാവധി 300 രൂപ വരെയാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ചെറിയ കച്ചവടങ്ങൾക്കോ? മാസം 1 ലക്ഷം രൂപ വരെ യുപിഐ വഴി വരുമാനം നേടുന്ന ചെറുകിട വ്യാപാരികൾക്ക് പുതിയ ഫീസ് ബാധകമല്ല. അവർക്ക് തുടർന്നും സീറോ-എംഡിആർ ഇടപാടുകൾ നടത്താം. ഗ്രാമീണ, അർദ്ധനഗര പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികളുടെ ക്യുആർ (QR) പേയ്‌മെന്റുകളെയും ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിരിച്ചെടുക്കുന്ന ആകെ ഫീസിന്റെ 5 ശതമാനം തുക ചെറുകിട വ്യാപാരികൾക്കായി മാറ്റിവെക്കും. ഗ്രാമങ്ങളിലും ചെറിയ നഗരങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ വ്യാപിപ്പിക്കാനാണ് ഈ തുക ഉപയോഗിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Air Fryer Cleaning Tips: സോപ്പും വെള്ളവും മാത്രം മതി! എയർ ഫ്രയറിലെ അഴുക്കും എണ്ണമയവും എളുപ്പം മാറ്റാം

Air Fryer Cleaning Tips: സോപ്പും വെള്ളവും മാത്രം മതി! എയർ ഫ്രയറിലെ അഴുക്കും എണ്ണമയവും എളുപ്പം മാറ്റാം

മിക്ക അടുക്കളകളിലും ഇന്ന് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് എയർ ഫ്രയറുകൾ. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ എണ്ണ കുറച്ചുള്ള വിഭവങ്ങൾ തയാറാക്കാം എന്നത് തന്നെയാണ്. എന്നാൽ ഇവ സ്ഥിരമായി ഉപയോഗിക്കുമ്പോൾ എയർ ഫ്രയറിൽ എണ്ണമയവും ഭക്ഷണ അവശിഷ്ടങ്ങളും അടിഞ്ഞുകൂടാൻ സാധ്യതയേറെയാണ്. ഇവ എങ്ങനെ കഴുകുമെന്ന ചിന്തയാണോ നിങ്ങൾക്ക്? സാധാരണ ഡിഷ് വാഷ് സോപ്പും വെള്ളവും ഉപയോഗിച്ച് തന്നെ ഇത് വൃത്തിയാക്കാനാകും. എയർ ഫ്രയർ എളുപ്പത്തിൽ എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ: ഡിഷ് വാഷ് ലിക്വിഡ് / സോപ്പ് ചൂടുവെള്ളം സോഫ്റ്റ് സ്പോഞ്ച് മൈക്രോഫൈബർ തുണി വൃത്തിയാക്കേണ്ട രീതി എങ്ങനെ? എയർ ഫ്രയർ വൃത്തിയാക്കുന്നതിന് മുൻപ് പ്ലഗ് ഓഫ് ചെയ്ത് മാറ്റണം. ശേഷം എയർ ഫ്രയറിന്റെ ചൂട് പൂർണ്ണമായും മാറി തണുക്കാൻ അനുവദിക്കുക. എയർ ഫ്രയറിന്റെ ബാസ്കറ്റും ഓയിൽ ട്രേയും പുറത്തെടുത്ത ശേഷം അധികമുള്ള എണ്ണമയം ഒരു പേപ്പർ ടവൽ ഉപയോഗിച്ച് തുടച്ചുമാറ്റുക. ശേഷം ബാസ്കറ്റിലും ട്രേയിലും അല്പം ഡിഷ് വാഷ് സോപ്പും ചൂടുവെള്ളവും ഒഴിച്ച് ഒരു 10-15 മിനിറ്റ് നേരം അങ്ങനെ തന്നെ വെക്കുക. ഇങ്ങനെ ചെയ്യുന്നത് അടിപിടിച്ച ഭക്ഷണ അവശിഷ്ടങ്ങൾ എളുപ്പത്തിൽ ഇളകിപ്പോരാൻ സഹായിക്കും. തുടർന്ന് സോഫ്റ്റ് സ്പോഞ്ച് ഉപയോഗിച്ച് നന്നായി തേച്ചു കഴുകണം. നോൺ-സ്റ്റിക് കോട്ടിംഗ് ഉള്ളതിനാൽ സോഫ്റ്റ് സ്പോഞ്ച് മാത്രമെ ഉപയോഗിക്കാവുള്ളൂ. മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് സ്ക്രാച്ച് വീഴാൻ കാരണമാകും. സാധാരണ വെള്ളത്തിൽ നന്നായി കഴുകിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ച ശേഷം ബാസ്കറ്റും ഓയിൽ ട്രേയും പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക. എയർ ഫ്രയറിന്റെ പുറംഭാഗം നനഞ്ഞ മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടക്കാവുന്നതാണ്. പ്രധാന യൂണിറ്റ് ഒരിക്കലും വെള്ളത്തിൽ മുക്കാൻ പാടില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kitchen Hacks: വെറും മിനിറ്റുകൾ മാത്രം മതി! നാരങ്ങ കൊണ്ട് മൈക്രോവേവ് ക്ലീൻ ചെയ്യാം

Kitchen Hacks: വെറും മിനിറ്റുകൾ മാത്രം മതി! നാരങ്ങ കൊണ്ട് മൈക്രോവേവ് ക്ലീൻ ചെയ്യാം

മൈക്രോവേവ് ഓവൻ ഇന്ന് മിക്ക വീടുകളിലും കാണും. ഭക്ഷണം പാകം ചെയ്യാനും ചൂടാക്കാനും മറ്റുമായി നമ്മൾ ഇവ ഉപയോഗിക്കുമ്പോൾ അതിൽ എണ്ണമയവും ഭക്ഷണാവശിഷ്ടങ്ങളും പറ്റിപ്പിടിക്കുന്നത് പതിവാണ്. കൃത്യസമയത്ത് കൃത്യമായി വൃത്തിയാക്കിയില്ല എന്നുണ്ടെങ്കിൽ ഇത് ദുർഗന്ധത്തിനും ബാക്ടീരിയകൾ വളരാനും കാരണമാകും. എന്നാൽ ഇവ ക്ലീൻ ചെയ്യാൻ കെമിക്കലുകൾ അടങ്ങിയ ക്ലീനറുകൾ ഉപയോഗിച്ചാൽ അത് മൈക്രോവേവിന് സുരക്ഷിതമല്ല. എന്നാൽ അടുക്കളയിലുള്ള ഈ ചെറുനാരങ്ങ ഒരെണ്ണം ഉപയോഗിച്ചാൽ മതി, പ്രകൃതിദത്തമായി തന്നെ മൈക്രോവേവ് വൃത്തിയാക്കാനാകും. എങ്ങനെയെന്നല്ലേ, നോക്കാം... ആവശ്യമായ സാധനങ്ങൾ 1 ചെറുനാരങ്ങ മൈക്രോവേവിൽ ഉപയോഗിക്കാവുന്ന പാത്രം 1/2 കപ്പ് വെള്ളം മൈക്രോഫൈബർ ക്ലോത്ത് അല്ലെങ്കിൽ കോട്ടൺ തുണി ചെയ്യേണ്ടത് എങ്ങനെ? ആദ്യം ‌മൈക്രോവേവിൽ വെക്കാൻ പറ്റുന്ന ഒരു ബൗളിൽ അര കപ്പ് വെള്ളമെടുക്കുക. അതിലേക്ക് ഒരു നാരങ്ങ രണ്ടായി മുറിച്ച് നീര് പിഴിഞ്ഞൊഴിക്കുക. ശേഷം നാരങ്ങത്തോടുകളും അതിൽ ഇടുക. ശേഷം ഈ ബൗൾ മൈക്രോവേവ് ഓവനിൽ വെച്ച് 3 മുതൽ 5 മിനിറ്റ് നേരം 'High Power'-ൽ തന്നെ ചൂടാക്കുക. വെള്ളം നന്നായി തിളച്ച് ഓവന് ഉള്ളിൽ ആവി നിറയുന്നത് വരെ ഇത്തരത്തിൽ ചൂടാക്കണം. മൈക്രോവേവ് ഓഫായ ഉടനെ തന്നെ അവ തുറന്ന് പുറത്തെടുക്കരുത്. പകരം 5 മുതൽ 10 മിനിറ്റ് നേരം അതിനുള്ളിൽ തന്നെ വയ്ക്കണം. ഈ സമയം കൊണ്ട് നാരങ്ങയുടെ ആവി ഓവന്റെ ഉള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയവും ഉണങ്ങിയ അഴുക്കുകളും അയയാൻ സഹായിക്കും. ശേഷം പാത്രം പുറത്തെടുക്കുക. തുടർന്ന് ഒരു മൃദുവായ ഈർപ്പമുള്ള തുണി ഉപയോഗിച്ച് മൈക്രോവേവിന്റെ ഉൾവശം, മുകൾഭാഗം, സൈഡുകൾ, വാതിൽ എന്നിവ തുടച്ച് വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അഴുക്കുകളും എണ്ണമയവും വളരെ എളുപ്പത്തിൽ നീക്കം ചെയ്യാനാകും. മൈക്രോവേവിലെ ഗ്ലാസ് പ്ലേറ്റ് (Turntable) പുറത്തെടുത്ത് സാധാരണ പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് കഴുകി തുടച്ച് ഉണക്കിയ ശേഷം തിരികെ വെക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
CIBIL Score: എന്താണ് സിബില്‍ സ്കോര്‍? മികച്ച സ്കോര്‍ എങ്ങനെ നേടാം?

CIBIL Score: എന്താണ് സിബില്‍ സ്കോര്‍? മികച്ച സ്കോര്‍ എങ്ങനെ നേടാം?

വായ്പകൾ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ അല്ലെങ്കിൽ സിബിൽ സ്കോറിന് വലിയ പങ്കാണുള്ളത്. കൃത്യസമയത്ത് തിരിച്ചടവ് നടത്താനുള്ള നിങ്ങളുടെ കഴിവിനെ കാണിക്കുന്ന പ്രധാന സൂചകമാണ് ഈ സ്കോർ. കടം വാങ്ങിയ പണം കൃത്യസമയത്ത് തിരിച്ചടച്ചാണ് ഈ സ്കോർ ഉണ്ടാക്കിയെടുക്കുന്നത്. 300 മുതൽ 900 വരെയാണ് സിബിൽ സ്കോറിന്റെ പരിധി. ഇതിൽ 700-ന് മുകളിലുള്ള സ്കോർ നല്ലതായി കണക്കാക്കുന്നു. ബാങ്കുകൾ, എൻബിഎഫ്സികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് വ്യക്തികളുടെയും ബിസിനസ്സുകളുടെയും സാമ്പത്തിക, തിരിച്ചടവ് വിവരങ്ങൾ പ്രതിമാസം ശേഖരിക്കുന്ന ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് അഥവാ സിബിൽ (CIBIL). നല്ല സിബിൽ സ്കോർ നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ബില്ലുകൾ അടയ്ക്കുക: ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാൻ ശ്രദ്ധിക്കുക. തിരിച്ചടവ് വൈകുകയോ മുടങ്ങുകയോ ചെയ്യുന്നത് ക്രെഡിറ്റ് ഹിസ്റ്ററിയെ മോശമായി ബാധിക്കും. പഴയ ക്രെഡിറ്റ് കാർഡുകൾ നിലനിർത്തുക: പഴയ ക്രെഡിറ്റ് കാർഡുകൾ ദീർഘകാലം ഉപയോഗിക്കുന്നത് ബാങ്കുകൾക്ക് നിങ്ങളുടെമേലുള്ള വിശ്വാസം കൂട്ടും. എന്നാൽ പുതിയ കാർഡുകൾക്കായി അടിക്കടി അപേക്ഷിക്കുന്നത് സ്കോർ കുറയാൻ ഇടയാക്കും. ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം: ലഭ്യമായ ക്രെഡിറ്റ് ലിമിറ്റിന്റെ ചെറിയൊരു ഭാഗം മാത്രം കാർഡിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ലിമിറ്റിന്റെ പരമാവധി തുക നിരന്തരം ഉപയോഗിക്കുന്നത് വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിനെക്കുറിച്ച് ബാങ്കുകൾക്ക് തെറ്റായ ധാരണ ഉണ്ടാക്കും. ആവശ്യാനുസരണം ക്രെഡിറ്റ് ലിമിറ്റ് വർദ്ധിപ്പിക്കാവുന്നതാണ്. വലിയ കാലയളവ്: കൂടുതൽ തിരിച്ചടവ് കാലാവധിയുള്ള വായ്പകൾ തിരഞ്ഞെടുക്കുന്നത് മാസത്തവണ (EMI) കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞ ഇഎംഐ കൃത്യസമയത്ത് അടച്ചുതീർക്കുന്നത് എളുപ്പമായതുകൊണ്ട് ഇത് സിബിൽ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല ഒരേസമയം പല ലോണുകൾ എടുത്താൽ അത് കയ്യിൽ പണമില്ലാത്ത അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഒരു വായ്പ പൂർണ്ണമായി അടച്ചുതീർത്ത ശേഷം മാത്രം അടുത്തതിന് അപേക്ഷിക്കുക. പിഴവുകൾ നിരീക്ഷിക്കുക: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിലെ ബാലൻസ്, തിരിച്ചടവ് വിവരങ്ങൾ, ലോൺ അക്കൗണ്ടുകൾ എന്നിവ കൃത്യമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുക. തെറ്റായ തുകയോ തിരിച്ചടവ് വൈകിയെന്ന തെറ്റായ രേഖപ്പെടുത്തലോ കണ്ടാൽ ഉടൻ തന്നെ സിബിലിന്റെ തർക്കപരിഹാര ഫോം വഴി അത് തിരുത്തുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
6Best Carb Foods: കാർബ്സ് കഴിച്ചും വണ്ണം കുറയ്ക്കാം! ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മികച്ച കാർബോഹൈഡ്രേറ്റുകൾ...

Best Carb Foods: കാർബ്സ് കഴിച്ചും വണ്ണം കുറയ്ക്കാം! ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മികച്ച കാർബോഹൈഡ്രേറ്റുകൾ...

Tap to view gallery
EPFO Partial Withdrawal: PF പണം പിൻവലിക്കുന്നത് എളുപ്പമാകുന്നു, പുതിയ നിയമങ്ങളുമായി EPFO

EPFO Partial Withdrawal: PF പണം പിൻവലിക്കുന്നത് എളുപ്പമാകുന്നു, പുതിയ നിയമങ്ങളുമായി EPFO

അപ്രതീക്ഷിതമായി എത്തുന്ന സാമ്പത്തിക ആവശ്യങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാം അങ്ങനെ വരുമ്പോൾ പ്രൊവിഡന്റ് ഫണ്ടിൽ (PF) നിന്ന് ഭാഗികമായി പണം പിൻവലിക്കാം. ഇതുമായി ബന്ധപ്പെട്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. അത്യാവശ്യ ആവശ്യങ്ങൾ, വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രത്യേക സാഹചര്യങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുതിയ മാറ്റങ്ങൾ. പുതിയ നിയമപ്രകാരം പിഎഫ് തുക മുൻകൂറായി എപ്പോഴൊക്കെ പിൻവലിക്കാം, ഏതൊക്കെ ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഇപിഎഫ്ഒ വ്യക്തമാക്കി. അത്യാവശ്യ ആവശ്യങ്ങൾ രോഗം: ഇപിഎഫ്ഒ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉണ്ടാകുന്ന ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങൾക്കും മറ്റ് ചികിത്സാ ചെലവുകൾക്കും എത്ര തവണ വേണമെങ്കിലും പിഎഫ് തുക പിൻവലിക്കുന്നതിന് പരിധിയില്ല. വിദ്യാഭ്യാസം: വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അംഗത്വ കാലയളവിൽ ആകെ പിഎഫ് നിക്ഷേപത്തിൽ നിന്ന് പരമാവധി 10 തവണ വരെ പണം പിൻവലിക്കാൻ സാധിക്കും. വിവാഹം: തന്റെയോ കുടുംബാംഗങ്ങളുടെയോ വിവാഹച്ചെലവുകൾക്കായി ഇപിഎഫ് അംഗത്വ കാലയളവിൽ ആകെ 5 തവണ വരെ പണം പിൻവലിക്കാം. വീട് നിർമ്മാണം വീട്, ഫ്ലാറ്റ് അല്ലെങ്കിൽ പ്ലോട്ട് വാങ്ങുക, വീട് നിർമ്മിക്കുക, ഭവന വായ്പ തിരിച്ചടക്കുക, വീട്/ഫ്ലാറ്റ് പുതുക്കിപ്പണിയുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് അംഗത്വ കാലയളവിൽ പരമാവധി 5 തവണ വരെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം. പ്രത്യേക സാഹചര്യങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) അറിയിക്കുന്ന പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി രണ്ടുതവണ വരെ വരിക്കാർക്ക് ഇപിഎഫിൽ (EPF) നിന്ന് അഡ്വാൻസ് തുക പിൻവലിക്കാം. പ്രത്യേക സാഹചര്യങ്ങൾ എന്താണെന്ന് വ്യക്തമാക്കി അംഗങ്ങൾക്ക് പണം പിൻവലിക്കാം. പ്രകൃതിദുരന്തങ്ങൾ, തൊഴിലില്ലായ്മ, പകർച്ചവ്യാധി തുടങ്ങിയ സാഹചര്യങ്ങൾ ഇതിൽ ഉൾപ്പെടും. 12 മാസം അംഗത്വം പൂർത്തിയാക്കിയ ശേഷം ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതവും അതിലുള്ള പലിശയും ഉൾപ്പെടെയുള്ള ആകെ ഇപിഎഫ് ബാലൻസിന്റെ 75 ശതമാനം വരെ പിൻവലിക്കാൻ അംഗങ്ങൾക്ക് അർഹതയുണ്ട്. മുൻകൂർ തുക പിൻവലിക്കുന്നതിനായി അംഗങ്ങൾ EPF Form 31 ആണ് ഉപയോഗിക്കേണ്ടത്. EPFO മെമ്പർ ഇ-സേവ പോർട്ടൽ വഴി ഓൺലൈനായോ അല്ലെങ്കിൽ ബന്ധപ്പെട്ട ഇപിഎഫ് ഓഫീസിൽ നേരിട്ട് ഹാജരായി ഓഫ്‌ലൈനായോ ഫോം സമർപ്പിക്കാവുന്നതാണ്. തടസങ്ങൾ ഒഴിവാക്കാൻ ആധാർ, പാൻ (PAN), യുഎഎൻ (UAN), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൃത്യമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
UPI Tap and Pay: UPI ഇടപാടുകൾ ഇനി കൂടുതൽ എളുപ്പം: QR കോഡും പിൻ നമ്പറും ഇല്ലാതെ പണം നൽകാം

UPI Tap and Pay: UPI ഇടപാടുകൾ ഇനി കൂടുതൽ എളുപ്പം: QR കോഡും പിൻ നമ്പറും ഇല്ലാതെ പണം നൽകാം

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഇടപാടുകൾ ഇനി വളരെ എളുപ്പത്തിലും വേഗത്തിലും നടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ 'ടാപ് ആൻഡ് പേ' (Tap and Pay) ഫീച്ചർ അവതരിപ്പിച്ചു. എൻഎഫ്‍സി (NFC) സൗകര്യമുള്ള സ്മാർട്ട്‌ഫോൺ അനുയോജ്യമായ പോയിന്റ് ഓഫ് സെയിൽ (POS) ടെർമിനലിൽ ടാപ് ചെയ്ത് യുപിഐ വഴി പണം നൽകാം. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ടാപ് ആൻഡ് പേ ഫീച്ചർ പ്രഖ്യാപിച്ചത്. യുപിഐ ടാപ് ആൻഡ് പേ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (NFC) വഴി സമീപത്തുള്ള ഉപകരണങ്ങൾക്ക് വയർലെസ് ആയി വിവരങ്ങൾ കൈമാറാൻ കഴിയും. എൻഎഫ്‍സി സൗകര്യമുള്ള സ്മാർട്ട്‌ഫോണുകൾക്ക് ക്യൂ.ആർ കോഡ് (QR Code) സ്കാൻ ചെയ്യേണ്ടി വരില്ല. മാത്രമല്ല 5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ (UPI PIN) നൽകേണ്ടതില്ല. പക്ഷെ അതിൽ കൂടുതൽ തുകയുള്ള ഇടപാടുകൾക്ക് ഉപയോക്താക്കൾ യുപിഐ പിൻ നൽകണം. ക്യൂ.ആർ കോഡ് ആവശ്യമില്ല ഫോണിലെ യുപിഐ (UPI) ഉപയോഗിച്ച് കടകളിൽ ഇനി ക്യു.ആർ കോഡ് സ്കാൻ ചെയ്യാതെ തന്നെ പണം നൽകാം. കടയിലെ പോയിന്റ് ഓഫ് സെയിൽ (POS) ടെർമിനലിൽ ടാപ് ചെയ്ത് പണം നൽകാം. ഇതിന് ഫോണിൽ ഇന്റർനെറ്റ് ഉണ്ടായിരിക്കണമെന്നില്ല മെഷീന്റെ ഇന്റർനെറ്റ് മതിയാകും. മൈ യുപിഐ (MyUPI) ആർബിഐ (RBI) അവതരിപ്പിച്ച മറ്റൊരു പ്രധാന ഫീച്ചറാണ് മൈ യുപിഐ (MyUPI). നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) ഫിനാൻസ് മോഡൽ ഫോർ ഇന്ത്യ (FiMI) എന്ന ചെറിയ ഭാഷാ മാതൃകയിൽ (Small Language Model) നിർമ്മിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമാണിത്. ഇത് യുപിഐ ഹെൽപ്പ് 2.0 (UPI Help 2.0) എന്നാണ് അറിയപ്പെടുന്നത്. വിവിധ ബാങ്കുകളിലും യുപിഐ ആപ്പുകളിലുമായി ഉപയോക്താക്കൾ നടത്തുന്ന എല്ലാ യുപിഐ ഇടപാടുകളുടെയും ഓട്ടോപേ മാൻഡേറ്റുകളുടെയും വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ കാണാൻ മൈ യുപിഐ സഹായിക്കുന്നു. യുപിഐ വഴിയുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും ആക്കുകയാണ് ഇതിന്റെ ലക്ഷ്യം. സുരക്ഷാ മാനദണ്ഡങ്ങൾ അസാധാരണമോ സംശയാസ്പദമോ ആയ എന്തെങ്കിലും പ്രവർത്തനങ്ങൾ തോന്നിയാൽ യുപിഐ വഴി പണം ഡെബിറ്റ് ചെയ്യുന്നത് തടയാൻ ഉപയോക്താക്കൾക്ക് സേഫ്റ്റി സ്വിച്ച് (Safety Switch) ഉപയോഗിക്കാം. മാത്രമല്ല ഉപയോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ വെളിപ്പെടുത്താതെ തന്നെ യുപിഐ ഇടപാടുകൾ സ്വീകരിക്കാൻ യു.പി.ഐ നമ്പർ ഡെലിങ്ക് (UPI Number Delink) സൗകര്യം സഹായിക്കും. കൂടാതെ ഇടപാട് നടത്തുന്നതിന് മുമ്പ് തന്നെ പണം സ്വീകരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ (Payee's Context-based Information) മറ്റൊരു പ്രത്യേകതയും ഇതിലുണ്ട്. അപരിചിതരായ വ്യക്തികൾക്ക് പണം അയക്കുമ്പോൾ തട്ടിപ്പുകളും വഞ്ചനകളും ഒഴിവാക്കാൻ ഇത് സഹായിക്കും. കൂടുതൽ ഇളവുകൾ മൈ യു.പി.ഐ (MyUPI) വഴി തെറ്റായി പണം നഷ്ടപ്പെട്ടാൽ പരാതികൾ വളരെ വേഗം പരിഹരിക്കാൻ സഹായിക്കുന്ന ഓട്ടോമേറ്റഡ് ചാർജ്ബാക്ക് (Automated Chargeback), ഏത് യു.പി.ഐ ആപ്പ് ഉപയോഗിച്ചും പഴയ ഇടപാടുകൾ വീണ്ടും പരിശോധിക്കാൻ സഹായിക്കുന്ന ട്രാൻസാക്ഷൻ റിപ്ലേ (Transaction Replay) തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ടാപ് ആൻഡ് പേ വഴി പണം വേഗത്തിൽ നൽകാനും മൈ യു.പി.ഐ വഴി സുരക്ഷ ഉറപ്പാക്കാനും തട്ടിപ്പുകൾ തടയാനും സാധിക്കുന്നതിനാൽ ഈ രണ്ട് സംവിധാനങ്ങളും ചേർന്ന് യു.പി.ഐ ഇടപാടുകൾ കൂടുതൽ എളുപ്പമുള്ളതാക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

power crisis: അനിശ്ചിതകാല പവർകട്ട് തുടരും

@ZeeMalayalam8d ago
#Kerala News
Videos

kseb self regulation: "എസി വേണ്ട...ആദ്യം അത് കെഎസ്ഇബി ചെയ്ത് കാണിക്ക്"

@ZeeMalayalam8d ago
#Kerala News
iPhone Price Hike: ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! വില വർധിപ്പിച്ച് ആപ്പിൾ; പുതിയ വില ഇങ്ങനെ

iPhone Price Hike: ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! വില വർധിപ്പിച്ച് ആപ്പിൾ; പുതിയ വില ഇങ്ങനെ

ആപ്പിൾ കഴിഞ്ഞ ബുധനാഴ്ച നടന്ന സർപ്രൈസ് ആൻഡ് ഷൈൻ മെഗാ ഇവൻറിൽ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ സീരീസ് പുറത്തിറക്കി. എന്നാൽ ചടങ്ങിലെ പ്രധാന ആകർഷണം കമ്പനിയുടെ ആദ്യത്തെ ഫോൾഡബിൾ ഫോണായ ആപ്പിൾ ഡ്യുവോ ആയിരുന്നു. ഫോണിൻറെ സവിശേഷതകൾക്കുപരി അതിൻറെ വിലയാണ് വലിയ വാർത്താ പ്രാധാന്യം നേടിയത്. 2,99,000 രൂപ വിലയുള്ള ഈ ഫോൺ ആപ്പിൾ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചിലവേറിയ ഐഫോൺ ആണ്. പുതിയ ഐഫോണുകൾ പുറത്തിറങ്ങുമ്പോൾ പഴയ പതിപ്പുകൾ കുറഞ്ഞ വിലയിൽ വാങ്ങാമെന്ന് കാത്തിരുന്ന ഉപഭോക്താക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് ഐഫോൺ 17, ഐഫോൺ 16, ഐഫോൺ 15 ഉൾപ്പെടെയുള്ള പഴയ മോഡലുകളുടെ വില കമ്പനി വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ആപ്പിളിൻറെ ഇന്ത്യൻ വെബ്സൈറ്റിൽ പ്രാബല്യത്തിൽ വന്നു. ഐഫോൺ 17 വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇനി 99,000 രൂപ നൽകേണ്ടി വരും. മുൻപ് 82,900 രൂപയ്ക്ക് ലഭ്യമായിരുന്ന ഈ മോഡലിന് 17,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതിൻറെ 512 ജിബി പതിപ്പിന് മുൻപ് 1,02,900 രൂപയായിരുന്നത് ഇപ്പോൾ 22,000 രൂപ വർധിപ്പിച്ച് 1,24,900 രൂപയായി. ഐഫോൺ എയറിനാണ് വിലവർധനവ് ഉണ്ടായ പഴയ മോഡലുകളിൽ ഏറ്റവും വലിയ മാറ്റം സംഭവിച്ചത്. ഐഫോൺ എയറിൻറെ 256 ജിബി പതിപ്പ് മുൻപത്തെ 1,19,900 രൂപയിൽ നിന്ന് ഉയർന്ന് 1,49,900 രൂപയ്ക്കാണ് വിൽക്കുന്നത്. 512 ജിബി മോഡലിൻറെ വില 1,39,900 രൂപയിൽ നിന്ന് 1,74,900 രൂപയായി ഉയർന്നു. 1 ടിബി പതിപ്പിന് 65,000 രൂപയുടെ വർധനവോടെ 1,59,900 രൂപയിൽ നിന്ന് 2,24,900 രൂപയായി. ഐഫോൺ 17ഇ മോഡലിൻറെ 256 ജിബി പതിപ്പിന് മുൻപ് 64,900 രൂപയായിരുന്നത് ഇപ്പോൾ 15,000 രൂപ വർധിച്ച് 79,000 രൂപയായി. ഇതിൻറെ 512 ജിബി പതിപ്പിൻറെ വില 84,900 രൂപയിൽ നിന്ന് 1,04,900 രൂപയായും വർധിപ്പിച്ചു. ഐഫോൺ 16ൻറെ 128 ജിബി പതിപ്പിനും വില വർധിച്ചു. മുൻപ് 69,000 രൂപയായിരുന്ന ഈ മോഡലിന് ഇപ്പോൾ 89,000 രൂപയാണ് വില. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പഴയ ഐഫോൺ സീരീസുകൾക്ക് ആപ്പിൾ വില വർധിപ്പിച്ചിരിക്കുന്നത്. പുതിയ ഐഫോൺ 18 പ്രോയുടെ വില ആരംഭിക്കുന്നത് 1,64,900 രൂപയും പ്രോ മാക്സ് പതിപ്പിൻറെ വില 1,79,900 രൂപയുമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

powercut: പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയിക്കും

@ZeeMalayalam9d ago
#Kerala News