iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Utility

iPhone Price Hike: ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! വില വർധിപ്പിച്ച് ആപ്പിൾ; പുതിയ വില ഇങ്ങനെ

ആപ്പിൾ കഴിഞ്ഞ ബുധനാഴ്ച നടന്ന സർപ്രൈസ് ആൻഡ് ഷൈൻ മെഗാ ഇവൻറിൽ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ സീരീസ് പുറത്തിറക്കി. എന്നാൽ ചടങ്ങിലെ പ്രധാന ആകർഷണം കമ്പനിയുടെ ആദ്യത്തെ ഫോൾഡബിൾ ഫോണായ ആപ്പിൾ ഡ്യുവോ ആയിരുന്നു. ഫോണിൻറെ സവിശേഷതകൾക്കുപരി അതിൻറെ വിലയാണ് വലിയ വാർത്താ പ്രാധാന്യം നേടിയത്.

2,99,000 രൂപ വിലയുള്ള ഈ ഫോൺ ആപ്പിൾ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചിലവേറിയ ഐഫോൺ ആണ്. പുതിയ ഐഫോണുകൾ പുറത്തിറങ്ങുമ്പോൾ പഴയ പതിപ്പുകൾ കുറഞ്ഞ വിലയിൽ വാങ്ങാമെന്ന് കാത്തിരുന്ന ഉപഭോക്താക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് ഐഫോൺ 17, ഐഫോൺ 16, ഐഫോൺ 15 ഉൾപ്പെടെയുള്ള പഴയ മോഡലുകളുടെ വില കമ്പനി വർധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ ആപ്പിളിൻറെ ഇന്ത്യൻ വെബ്സൈറ്റിൽ പ്രാബല്യത്തിൽ വന്നു. ഐഫോൺ 17 വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇനി 99,000 രൂപ നൽകേണ്ടി വരും. മുൻപ് 82,900 രൂപയ്ക്ക് ലഭ്യമായിരുന്ന ഈ മോഡലിന് 17,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതിൻറെ 512 ജിബി പതിപ്പിന് മുൻപ് 1,02,900 രൂപയായിരുന്നത് ഇപ്പോൾ 22,000 രൂപ വർധിപ്പിച്ച് 1,24,900 രൂപയായി.

ഐഫോൺ എയറിനാണ് വിലവർധനവ് ഉണ്ടായ പഴയ മോഡലുകളിൽ ഏറ്റവും വലിയ മാറ്റം സംഭവിച്ചത്. ഐഫോൺ എയറിൻറെ 256 ജിബി പതിപ്പ് മുൻപത്തെ 1,19,900 രൂപയിൽ നിന്ന് ഉയർന്ന് 1,49,900 രൂപയ്ക്കാണ് വിൽക്കുന്നത്. 512 ജിബി മോഡലിൻറെ വില 1,39,900 രൂപയിൽ നിന്ന് 1,74,900 രൂപയായി ഉയർന്നു.

1 ടിബി പതിപ്പിന് 65,000 രൂപയുടെ വർധനവോടെ 1,59,900 രൂപയിൽ നിന്ന് 2,24,900 രൂപയായി. ഐഫോൺ 17ഇ മോഡലിൻറെ 256 ജിബി പതിപ്പിന് മുൻപ് 64,900 രൂപയായിരുന്നത് ഇപ്പോൾ 15,000 രൂപ വർധിച്ച് 79,000 രൂപയായി. ഇതിൻറെ 512 ജിബി പതിപ്പിൻറെ വില 84,900 രൂപയിൽ നിന്ന് 1,04,900 രൂപയായും വർധിപ്പിച്ചു.

ഐഫോൺ 16ൻറെ 128 ജിബി പതിപ്പിനും വില വർധിച്ചു. മുൻപ് 69,000 രൂപയായിരുന്ന ഈ മോഡലിന് ഇപ്പോൾ 89,000 രൂപയാണ് വില. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പഴയ ഐഫോൺ സീരീസുകൾക്ക് ആപ്പിൾ വില വർധിപ്പിച്ചിരിക്കുന്നത്. പുതിയ ഐഫോൺ 18 പ്രോയുടെ വില ആരംഭിക്കുന്നത് 1,64,900 രൂപയും പ്രോ മാക്സ് പതിപ്പിൻറെ വില 1,79,900 രൂപയുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.