&imwidth=640&imheight=360)
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ പാകിസ്ഥാനിലെ ഊർജ്ജക്ഷാമത്തെയും ഇന്ധന പ്രതിന്ധിയെയും നേരിടാൻ സർക്കാർ കടുത്ത സാമ്പത്തിക ചുരുക്കൽ നടപടികളിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി കടകളും മാളുകളും രാത്രി 9 മണിക്ക് അടയ്ക്കണമെന്നും വിവാഹങ്ങളിൽ ഒരു വിഭവം മാത്രമേ വിളമ്പാവൂ എന്നും ഉത്തരവിട്ടു. പാകിസ്ഥാനിൽ പെട്രോളിന് ലിറ്ററിന് 4.10 രൂപ വർദ്ധിച്ച് 384.34 (132.74 ഇന്ത്യൻ രൂപ) പാകിസ്ഥാൻ രൂപയിലെത്തി നിൽക്കുകയാണ്. ഹൈ-സ്പീഡ് ഡീസൽ ലിറ്ററിന് 6.41 രൂപ വർദ്ധിച്ച് 415.83 (143.62 ഇന്ത്യൻ രൂപ) പാകിസ്ഥാൻ രൂപയായി. എൽഎൻജി (LNG) വിതരണത്തിലുണ്ടായ കുറവും ആഗോളതലത്തിൽ ഇന്ധന വില വർദ്ധിച്ചതും പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ നിരക്കുകൾ കുത്തനെ ഉയർത്താൻ കാരണമായത്. മാർച്ചിൽ യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാനമായ രീതിയിൽ സ്കൂളുകൾക്ക് അവധി നൽകിയും, സർക്കാർ ജീവനക്കാരുടെ ഇന്ധന ഉപയോഗം വെട്ടിക്കുറച്ചും പാകിസ്ഥാൻ പ്രതിസന്ധിയെ പ്രതിരോധിച്ചിരുന്നു. നിലവിലെ വിജ്ഞാപനപ്രകാരം ഫെഡറൽ ജീവനക്കാരുടെ വിദേശ യാത്രകൾക്ക് മൂന്ന് മാസത്തെ വിലക്കും, അത്യാവശ്യ ഘട്ടങ്ങളിൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഇക്കോണമി ക്ലാസ് യാത്രാ അനുമതിയും ഉൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. വിവാഹ ഹാളുകളും ആഘോഷ സ്ഥലങ്ങളും രാത്രി 10 മണിക്ക് ശേഷവും, റെസ്റ്റോറന്റുകളും കഫേകളും രാത്രി 11 മണിക്ക് ശേഷവും പ്രവർത്തിക്കാൻ പാടില്ല. സർക്കാർ വകുപ്പുകൾ പുതിയ വാഹനങ്ങൾ വാങ്ങുന്നത് പൂർണ്ണമായി നിരോധിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള സർക്കാർ വാഹനങ്ങളുടെ ഇന്ധന ഉപയോഗം 50% ആയി കുറച്ചു. സായുധ സേന, അർദ്ധസൈനിക വിഭാഗങ്ങൾ, നിയമപാലകർ, അവശ്യ സേവനങ്ങൾ, ഫെഡറൽ ബോർഡ് ഓഫ് റെവന്യൂ (FBR) എന്നിവയുടെ വാഹനങ്ങളെ ഇന്ധന നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ സംഘടനകളുടെ ഭരണപരവും പ്രവർത്തനരഹിതവുമായ വിഭാഗങ്ങൾക്ക് ഇന്ധന വെട്ടിക്കുറയ്ക്കൽ ബാധകമായിരിക്കും. അതേസമയം, ഫാർമസികൾ, ആശുപത്രികൾ, പെട്രോൾ-സിഎൻജി പമ്പുകൾ, ഐടി കമ്പനികൾ, കോൾ സെന്ററുകൾ, ജിമ്മുകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ ഈ സമയപരിധി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ബ്രിട്ടണിലെ രാജകീയ കുടുംബത്തിലെ അസ്വാരസ്യങ്ങൾ വീണ്ടും മറ നീക്കി പുറത്തുവരുന്നു. പ്രിന്‍സ് ഹാരിയും ഭാര്യ മേഗനും രാജകുടുംബത്തിലെ അംഗങ്ങളല്ലെന്ന് കിങ് ചാള്‍സ്. ഇരുവരും സ്വകാര്യ വ്യക്തികളാണെന്ന് കാണിച്ച് കിങ് ചാള്‍സ് ഹാരിക്കും മേഗനും കത്ത് അയച്ചു. രാജകുടുംബവുമായുള്ള അകൽച്ചയ്ക്ക് പിന്നാലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിൻമാറി കഴിഞ്ഞ ആറ് വർഷമായി ഹാരിയും മേഗനും യുഎസിലാണ് താമസം. എന്നാൽ കഴിഞ്ഞ മാസമാണ് ഇരുവരും തങ്ങളുടെ രണ്ട് കുട്ടികൾക്കൊപ്പം ബ്രിട്ടനിലേക്ക് തിരിച്ചെത്തിയത്. ഹാരിയുടെയും മേഗന്റെയും തിരിച്ചുവരവ് കൊട്ടരത്തിലുള്ളവർക്കും കിങ് ചാൾസിനും വലിയ ഞെട്ടലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൊട്ടാരത്തിലെ സജീവ അംഗങ്ങളല്ലെന്ന് വ്യക്തമാക്കി ചാൾസ് കത്ത് കൈമാറിയത്. കത്തില്‍ പറയുന്നത് പ്രകാരം 2020 ൽ എലിസബത്ത് രാജ്ഞിയുമായി ഒപ്പുവെച്ച കരാറിൽ സാമ്പത്തിക സ്വാതന്ത്യത്തിനും സ്വകാര്യതയ്ക്കും ദമ്പതികൾക്ക് അവകാശമുണ്ട്. ഡ്യൂക്ക് ഓഫ് സസെക്സ്, ഡച്ചസ് ഓഫ് സസെക്സ് എന്ന നിലവിലെ പദവിയില്‍ യാതൊരു മാറ്റവുമില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമാണെന്നും കത്തില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. കൊട്ടാരത്തില്‍ നിന്ന് മാറിനിന്നിട്ടും ദമ്പതികള്‍ വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്. രാജകുടുംബം തങ്ങളെ അവഗണിച്ചെന്നും, ടാബ്ലോയ്ഡ് മാധ്യമങ്ങള്‍ തന്റെ ജീവിതം തകര്‍ത്തെന്നും, നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ പോലീസ് സുരക്ഷ സര്‍ക്കാര്‍ നല്‍കിയില്ലെന്നും ഹാരി ആരോപിച്ചിരുന്നു. ഹാരിയുടെയും മേഗന്റെയും മക്കളായ പ്രിൻസ് ആർച്ചി, പ്രിൻസസ് ലിലിബറ്റ് എന്നിവരുടെ വിദ്യാഭ്യാസവും തന്റെ മക്കൾ കുടുംബവുമായി കൂടുതൽ അടുക്ക ബന്ധം സ്ഥാപിക്കണമെന്നും ഹാരി ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല കാൻസർ ബാധിതനായ തന്റെ പിതാവ് കിംഗ് ചാൾസിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഹാരി ആഗ്രഹിക്കുന്നുണ്ട്. കൂടാതെ യുകെ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ഹാരിയുടെ ലക്ഷ്യം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ചൈന-നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിബറ്റിലെ ഗ്യോറോങ് തുറമുഖത്തുനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെളിയും പാറകളുടെ അവശിഷ്ടങ്ങളും കുത്തിയൊഴുകി നേപ്പാളിന്റെ റാസുവ ജില്ലയിലേക്ക് ഇരച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭോടെ കോശി നദിയിലൂടെ നേപ്പാളിലേക്ക് ഇരച്ചുകയറിയ പ്രളയം നദീതീരത്തുള്ള പല പ്രദേശങ്ങളെയും ബാധിച്ചു. ടിബറ്റ് അതിർത്തിയിലെ റാസുവ, ധാഡിങ് ജില്ലകളിലും, കാഠ്മണ്ഡുവിന് തെക്കുപടിഞ്ഞാറുള്ള നുവകോട്ടിലുമാണ് പ്രളയം കാര്യമായി ബാധിച്ചത്. സിസിടിവിയിലെ നേർക്കാഴ്ച ഗ്യോറോങ് തുറമുഖത്ത് ചെളിയും പാറകളും മറ്റ് അവശിഷ്ടങ്ങളുമായി വെള്ളം കുത്തിയൊഴുകിയെത്തുന്നത് ദൃശ്യങ്ങളിൽ കാണാം. പാർക്കിംഗ് സ്ഥലത്തേക്ക് ഇരച്ചുകയറിയ വെള്ളം വാഹനങ്ങളെ ഒഴുക്കിലാക്കി. ആളുകൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിമിഷങ്ങൾക്കകം പ്രളയം സ്ഥലത്തെ വിഴുങ്ങി. ആളുകൾക്ക് ചിന്തിക്കാൻ പോലും സമയം ലഭിക്കുന്നതിന് മുൻപേ പ്രളയം എത്തിയതിനാൽ പലർക്കും രക്ഷപ്പെടാൻ സമയം ലഭിച്ചില്ല. ടിബറ്റ് ഭാഗത്തുനിന്നെത്തിയ പ്രളയം രാവിലെ 9 മണിയോടെ ഭോടെ കോശി നദിയിലൂടെ നേപ്പാളിലേക്ക് പ്രവേശിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രളയം ബാധിച്ച പ്രദേശത്തെ നാശനഷ്ടങ്ങളുടെ പൂർണ്ണമായ കണക്കുകൾ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. നദീതീരത്തിനടുത്ത് താമസിക്കുന്ന ആളുകളോട് മാറിത്താമസിക്കാൻ പോലീസ് നിർദേശം നൽകി. യാത്രക്കാരെ കാണാനില്ല ദുരന്ത പ്രദേശത്തെ നിരവധി യാത്രക്കാരെ കാണാതായിട്ടുണ്ട്. നേപാൾ ടൂറിസം ബോർഡിന്റെ കണക്കുപ്രകാരം, പ്രളയം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് 384 യാത്രക്കാരെ കാണാതായിട്ടുണ്ട്. ഈ സംഘത്തിൽ 291 വിദേശ പൗരന്മാരും 93 നേപാളി പൗരന്മാരും ഉൾപ്പെടുന്നു. കാണാതായ വിദേശ യാത്രക്കാരിൽ 105 ഇന്ത്യൻ വിനോദസഞ്ചാരികളും 37 പ്രവാസി ഇന്ത്യക്കാരും ഉൾപ്പെടുന്നു. അമേരിക്ക, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും കാണാതായവരിൽ ഉൾപ്പെടുന്നു. കാണാതായ ഇന്ത്യൻ ടൂറിസ്റ്റുകളിൽ കുറഞ്ഞത് 59 പേർ കൈലാഷ് മാനസരോവർ യാത്രയുടെ ഭാഗമായി സഞ്ചരിച്ചവരാണ്. ഇന്ത്യയിലും മറ്റ് നിരവധി രാജ്യങ്ങളിലും നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒന്നാണ് കൈലാഷ് മാനസരോവർ തീർത്ഥാടന പാത. ടിബറ്റ് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്ന പ്രദേശത്താണ് പ്രളയമുണ്ടായത്. രക്ഷാപ്രവർത്തനം ശക്തമാക്കി പ്രളയബാധിത പ്രദേശങ്ങളിലേക്ക് നേപാൾ സൈന്യവും രക്ഷാപ്രവർത്തകരും ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി എത്തിയിട്ടുണ്ടെങ്കിലും റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കുന്നു. പുറത്തുവന്ന ദൃശ്യങ്ങൾ പ്രദേശത്തെ ഭീകരത വെളിപ്പെടുത്തുന്നതാണ്. ഭോടെ കോശി നദിക്കരയിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും പ്രളയം ബാധിച്ചു. റാസുവ, ധാഡിങ്, നുവകോട്ട എന്നിവിടങ്ങളിലെ നാശനഷ്ടങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തിവരികയാണ്. റോഡ് മാർഗ്ഗം എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ കാണാതായവരെ കണ്ടെത്താനും നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താനും ശ്രമിക്കുന്ന പ്രാദേശിക അധികാരികൾക്ക് ദുരന്തത്തിന്റെ വ്യാപ്തി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തുടർച്ചയായ പ്രളയ ഭീഷണി സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ കാലത്ത് നേപാളിലും ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളിലും പതിവായി വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും ഉണ്ടാകാറുണ്ട്. പർവ്വത ജില്ലകളിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതും, മണ്ണിടിച്ചില്‍, ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള വെള്ളപ്പൊക്കവുമാണ്. കഴിഞ്ഞ വർഷവും ഇതേ അതിർത്തിയിൽ വലിയ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. അന്ന് 17 പേരെ കാണാതായി. ചൈന-നേപ്പാൾ അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ആളുകളെയും യാത്രക്കാരെയുമാണ് പുതിയ പ്രളയം ബാധിച്ചിരിക്കുന്നത്. ദുരന്തബാധിതരെ കണ്ടെത്താനും രക്ഷാപ്രവർത്തനം ഊർജിതമാക്കാനും അധികാരികൾ തീവ്രശ്രമം തുടരുകയാണ്.
&imwidth=640&imheight=360)
9/11 ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെ നാല് പ്രതികളുടെ വിചാരണ 2028 ജൂൺ 5ന് നടത്തും. കേസിൽ 2027 ജനുവരിയിൽ വിചാരണ തുടങ്ങാനാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നത് എന്നാൽ കോടതിയിൽ നൽകേണ്ട തെളിവുകളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്നതിനാണ് വിചാരണ 18 മാസം കൂടി നീട്ടിയത്. യുഎസ് മിലിട്ടറി ജഡ്ജിയാണ് തീയതി നീട്ടിവെച്ച് ഉത്തരവ് ഇറക്കിയത്. കേസിൽ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ്, കൂട്ടുപ്രതികളായ വാലിദ് ബിൻ അത്താഷ്, അലി അബ്ദുൽ അസിസ് അസി, മുസ്തഫ അൽ-ഹൗസാവി എന്നിവർക്കൊപ്പമാണ് വിചാരണ നേരിടുന്നത്. 2028-ൽ നിശ്ചയിച്ചിരിക്കുന്ന വിചാരണയിലും വിവിധ തടസ്സങ്ങൾ കാരണം വീണ്ടും വൈകാൻ സാധ്യതയുണ്ട്. ഇതിനു മുൻപ് 2021-ൽ നിശ്ചയിച്ചിരുന്ന വിചാരണ പിന്നീട് റദ്ദാക്കിയിരുന്നു. 2001 സെപ്റ്റംബർ 11നാണ് അമേരിക്കൻ ഐക്യനാടുകൾക്കെതിരെ അൽ ഖ്വെയ്ദ (AL-Qaeda) ചാവേർ ആക്രമണം നടത്തിയത്. ഹൈജാക്ക് ചെയ്ത നാല് വാണിജ്യ വിമാനങ്ങൾ ഉപയോഗിച്ചാണ് ഭീകരവാദികൾ ആക്രമണം നടത്തിയത്. ആദ്യത്തെ രണ്ട് വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചിറക്കി രണ്ട് കെട്ടിടങ്ങളും തകർത്തു. മൂന്നാമത്തെ വിമാനം അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്ക് ഇടിച്ചുകയറ്റി. നാലാമത്തെ വിമാനം യൂണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 വൈറ്റ് ഹൗസോ, യു.എസ്. കാപ്പിറ്റലോ ലക്ഷ്യമിട്ടാണ് വന്നതെങ്കിലും യാത്രക്കാരുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നു വീഴുകയായിരുന്നു. ഹൈജക്കർമാരായ 19 പേർ ഒഴികെ 2,977 ആളുകളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിലവിൽ ക്യൂബയിലെ ഗ്വാണ്ടനാമോ ബേ യു.എസ്. മിലിട്ടറി ബേയിൽ തടവിലാണ് പ്രതികൾ. പ്രതികൾ കുറ്റം സമ്മതിച്ച് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവ് സ്വീകരിക്കാൻ തയാറായ പ്ലീ ബാർഗെയ്ൻ (Plea agreement) കരാറുകൾ പലതവണ ഉണ്ടാകുകയും പിന്നീട് ഭരണകൂടങ്ങളും കോടതികളും അത് തള്ളിക്കളയുകയും ചെയ്തത് വിചാരണ നടപടികളെ പിന്നോട്ട് വലിച്ചു. മാത്രമല്ല ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകളും ക്ലാസിഫൈഡ് തെളിവുകളും കോടതിയിൽ എങ്ങനെ അവതരിപ്പിക്കണം എന്നതിനെച്ചൊല്ലി പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ നിരന്തരമായ നിയമപോരാട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടാതെ പ്രതികളെ പിടികൂടിയതിന് ശേഷം സി.ഐ.എ. (CIA) രഹസ്യ കേന്ദ്രങ്ങളിൽ വെച്ച് നടത്തിയ കടുത്ത ചോദ്യം ചെയ്യൽ രീതികളിലൂടെ എടുത്ത കുറ്റസമ്മത മൊഴികൾ കോടതിയിൽ നിയമപരമായി സ്വീകാര്യമാണോ എന്ന കാര്യത്തിൽ വർഷങ്ങളായി നിയമപരമായ തർക്കങ്ങൾ നടക്കുന്നതിനാലാണ് വിചാരണ നടപടികൾ വൈകുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
വേനൽ അവധിക്കാലം കുട്ടികളെ സംബന്ധിച്ചിടത്തോളം കളിക്കാനുള്ള സമയമാണ്. പക്ഷേ ചൈനയിലെ ചില പ്രദേശങ്ങളിൽ വേനൽ അവധിയെ മാതാപിതാക്കൾ സമീപിക്കുന്നത് മറ്റൊരു രീതിയിലാണ്. അതിൽ കുട്ടികൾക്ക് കൃഷിപ്പണി, കൂലിപ്പണി, കർശനമായ ദിനചര്യകൾ എന്നിവ ഉൾപ്പെടുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന പല വീഡിയോകളിലും പരിചയമില്ലാത്ത ഇത്തരം ജോലി ചെയ്യുന്ന കുട്ടികൾ കരയുന്നതും, വീട്ടിലേക്ക് പോകാൻ നിർബന്ധം പിടിക്കുന്നതും കാണാം. കുട്ടികൾക്ക് സ്വന്തം കുടുംബത്തിന്റെയും നല്ല ജീവിതത്തിന്റെയും വില മനസ്സിലാക്കാൻ വേണ്ടിയാണ് ഈ പരീക്ഷണം. മാതാപിതാക്കൾ ആയിരക്കണക്കിന് യുവാൻ ചെലവഴിച്ച് തങ്ങളുടെ മക്കളെ ഗ്രാമങ്ങളിലെ 'ഹാർഡ്ഷിപ്പ് ക്യാമ്പുകളിലേക്ക്' (Hardship Camps) അയക്കുന്നതാണ് രീതി. ഹാർഡ്ഷിപ്പ് ക്യാമ്പുകൾ ട്രെൻഡ് ഈ വേനൽ അവധിക്കാലത്താണ് ചൈനയിൽ ഹാർഡ്ഷിപ്പ് ക്യാമ്പുകൾക്ക് വലിയ പ്രചാരം ലഭിക്കുന്നത്. പ്രത്യേകിച്ച് സിചുവാൻ, ഗുയിഷോ, യുനാൻ എന്നിവയുൾപ്പെടെയുള്ള തെക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ. ഗ്രാമീണരുടെ ദൈനംദിന ജോലികളോട് സാമ്യമുള്ള ജോലികളാണ് കുട്ടികൾക്ക് ക്യാമ്പുകളിൽ നൽകുന്നത്. ഉരുളക്കിഴങ്ങ് വിളവെടുപ്പ് മുതൽ അവ വിൽപ്പന നടത്തുന്നത് അടക്കമുള്ള ടാസ്കുകൾ ഇതിൽ ഉൾപ്പെടുന്നു. പന്നികൾക്ക് ഇവിടെ തീറ്റ കൊടുക്കേണ്ടതും കുട്ടികളാണ്. പണം നൽകി പഠിക്കുക കുട്ടികളെ ഉപയോഗിച്ച് പണമുണ്ടാക്കാൻ വേണ്ടിയല്ല മാതാപിതാക്കൾ അവരെ ഗ്രാമങ്ങളിലേക്ക് അയക്കുന്നത്. കുട്ടികൾക്ക് ഇത്തരം ജോലികൾ ലഭിക്കാൻ മാതാപിതാക്കളാണ് ഇവിടെ പണം മുടക്കുന്നത്. 10 ദിവസത്തെ ക്യാമ്പിന് 4,000 യുവാൻ (അരലക്ഷം) അല്ലെങ്കിൽ അതിൽ കൂടുതൽ പണം നൽകണം. വളരെ കർശനമായ നിയമങ്ങളാണ് ക്യാമ്പുകളിൽ. ഫോൺ കുട്ടികൾക്ക് ക്യാമ്പിൽ നൽകാറില്ല. പണി എടുക്കുന്നതിനനുസരിച്ചേ ഭക്ഷണം നൽകൂ. ജോലി കൃത്യമായി തീർത്തില്ലെങ്കിൽ ഉരുളക്കിഴങ്ങ് പോലുള്ളവ മാത്രമേ കഴിക്കാൻ നൽകൂ. കുട്ടികളെ വെറുതെ കഷ്ടപ്പെടുത്താനല്ല ഹാർഡ്ഷിപ്പ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. എല്ലാ സുഖസൗകര്യങ്ങളിലും വളരുന്ന കുട്ടികൾക്ക് കുടുംബം മുന്നോട്ട് കൊണ്ടുപോകാനും പണമുണ്ടാക്കാനും എത്രത്തോളം കഷ്ടപ്പെടണമെന്ന് മനസ്സിലാക്കിക്കൊടുക്കാനാണ് ഇത്തരം ക്യാമ്പുകൾ. മാതാപിതാക്കൾ എന്തിന് ഇങ്ങനെ ചെയ്യുന്നു? ഒരു കഷ്ടപ്പാടും അറിയാതെ വളരുന്ന മക്കൾക്ക് ഉള്ളതിന്റെ വില എങ്ങനെ പഠിപ്പിക്കും? ഇതിന് വേണ്ടി കുറച്ചു ദിവസത്തെ ബുദ്ധിമുട്ടുകൾ കുട്ടികളെ അനുഭവിപ്പിക്കുകയാണ് വഴിയെന്ന് ചില ചൈനീസ് മാതാപിതാക്കൾ കരുതുന്നു. പക്ഷെ എല്ലാവർക്കും ഈ ആശയത്തോട് യോജിക്കാൻ കഴിഞ്ഞിട്ടില്ല അവർ അവരുടെ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. അമിതമായ കഠിനാധ്വാനം കുട്ടികളിൽ അമിത സമ്മർദമുണ്ടാക്കുമെന്ന് വിമർശകർ പറയുന്നു. കുട്ടികളെ സഹനശക്തി പഠിപ്പിക്കുന്നതും വെറുതെ കഷ്ടപ്പെടുത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഇവർ പറയുന്നു. മക്കളെ പേടിപ്പിച്ചോ തളർത്തിയോ അല്ല നല്ല രീതിയിൽ വളർത്തേണ്ടത്. പ്രായത്തിനനുസരിച്ചുള്ള ചെറിയ ജോലികൾ നൽകിയും പ്രകൃതിയെ അടുത്തറിഞ്ഞും അവരിൽ ഉത്തരവാദിത്തവും സ്നേഹവും വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് ഇക്കൂട്ടർ പറയുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
റോബര്‍ട്ട് എഫ്. കെന്നഡിയുടെ പേരക്കുട്ടിയും യു.എസ് ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുടെ മകനുമായ കോണര്‍ കെന്നഡിയെ റഷ്യയുടെ അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി. 32 കാരനായ കോണർ ഉക്രൈനിയന്‍ സൈന്യത്തില്‍ കൂലിപ്പട്ടാളക്കാരനായി ചേര്‍ന്ന് റഷ്യക്കെതിരെ പ്രവര്‍ത്തിച്ചതിനാണ് നടപടി. ഇക്കാര്യം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യൻ ക്രിമിനിൽ കോഡ് ആർട്ടിക്കിൾ 353 പാർട്ട് 3 പ്രകാരമുള്ള കുറ്റമാണ് കോണറുടെ പേരിലുള്ളത്. രാജ്യത്തിനെതിരായ സൈനിക നടപടിയിലോ സംഘട്ടനത്തിലോ കൂലിപ്പട്ടാളക്കാരനായി പങ്കെടുത്തതായി തെളിഞ്ഞാൽ യുഎസ് പൗരനായ കോണറിന് 7 മുതൽ 10 വർഷം വരെ തടവ് ലഭിച്ചേക്കാം. ഇന്റര്‍നാഷണല്‍ ലീജിയന്റെ ഭാഗമായി കാര്‍ഖീവ് മേഖലയില്‍ പോരാടിയ ശേഷം 2022 ഒക്ടോബറില്‍ താന്‍ ഉക്രൈയ്നില്‍ നിന്ന് മടങ്ങിയതായി കോണര്‍ തന്റെ സമൂഹമാധ്യമങ്ങില്‍ പങ്കുവെച്ചിരുന്നു. തന്റെ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാതെയാണ് ഉക്രേനിയന്‍ സൈന്യത്തോടൊപ്പം സൈനിക നീക്കങ്ങളില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രം കുറിപ്പില്‍ കോണര്‍ കെന്നഡി, താന്‍ എന്തിനാണ് യുദ്ധത്തിന് പോയതെന്ന് വ്യക്തമാക്കുന്നുണ്ട്: 'കഴിഞ്ഞ ഒരു വര്‍ഷമായി ഉക്രൈയ്നില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എന്നെയും ഒരുപാട് സ്വാധീനിച്ചു. എനിക്ക് അവരെ സഹായിക്കണമായിരുന്നു. vയ്നിന്റെ ഇന്റര്‍നാഷണല്‍ ലീജിനെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ ഞാന്‍ പോകുമെന്ന് ഉറപ്പിച്ചു. അടുത്ത ദിവസം തന്നെ എംബസിയിലെത്തി പേര് രജിസ്റ്റര്‍ ചെയ്തു. ഞാന്‍ എവിടെയാണെന്ന് ഇവിടെയുള്ള ഒരാളോട് മാത്രമാണ് പറഞ്ഞത്. എന്റെ യഥാര്‍ത്ഥ പേര് പോലും അവിടെയുള്ള ഒരാളോട് മാത്രമാണ് പറഞ്ഞത്. എന്റെ കുടുംബവും സുഹൃത്തുക്കളും ആശങ്കപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അത് മാത്രമല്ല അവിടെ എനിക്ക് പ്രത്യേക പരിഗണന ഉണ്ടാകരുതെന്നും ഞാന്‍ ആഗ്രഹിച്ചു.' കോണര്‍ കെന്നഡി ഒരു അഭിഭാഷകനാണ്. 2012ല്‍ പ്രശസ്ത അമേരിക്കന്‍ ഗായിക ടെയ്ലര്‍ സ്വിഫ്റ്റുമായി കോണര്‍ പ്രണയത്തിലായിരുന്നു. വലിയ രീതിയിലായിരുന്നു അന്ന് അദ്ദേഹത്തിന് മാധ്യമ ശ്രദ്ധ ലഭിച്ചിരുന്നത്. മാസങ്ങള്‍ക്ക് ശേഷം ഈ ബന്ധം വേര്‍പിരിഞ്ഞു. അതെസമയം കോണര്‍ കെന്നഡിയുടെ അമ്മ മേരി റിച്ചാര്‍ഡ്സണ്‍ കെന്നഡി 2012 ല്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രശസ്തയായ ഒരു ആര്‍ക്കിടെക്റ്റും ഇന്റ്റീരിയര്‍ ഡിസൈനറുമായിരുന്നു അവര്‍. പരിസ്ഥിതി സൗഹൃദ ഡിസൈനുക വലിയ രീതിയിലാണ് മേരി പ്രചരിപ്പിച്ചത്. എന്നാല്‍ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുമായുള്ള ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങളും നിയമപരമായ വേര്‍പിരിയല്‍ നടപടികള്‍ നടക്കുന്നതിനിടയിലാണ് അവര്‍ ആത്മഹത്യ ചെയ്തത്. കോണര്‍ കെന്നഡിക്ക് മൂന്ന് സഹോദരങ്ങളാണ് ഉള്ളത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത അത്രയും കടുത്ത സാമ്പത്തിക നടപടികളാണ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. യുഎസുമായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടെയാണ് കൂടുതൽ കടുത്ത സാമ്പത്തിക നടപടികൾ ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ അമേരിക്കയുടെ പുതിയ സാമ്പത്തിക യുദ്ധവും പരാജയപ്പെടുമെന്ന് ഇറാൻ വ്യക്തമാക്കി. യുഎസിന്റെ കുതിച്ചുയർന്ന കടബാധ്യതയിൽ നിന്നും പലിശനിരക്കിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഡൊണാൾഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ആഗോള സമ്പദ് വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും യുഎസിന്റെ സാമ്പത്തിക ഭീകരവാദം ഭീഷണിയാണെന്നും അരഗ്ചി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് എതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി കരാറിലെത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടതിനെ തുടർന്നാണ് സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അതിനാൽ തന്നെ ഒരു രാജ്യത്തിനെതിരെയും ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത വിധത്തിൽ വളരെ കഠിനമായിരിക്കും ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന് ഏതെങ്കിലും തരത്തിൽ സഹായങ്ങൾ നൽകുന്ന രാജ്യങ്ങൾക്കെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സാമ്പത്തികം, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ വഴി ഇറാനെ സഹായിക്കുന്ന ഏത് രാജ്യത്തിനും നടപടികൾ ബാധകമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, യൂറോപ്പിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഏത് ഭീഷണിയും നേരിടാൻ സജ്ജമാണെന്ന് നാറ്റോ സഖ്യം വ്യക്തമാക്കി. തങ്ങളുടെ അംഗ രാജ്യങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നാറ്റോ വക്താവ് അറിയിച്ചു. യുദ്ധം കൂടുതൽ വ്യാപിക്കുന്ന തരത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുകയാണെങ്കിൽ യൂറോപ്പിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെക്കുറിച്ച് ഇറാൻ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം കുട്ടികളുടെ വാക്സിനേഷൻ ശുപാർശ സംബന്ധിച്ച് നിർണായക ഉത്തരവിൽ ഒപ്പിടുന്ന വേളയിൽ ഒപ്പം നിന്ന ജെയ്മി ലീഗ് ഫ്രാങ്ലിൻ എന്ന യുവതിയെക്കുറിച്ചുള്ള ചർച്ചകളായിരുന്നു ഓൺലൈനിൽ നടന്നത്. ചടങ്ങിൽ ഉറങ്ങിപ്പോകുന്ന ട്രംപിനെ ഉണർത്താൻ ജെയ്മി ഇലക്ട്രിക് ഷോക്ക് നൽകിയെന്ന തരത്തിലുള്ള വിചിത്രമായ സിദ്ധാന്തങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. ട്രംപ് ഉറങ്ങിപ്പോകുമ്പോൾ ജെയ്മി വയറ്റിൽ അമർത്തി ഷോക്ക് നൽകി അദ്ദേഹത്തെ ഉണർത്തിയെന്നാണ് ഇൻർനെറ്റ് കണ്ടെത്തിയത്! കൺസർവേറ്റീവ് മീഡിയ ആൻഡ് ലൈഫ്സ്റ്റൈൽ ബ്രാൻഡായ 'ദി കൺസർവേറ്റീവ്' (The Conservateur) സ്ഥാപകയും സിഇഒയുമായ ജെയ്മി ലീഗ് ഫ്രാങ്ലിനാണ് ഈ യുവതി. ട്രംപിനും ആരോഗ്യ-മാനുഷിക സേവന വകുപ്പ് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിനും ഇടയിൽ നിൽക്കുന്ന ജെയ്മി തുടർച്ചയായി തലയാട്ടുന്നതും വയറ്റിൽ കൈ വെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടികളുടെ വാക്സിനേഷൻ ഷെഡ്യൂൾ പരിഷ്കരിക്കണമെന്നും, വാക്സിനുകൾ ഒന്നിച്ച് നൽകാതെ പല ഘട്ടങ്ങളിലായി നൽകണമെന്ന കാര്യം നടപ്പിലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടപ്പോഴാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന കിംവദന്തികളിൽ ജെയ്മി സമൂഹമാധ്യമങ്ങളിലൂടെ മറുപടി നൽകി. താൻ ഗർഭിണിയാണെന്നും അതുകൊണ്ടാണ് വയറ്റിൽ കൈവെച്ചതെന്നും ജെയ്മി പറഞ്ഞു. കരോലിനയിൽ നിന്നുള്ള ജെയ്മി ഒരു മുൻ ട്രംപ് ഭരണകൂട ഉദ്യോഗസ്ഥയാണ്. ബെർക്കിലെയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നാണ് ജെയ്മി ബിരുദം നേടിയത്. 2019-ൽ യുഎസ് സെനറ്റിൽ ലെജിസ്ലേറ്റീവ് ഇൻറേണായിരുന്നു അവർ. 2020-ലെ ട്രംപിന്റെ പ്രസിഡൻഷ്യൽ പ്രചാരണത്തിൽ കോയലിഷൻസ് കോർഡിനേറ്ററായും പിന്നീട് ആദ്യ ട്രംപ് വൈറ്റ് ഹൗസിൽ ഡയറക്ടർ ഓഫ് കറസ്പോണ്ടൻസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയം, സംസ്കാരം, വിശ്വാസം, ഫാഷൻ, സൗന്ദര്യം, സ്ത്രീത്വം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു മീഡിയ ആൻഡ് ലൈഫ്സ്റ്റൈൽ ബ്രാൻഡാണ് ജെയ്മിയുടെ സംഘടനയായ 'ദി കൺസർവേറ്റീവ്' (The Conservateur). യുവ യാഥാസ്ഥിതിക ക്രിസ്ത്യൻ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഒറിജിനൽ റിപ്പോർട്ടുകളും അഭിപ്രായങ്ങളുമാണ് ഈ സ്ഥാപനം പുറത്തിറക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്ന് ബാലരാമപുരത്തേക്കുള്ള ഭൂഗർഭ റെയിൽപാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലെത്തിയതായി അധികൃതർ. ബാലരാമപുരം മേഖലയിലെ 11.5 ഏക്കർ ഭൂമി അടുത്തമാസത്തോടെ പൂർണമായി ഏറ്റെടുക്കുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) അധികൃതർ വ്യക്തമാക്കി. ഔട്ടർ റിങ് റോഡുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസങ്ങൾ ആണ് ഈ ഭാഗത്തെ നടപടികൾ വൈകാൻ കാരണം. വിഴിഞ്ഞം ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയകളും വേഗത്തിൽ പുരോഗമിക്കുകയാണ്. ആകെ 10.7 കിലോമീറ്റർ ദൈർഘ്യം ഉള്ള ഈ പാതയിൽ 9.2 കിലോമീറ്ററും ടണൽ വഴി ഭൂമിക്ക് അടിയിലൂടെയാണ് കടന്നുപോകുന്നത്. ജനവാസ മേഖലകളിൽ വീടുകൾക്ക് ഏകദേശം 35 മീറ്റർ താഴെയായാണ് പാത നിർമിക്കുന്നത്. പിപിപി മാതൃകയിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് 1482 കോടി രൂപ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിക്കായി ദക്ഷിണ റെയിൽവേയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡുമായാണ് കരാർ ഏർപ്പെട്ടിരിക്കുന്നത്. കൊങ്കൺ റെയിൽവേക്കാണ് പാത നിർമാണത്തിന്റെ ചുമതല. തുറമുഖ വികസനത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാകുന്ന 2028 ഡിസംബർ 31നകം റെയിൽപാത നിർമാണം പൂർത്തിയാക്കണമെന്ന് ആണ് സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള പ്രാഥമിക കരാർ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകില്ലെന്നാണ് സൂചന. പദ്ധതിയുടെ ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട് കൊങ്കൺ റെയിൽവേയും വിസിലും തമ്മിൽ ചർച്ചകൾ അന്തിമഘട്ടത്തിലേക്കെത്തുന്നതേയുള്ളൂ. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയിലെ വലിയ വികസന സാധ്യതകൾ മുൻനിർത്തി സർവവിധത്തിലുള്ള സൗകര്യങ്ങളോടും കൂടിയ മികച്ച ഡിസൈൻ നടപ്പിലാക്കണമെന്നാണ് വിസിൽ സ്വീകരിക്കുന്ന നിലപാട്. വരുംവർഷങ്ങളിൽ തുറമുഖത്തിന്റെ ശേഷിയും ചരക്കുനീക്കവും വർധിക്കുന്നത് ഉൾക്കൊള്ളത്തക്കവണ്ണത്തിൽ അത്യാധുനിക രീതിയിലുള്ള ഭൂഗർഭ ടണൽ നിർമിക്കാൻ ആണ് ഇരുകൂട്ടരും ലക്ഷ്യം വയ്ക്കുന്നത്. റെയിൽപാത നിർമാണം വൈകുന്ന ഘട്ടത്തിൽ തുറമുഖത്ത് നിന്ന് ചരക്കുനീക്കം തടസപ്പെടാതിരിക്കാൻ ബദൽ മാർഗങ്ങളും അധികൃതർ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി നേമത്തിന് തെക്കുഭാഗത്തായി സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ, ഷറഫ് ഗ്രൂപ്പ് എന്നിവരുടെ കണ്ടെയ്നർ റെയിൽ ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽവേ മാർഗം ഇവിടെ എത്തുന്ന കണ്ടെയ്നറുകൾ ട്രക്കുകൾ വഴി തുറമുഖത്തേക്കെത്തിക്കാനാകും. ചിവല് അൽപം അധികമാണെങ്കിലും നേരിട്ടുള്ള റെയിൽബന്ധം സ്ഥാപിക്കപ്പെടുന്നത് വരെ ഇത് മികച്ച ഒരു താൽകാലിക സംവിധാനം ആയിരിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിനെ കണ്ടവരുണ്ടോ? കഴിഞ്ഞ രണ്ട് മാസമായി പൊതുജനങ്ങളുടെ മുന്നിലോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ക്ക് മുന്നിലോ അദ്ദേഹം എത്തിയിട്ടില്ല. ഇതിന് പിന്നാലെ ലോകമെമ്പാടും അദ്ദേഹം അപ്രതീക്ഷിതനായതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയരുന്നത്. 42 കാരനായ ഉത്തര കൊറിയയുടെ ഏകാധിപതി ഔദ്യോഗിക പരിപാടികളിലോ, സ്ഥാനാരോഹണ ചടങ്ങുകളിലോ, സൈനിക ബ്രീഫിംഗുകളിലോ എത്താത്തത് അദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നത് കൊണ്ടാണെന്നാണ് ഒരു വിഭാഗം പറയുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കിം ജോങ് ഉന്നിനെ ജൂണ്‍ 9 ന് ആണ് അവസാനമായി കണ്ടത്. രാജ്യ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ ചൈനയില്‍ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കുന്ന ചടങ്ങിനാണ് അദ്ദേഹം പങ്കെടുത്തത്. പിന്നീട് കിം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഏകാധിപതി എങ്ങനെയാണ് പെട്ടന്ന് മൗനത്തിലായി എന്നാണ് ഉയരുന്ന പ്രധാന സംശയം. എന്തിന് പറയുന്നു കൊറിയന്‍ യുദ്ധാവസാനത്തിന്റെ 73-ാം വാര്‍ഷികാഘോഷങ്ങളിലും കിം പങ്കെടുത്തില്ല. ഈ ദിവസമാണ് രാജ്യത്തിന്റെ സൈനിക ശക്തി പ്രദര്‍ശിപ്പിക്കുന്നതിനും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനും അദ്ദേഹം പ്രധാനമായും ഉപയോഗിക്കുന്ന ഒരു ദേശീയ ആഘോഷം. കിം നേരിട്ട് പങ്കെടുക്കേണ്ട പല ചടങ്ങിലും മറ്റു പലരാണ് പങ്കെടുത്തത്. പ്യോങ്യാങ്ങിലെ കിം ജോങ് തായ് ഇലക്ട്രിക് ലോക്കോമോടിവ് കോംപ്ലക്സ് പരിശോധിച്ച ഔദ്യോഗിക സംഘത്തിന് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി പക് തായ്-സോങ് ആയിരുന്നു. മാത്രമല്ല നാംപോയിലെ ചിൽഡ്രൻസ് പാലസിന്റെ ഗ്രാന്റ് ഓപ്പണിങ് ചടങ്ങിൽ സർക്കാർ പ്രതിനിധികളായി ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. എന്തിന് പറയുന്നു അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ചേർന്ന് നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനകൾ വന്നത് ഔദ്യോഗിക മാധ്യമ ചാനലിലൂടെയാണ് ഇതില്‍ കിം ജോങ് ഉന്നിന്റെ ചിത്രങ്ങളോ പ്രതികരണങ്ങളോ ഉണ്ടായില്ല. കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പുതിയ യോഗങ്ങളെക്കുറിച്ച് പോലും റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഭരണാധികാരിയുടെ അസാന്നിധ്യത്തെക്കുറിച്ച് നിരീക്ഷകരും രഹസ്യാന്വേഷണ ഏജന്‍സികളും നിരവധി സിദ്ധാന്തങ്ങളാണ് പറയുന്നത്: കാലാവസ്ഥ : ഉത്തരകൊറിയയില്‍ വേനല്‍ക്കാലത്ത് താപനില ഏകദേശം 37 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. ഇതേ തുടര്‍ന്ന് അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിക്കും. ഉയർന്ന ആർദ്രത രക്തക്കുഴലുകൾ വികസിക്കാന്‍ കാരണമാകും. കിം ഹൃദയസംബന്ധമായ പ്രശ്നങ്ങലും അമിതമായ പുകവലി ശീലമുള്ള വ്യക്തിയാണ് അതിനാല്‍ ഇത്തരം കാലാവസ്ഥയില്‍ പുറത്തിറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടാകാം. വിനോദയാത്ര: വേനല്‍സമയത്ത് കിം വോന്‍സാനിലെ (Wonsan) തന്റെ സ്വകാര്യ റിസോര്‍ട്ടില്‍ സമയം ചെലവഴിക്കാറുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍: 2014, 2020 കാലത്ത് ഉണ്ടായതുപോലെ ആരോഗ്യപ്രശ്നങ്ങളോ, ശസ്ത്രക്രിയകളോ കാരണം അദ്ദേഹം ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാകാം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇത്തരം ഊഹാപോഹങ്ങള്‍ വന്നിട്ടും കിം ജോങ് ഉന്ന് നേരിട്ട് വന്നോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ യാതൊരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്