iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Russia-Ukraine Conflict: യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് കമ്പനിക്ക് നേരെ റഷ്യൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വൻ നാശഷ്ടം

International

യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. റഷ്യൻ ഡ്രോൺ ആക്രമണത്തിൽ വൻ നാശനഷ്ടമുണ്ടായി. 

കീവ്: യുക്രെയ്നിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ മരുന്ന് കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുമിയിൽ പ്രവർത്തിക്കുന്ന കുസും ഗ്രൂപ്പിന്റെ മരുന്ന് നിർമാണ കമ്പനിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഡ്രോൺ ആക്രമണത്തിൽ പ്ലാന്റ് പൂർണമായും തകർന്നു. 400 കോടി രൂപയിലധികം സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ യുക്രെയ്നിലേക്ക് കയറ്റി അയക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസും ഗ്രൂപ്പ് 1994-ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ വ്യവസായിയായ രാജീവ് ഗുപ്തയാണ് കമ്പനിയുടെ തലവൻ. മറ്റ് കമ്പനികളുടെ മരുന്നുകൾ വിതരണം ചെയ്തുകൊണ്ട് തുടക്കമിട്ട സ്ഥാപനം, 2002 മുതൽ സ്വന്തമായി മരുന്ന് നിർമാണ രംഗത്തേക്ക് കടക്കുകയായിരുന്നു. 2007-ൽ ഇന്ത്യയിലും 2009-ൽ യുക്രെയ്നിലും കമ്പനി നിർമാണ പ്ലാന്റുകൾ സ്ഥാപിച്ചു.

നിലവിൽ ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളാണ് കുസും ഗ്രൂപ്പിനുള്ളത്. 50-ലധികം ജനറിക് മരുന്നുകൾ നിർമിച്ച് ഒൻപത് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ യുക്രെയ്ൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവയാണ് കമ്പനിയുടെ പ്രധാന വിപണികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.