&imwidth=640&imheight=360)
ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വീണ്ടും മാതാപിതാക്കളായി. ഇരുവര്‍ക്കും രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നു. സെപ്റ്റംബര്‍ 19-നാണ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താര ദമ്പതികള്‍ ആരാധകരുമായി സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ഇവരുടെ മൂത്ത മകള്‍ ദുവ പദുക്കോണ്‍ സിങ് ജനിച്ചത് 2024 സെപ്റ്റംബര്‍ 8-നാണ്. ഇപ്പോള്‍ രണ്ടാമത്ത് കുഞ്ഞും ജനിച്ചിരിക്കുന്നത് സെപ്റ്റംബര്‍ മാസത്തിലാണ്. മാത്രമല്ല രാധാകൃഷ്ണന്മാരുടെ പ്രണയത്തിന്റെയും ഭക്തിയുടെയും പ്രതീകമായി കണക്കാക്കുന്ന രാധാഷ്ടമി ദിനത്തിലാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. രൺവീർ സിങ്ങും ദീപികയും കുഞ്ഞ് പിറക്കുന്നതിന് തൊട്ടുമുമ്പ് മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മൂത്ത മകൾ ദുവയുടെ ജനനത്തിന് തൊട്ടുമുമ്പും ദമ്പതികൾ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ദുവയുടെ രണ്ടാം പിറന്നാള്‍ ദിവസം ദീപിക കുടുംബത്തോടൊപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് മെറ്റേണിറ്റി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഏപ്രിലിലാണ് ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം ആരാധകരെ അറിയിച്ചത്. ദുവ കയ്യിൽ പിടിച്ചിരിക്കുന്ന പ്രഗ്നൻസി ടെസ്റ്റിന്റെ ചിത്രത്തിനൊപ്പമായിരുന്നു ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. 2018 നവംബറിലാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇറ്റലിയിലെ ലേക്ക് കോമോയിൽ വിവാഹിതരായത്. നവംബര്‍ 14-ന് ദീപികയുടെ കുടുംബത്തിന്റെ ആചാരപ്രകാരമുള്ള കൊങ്കണി/കന്നഡ രീതിയിലുള്ള വിവാഹവും നവംബര്‍ 15-ന് രണ്‍വീറിന്റെ കുടുംബത്തിന്റെ ആചാരപ്രകാരമുള്ള സിഖ്/പഞ്ചാബി രീതിയിലുള്ള വിവാഹവുമായിരുന്നു നടന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സൂപ്പർ താരം രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പ്രോമോ പുറത്തിറങ്ങി. ദിലീപ് എന്ന കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിഗൂഢത നിറഞ്ഞിരിക്കുന്ന കഥാപാത്രമായാണ് സുരാജിനെ പ്രോമോയിൽ അവതരിപ്പിച്ചിരിക്കുന്നത്. രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യനുമായി സുരാജിന്റെ കഥാപാത്രത്തിനുള്ള ബന്ധവും സംഘർഷങ്ങളും എന്തെല്ലാമാണെന്ന കൗതുകത്തിലാണ് ആരാധകർ. 2023-ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. സൺ പിക്ചേഴ്സ് നിർമ്മിച്ച ചിത്രത്തിൽ രജനികാന്തിന് പുറമെ മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്. ജെ. സൂര്യ, വിദ്യാ ബാലൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഏകദേശം 225 കോടി രൂപയ്ക്കടുത്താണ് 'ജയിലർ 2'-ന്റെ ചിലവ്. രജനികാന്തിന്റെ പ്രതിഫലം മാത്രം ഏകദേശം 125 കോടി മുതൽ 200 കോടി വരുമെന്നാണ് റിപ്പോർട്ടുകൾ. 2026 ഒക്ടേബർ 15-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജയിലർ-2 റിലീസ് ചെയ്യുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ബോക്സ് ഓഫീസിൽ 300 കോടിയും കടന്ന് ഇൻഡസ്ട്രി ഹിറ്റായി മാറിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന വൻ വിജയ ചിത്രത്തിന് ശേഷം പുതിയ പ്രോജക്റ്റുമായി ഭാവന സ്റ്റുഡിയോസ്. ‘പിക്നിക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സന്ദീപ് പ്രദീപാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.‘പ്രേമലു’, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്നീ തരംഗ ചിത്രങ്ങളുടെ സഹരചയിതാവായിരുന്ന കിരൺ ജോസിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കിരൺ ജോസിയുടെ കന്നി സംവിധാന സംരംഭമാണിത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. ചിത്രം ഒരു ഫാമിലി ഫൺ എന്റർടെയ്‌നറായാണ് അണിയറയിൽ ഒരുങ്ങുന്നത്. കിരൺ ജോസിയും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ചിത്രം 2027 ജനുവരി 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ‘പിക്‌നിക്കി’ൽ ഇന്ദ്രജിത് സുകുമാരനും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിന ശ്രീധരൻ, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ, ജിമ്മി ഡാനി, അർഷദ് അലി, നന്ദു കെ യു, അജസ്റ്റസ് എ ജെ, അരുൺ വെയിലർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഛായാഗ്രഹണം: ആദർശ് സദാനന്ദൻ, എഡിറ്റിംഗ്: സനത് ശിവരാജ്, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈൻ: വിവേക് കളത്തിൽ, വസ്ത്രാലങ്കാരം: ആശിഷ് നമ്പ്യാർ, മേക്കപ്പ്: റോണക്സ് സേവ്യർ, ഗാനരചന: സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: ശങ്കരൻ കെ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, വി എഫ് എക്സ്: എഗ്വൈറ്റ് വി എഫ് എക്സ്, ഡി ഐ സ്റ്റുഡിയോ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ജിത്തു ഫ്രാൻസിസ്, പ്രൊമോഷണൽ സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ: സാർക്കസനം, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
എം. എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതകഥ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുക രശ്മിക മന്ദാനയാണെന്ന് അറിഞ്ഞത് മുതൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിമർശനങ്ങൾക്കിടയിലും 'എം. എസ്. - എ ലെഗസി ഓൺ സ്ക്രീൻ' (M.S.- A Legacy on Screen) എന്ന ചിത്രത്തിലെ രശ്മികയുടെ കാസ്റ്റിംഗിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിർമ്മാതാവ് അല്ലു അരവിന്ദ്. എം. എസ്. സുബ്ബുലക്ഷ്മിയുടെ ജീവചരിത്രം തങ്ങൾ നിർമ്മിക്കുകയല്ലെന്നും മറിച്ച് ചിത്രം നിർമ്മിക്കാൻ അമ്മ തങ്ങളെ തിരഞ്ഞെടുക്കുക ആയിരുന്നുവെന്ന് അല്ലു അരവിന്ദ് പറഞ്ഞു. കൂടാതെ ചിത്രത്തിൽ തന്നെ അവതരിപ്പിക്കാൻ എം. എസ്. സുബ്ബുലക്ഷ്മി തന്നെയാണ് രശ്മികയെ തിരഞ്ഞെടുത്തതെന്നും തങ്ങൾ രശ്മികയെ ആവശ്യപ്പെട്ടിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈ മ്യൂസിക് അക്കാദമിയിൽ എം. എസ്. സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ നടൻ കമൽഹാസനും പങ്കെടുത്തു. താൻ താടി വടച്ചാൽ പോലും ഈ വേഷം ചെയ്യാൻ കഴിയില്ലെന്നും അതിനാൽ തനിക്ക് രശ്മികയോട് അസൂയ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ എത്ര വേഷങ്ങൾ മാറിയണിഞ്ഞാലും എം. എസ്. അമ്മയെപ്പോലെ കാരുണ്യം കണ്ണുകളിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ തന്നെ പകുതി വിജയം നേടിയതായി കണക്കാക്കാമെന്നും ആ ധൈര്യത്തോടെ മുന്നോട്ടുപോകണമെന്നും കമൽഹാസൻ രശ്മികയെ ഉപദേശിച്ചു. എം. എസ്. സുബ്ബുലക്ഷ്മിയായി ചിത്രത്തിൽ സായ് പല്ലവി അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ ഒടുവിലാണ് രശ്മിക മന്ദാനയെ ചിത്രത്തിലേക്ക് അന്തിമമായി തിരഞ്ഞെടുത്തത്. മുൻപ് 2013-ൽ വിദ്യാ ബാലനെ നായികയാക്കി രാജീവ് മേനോൻ എം. എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതകഥ സിനിമയാക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു എന്നാൽ പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ദേശീയ അവാർഡ് ജേതാവായ ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന 'എം. എസ്- എ ലെഗസി ഓൺ സ്ക്രീൻ' ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സിനിമ ആസ്വാധകരാണോ നിങ്ങൾ? തിയേറ്ററിൽ കാണാൻ പറ്റാതെ പോയ ചിത്രങ്ങൾ ഒടിടിയിലെത്താൻ കാത്തിരിക്കുവാണോ? എങ്കിലിതാ ഈ ആഴ്ച ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ചില മലയാള ചിത്രങ്ങൾ എത്തുകയാണ്. ഇതിൽ അന്യഭാഷ ചിത്രങ്ങളുടെ ഡബ് വേർഷനുമുണ്ട്. വിസ്മയ മോഹൻലാലിന്റെ തുടക്കം മുതൽ തെലുങ്കിൽ സൂപ്പർ ഹിറ്റായ ഇരുമുടി വരെ ഒടിടിയിലേക്കെത്തുകയാണ്. സ്ട്രീമിംഗിന് തയ്യാറെടുക്കുന്ന ആ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... 1. തുടക്കം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലും ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'തുടക്കം'. ജൂഡ് ആന്തണി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിസ്മയയുടെ ആദ്യ ചിത്രം തന്നെ 50 കോടി കളക്ഷൻ നേടിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം: ജിയോ ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് തീയതി: സെപ്റ്റംബർ 18 2. ഇടി മഴ കാറ്റ് ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമ്പിളി എസ്. രംഗൻ സംവിധാനം ചെയ്ത ചിത്രമാണ് ഇടി മഴ കാറ്റ്. കോമഡി ത്രില്ലർ ചിത്രമാണിത്. സുധീഷ്, സെന്തിൽ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം: സൈന പ്ലേ സ്ട്രീമിംഗ് തീയതി: സെപ്റ്റംബർ 18 3. ഇരുമുടി രവി തേജ നായകനായെത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'ഇരുമുടി'. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ ആണ് നായികയായത്. സായ് കുമാർ, ബേബി നക്ഷത്ര, അജയ് ഘോഷ്, ജബർദസ്ത് കൊമാരം, രമേഷ് ഇന്ദിര, മലയാളികളുടെ പ്രിയതാരം സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോം: നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് തീയതി: സെപ്റ്റംബർ 18 4. മോധ രാത്രി വ്യത്യസ്തമായ പ്രമേയവുമായി പ്രേക്ഷകരിലേക്ക് എത്തിയ പുതിയ ചിത്രമാണ് 'മോധ രാത്രി'. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഡിജിറ്റൽ പ്രീമിയറിന് ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോം: നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് തീയതി: സെപ്റ്റംബർ 18 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഡൽഹി: അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ ചെന്നൈയിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിൽ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനും മക്കളായ ജാൻവി കപൂറിനും ഖുഷി കപൂറിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഷോളിംഗനല്ലൂരിലെ 2.70 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിലാണ് നടപടി. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ഭൂമിയുടെ കൈവശാവകാശത്തിലോ രൂപത്തിലോ യാതൊരു മാറ്റവും വരുത്തരുതെന്നാണ് കോടതി ഉത്തരവ്. മാത്രമല്ല വർഷങ്ങളായുള്ള ഈ നിയമപോരാട്ടം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കുന്നതിനായി ഒരു റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയാറാകാൻ ഇരുവിഭാഗത്തോടും സുപ്രീംകോടതി നിർദ്ദേശിച്ചു. മധ്യസ്ഥ ചർച്ചകളുടെ പുരോഗതി വിലയിരുത്തുന്നതിനായി കേസ് ഡിസംബര്‍ 18-ലേക്ക് മാറ്റിയതായി ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥൻ, അരുൺ പിള്ള എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. 1988-ൽ ശ്രീദേവിയും കുടുംബവും എം. സി. നിത്യാനന്ദ മുദലിയാർ എന്നയാളുടെ പക്കൽ നിന്നാണ് ഷോളിംഗനല്ലൂരിലെ 2.70 ഏക്കര്‍ സ്ഥലം വാങ്ങിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷം നിത്യാനന്ദ മുദലിയാരുടെ സഹോദരന്‍ എം. സി. ചന്ദ്രശേഖരന്‍ ആണ് സ്ഥലത്തിന്റെ അവകാശിയെന്ന് കാണിച്ച് അദ്ദേഹത്തിന്റെ മക്കളായ എം. സി. ശിവകാമിയും സഹോദരന്‍ എം. സി. നടരാജനും മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1988-ല്‍ ശ്രീദേവിയുമായി ഭൂമിയുടെ പേരിലുണ്ടാക്കിയ ആധാരങ്ങള്‍ റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ശ്രീദേവിക്ക് അനുകൂലമായാണ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 1988-ല്‍ നടന്ന വസ്തു ഇടപാടിനെതിരെ പതിറ്റാണ്ടുകള്‍ക്ക് ശേഷം 2025-ല്‍ കേസ് ഫയര്‍ ചെയ്തത് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. അനാവശ്യമായി കേസ് കുത്തിപ്പൊക്കി നിയമവ്യവസ്ഥയെ ദുരൂപയോഗം ചെയ്യാനും സ്വത്ത് കൈക്കലാക്കാനുമാണ് പരാതിക്കാരുടെ ശ്രമമെന്നും കോടതി നിരീക്ഷിച്ചു. കപൂര്‍ കുടുംബത്തിന്റെ അപ്പീല്‍ സ്വീകരിച്ചുകൊണ്ട് എതിര്‍വിഭാഗത്തിൻറെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് എം. സി. ശിവകാമിയും സഹോദരന്‍ എം. സി. നടരാജനും സുപ്രീംകോടതിയെ സമീപിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
Bigg Boss Season 8: ബിഗ് ബോസ് മലയാളം സീസൺ എട്ടിൻറെ ഒൻപതാം ദിവസം അപ്രതീക്ഷിതമായൊരു തീരുമാനത്തിനാണ് സാക്ഷ്യം വഹിച്ചത്. ജസീല പർവീണിൻറെ തീരുമാനത്തെ തുടർന്ന് രണ്ടാം ദിവസം പുറത്തായ ഗായത്രി സുരേഷ് ബിഗ് ബോസ് ഹൌസിലേക്ക് തിരിച്ചെത്തി. പുതിയ ലീഡർ എൽദോയുടെ വളരെ നിർണായകമായ ഇടപെടലാണ് ഗായത്രിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. എല്ലാവരും 100 ദിവസം ബിഗ് ബോസ് ഹൌസിൽ കഞ്ഞിയും പയറും കഴിച്ച് കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കുകയോ അല്ലെങ്കിൽ ഒരു മത്സരാർഥിയെ പുറത്താക്കുകയോ ചെയ്യണമെന്നായിരുന്നു നിർദേശം. ഇതേ തുടർന്ന് ലീഡറായിരുന്ന ജസീല പർവീൺ ഗായത്രി സുരേഷിനെ പുറത്താക്കുകയായിരുന്നു. ഈ ആഴ്ച ലീഡറായി എത്തിയ എൽദോയോട് ബിഗ് ബോസ് കഴിഞ്ഞ ഭരണസമിതി എടുത്ത ഏതെങ്കിലും തീരുമാനം തിരുത്താൻ ആഗ്രഹം ഉണ്ടോയെന്ന് ചോദിക്കുകയായിരുന്നു. ഇതിന് മറുപടിയായി ഗായത്രി സുരേഷിനെ പുറത്താക്കിയ തീരുമാനം തിരുത്തി അവരെ തിരിച്ചുകൊണ്ടുവരണമെന്ന് എൽദോ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരു നിർദേശം എത്തി. ഗായത്രിയെ തിരികെ കൊണ്ടുവരാനുള്ള നിർദേശം അംഗീകരിക്കണമെങ്കിൽ എൽദോ ലീഡർ സ്ഥാനം രാഹുൽ ഈശ്വറിന് കൈമാറണമെന്ന് ആയിരുന്നു ബിഗ് ബോസ് നിർദേശിച്ചത്. എൽദോ ഒരു നിമിഷം പോലും ആലോചിക്കാതെ അതിന് സമ്മതം ആണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് രാഹുൽ ലീഡറായി, എൽദോ പ്രതിപക്ഷ നേതാവായി. ജസീല പർവീണും മറ്റ് മത്സരാർഥികളും ചേർന്നെടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും ഗായത്രിയെ പുറത്താക്കിയ തീരുമാനം തിരുത്തുന്നതിന് അവസരമൊരുക്കിയ എൽദോയോടും ബിഗ് ബോസിനോടും നന്ദിയുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. എൽദോയെ രാഹുൽ ഈശ്വർ അഭിനന്ദിക്കുകയും ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
മലപ്പുറം: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ തുടക്കമിട്ട ‘40K Blood Donation Drive’ എന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായി എം.ജി.എം. ഗ്രൂപ്പ് സംഘടിപ്പിച്ച ‘ജീവാമൃതം’ മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി ഒരു മഹാത്ഭുതമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മമ്മൂട്ടി എന്ന വ്യക്തിത്വവും അദ്ദേഹത്തിന്റെ സൗന്ദര്യവും കലാജീവിതവും മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും വിലമതിക്കാനാവാത്തതാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ പിന്തുടരുന്നവർ മുന്നോട്ടുവച്ച 40,000 പേരുടെ രക്തദാനം എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിൻ സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശവും സഹായവുമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേ പറഞ്ഞു. രക്തദാനത്തിലൂടെ നിരവധി മനുഷ്യജീവനുകൾക്ക് സഹായമാകുന്ന ഈ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പും ചേർന്ന് നടപ്പാക്കിവരുന്ന ‘ജീവാമൃതം’, ‘വിദ്യാമൃതം’ തുടങ്ങിയ ജീവകാരുണ്യ പദ്ധതികളെയും സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേകം അഭിനന്ദിച്ചു. കൂടുതൽ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഇടപെടാൻ മമ്മൂട്ടിക്ക് വരുംകാലങ്ങളിലും സാധിക്കട്ടെയെന്നും സാദിഖലി ശിഹാബ് തങ്ങൾ ആശംസിച്ചു. മമ്മൂട്ടിക്ക് ജന്മദിനാശംസകളും അദ്ദേഹം നേർന്നു. വളാഞ്ചേരി എം.ജി.എം. ടെക്നോളജിക്കൽ ക്യാമ്പസിലാണ് ‘ജീവാമൃതം’ മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്. ഡ്രൈവിൽ വിദ്യാർത്ഥികളടക്കം നിരവധി പേർ രക്തദാനത്തിൽ പങ്കെടുത്തു. ക്യാമ്പ് സന്ദർശിച്ച സാദിഖലി ശിഹാബ് തങ്ങൾ വിദ്യാർത്ഥികളുമായി സംസാരിക്കുകയും രക്തദാനത്തിൽ പങ്കെടുത്തവരെയും സംഘാടകരെയും അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങിൽ സംസാരിച്ച ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും കെ.പി. നൗഷാദലി എം.എൽ.എയും ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ ജീവകാരുണ്യ പദ്ധതികളെയും അവയോട് ചേർന്ന് പ്രവർത്തിക്കുന്ന എം.ജി.എം. ഗ്രൂപ്പിനെയും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും കെ.പി. നൗഷാദലി എം.എൽ.എയും അഭിനന്ദിച്ചു. എം.ജി.എം. ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളെയും സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേകം അഭിനന്ദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. മുസ്തഫ, എം.ജി.എം. ഗ്രൂപ്പ് വൈസ് ചെയർമാൻ വിനോദ് തോമസ്, എം.ജി.എം. ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആൽഫാ മേരി, എം.ജി.എം. കോളേജസ് എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. അഹിനസ്,പ്രിൻസിപ്പൽ ഡോ ബിനു ബി പിള്ളൈ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താര-ദമ്പതികളാണ് സൂര്യയും ജ്യോതികയും. വെള്ളിത്തിരയിലെ മികച്ച ജോഡി ജീവിതത്തിലും അങ്ങനെ തന്നെയാണ്. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പരിഗണിച്ചും മുന്നേറുന്ന സൂര്യയും ജ്യോതികയും പലരുടെയും മാതൃകാ ദമ്പതികളാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 നായിരുന്ന താരദമ്പതികളുടെ ദാമ്പത്യ ജീവിതം 20 വർഷം പൂർത്തിയാക്കിയത്. മനോഹരമായ അവരുടെ ജീവിതത്തിലെ വിവാഹ ദിവസം 20-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ അതിമനോഹരമായിട്ടാണ് താരദമ്പതികള്‍ ആഘോഷിച്ചത്. കഴിഞ്ഞ ദിവസമാണ് ജ്യോതിക വിവാഹവാർഷികം ആഘോഷിച്ച വീഡിയോ പങ്കുവെച്ചത്. സൂര്യയും ജ്യോതികയും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത് വിദേശത്തുവെച്ചാണ്. ക്രിസ്ത്യന്‍ രീതിയില്‍ വെളുത്ത ഗൗണ്‍ ധരിച്ച് ജ്യോതിക മകന്‍ ദേവിന്റെ കൈപിടിച്ചാണ് പള്ളിയിലെത്തിയത്. സൂര്യ വെളുത്ത ടക്സീഡോയില്‍ മകള്‍ ദിയയുടെ കൈപിടിച്ചാണ് എത്തിയത്. പാശ്ചാത്യ ശൈലിയില്‍ ഇരുവരും വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി. സൂര്യയുടെ അനിയന്‍ കാര്‍ത്തിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 'ദ് സീക്വൽ - 20 വർഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ' എന്ന അടിക്കുറിപ്പോടെയാണ് മനോഹരമായ വീഡിയോ ജ്യോതിക ആരാധകരുമായി പങ്കുവെച്ചത്. കേവലം സന്തോഷങ്ങളുടെ മാത്രം ആഘോഷമല്ല, മറിച്ച് വിട്ടുവീഴ്ചകളുടെയും ത്യാഗങ്ങളുടെയും പരസ്പര മനസ്സിലാക്കലുകളുടെയും ആഘോഷമാണെന്നാണ് ജ്യോതിക വിവാഹ വാര്‍ഷികത്തെക്കുറിച്ച് പറയുന്നത്. ജീവിതത്തിന്റെ നല്ല വശം മാത്രം കാണുമെന്നും, ഒരിക്കലും പരാതിപ്പെടില്ലെന്നും, എപ്പോഴും സന്തോഷത്തോടെയും നന്ദിയോടെയും ആരോഗ്യത്തോടെയും ജീവിക്കുമെന്നും ജ്യോതിക വാഗ്ദാനം ചെയ്യുന്നു. തന്നെ തന്നേക്കാൾ ഉപരിയായി ബഹുമാനിക്കുന്ന സൂര്യയെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായും മക്കളുടെ മികച്ച അച്ഛനായും ജ്യോതിക വിശേഷിപ്പിച്ചു. എപ്പോഴും താന്‍ അപൂർണയായ ഭാര്യയായി തന്നെ തുടരുമെന്നും പിണങ്ങിയും ഇണങ്ങിയും പരസ്പരം ചേർന്ന് ഇരുപത് വർഷങ്ങളിലേക്ക് കടക്കുകയാണെന്ന് കുറിച്ചുകൊണ്ടാണ് ജ്യോതിക മനോഹരമായ വീഡിയോയും കുറിപ്പും ആരാധകരുമായി പങ്കുവെച്ചത്. 1999 ല്‍ 'പൂവെല്ലാം കേട്ടുപാര്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും പിന്നീട് സൗഹൃദം പ്രണയത്തിലായതും. 2006 സെപ്റ്റംബർ 11 നാണ് സൂര്യയും ജ്യോതികയും ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് വിവാഹിതരായത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയും പാൻ ഇന്ത്യൻ ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ഇത്. സെപ്റ്റംബർ 13-നായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. 20-ാം വയസ്സിൽ കണ്ടുമുട്ടിയ ഇരുവരും 30-ാം വയസ്സിൽ ജീവിതപങ്കാളികളായിരിക്കുന്നത്. ഉറ്റ സുഹൃത്തും കാമുകനും ആത്മസുഹൃത്തുമായ നിമിഷ് ഇപ്പോൾ തന്റെ ഭർത്താവായി മാറിയതിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അഹാന പങ്കുവെച്ചത്. അഹാനയുടെ വാക്കുകൾ “എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നവൻ, പ്രിയപ്പെട്ടവൻ... ഇപ്പോഴിതാ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. ജീവിതകാലം മുഴുവൻ ഒരേ ടീമെന്ന നിലയിൽ മുന്നോട്ട് പോകണം.” ആഗ്രഹിച്ചതുപോലെ തന്നെ തന്റെ വിവാഹം ഭംഗിയായി നടക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു അഹാന. വിവാഹത്തിനായുള്ള മുന്നൊരുക്കങ്ങൾക്കും ചടങ്ങുകൾക്കും നേതൃത്വം നൽകിയ ഓരോരുത്തരെയും പേരെടുത്തു പറഞ്ഞ് ഓർത്തെടുത്ത താരം, എല്ലാവരോടുമുള്ള കൃതജ്ഞത തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ പ്രത്യേകം രേഖപ്പെടുത്തി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയ രവി തേജ ചിത്രം 'ഇരുമുടി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ശിവ നിർവാണ സംവിധാനം ചെയ്ത ഈ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 2026 സെപ്റ്റംബർ 18 മുതൽ ചിത്രം സ്ട്രീമിംഗ് തുടങ്ങും. പ്രിയ ഭവാനി ശങ്കർ ആണ് ചിത്രത്തിൽ നായികയായത്. സായ് കുമാർ, ബേബി നക്ഷത്ര, അജയ് ഘോഷ്, ജബർദസ്ത് കൊമാരം, രമേഷ് ഇന്ദിര, മലയാളികളുടെ പ്രിയതാരം സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ഒരു അച്ഛന്റെയും മകളുടെയും വൈകാരികമായ ബന്ധവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ത്രിനാഥ് എന്ന അച്ഛൻ കഥാപാത്രത്തെയാമ് രവി തേജ അവതരിപ്പിക്കുന്നത്. മകൾ മണികണ്ഠയായി ബേബി നക്ഷത്രയും വേഷമിടുന്നു. മണികണ്ഠ തന്റെ കൂട്ടുകാരിയെക്കുറിച്ചും സ്‌കൂളിലെ മറ്റ് പെൺകുട്ടികളെക്കുറിച്ചും ഞെട്ടിക്കുന്ന ചില രഹസ്യങ്ങൾ തിരിച്ചറിയുന്നതോടെ കഥാഗതി മാറിമറിയുകയാണ്. തുടർന്ന് മണികണ്ഠയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നു. മകൾ ബാക്കിവെച്ച ഒരു ഓഡിയോ സന്ദേശം പിന്തുടർന്ന് പോകുന്ന ത്രിനാഥ് ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പോരാടാനും, ഭയം മാറ്റിവെച്ച് സ്വന്തമായി സംസാരിക്കാൻ പെൺകുട്ടികൾക്ക് ധൈര്യം നൽകാനും ത്രിനാഥ് മുന്നിട്ടിറങ്ങുന്നു. മദ്യപാനം ഉപേക്ഷിക്കുമെന്ന് മകൾക്ക് നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട് മകളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഇയാൾ നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇരുവരും ദര്‍ശനത്തിനായി ക്ഷേത്രത്തിൽ എത്തിയത്. ദീപാരാധന തൊഴുത ഋഷഭ് ഭഗവാന് വിവിധ വഴിപാടുകള്‍ നടത്തുകയും ക്ഷേത്രത്തിന് മുന്‍പില്‍നിന്നുള്ള ചിത്രം പ്രഗതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ചിത്രം ഋഷഭും ഷെയര്‍ ചെയ്തു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഇരുവരും സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥിനെ സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കാന്താരയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കാണാന്‍ കഴിഞ്ഞത് ഏറെ സന്തോഷമുളവാക്കിയ അനുഭവമായി എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. നേരത്തെ ഋഷഭ് ഷെട്ടി ജയസൂര്യക്കൊപ്പം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ബിഗ് ബോസ് സീസൺ 8ന്റെ വീക്കെൻഡ് എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസം. രണ്ട് പേരാണ് ആദ്യ വീക്കെൻഡ് എപ്പിസോഡുകളിൽ ഹൗസിൽ നിന്ന് പുറത്തായത്. ശനിയാഴ്ച കാളിധന്യയും ഞായറാഴ്ച പുറത്ത് പോയത് റിനി ആൻ ജോർജുമാണ്. ആദ്യമായാണ് ആദ്യത്തെ ആഴ്ചയിൽ തന്നെ ഡബിൾ എവിക്ഷൻ നടക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും വാർത്തകളിലൂടെയും മലയാളികൾ പരിചിതമായി മാറിയ ആലാണ് റിനി. ബിബി വീട്ടിൽ കയറിയ ശേഷം റിനിയും രാഹുൽ ഈശ്വറും തമ്മിൽ വലിയൊരു വഴക്കുണ്ടായിരുന്നു. എന്നാൽ രാുലിനെ മാത്രം ഫോക്കസ് ചെയ്ത് കൊണ്ടുള്ള മത്സരമാത്രമായി പോയി റിനിയുടേത്. അതുകൊണ്ട് തന്നെ ഒരാഴ്ച വീട്ടിൽ നിന്നിട്ടും പ്രേക്ഷകർക്കിടയിൽ ഒരു ഇംപാക്ട് ഉണ്ടാക്കാൻ റിനിക്ക് സാധിച്ചില്ല. പുറത്തെ കാര്യങ്ങളിലായിരുന്നു റിനി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനാൽ സഹമത്സരാർത്ഥികളിലും ഇംപാക്ട് ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചില്ല. ഏറ്റവും കൂടുതൽ വോട്ടുകളോടെ നോമിനേഷനിൽ വന്നതും റിനിയാണ്. പുറത്തായതിന് ശേഷം മോഹൻലാലിന് മുന്നിലെത്തിയ റിനി വികാരഭരിതയായിട്ടായിരുന്നു സംസാരിച്ചത്. റിനിയുടെ വാക്കുകൾ... "ഞാൻ ഒരു ഗൂഢാലോചനക്കാരിയാണെന്ന് ഈ സമൂഹത്തിന് മുന്നിൽ പരസ്യമായി വിളിച്ചുപറഞ്ഞത് രാഹുൽ ഈശ്വറാണ്. എന്നാൽ, ഞാൻ അങ്ങനെയൊരു ആളേയല്ല എന്ന് അതേ രാഹുൽ ഈശ്വറിനെക്കൊണ്ട് തന്നെ തിരുത്തി പറയിപ്പിക്കാൻ ഈ വെറും ഏഴ് ദിവസം കൊണ്ട് എനിക്ക് കഴിഞ്ഞു! അത് തന്നെയാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് ഞാൻ നേടിയെടുത്ത ഏറ്റവും വലിയ വിജയം." ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
മലയാള സിനിമയുടെ മികച്ച സംവിധായകരുടെ പട്ടികയിലെ ആദ്യ നിരയിലാണ് അടൂർ ഗോപാലകൃഷ്ണന്റെ സ്ഥാനം. 2016-ൽ പുറത്തിറങ്ങിയ 'പിന്നെയും' ആണ് അടൂർ ഗോപാലകൃഷ്ണൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. പത്ത് വർഷത്തിന് ശേഷം അടൂർ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ്. 32 വർഷത്തെ ഇടവേളകൾക്ക് ശേഷം മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുന്നു. ഇരുവരുടെയും കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണ് 'പദയാത്ര'. അടൂർ ഗോപാലകൃഷ്ണൻ, കെ. വി. മോഹൻകുമാർ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണം ഒരുക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഗ്രേസ് ആന്റണി, ഇന്ദ്രൻസ്, അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി. ശ്രീകുമാർ, ജഗദീഷ്, സീനത്ത് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ റിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. 1993-ൽ പുറത്തിറങ്ങിയ 'വിധേയൻ' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിച്ചത്. ഇതിന് മുൻപ് 1989-ൽ പുറത്തുവന്ന 'മതിലുകൾ', 1987-ൽ പുറത്തിറങ്ങിയ 'അനന്തരം' എന്നീ ചിത്രങ്ങളിലും ഈ ജോഡി ഒന്നിച്ചിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
റെക്കോർഡുകൾ എല്ലാം ഭേദിച്ച മുന്നേറുകയാണ് നിവിൻ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. മലയാളത്തിലെ ഏറ്റവും വലിയ പണം വാരുന്ന ചിത്രമായി മാറിയിരിക്കുകയാണ് ‘ബികെയു‘. ഇപ്പോൾ ചിത്രം 100 കോടിയും 200 കോടിയും കടന്ന് 300 കോടി ക്ലബിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കൂടാതെ വമ്പൻ ഹിറ്റായ ‘ലോക‘യെയും ചിത്രം കടത്തിവെട്ടി. ലോകയുടെ ആഗോള കളക്ഷനായ 302.65 കോടിയാണ് ബികെയു മറികടന്നിരിക്കുന്നത്. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 305 കോടി നേടിക്കൊണ്ടാണ് കുതിപ്പ് തുടരുന്നത്. ഇതോടെ 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഒപ്പം അതിവേഗം മുന്നൂറ് കോടി നേടുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ എന്ന നേട്ടവും ഇനി ഈ നിവിൻ പോളി ചിത്രത്തിന് സ്വന്തം. 45 ദിവസം കൊണ്ടാണ് ലോക 300 കോടി ക്ലബിലെത്തിയത്. എന്നാൽ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഈ നേട്ടത്തിലേക്ക് കടന്നത് വെറും 24 ദിവസം കൊണ്ടാണ്. നിവിൻ പോളി – മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ കോംബോയിൽ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഇതോടെ മലയാള സിനിമയിൽ പുതുചരിത്രം തന്നെയാണ് രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസിെനത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സൂര്യ - മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ് "വിശ്വനാഥ് ആൻഡ് സൺസ്". കേരളത്തിൽ ഉൾപ്പെടെ വലിയ വിജയമായ ചിത്രം ഇപ്പോൾ ഒടിടിയിലെത്തിയിരിക്കുകയാണ്. ഫോർച്യൂൺ ഫോര്‍ സിനിമാസ്, സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 240 കോടിക്ക് മുകളിൽ ചിത്രം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒടിടി സ്ട്രീമിങ് എവിടെ? നെറ്റ്ഫ്ലിക്സ് ആണ് "വിശ്വനാഥ് ആൻഡ് സൺസ്" ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. തമിഴ് കൂടാതെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. രാധിക ശരത്കുമാറും രവീണ ടണ്ടനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു വ്യവസായിയും ഒളിമ്പിക് മെഡൽ ജേതാവുമായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുടുംബം വേണമെന്ന അമ്മയുടെ ആഗ്രഹം നിവേറ്റാനായി അദ്ദേഹം യുഎസിൽ വെച്ച് വാടകഗർഭധാരണം തിരഞ്ഞെടുക്കുന്നു. എന്നാൽ കുഞ്ഞിന് പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതോടെ സഞ്ജയിന്റെ ജീവിതം മാറിമറിയുന്നു. തുടർന്ന് വാടകഗർഭപാത്രത്തിന് ഉടമയായ മാഡി (മമിത ബൈജു) എന്ന യുവതിയുടെ സഹായം തേടാൻ സഞ്ജയ് നിർബന്ധിതനാകുന്നു. ഒരു ധാരണയിൽ ആരംഭിക്കുന്ന ഇവരുടെ ബന്ധം പിന്നീട് ആഴത്തിലുള്ള വൈകാരിക ബന്ധമായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഥാപാത്രങ്ങൾ തമ്മിലുള്ള 20 വർഷത്തെ പ്രായ വ്യത്യാസവും അതിലൂടെ ഉടലെടുക്കുന്ന സങ്കീർണ്ണമായ പ്രണയവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയമാണ് നേടിയിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായും, 2026-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ തമിഴ് സിനിമകളിലൊന്നായും 'വിശ്വനാഥ് & സൺസ്' മാറി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
അമേരിക്കൻ പോപ് ഗായികയും നടിയുമായ ലേഡി ഗാഗയ്ക്കും സംരംഭകനും നിക്ഷേപകനുമായ മൈക്കൽ പോളാൻസ്കിയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റു. പ്രശസ്തമായ അമേരിക്കൻ വിനോദ വാർത്താ വെബ്സൈറ്റുകളിൽ ഒന്നായ 'പേജ് സിക്സ്' ആണ് ഇരുവരും കുഞ്ഞിനെ വരവേറ്റതായി അറിയിച്ചത്. കുട്ടിയുടെ ലിംഗം, പേര്, ജനനത്തീയതി സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. 40 വയസുകാരിയായ ലേഡി ഗാഗയും 42 വയസുകാരനായ മൈക്കൽ പോളാൻസ്കിയും കഴിഞ്ഞ കുറെ മാസങ്ങളായി പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. താൻ അമ്മയാകാൻ ആഗ്രഹിക്കുന്നതായി ലേഡി ഗാഗ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും താൻ ഗർഭിണിയാണെന്നോ കുഞ്ഞിനെ സ്വീകരിച്ചെന്നോ ഗാഗയോ പങ്കാളിയോ സ്ഥിരീകരിച്ചിട്ടില്ല. സ്റ്റെഫാനി ജോവാൻ ആഞ്ചലീന ജർമനോട്ട എന്നാണ് ലേഡി ഗാഗയുടെ യഥാർത്ഥ പേര്. 2008-ൽ പുറത്തിറങ്ങിയ 'ദി ഫെയിം' (The Fame) എന്ന ആൽബത്തിലൂടെയും അതിലെ 'ജസ്റ്റ് ഡാൻസ്' (Just Dance) , 'പോക്കർ ഫേസ്' (Poker Face) തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെയുമാണ് അവർ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. നിരവധി ഗ്രാമി പുരസ്കാരങ്ങളും ഒരു ഓസ്കർ പുരസ്കാരവും നേടിയിട്ടുള്ള കലാകാരിയാണ് ഗാഗ. സംഗീതത്തിന് പുറമേ മികച്ച ഒരു നടിയുമാണ് ഗാഗ. 'അമേരിക്കൻ ഹൊറർ സ്റ്റോറി' (American Horror Story) എന്ന പരമ്പരയിലൂടെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി. 'ഹൗസ് ഓഫ് ഗുച്ചി' (House of Gucci), 'ജോക്കർ: ഫോളീ അ ഡ്യൂക്' (Joker: Folie à Deux) തുടങ്ങിയ ചിത്രങ്ങളിലും അവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ലേഡി ഗാഗയുടെ അമ്മ സിൻതിയ ജർമനോട്ടയുടെ ജീവകാരുണ്യ സംഘടനയായ 'ബോൺ ദിസ് വേ ഫൗണ്ടേഷന്റെ' (Born This Way Foundation) ഒരു പരിപാടിയിൽ വെച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. 2024 ഏപ്രിലിലാണ് അവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.