iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

കാത്തിരിപ്പിന് വിരാമം; നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയും പാൻ ഇന്ത്യൻ ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ഇത്. സെപ്റ്റംബർ 13-നായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. 20-ാം വയസ്സിൽ കണ്ടുമുട്ടിയ ഇരുവരും 30-ാം വയസ്സിൽ ജീവിതപങ്കാളികളായിരിക്കുന്നത്. ഉറ്റ സുഹൃത്തും കാമുകനും ആത്മസുഹൃത്തുമായ നിമിഷ് ഇപ്പോൾ തന്റെ ഭർത്താവായി മാറിയതിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അഹാന പങ്കുവെച്ചത്.

അഹാനയുടെ വാക്കുകൾ

“എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നവൻ, പ്രിയപ്പെട്ടവൻ... ഇപ്പോഴിതാ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. ജീവിതകാലം മുഴുവൻ ഒരേ ടീമെന്ന നിലയിൽ മുന്നോട്ട് പോകണം.”

ആഗ്രഹിച്ചതുപോലെ തന്നെ തന്റെ വിവാഹം ഭംഗിയായി നടക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു അഹാന. വിവാഹത്തിനായുള്ള മുന്നൊരുക്കങ്ങൾക്കും ചടങ്ങുകൾക്കും നേതൃത്വം നൽകിയ ഓരോരുത്തരെയും പേരെടുത്തു പറഞ്ഞ് ഓർത്തെടുത്ത താരം, എല്ലാവരോടുമുള്ള കൃതജ്ഞത തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ പ്രത്യേകം രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.