iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

Rijohn Jose Passed Away: ബൈക്കപകടത്തിൽ കാലിക്കറ്റ് എഫ്സി താരം റിജോൺ ജോസിന് ദാരുണാന്ത്യം; സഹതാരത്തിന് പരിക്ക്

കോഴിക്കോട്: കാലിക്കറ്റ് എഫ്സി താരം റിജോൺ ജോസ് (29) വാഹനാപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന സഹതാരം ഗനി അഹമ്മദ് നിഗം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുള്ള മേൽപ്പാലത്തിൽ വെച്ചായിരുന്നു അപകടം നടന്നത്.

ഇരുവരും സഞ്ചരിച്ച കവാസാക്കി ബൈക്ക് എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റിജോണും, ഗനി അഹമ്മദും എതിർദിശയിലെ ബൈക്കിലുണ്ടായിരുന്ന യാത്രക്കാരനും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോൺ ഇന്ന് പുലർച്ചയോടെ മരണപ്പെട്ടു.

സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റിജോൺ മരണപ്പെട്ടത്. ശനിയാഴ്ച കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ആദ്യ മത്സരത്തിൽ റിജോൺ അടങ്ങുന്ന കാലിക്കറ്റ് എഫ്സി തിരുവനന്തപുരം കൊമ്പൻസിനെയായിരുന്നു നേരിടേണ്ടിയിരുന്നത്. ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനം ഇഎംഎസ് സ്റ്റേഡിയത്തിലും വെള്ളിമാടുകുന്ന ജെഡിടി ഗ്രൗണ്ടിലും നടക്കുകയായിരുന്നു. റിജോൺ ഫോർസ കൊച്ചി, എഫ്സി ഡെക്കാൻ തുടങ്ങിയ ടീമുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.