Malappuram Flash Flood: മരണം 5 ആയി, 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി
)
മലപ്പുറം: പൂക്കോട്ടുപാടം ടികെ നഗറിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ 3 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 5 ആയിട്ടുണ്ട്.
ഇന്നലെ 2 പേരുടെ മൃതദേഹങ്ങൾ രാത്രി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് 3 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. ഇനി കാണാതായ ഒരു സ്ത്രീയെയാണ് കണ്ടെത്തേണ്ടത്. അവർക്കായുള്ള തിരച്ചിൽ നടത്തുന്നുണ്ട്. മാത്രമല്ല വേറെ ആരെങ്കിലും ഒഴുക്കിൽപെട്ടൊ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഇന്ന് രാവിലെ കണ്ടെത്തിയത് കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)