iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
HCL Recruitment: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 43 ഒഴിവുകൾ

HCL Recruitment: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 43 ഒഴിവുകൾ

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഒഴിവുകൾ 11 വിഭാഗങ്ങളിലായി 43 എണ്ണമാണ്. ഒഴിവുകൾ ഉള്ളത് എഞ്ചിനീയറിങ്, ജിയോളജി, മെഡിക്കൽ, ഫിനാൻസ്, എച്ച്ആർ തുടങ്ങിയ മേഖലകളിലാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട സമയം സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 05 വരെയാണ്‌. ഒഴിവുകൾ ഏതിലൊക്കെയാണെന്ന് അറിയാം... ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ 3 ഒഴിവുണ്ട്, ജിയോളജി 6 ഒഴിവ്, ഇലക്ട്രിക്കൽ 8 ഒഴിവ്, മെക്കാനിക്കൽ 6 ഒഴിവ്, സിവിൽ 4 ഒഴിവ്, മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് 4 ഒഴിവ്, എൻവയോൺമെന്റ് മാനേജ്മെന്റ് 2 ഒഴിവ്, മിനറൽ പ്രോസസിങ് 3 ഒഴിവ്, ഫിനാൻസ് 3 ഒഴിവ്, ഹ്യൂമൻ റിസോഴ്സസ് 1 ഒഴിവ്, സർവേ 3 ഒഴിവ് എന്നിവയാണ് ഒഴിവുകൾ. അപേക്ഷിക്കുന്നവർക്ക് ഈ യോഗ്യത വേണം സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഒഴിവുകളിൽ എഞ്ചിനീയറിങ് ബിരുദധാരികൾ വേണം അപേക്ഷിക്കാൻ. ജിയോളജി തസ്തികയിലേക്ക് അപേക്ഷിക്കാൻ ജിയോളജി/അപ്ലൈഡ് ജിയോളജിയിൽ ബിരുദാനന്തര ബിരുദം വേണം. ഇൻഡസ്ട്രിയൽ സേഫ്റ്റി തസ്തികയ്ക്ക് എഞ്ചിനീയറിങ്/ടെക്നോളജി ബിരുദത്തോടൊപ്പം സേഫ്റ്റി എഞ്ചിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര യോഗ്യതയോ സേഫ്റ്റി/ഫയർ എഞ്ചിനീയറിങ്ങിൽ ബി.ടെകോ ആവശ്യമുണ്ട്. അതുപോലെ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് എംബിബിഎസ് യോഗ്യതയും നിർദിഷ്ട പ്രവൃത്തിപരിചയവും ആവശ്യമാണ്. ഫിനാൻസ് വിഭാഗത്തിൽ ആപേക്ഷിക്കുന്നവർക്ക് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയോ കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയോ ഫൈനൽ പരീക്ഷ പാസായിരിക്കണം. പ്രായം, പ്രവൃത്തിപരിചയം, ശമ്പളം അറിയാം ഓരോ തസ്തികയും ഗ്രേഡും അനുസരിച്ച് പരമാവധി പ്രായപരിധി 35 മുതൽ 52 വയസ് ആണ്. അപേക്ഷകർക്ക് കുറഞ്ഞത് 3 മുതൽ 18 വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. നിയമനം ലഭിക്കുന്നവർക്ക് 75,400 രൂപ മുതൽ 1,69,600 രൂപ വരെ ശമ്പളം ലഭിക്കാം തിരഞ്ഞെടുക്കുന്നത് വ്യക്തഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്. ഇനി അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്ത് പരീക്ഷ നടത്തും. അപേക്ഷിക്കേണ്ടത് HCL ന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗം വഴി ഓൺലൈനായിട്ടാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kerala Minimum Marks: 'SSLC വിജയശതമാനം കുത്തനെ ഇടിയും', ഹൈസ്കൂളുകളിലെ മിനിമം മാർക്ക് ഉത്തരവ് മരവിപ്പിച്ച് സർക്കാർ

Kerala Minimum Marks: 'SSLC വിജയശതമാനം കുത്തനെ ഇടിയും', ഹൈസ്കൂളുകളിലെ മിനിമം മാർക്ക് ഉത്തരവ് മരവിപ്പിച്ച് സർക്കാർ

ഹൈസ്കൂള്‍ ക്ലാസുകളിലെ പരീക്ഷകളില്‍ മിനിമം മാര്‍ക്ക് നടപ്പിലാക്കിയ മുന്‍ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ച് പുതിയ സര്‍ക്കാര്‍. മുന്‍പ് 20 ശതമാനം ഇന്റേണല്‍ മാര്‍ക്ക് ഉള്ളതിനാല്‍ വെറും 10 ശതമാനം മാത്രം എഴുത്തുപരീക്ഷയില്‍ നേടിയാല്‍ പോലും കുട്ടികള്‍ വിജയിക്കുമായിരുന്നു. ഇതേതുടര്‍ന്ന് എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ക്ക് വരെ ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കാന്‍ തുടങ്ങിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി. തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 'മിനിമം മാര്‍ക്ക്' സംവിധാനം അവതരിപ്പിച്ചത്. ഈ സംവിധാനത്തില്‍ പരീക്ഷയിലെ വിജയത്തിന് എഴുത്തുപരീക്ഷയില്‍ മാത്രം 30 ശതമാനം മാര്‍ക്ക് നേടണമെന്നായിരുന്നു വ്യവസ്ഥ. 2024-25 അക്കാദമിക് വര്‍ഷം എട്ടാം ക്ലാസിലും തുടര്‍ന്ന് 2025-26 വര്‍ഷം ഒന്‍പതാം ക്ലാസിലുമായി മിനിമം മാര്‍ക്ക് സമ്പ്രദായം അവതരിപ്പിച്ചു. അടുത്ത ഘട്ടമായി പത്താം ക്ലാസിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാന്‍ ഇരിക്കെയാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചത്. മിനിമം മാര്‍ക്ക് രീതി പത്താം ക്ലാസില്‍ അവതരിപ്പിച്ചാല്‍ എസ്എസ്എല്‍സി വിജയശതമാനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നും അത് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. 95-ന് മുകളില്‍ നില്‍ക്കുന്ന നിലവിലെ സംസ്ഥാനത്തിന്റെ എസ്എസ്എല്‍സി വിജയശതമാനം മിനിമം മാര്‍ക്ക് നടപ്പിലാക്കുകയാണെങ്കില്‍ 60-65 ശതാമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്ക് ശേഷം മാത്രം മിനിമം മാര്‍ക്ക് നടപ്പിക്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതോടെ ഈ വര്‍ഷത്തെ പരീക്ഷകള്‍ പഴയ മാര്‍ക്കിടല്‍ രീതിയില്‍ തന്നെ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Southern Railway Recruitment 2026: സ്കൗട്ട് & ഗൈഡുകാർക്ക് ദക്ഷിണ റെയിൽവേയിൽ അവസരം

Southern Railway Recruitment 2026: സ്കൗട്ട് & ഗൈഡുകാർക്ക് ദക്ഷിണ റെയിൽവേയിൽ അവസരം

സ്കൗട്ട് & ഗൈഡുകാർക്ക് ദക്ഷിണ റെയിൽവേയിൽ ജോലി നേടാൻ ഇതാ ഒരു കിടിലൻ അവസരം. ഒഴിവുകൾ 17 എണ്ണം ആണുള്ളത്. നിയമനം ലിവർ 1,2 തസ്തികയിലേക്കാണ്. ഒഴിവുകൾ ഉള്ളത് തിരുവനന്തപുരം മുതൽ പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ്. ഒക്ടോബർ 18 ആണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി. ലെവൽ 1,2 തസ്തികയിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം... ലെവൽ 1 ന് വേണ്ട യോഗ്യത പത്താം ക്‌ളാസ്, ഐടിഐ, അപ്രന്റീസ് സർട്ടിഫിക്കറ്റ് എന്നിവയാണ്. ലെവൽ 2 ന് വേണ്ട യോഗ്യത പന്ത്രണ്ടാം ക്‌ളാസിൽ 50% മാർക്ക് വേണം. എന്നാൽ ടെക്‌നീഷ്യൻ വിഭാഗത്തിന് പത്താം ക്ലാസും ഐടിഐയും പാസായിരിക്കണം. പക്ഷെ സംവരണ വിഭാഗത്തിൽ പെട്ടവർക്ക് 50% മാർക്ക് നിർബന്ധമല്ല. സ്‌കൗട്ടിങ് യോഗ്യതകൾ അറിയാം അപേക്ഷിക്കുന്നവർ ഒരു പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ഹിമാലയൻ വുഡ് ബാഡ്ജ് നേടിയ ആളായിരിക്കണം. കൂടാതെ കഴിഞ്ഞ 5 വർഷമായി സ്കൗട്ട്സ് ഓർഗനൈസേഷനിൽ ഒരു സജീവ അംഗമായി പ്രവർത്തിച്ചിട്ടുള്ള ആളായിരിക്കണം. കുറഞ്ഞത് ദേശീയ തലത്തലോ അല്ലെങ്കിൽ ഓൾ ഇന്ത്യ റെയിൽവേസ് തലത്തിലോ നടന്നിട്ടുള്ള രണ്ടു പരിപാടികളിൽ പങ്കെടുത്തിരിക്കണം അതുപോലെ സംസ്ഥാന തളത്തട്ടിലോ റാലികളിലോ നടന്നിട്ടുള്ള രണ്ടു പരിപാടികളിൽ കുറഞ്ഞത് പങ്കെടുക്കണം. പ്രായപരിധി അറിയാം... ജനറ വിഭാഗത്തിൽ 18 മുതൽ 30 വരെ അപേക്ഷിക്കാം. സംവരണ വിഭാഗത്തിലുള്ളവർക്ക് സർക്കാർ നിയമനങ്ങൾ അനുസരിച്ചുള്ളതായിരിക്കും ഫീസ് അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും മറ്റുളളവർക്ക് 250 രൂപയുമാണ്. തിരഞ്ഞെഉടക്കുന്ന വിധം നിയമനം നടത്തുന്നത് എഴുത്ത് പരീക്ഷയുടെയും സ്‌കൗട്ട് ആൻഡ് ഗൈഡ് സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ്. മൊത്തം വേണ 100 മാർക്കിൽ 60 മാർക്ക് എഴുത്ത് പരീക്ഷയ്ക്കും 40 മാർക്ക് സർട്ടിഫിക്കറ്റുകൾക്കുമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
SC Recruitment: സുപ്രീംകോടതിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽ ഒഴിവ്

SC Recruitment: സുപ്രീംകോടതിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽ ഒഴിവ്

സുപ്രീം കോടതിയുടെ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിലേക്ക് ഒഴിവ്. നിയമനം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ്. ഈ പോസ്റ്റിലേക്ക് സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, സർവ്വകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, ഹൈക്കോടതികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സെപ്തംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കമ്പ്യൂട്ടർ/ഐടി വിഷയങ്ങളിൽ BE/BTech എന്നിവയിലേതെങ്കിലും ബിരുദം ആവശ്യമാണ്. കേന്ദ്ര/സംസ്ഥാന സർക്കാർ, സർവ്വകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ അല്ലെങ്കിൽ ഹൈക്കോടതി എന്നിവയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. Linux/Unix/Windows അഡ്മിനിസ്‌ട്രേഷനിലും Web Server, DHCP, DNS കോൺഫിഗറേഷൻ എന്നിവയിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അതുപോലെ ക്ലയന്റ്-സെർവർ, വെബ് ബേസ്ഡ് സാങ്കേതിക വിദ്യകൾ, LAN/WAN നെറ്റവർക്ക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പ്രവൃത്തിപരിചയം വേണം. C++, Java, Python, PHP, MySQL, Postgres SQL, Oracle എന്നിവ ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ, സിസ്റ്റം അനാലിസിസ് ആൻഡ് ഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയവും വേണം. ഇത് കൂടാതെ പ്രോജക്റ്റ് ലൈഫെ സൈക്കിൾ ഘട്ടങ്ങളെക്കുറിച്ചും ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. അപേക്ഷകന് 2026 ആഗസ്റ്റ് ഒന്നിനധികം 56 തികയാൻ പാടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, സർവ്വകലാശാലകൾ, ഹൈക്കോടതികൾ എന്നിവിദങ്ങളിൽ ജോലി ചെയ്യുന്നവരുടെ അപേക്ഷകൾ നിശ്ചിത മാതൃകയിൽ സമർപ്പിക്കണം. അപേക്ഷകൾ Recruitment Cell, Supreme Court of India, Tilak Marg, New Delhi-110001' എന്ന വിലാസത്തിൽ ഈ മാസം 30 നകം അയക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Baroda Global Shared Services: ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസിൽ നിരവധി ഒഴിവുകൾ;  അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്തംബർ 30

Baroda Global Shared Services: ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസിൽ നിരവധി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്തംബർ 30

പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഉടമസ്ഥതയിൽ ഉള്ള ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിങ്, ഡിജിറ്റൽ സേവനങ്ങൾ, സെയിൽസ്, ട്രേഡ് ഫിനാൻസ്, കളക്ഷൻ, ഐടി സപ്പോർട്ട് തുടങ്ങിയ മേഖലകളിലായി 18 തസ്തികകളിൽ 2049 ഒഴിവുകളാണുള്ളത്. ഒഴിവുകളും യോഗ്യതയും പ്ലസ് ടു, ബിരുദം, എംകോം, എംബിഎ, സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫീൽഡ് കളക്ഷൻ ഓഫീസർ: 400 ഡിജിറ്റൽ ഓൺബോർഡിങ് സ്പെഷ്യലിസ്റ്റ്: 400 ആധാർ ഓപ്പറേറ്റർ (പാർട് ടൈം): 400 സെയിൽസ് ഓഫീസർ (ലോൺ): 350 അപ്രൻറീസ് (ടെലി കോളിങ്): 150 ടെലി കളക്ഷൻ ഏജൻറ്: 100 എക്സിക്യൂട്ടീവ് തസ്തികകൾ (വിവിധ വിഭാഗങ്ങൾ): 115 മറ്റു തസ്തികകൾ: എംഐഎസ് അനലിസ്റ്റ്, പ്രൊക്യൂർമെൻറ് മാനേജർ, ഡെപ്യൂട്ടി മാനേജർ (എച്ച്ആർ), സപ്പോർട്ട് അനലിസ്റ്റ് തുടങ്ങിയവയാണ് മറ്റ് തസ്തികകൾ. തിരഞ്ഞെടുപ്പ് പ്രക്രിയ അഗ്നിവീർ പദ്ധതിയിലുള്ളവർക്കും കരിയറിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും ജോലിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കും പ്രത്യേകം മുൻഗണനയുണ്ടാകും. അപേക്ഷാ ഫീസ് ഈടാക്കുന്നില്ല. പരീക്ഷാ കേന്ദ്രങ്ങൾ, തിരഞ്ഞെടുപ്പ് രീതി തുടങ്ങിയ വിശദ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട വിധം ഓൺലൈൻ വഴി: ഔദ്യോഗിക വെബ്സൈറ്റായ www.bgss.in സന്ദർശിച്ച് ‘career’ എന്ന പേജ് വഴി അപേക്ഷ സമർപ്പിക്കാം. ഇ-മെയിൽ വഴി: നിങ്ങളുടെ ബയോഡേറ്റ recruitment@bgss.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു നൽകാം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കലിൽ അവസരം; ആകെ ഒഴിവുകൾ 560

RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കലിൽ അവസരം; ആകെ ഒഴിവുകൾ 560

RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കൽ വിഭാഗത്തിൽ നിയമനം നടത്തുന്നു. അതിനായുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. മൊത്തം 560 ഒഴവുകളാണ് ഉള്ളത്. കൂടുതൽ ഒഴിവുകൾ നഴ്‌സിംഗ് തസ്തികയിലേക്കാണ്. അപേക്ഷകൾ ഒക്ടോണർ 14 വേ ഓൺലൈനിലൂടെ അയക്കാം. തസ്തികയും യോഗ്യതകളും എന്തൊക്കെയാണെന്ന് അറിയാം... നഴ്‌സിംഗ് സൂപ്രണ്ടന്റ് ഈ പോസ്റ്റിലേക്ക് മൊത്തം ഒഴിവ് 365 ആണുള്ളത്. യോഗ്യത ജനറൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ B.Sc നഴ്സിംഗ് ഉണ്ടാകണം. തുടക്ക ശമ്പളം 44,900, പ്രായം 20 നും 40 നും ഇടയിൽ ഡയാലിസിസ് ടെക്നീഷ്യൻ ഈ പോസ്റ്റിലേക്ക് ഒറ്റ ഒഴിവാണ് ഉള്ളത്. യോഗ്യത B.Sc + ഹീമോഡയാലിസിസിൽ ഡിപ്ലോമയോ അല്ലെങ്കിൽ 2 വർഷത്തെ ഹീമോഡയാലിസിസ് പരിചയമോ നിർബന്ധം. ഇതുമായി ബന്ധപ്പെട്ട B.Sc യോഗ്യതകളും പരിഗണിക്കും. ശമ്പളം തുടക്കത്തിൽ 35,400 രൂപ. പ്രായം 20 നും 33 വയസിനും ഇടയിൽ ആയിരിക്കണം. ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് 11 ഈ പോസ്റ്റിലേക്ക് 43 ഒഴിവുകളാണ് ഉള്ളത്. യോഗ്യത കെമിസ്ട്രി വിഷയത്തോടെ B.Sc + 1 വർഷത്തെ ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ. ശമ്പളം 35400, പ്രായം 18-33 ആയിരിക്കണം. ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ് ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത BASLP ബിരുദം, RCI രജിസ്ട്രേഷൻ നിർബന്ധം. ശമ്പളം 35400 പ്രായപരിധി 21-30 ആണ്‌. ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്) ഇതിലേക്ക് 118 ഒഴിവുകളാണ് ഉള്ളത്. യോഗ്യത B.Pharm അല്ലെങ്കിൽ Pharm.D, Pharmacy Act പ്രകാരം ഫാർമസിസ്റ്റായി രജിസ്ട്രേഷൻ. ശമ്പളം: 29,200 രൂപ പ്രായം: 20–35. റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ ഒഴിവുകൾ 25 എണ്ണം, യോഗ്യത: 10+2 ൽ ഫിസിക്സ്, കെമിസ്ട്രി + റേഡിയോഗ്രാഫി/എക്സ്-റേ ടെക്നീഷ്യൻ/റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ 2 വർഷത്തെ ഡിപ്ലോമ. ശമ്പളം 29200, പ്രായം 19-33 ഇസിജി ടെക്‌നീഷ്യൻ ഇതിലേക്ക് 4 ഒഴിവുകളാണ് ഉള്ളത്. യോഗ്യത 10+2 അല്ലെങ്കിൽ സയൻസ് ബിരുദം + ECG ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ കാർഡിയോളജി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി. ശമ്പളം 25500 രൂപ, പ്രായം:18-33 വയസ് ഒപ്‌റ്റോമെട്രിക്സ് ഒഴിവ് രണ്ടെണ്ണം, യോഗ്യത: B.Sc ഒപ്റ്റോമെട്രി അല്ലെങ്കിൽ 3–4 വർഷത്തെ ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ + ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ. ശമ്പളം 25500 രൂപ, ;പ്രായം 18-33 ലാബ് അസിസ്റ്റന്റ് ഗ്രേഡ് 11 ആകെ ഒഴിവുകൾ 31, യോഗ്യത സയൻസ് വിഷയങ്ങളോടെ 12-ാം ക്ലാസ് + DMLT അല്ലെങ്കിൽ കുറഞ്ഞത് 1 വർഷത്തെ തുല്യ സർട്ടിഫിക്കറ്റ് കോഴ്‌സ്. B.Sc മെഡിക്കൽ ലാബ് ടെക്നോളജിയും പരിഗണിക്കും.ശമ്പളം 21700, പ്രായം 18-33 വയസ്. നിയമനം ലഭിക്കുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമാകും ലഭിക്കുക. പേ ലെവൽ 3 മുതൽ പേ ലെവൽ 7 വരെയുള്ള ശമ്പള ഘടനയാണ് തസ്തികയ്ക്ക് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
NCRTC Recruitment 2026: ഡിപ്ലോമ, ഐടിഐ കഴിഞ്ഞവരാണോ? നമോ ഭാരത് പദ്ധതിയിൽ നിരവധി ഒഴിവുകൾ

NCRTC Recruitment 2026: ഡിപ്ലോമ, ഐടിഐ കഴിഞ്ഞവരാണോ? നമോ ഭാരത് പദ്ധതിയിൽ നിരവധി ഒഴിവുകൾ

Namo Bharat Project 2026: നമോ ഭാരത് പദ്ധതിയുടെ ഭാഗമായി നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിവിധ തസ്തികകയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. രണ്ടു വിജ്ഞാപനങ്ങളിലായി 90 ഒഴിവുകളാണ് മൊത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകൾ സൂപ്പർവൈസർ-I, ജൂനിയർ മെയിന്റെയ്നർ തസ്തികകളിലാണ്. ഒക്ടോബർ 9 ആണ്‌ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. തസ്തികയും ഒഴിവുകളും അറിയാം... സൂപ്പർവൈസർ-1 ഇൻഫർമേഷൻ ടെക്‌നോളജിയിൽ 5 ഒഴിവുകൾ ഐടി (ഫുൾ സ്‌റ്റാക്ക് ഡെവലപ്പർ) 1 ഒഴിവ് ഐടി (ഫുൾ സ്‌റ്റാക്ക് ഡെവലപ്പർ) (ITMS) 1 ഒഴിവ് ഐടി ( AFC & NCMC ) (ITMS) 1 ഒഴിവ് കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി 1 ഒഴിവ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് 1 ഒഴിവ് ഇലക്ട്രിക്കൽ 2 ഒഴിവുകൾ സിവിൽ ഒഴിവ് 7 എണ്ണം ഇലക്ട്രിക്കൽ ഒഴിവ് 2 എണ്ണം ഫൈറ്റർ ഒഴിവുകൾ 2 എണ്ണം സൂപ്പർവൈസർ-1 ഓപ്പറേഷൻസിൽ ഒഴിവുകൾ 2 എണ്ണം ഇലക്ട്രോണിക്സിൽ 18 ഒഴിവുകൾ ഇലക്ട്രിക്കലിൽ 14 ഒഴിവുകൾ മെക്കാനിക്കലിൽ 3 ഒഴിവുകൾ സിവിൽ 6 ഒഴിവ് ജൂനിയർ മെയിന്റെയ്നർ ഇലക്ട്രിക്കലിൽ 8 ഒഴിവുകൾ ഫിറ്റർ 9 ഒഴിവുകൾ ആർ.എ.സി ഒഴിവുകൾ 5 ഇലക്ട്രോണിക്സ് ഒഴിവുകൾ 2 വിദ്യാഭ്യാസ യോഗ്യത (വിജ്ഞാപനം 33/2026) സൂപ്പർവൈസർ-I (ഐ.ടി വിഭാഗം) പോസ്റ്റിനായി കംപ്യുട്ടർ സയൻസ്/ഐ.ടി ഡിപ്ലോമ, ബി.സി.എ, ബി.എസ്.സി (ഐ.ടി), ബി.ഇ/ബി.ടെക് (കംപ്യുട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്), എം.സി.എ എന്നിവയിൽ ഏതെങ്കിലും ഉണ്ടാകണം. സൂപ്പർവൈസർ-I (കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി) പോസ്റ്റിനായി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം എന്നിവയിൽ ഏതെങ്കിലും ഉണ്ടാകണം. സൂപ്പർവൈസർ-I (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) പോസ്റ്റിനായി ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ പി.ജി ഡിപ്ലോമയോ വേണം. സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമയോ അതുപോലെ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എൻജിനീയറിങ് യോഗ്യതയും പരിഗണിക്കും. സൂപ്പർവൈസർ-I (സിവിൽ) പോസ്റ്റിനായി സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമയോ അല്ലെങ്കിൽ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും. ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ് വേണം. ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) പോസ്റ്റിനായി ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്. വിദ്യാഭ്യാസ യോഗ്യത (വിജ്ഞാപനം 32/2026) സൂപ്പർവൈസർ-I (ഓപ്പറേഷൻസ്) പോസ്റ്റിനായി ഏതെങ്കിലും എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ വേണം. സൂപ്പർവൈസർ-I (ഇലക്ട്രോണിക്സ്) പോസ്റ്റിനായി ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും. സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും. സൂപ്പർവൈസർ-I (മെക്കാനിക്കൽ) പോസ്റ്റിനായി മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും. സൂപ്പർവൈസർ-I (സിവിൽ) പോസ്റ്റിനായി സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യത ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്. ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) പോസ്റ്റിനായി ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്. ജൂനിയർ മെയിന്റെയ്നർ (ആർ.എ.സി) പോസ്റ്റിനായി റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്. ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രോണിക്സ്) പോസ്റ്റിനായി ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Cochin Port Authority Recruitment 2026: പ്ലസ് ടു പാസായിട്ടുണ്ടോ? കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇതാ അവസരം

Cochin Port Authority Recruitment 2026: പ്ലസ് ടു പാസായിട്ടുണ്ടോ? കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇതാ അവസരം

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അവസരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒഴിവുകൾ 8 എണ്ണമാണ് ഉള്ളത്. പ്ലസ് ടു പായവർക്കും ബന്ധപ്പെട്ട മേഖയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 12 വരെ സമർപ്പിക്കാം. പോസ്റ്റുകൾ ഏതൊക്കെ എന്നറിയാം... അസിസ്റ്റന്റ് മറൈൻ സർവീസസ് ഓഫീസർ മൊത്തം ഒഴിവ് 4 എണ്ണം, ശമ്പളം പ്രതിമാസം 50000 രൂപയാണ്, പ്രായപരിധി 57 വയസുവരെ, അപേക്ഷകൻ ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർ ആയി കുറഞ്ഞത് 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അതല്ലെങ്കിൽ NWKO യോഗ്യതയും യോഗ്യത നേടിയ ശേഷം ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇതിനൊപ്പം പന്ത്രണ്ടാം ക്‌ളാസും തത്തുല്യ യോഗ്യതയും ആവശ്യമാണ്. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പരിജ്ഞാനം വേണം. ഇതിനെല്ലാത്തിനും പുറമെ പോർട്ട് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഡെപ്യൂട്ടി മറൈൻ സർവീസസ് ഓഫീസർ മൊത്തം ഒഴിവ് 2 എണ്ണം, ശമ്പളം പ്രതിമാസം 55000 രൂപയാണ്, പ്രായപരിധി 57 വയസ്, അപേക്ഷകന് ഇന്ത്യൻ നേവിയിൽ എക്സിക്യു്ട്ടീവ് ബ്രാഞ്ചിൽ പെട്ടി ഓഫീസർ ആയി 7 വർഷത്തെ പ്രവൃത്തിപരിചയം. അതല്ലെങ്കിൽ NWKO യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ് ക്വളിഫിക്കേഷൻ പരിചയവും. അതുപോലെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഇത് കൂടാതെ Asistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയും ആവശ്യമാണ്. എങ്കിലും പോർട്ട് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. മറൈൻ സർവീസസ് ഓഫീസർ ആകെ ഒഴിവ് ഒരെണ്ണം, ശമ്പളം-60000, പ്രായപരിധി 57 വയസ്, ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസറാ യി 7 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ NWKO യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും വേണമെന്നാണ് റിപ്പോർട്ട്. പിന്നെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ആവശ്യമുണ്ട്. ഇതിനുപുറമെ Assistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ 10 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ Deputy Marine Foreman, Deputy Marine Services Officer തുടങ്ങിയ തസ്തികകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയുണ്ടാകണം. പോർട്ട് മേഖലയിൽ പ്രവൃത്തിപറിചയമുള്ളവർക്ക് മുൻഗണന. ഡ്രെഡ്ജർ കമാണ്ടർ ഒഴിവ് ഒരെണ്ണം മാത്രം, പ്രായപരിധി 64 വയസ്, ഈ പോസ്റ്റിലേക്ക് വേണ്ട യോഗ്യതയും പ്രവൃത്തിപരിചയവും അറിയാം... Master Foreign Going Certificate of Competency ഉള്ളവർക്ക് കുറഞ്ഞത് 6 മാസത്തെ Chief Officer പദവിയിലെ പരിചയം വേണം. അല്ലെങ്കിൽ Dredger Master Grade I Certificate of Competencyയും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും ഉണ്ടാകണം. അല്ലെങ്കിൽ Master NCV Certificate of Competency യും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും ആവശ്യയമുണ്ട്. ഇത് കൂടാതെ ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ Lieutenant Commander അല്ലെങ്കിൽ Commander റാങ്കിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം ഉള്ളവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Gramin Bank Recruitment 2026: ഗ്രാമീൺ ബാങ്കുകളിൽ കേരളത്തിൽ 435 ഒഴിവുകൾ; അവസാന തിയതി, അപേക്ഷിക്കേണ്ട വിധം- വിശദമായി അറിയാം

Gramin Bank Recruitment 2026: ഗ്രാമീൺ ബാങ്കുകളിൽ കേരളത്തിൽ 435 ഒഴിവുകൾ; അവസാന തിയതി, അപേക്ഷിക്കേണ്ട വിധം- വിശദമായി അറിയാം

കേരള ഗ്രാമീൺ ബാങ്ക് 2026ലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ഐബിപിഎസ് (IBPS RRB CRP-XV) വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഓഫീസ് അസിസ്റ്റൻറ്, ഓഫീസർ സ്കെയിൽ I, II, III തസ്തികകളിലായി ആകെ 435 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ ഓഫീസ് അസിസ്റ്റൻറ് (മൾട്ടിപർപ്പസ്): 350 ഓഫീസർ സ്കെയിൽ I: 55 ഓഫീസർ സ്കെയിൽ II (ജനറൽ ബാങ്കിങ് ഓഫീസർ): 12 ഓഫീസർ സ്കെയിൽ II (ചാർട്ടേഡ് അക്കൌണ്ടൻറ്): 2 ഓഫീസർ സ്കെയിൽ II (ലോ ഓഫീസർ): 3 ഓഫീസർ സ്കെയിൽ II (ട്രഷറി മാനേജർ): 2 ഓഫീസർ സ്കെയിൽ III: 11 വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം മാർക്ക്. പ്രായപരിധി ഓഫീസർ അസിസ്റ്റൻറ്: 18-28 വയസ് ഓഫീസർ സ്കെയിൽ I: 18-30 വയസ് ഓഫീസർ സ്കെയിൽ II: 21-32 വയസ് ഓഫീസർ സ്കെയിൽ III: 21-40 വയസ് അർഹരായ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. അപേക്ഷാഫീസ്: എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗക്കാർക്ക് 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ഓഫീസ് അസിസ്റ്റൻറ് പ്രിലിമിനറി, മെയ്ൻസ് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ഓഫീസർ സ്കെയിൽ I പ്രിലിമിനറി, മെയ്ൻസ് പരീക്ഷകൾക്ക് പുറമേ അഭിമുഖവും ഉണ്ടായിരിക്കും. ഓഫീസർ സ്കെയിൽ II, III എന്നിവയ്ക്ക് സിംഗിൾ ലെവൽ എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. പ്രധാന തിയതികൾ ഓൺലൈൻ അപേക്ഷ തുടക്കം: 2026 സെപ്തംബർ ഒന്ന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2026 സെപ്തംബർ 21 പ്രിലിമിനറി പരീക്ഷ: നവംബർ / ഡിസംബർ മെയ്ൻസ് പരീക്ഷ: 2026 ഡിസംബർ / 2027 ഫെബ്രുവരി അപേക്ഷിക്കേണ്ട വിധം യോഗ്യരായ ഉദ്യോഗാർഥികൾ ഐ.ബി.പി.എസിൻറെ ഔദ്യോഗിക വെബ്സൈറ്റ് (ibps.in) സന്ദർശിച്ച് 2026 സെപ്തംബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
FMGE October 2026: എഫ്എംജിഇ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു; അവസാന തിയതി, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ അറിയാം

FMGE October 2026: എഫ്എംജിഇ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു; അവസാന തിയതി, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ അറിയാം

വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം പൂർത്തിയാക്കിയവർക്കായി നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ (എഫ്എംജിഇ) ഒക്ടോബർ സെഷനിലേക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) ആണ് പരീക്ഷ നിയന്ത്രിക്കുന്നത്. അർഹരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. പ്രധാന തിയതികൾ 2026 സെപ്തംബർ 11ന് അഞ്ച് മണി മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു 2026 സെപ്തംബർ 25 രാത്രി 11.55 വരെ അപേക്ഷ സമർപ്പിക്കാം 2026 ഒക്ടോബർ 31 ആണ് പരീക്ഷാ തിയതി 2026 നവംബർ 30ന് ഫലപ്രഖ്യാപനം ഉണ്ടാകും പരീക്ഷാ തിയതി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഒക്ടോബർ 31ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് പരീക്ഷ നടക്കുന്നത്. അവസാന തിയതിക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക വിവര വിജ്ഞാപനം കൃത്യമായി വായിച്ചു മനസ്സിലാക്കണം. അപേക്ഷിക്കേണ്ട വിധം ഔദ്യോഗിക വെബ്സൈറ്റ് ആയ natboard.edu.in സന്ദർശിക്കുക. പ്രധാന പേജിൽ കാണുന്ന FMGE October 2026 Registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കി ലോഗിൻ വിവരങ്ങൾ ശേഖരിക്കുക. വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും പൂരിപ്പിച്ച് ലോഗിൻ ചെയ്യുക. നിർദ്ദിഷ്ട അപേക്ഷാ ഫീസ് അടച്ച് വിവരങ്ങൾ പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
CBSE Exam 2027: സിബിഎസ്‌ഇ 2027 പരീക്ഷാ തീയതികൾ, ടൈംടേബിൾ ഉടന്‍ പ്രതീക്ഷിക്കാം

CBSE Exam 2027: സിബിഎസ്‌ഇ 2027 പരീക്ഷാ തീയതികൾ, ടൈംടേബിൾ ഉടന്‍ പ്രതീക്ഷിക്കാം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) 2027-ലെ 10,12 ക്ലാസുകളിലെ പരീക്ഷ തീയതിയുടെ പട്ടിക 2026 നവംബറിലോ ഡിസംബറിലോ പുറത്തിറക്കും. ബോർഡ് ഇതുവരെ ഔദ്യോഗിക ടൈംടേബിൾ പുറത്തുവിട്ടിട്ടില്ല. വിശദമായ പരീക്ഷ പദ്ധതികൾ തയ്യാറാക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അന്തിമ ഷെഡ്യൂളിനായി കാത്തിരിക്കണം. 2027 ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടക്കുമെന്നാണ് പ്രതീക്ഷ. ഷെഡ്യൂൾ പുറത്തിറങ്ങിയാൽ അതിൽ വിഷയം അടിസ്ഥാനമാക്കിയുള്ള പരീക്ഷാ തീയതികളും മറ്റ് പ്രധാന വിവരങ്ങളും ഉൾപ്പെടും. ഏറ്റവും പുതിയ വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് പതിവായി പരിശോധിക്കാനും ഓൺലൈനിൽ പ്രചരിക്കുന്ന വ്യാജ ടൈംടേബിളുകളെ ആശ്രയിക്കാതിരിക്കാനും വിദ്യാർത്ഥികളോട് സിബിഎസ്ഇ നിർദ്ദേശിച്ചു. സിബിഎസ്ഇ പരീക്ഷാ ടൈംടേബിൾ ഔദ്യോഗികമായി പുറത്തിറങ്ങിയ ശേഷം ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ: 1. ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in സന്ദർശിക്കുക. 2. ഹോംപേജിലെ മെയിൻ വെബ്സൈറ്റ് (Main Website) എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. 3. പുതിയ വിവരങ്ങൾ നൽകിയിരിക്കുന്ന ലേറ്റസ്റ്റ് ന്യൂസ് (Latest News) സെക്ഷനിൽ നിന്ന് സിബിഎസ്ഇ ഡാറ്റാഷീറ്റ് 2027 പിഡിഎഫ് (CBSE Datasheet 2027 PDF) എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യുക. 4. അക്കാദമിക് ഉപയോഗത്തിനായി തീയതി ഷീറ്റ് ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സിബിഎസ്ഇ 10,12 ക്ലാസ് പൊതുപരീക്ഷകൾ 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കാനാണ് സാധ്യത. വിദ്യാർത്ഥികൾക്ക് ഈ സമയപരിധിയുടെ അടിസ്ഥാനത്തിൽ റിവിഷൻ ആസൂത്രണം ചെയ്യാം. എന്നാൽ സിബിഎസ്ഇ ഔദ്യോഗിക ഡേറ്റ് ഷീറ്റ് പുറത്തുവിട്ടതിന് ശേഷം മാത്രമേ യഥാർത്ഥ പരീക്ഷാ തീയതികൾ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. അതെസമയം ചില സംസ്ഥാന ബോർഡുകൾ 2027ലെ പത്താം ക്ലാസ് പരീക്ഷാ ഷെഡ്യൂളുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവ ബോർഡ് എസ്എസ്‍സി (SSC) പരീക്ഷകൾ 2027 മാർച്ച് 15 മുതൽ ഏപ്രിൽ 10 വരെയും, മധ്യപ്രദേശ് ബോർഡ് പത്താം ക്ലാസ് പരീക്ഷകൾ 2027 ഫെബ്രുവരി 24 മുതൽ മാർച്ച് 18 വരെയും നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
Bihar Teacher Recruitment: ബിഹാറിൽ അധ്യാപക തസ്തികയിൽ 32,388 ഒഴിവുകൾ; ഏത് സംസ്ഥാനത്തുള്ളവർക്കും അപേക്ഷിക്കാം

Bihar Teacher Recruitment: ബിഹാറിൽ അധ്യാപക തസ്തികയിൽ 32,388 ഒഴിവുകൾ; ഏത് സംസ്ഥാനത്തുള്ളവർക്കും അപേക്ഷിക്കാം

ബിഹാർ ലോക് സേവ ആയോഗ് (ബി പി എസ് സി) വിവിധ സ്കൂളുകളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ആകെ 32,388 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാകും. ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ സെപ്തംബർ 30ന് അവസാനിക്കും.

Tap to read more
C-DIT Vacancy: സി-ഡിറ്റിൽ  സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ

C-DIT Vacancy: സി-ഡിറ്റിൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ

സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിയമനം FSAD അതായത് ഫംഗ്ഷണാലിറ്റി ആൻഡ് സെക്യൂരിറ്റി ഓഡിറ്റ് ഡിപ്പാർട്ട്മെറ്റിന്റെ ഭാഗമായാണ്. ആകെ 3 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സെപ്തംബർ 24 നുള്ളിൽ സമർപ്പിക്കണം. ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് B.Tech/BE, M.Tech, MCA, M.Sc (CS/IT/Information Systems/Electronics), BCA യോഗ്യതയുണ്ടാകണം. 30 വയസാണ് പരമാവധി പ്രായപരിധി. ഈ പോസ്റ്റിലേക്ക് ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. എങ്കിലും സിൽബർ സെക്യോറിട്ടിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ ഉള്ളവർക്ക് മുൻഗണന. അതുപോലെ CompTIA Security+, CEH, CISA, CISSP, OSCP, ISO/IEC 27001 Lead Auditor എന്നീ സർട്ടിഫിക്കേഷനുകളും അഭികാമ്യമാണ്. 25000 മുതൽ 40000 രൂപവരെ പ്രതിമാസ സ്റ്റെപ്പൻഡ് ലഭിക്കും. തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തെ ഫുൾ ടൈം പരിശീലന കാലാവധി ആയിരിക്കും ലഭിക്കുക. നിയമനം തിരുവനന്തപുരത്ത് അല്ലെങ്കിൽ കേരളത്തിലെവിടെയുമുള്ള പ്രൊജക്ട് സൈറ്റിലും നിയമനം ലഭിക്കാം. ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് നോക്കാം... നിങ്ങൾ ഓൺലൈനിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കുന്നതെങ്കിൽ അതിന് www.careers.cdit.org എന്ന വെബ്സൈറ്റാണുള്ളത്. അപേക്ഷയോടൊപ്പം സപ്പോർട്ടിങ് ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകളും അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷ സബ്മിറ്റ് ചെയ്യണം. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരുടെ പട്ടിക https://cdit.kerala.gov.in/, https://careers.cdit.org/ എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഷോർട്ട്ലിസ്റ്റ് ആയവരെ മാത്രമേ എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയ്ക്ക് പരിഗണിക്കുകയുള്ളൂ. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത് സി-ഡിറ്റ് തീരുമാനിക്കുന്ന രീതിയനുസരിച്ച് എഴുത്തുപരീക്ഷ/സ്കിൽ ടെസ്റ്റിന്റെ പ്രാഥമിക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികളെ വിളിക്കും. ഇനി ഷോർട്ട്ലിസ്റ്റ് ചെയ്തവരുടെ പ്രൊവിഷണൽ ലിസ്റ്റ് www,careers.cdit.org ൽ പ്രസിദ്ധീകരിക്കും. വിശദമായ മൂല്യനിർനണയത്തിന്റെയു ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Sabarimala: ശബരിമലയിൽ ടെക്‌നിക്കൽ എക്സ്പെർട്ട് തസ്തികയിൽ 30 ഒഴിവുകൾ

Sabarimala: ശബരിമലയിൽ ടെക്‌നിക്കൽ എക്സ്പെർട്ട് തസ്തികയിൽ 30 ഒഴിവുകൾ

മകരവിളക്കിനോട് അനുബന്ധിച്ച് ടെക്‌നിക്കൽ എക്സ്പെർട്ട് തസ്തികയിൽ ശബരിമലയിൽ നിയമനം നടത്തുന്നു. തസ്തികയിലേക്ക് ഐടിഐ മുതൽ പിജി യോഗ്യതവരെ ഉള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്. സെപ്റ്റംബർ 30 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ടെക്നിക്കൽ എക്സ്പെർട്ട് ഐഒസി തസ്തികയിലേക്കാണ് ഒഴിവ്. ആകെ 30 ഒഴിവുകളാണ് ഉള്ളത്. പ്രായപരീദ് 18 മുതൽ 40 വയസ് വരെ (01.10.26). പ്രതിദിനം 1000 രൂപയാണ് പ്രതിഫലം. യോഗ്യത ITI / ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദം എന്നിവയാണ്. മലയാളവും ഇംഗ്ലീഷും നിർബന്ധമായും അറിഞ്ഞിരിക്കണം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകൾ അറിയാവുന്നവർക്ക് മുൻഗണന നൽകും. നിയമനം പൂർണമായും താൽക്കാലിക കരാർ അടിസ്ഥാനത്തിലായിരിക്കും. ഈ നിയമനം 2026-27 ശബരിമല തീർത്ഥാടന കാലയളവിലേക്ക് മാത്രമായിരിക്കും. ദുരന്തനിവാരണം, സോഷ്യൽ വർക്ക്, സാമൂഹിക സന്നദ്ധ സേന രജിസ്റ്റേർഡ് വോളന്റിയർമാർ, ആപ്ദ മിത്ര, സിവിൽ ഡിഫൻസ് വോളന്റിയർമാർ എന്നീ നിലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. എന്നാൽ ഈ തസ്തികയിലേക്ക് ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ (EOC), പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ കേന്ദ്രം (DEOC). ഇതിൽ ഏത് സ്ഥലത്തേക്കും എപ്പോൾ വേണമെങ്കിലും മാറ്റം പ്രതീക്ഷിക്കാം ഇവിടങ്ങളിലായിരിക്കും ജോലി ചെയ്യേണ്ടത്. അടിയന്തര ഘട്ടങ്ങളിലെ ഏകോപനം, തത്സമയ നിരീക്ഷണം (Real-time monitoring), ആശയവിനിമയം, വിവരങ്ങൾ രേഖപ്പെടുത്തൽ (Documentation) തുടങ്ങിയ ഫീൽഡ് തല ജോലികലായിരിക്കും ചെയ്യേണ്ടത്. തിരഞ്ഞെടുക്കുന്ന രീതി എഴുത്തു പരീക്ഷ ഉണ്ടാകും. ഇംഗ്ലീഷ് മീഡിയത്തിലായിരിക്കും പരീക്ഷ. ജനറൽ നോളജ്, ദുരന്തനിവാരണം, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ഡിജിറ്റൽ ലിറ്ററസി, പ്രാദേശിക ഭൂമിശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും സിലബസ്. എഴുത്തുപരീക്ഷയിൽ ഷോർട്ട്ലിസ്റ്റിൽ ആയിട്ടുള്ളവർക്ക് അഭിമുഖം ഉണ്ടാകും. നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം തപാൽ മാർഗ്ഗം മാത്രമേ അയക്കാൻ പാടുള്ളു. നേരിട്ടോ ഇമെയിൽ വഴിയോ നൽകുന്ന അപേക്ഷകൾ നിരസിക്കും. കവറിന് മുകളിൽ "APPLICATION FOR THE POST OF EOC TECHNICAL EXPERT" എന്ന് വ്യക്തമായി എഴുത്തിയിരിക്കണം. കൂടാതെ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ മാത്രം), ഈ വിജ്ഞാപനത്തിന് ശേഷം ലഭിച്ച പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), ഒപ്പം പിന്നിൽ പേരും ഫോൺ നമ്പറും എഴുതിയ ഒരു അധിക പാസ്‌പോർട്ട് സൈസ് ഫോട്ടോ. എന്നിവയും സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം ഇതാണ് The Chairperson, District Disaster Management Authority & District Collector, District Collectorate, Pathanamthitta, Pathanamthitta P.O, PIN 689645. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
BEL Recruitment 2026: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നിയമനം കൊച്ചിയിൽ

BEL Recruitment 2026: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നിയമനം കൊച്ചിയിൽ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ കൊച്ചി യൂണിറ്റിലേക്ക് ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിലേക്ക് സെപ്തംബർ 23വരെ അപേക്ഷ സമർപ്പിക്കാം. ഒഴിവുകൾ ഇലക്ട്രോണിക്സ്- 6 ഒഴിവുകൾ മെക്കാനിക്കൽ- 3 ഒഴിവുകൾ കംപ്യൂട്ടർ സയൻസ്- 5 ഒഴിവുകൾ ആകെ 14 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനറൽ- 7, ഒ.ബി.സി- 3, എസ്.സി- 2, എസ്.ടി- 1, ഇ.ഡബ്ല്യു.എസ്- 1 എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയിരിക്കണം. പട്ടികജാതി/പട്ടികവർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതിയാകും. ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ടെലി കമ്മ്യൂണിക്കേഷൻ മെക്കാനിക്കൽ: മെക്കാനിക്കൽ എഞ്ചിനീയറിങ്. കംപ്യൂട്ടർ സയൻസ്: കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി 2026 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കി പരമാവധി പ്രായം 28 ആണ്. നിയമാനുസൃത പ്രായ ഇളവുകളും ലഭിക്കും. ഒ.ബി.സി- 3 വർഷം, എസ്.സി/എസ്.ടി- 5 വർഷം, ഭിന്നശേഷിക്കാർ- 10 വർഷം. വിമുക്തഭടന്മാർക്ക് കേന്ദ്രസർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. തിരഞ്ഞെടുപ്പ് പ്രവൃത്തി പരിചയവും അക്കാദമിക് യോഗ്യതകളും പരിശോധിച്ച് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 85 മാർക്കിൻറെ എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. ഇതിൽ വിജയിക്കുന്നവർക്ക് അഭിമുഖം ഉണ്ടായിരിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് 3 ടയർ എസി ട്രെയിൻ യാത്രാബത്ത ലഭിക്കും. ശമ്പളം 40,000-1,40,000. ഡി.എ, എച്ച്ആർഎ ഉൾപ്പെടെ തുടക്കത്തിൽ പ്രതിമാസം ഏകദേശം 70,000 രൂപയോളം വേതനം ലഭിക്കും. കൂടാതെ വാർഷിക ഇൻക്രിമെൻറും അനുവദിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
SSC CHSL Exam 2026: എസ്‌എസ്‌സി (CHSL) വിജ്ഞാപനം: 2,536 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

SSC CHSL Exam 2026: എസ്‌എസ്‌സി (CHSL) വിജ്ഞാപനം: 2,536 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറി (10,+2) ലെവൽ പരീക്ഷ 2026 രജിസ്ട്രേഷൻ ആരംഭിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ലോവർ ഡിവിഷൻ ക്ലാർക്ക് (LDC), ജൂനിയർ സെക്രട്ടറിയറ്റ അസിസ്റ്റന്റ് (JSA) തുടങ്ങിയ തസ്തികകളിലേക്കുള്ള 2,536 ഒഴിവുകളാണ് ഉള്ളത്. സെപ്റ്റംബർ 7-നാണ് വിൻഡോ തുറന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് SSC-യുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in വഴി അപേക്ഷകൾ ഒക്ടോബർ 7 വരെ സമർപ്പിക്കാം. ഓൺലൈൻ വഴി അപേക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള വിൻഡോ ഒക്ടോബർ 14ന് തുറന്ന് ഒക്ടോബർ 16ന് അടയ്ക്കും. ടയർ 1, ടയർ 2 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ ഷെഡ്യൂൾ പിന്നീട് അറിയിക്കും. ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, സാംസ്കാരിക മന്ത്രാലയം എന്നിവിടങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് 'A' തസ്തികകൾ: ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ തത്തുല്യ യോഗ്യതയിലോ കണക്ക് ഒരു വിഷയമായി പഠിച്ചിരിക്കണം. സയൻസ് സ്ട്രീമിൽ പ്ലസ് ടൂ പാസ്സായിരിക്കണം. എൽഡിസി/ജെഎസ്എ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് 'A' (മുകളിൽ പരാമർശിച്ച വകുപ്പുകളിലെ/മന്ത്രാലയത്തിലെ DEO ഒഴികെ) തസ്തികകൾ: ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. പ്ലസ് ടൂ ബോർഡ് പരീക്ഷയോ തത്തുല്യ പരീക്ഷയോ എഴുതിയവർക്കും അപേക്ഷിക്കാം. പക്ഷെ കട്ട് ഓഫ് തീയതിയായ 7 ഒക്ടോബർ 2026ന് മുൻപ് യോഗ്യത നേടിയിരിക്കണം. എങ്ങനെ അപേക്ഷിക്കണം? . ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന MySSC മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുതിയ SSC വെബ്‌സൈറ്റ് വഴിയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. . വൺ-ടൈം രജിസ്ട്രേഷന്റെയും (OTR) ഓൺലൈൻ അപേക്ഷാ ഫോമുകളുടെയും മാതൃകാ പ്രൊഫോർമ ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പമുണ്ട്. . പഴയ വെബ്‌സൈറ്റിൽ ജനറേറ്റ് ചെയ്ത OTR പുതിയ വെബ്‌സൈറ്റിൽ പ്രവർത്തിക്കില്ല അതിനാൽ പുതിയ വെബ്‌സൈറ്റിൽ OTR ജനറേറ്റ് ചെയ്യാത്ത ഉദ്യോഗാർത്ഥികൾ അത് ചെയ്യേണ്ടതാണ്. OTR പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോം പൂരിപ്പിക്കാം. . പുതിയ OTR ഉപയോഗിച്ച് പുതിയ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന എല്ലാ പരീക്ഷകൾക്കും സാധുവായിരിക്കും . OTR പ്രക്രിയ പൂർത്തിയാക്കുമ്പോൾ ആധാർ അടിസ്ഥാനമാക്കിയുള്ള ആധികാരികത ഉറപ്പുവരുത്തണം. ആധാർ വഴി വിവരങ്ങൾ സ്ഥിരീകരിക്കുന്നവരുടെ അപേക്ഷകൾ ഫോട്ടോയോ ഒപ്പോ ശരിയല്ല എന്ന കാരണത്താൽ തള്ളിക്കളയില്ല. കൂടാതെ പരീക്ഷാ ഹാളിൽ പോകുമ്പോൾ ഫോട്ടോയോ ഒറിജിനൽ ഐഡി പ്രൂഫോ കൊണ്ടുപോകേണ്ടതില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Job Vacancy: കർണാടക സ്കൂൾ അധ്യാപക നിയമനം; 15,000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Job Vacancy: കർണാടക സ്കൂൾ അധ്യാപക നിയമനം; 15,000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കർണാടകയിലെ സർക്കാർ പ്രൈമറി ഹൈസ്കൂളുകളിലേക്ക് വിവിധ തസ്തികകളിലായി 15,000 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഈ റിക്രൂട്ട്മെൻറിൽ ഗ്രാജ്വേറ്റ് പ്രൈമറി സ്കൂൾ ടീച്ചർ, അസിസ്റ്റൻറ് ടീച്ചർ, പ്രൈമറി സ്കൂൾ ടീച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, കംപ്യൂട്ടർ സയൻസ് ടീച്ചർ എന്നീ തസ്തികകളിലേക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്തംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒഴിവുകൾ ആകെ പ്രഖ്യാപിച്ചിട്ടുള്ള ഒഴിവുകളിൽ 8,500ഉം ഗ്രാജ്വേറ്റ് പ്രൈമറി സ്കൂൾ അധ്യാപക തസ്തികകളിലേക്കാണ്. തസ്തികകളെ കല്യാണ കർണാടക (ബിദാർ, കലബുറഗി, റായ്ച്ചൂർ, യാഡ്ഗിർ, ബെല്ലാരി, വിജയനഗരം, കൊപ്പൽ എന്നീ ഏഴ് ജില്ലകൾ). മറ്റ് എല്ലാ ജില്ലകളും കല്യാണേതര കർണാടക എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഗ്രാജ്വേറ്റ് പ്രൈമറി ടീച്ചർ- കല്യാണ കർണാടക- 3,228. കല്യാണേതര കർണാടക- 5,272. അസിസ്റ്റൻറ് ടീച്ചർ- കല്യാണ കർണാടക- 2,214. കല്യാണേതര കർണാടക- 2,286. പ്രൈമറി സ്കൂൾ ടീച്ചർ- കല്യാണ കർണാടക- 800. കല്യാണേതര കർണാടക- 100. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ- കല്യാണ കർണാടക- 425. കല്യാണേതര കർണാടക- 175. കമ്പ്യൂട്ടർ സയൻസ് ടീച്ചർ- കല്യാണ കർണാടക- 300. കല്യാണേതര കർണാടക- 200. ഇംഗ്ലീഷ്, കന്നഡ, മാത്തമാറ്റിക്സ് ആൻഡ് സയൻസ്, സോഷ്യൽ സ്റ്റഡീസ് ബയോളജിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് അധ്യാപക നിയമനം. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്/പിയുസി/ഡിപ്ലോമ അല്ലെങ്കിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. തസ്തികകൾക്കും വിഷയങ്ങൾക്കും അനുസരിച്ച് ഡിഎൽഎഡ്, ബിഎഡ്, കർണാടക ടെറ്റ്, അല്ലെങ്കിൽ സി ടെറ്റ് എന്നീ അനുബന്ധ യോഗ്യതകളും ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയ പരീക്ഷ തിയതി കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എഴുത്തുപരീക്ഷയിലൂടെയോ അല്ലെങ്കിൽ യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയിട്ടുള്ള മെറിറ്റ് വഴിയോ ആകാം തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ നടക്കുകയാണെങ്കിൽ അതിൻറെ ഘടനയും തീയതിയും ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷാ ബോർഡ് അറിയിക്കും. ഉദ്യോഗാർഥികൾക്ക് വിശദ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് കൃത്യമായി സന്ദർശിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Bank of Baroda Recruitment 2026: ബാങ്ക് ഓഫ് ബറോഡയിൽ 1100 ഒഴിവുകൾ; യോഗ്യത ബിരുദം മുതൽ CA വരെ

Bank of Baroda Recruitment 2026: ബാങ്ക് ഓഫ് ബറോഡയിൽ 1100 ഒഴിവുകൾ; യോഗ്യത ബിരുദം മുതൽ CA വരെ

ബാങ്ക് ഓഫ് ബറോഡയിൽ വൻ അവസരം. വിവിധ തസ്തികകളിലേക്ക് 1100 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കേണ്ട യോഗ്യത ബിരുദം മുതലുള്ളവർക്ക് ആകാം. എങ്കിലും പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 24 ആണ്. ഒഴിവുള്ള തസ്തികകളും യോഗ്യതകളും അറിയാം... വെൽത്ത് എക്‌സിക്യൂട്ടീവ് ആകെ ഒഴിവ് 1000. 22 മുതൽ 32 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. ഏതെകിലും വിഷയത്തിൽ ബിരുദവും IC 38, NISM Series V-A, XXI-A അല്ലെങ്കിൽ V-D എന്നിവയിൽ ഏതെങ്കിലും ഒരു സാധുവായ സർട്ടിഫിക്കേഷനും ഉണ്ടായിരിക്കണം. ഒപ്പം ബാങ്കുകൾ, ബ്രോക്കിംഗ് സ്ഥാപനങ്ങൾ, അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വെൽത്ത് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കുന്നവർക്ക് മൂന്നു വർഷത്തെ നിർബന്ധിത സേവനമോ, മൂന്ന് മാസത്തെ മൊത്തം ശമ്പളത്തിന് തുല്യമായ പരമാവധി 2 ലക്ഷം രൂപ സർവീസ് ബോണ്ടോ ഉണ്ടായിരിക്കും. ക്രെഡിറ്റ് അനലിസ്റ്റ് ഒഴിവുകളുടെ എണ്ണം 100. 21 മുതൽ 33 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും CA യോഗ്യതയും നിർബന്ധമാണ്. കൂടാതെ ഒരു ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കിൽ കുറഞ്ഞത് 1 വർഷത്തെ ബാങ്കിങ് പ്രവൃത്തി പരിചയംവേണം. ഇവർക്ക് മൂന്നു വർഷത്തെ നിർബന്ധിത സേവനമോ, മൂന്ന് മാസത്തെ മൊത്തം ശമ്പളത്തിന് തുല്യമായ പരമാവധി 3 ലക്ഷം രൂപ സർവീസ് ബോണ്ടോ ഉണ്ടായിരിക്കും. ജനറൽ, EWS, OBC ഉദ്യോഗാർത്ഥികൾ: 850 രൂപ (GST ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ അപേക്ഷാ ഫീസായി നൽകണം SC, ST, ഭിന്നശേഷിക്കാർ (PwBD), മുൻ സൈനികർ, വനിതകൾ എന്നിവർക്ക്: 175 രൂപ നൽകണം തിരഞ്ഞെടുക്കുന്ന പ്രക്രിയ: താഴെ പറയുന്ന രീതിയിൽ ബാങ്ക് നിശ്ചയിക്കുന്ന അനുസരിച്ചായിരിക്കും തിരഞ്ഞെടുക്കുക അപേക്ഷകളുടെ സൂക്ഷ്മപരിശോധന ഓൺലൈൻ പരീക്ഷ: 120 ചോദ്യങ്ങൾ, 120 മാർക്ക്, 120 മിനിറ്റ്. ഇംഗ്ലീഷ്, റീസണിംഗ്/ക്വാണ്ട്, ബാങ്കിംഗ് അവബോധം, പ്രൊഫഷണൽ നോളജ് എന്നിവ ഉണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ട്. സോയ്ക്കോമെട്രിക് ടെസ്റ്റ് ഗ്രൂപ്പ് ഡിസ്കഷൻ (GD) & പേഴ്‌സണൽ ഇന്റർവ്യൂവിൽ വിജയിക്കാൻ ജനറൽ/EWS വിഭാഗക്കാർക്ക് 60% മാർക്കും സംവരണ വിഭാഗക്കാർക്ക് 55% മാർക്കും ലഭിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
India Ship Technology Centre: കൊച്ചി ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ

India Ship Technology Centre: കൊച്ചി ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ

കേന്ദ്ര പോർട്ട് ഷിപ്പിങ് മന്ത്രാലയത്തിൻറെ കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഷിപ്പ് ടെക്നോളജി സെൻററിലെ വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ കപ്പൽ നിർമാണ സാങ്കേതികരംഗത്തെ വികസനത്തിനും കപ്പൽ രൂപകൽപ്പന, നിർമാണം, പരിപാലനം എന്നിവയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണിത്. ആകെ ഒൻപത് ഒഴിവുകളാണുള്ളത്. സെപ്തംബർ 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. മാസം രണ്ട് ലക്ഷം രൂപ ശമ്പളവും പ്രതിവർഷം മൂന്ന് ശതമാനം വർധനവും ലഭിക്കുന്ന എഞ്ചിനീയറിംഗ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ നേവൽ ആർക്കിടെക്ചർ, മറൈൻ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം വേണം. ഷിപ്പ് ഡിസൈനിലോ ഷിപ്പ് യാർഡിലോ 15 വർഷത്തെ പരിചയസമ്പത്തും അതിൽ അഞ്ച് വർഷം ഒരു പ്രത്യേക വിഭാഗത്തിൻറെ ചുമതല വഹിച്ച പരിചയവും ആവശ്യമാണ്. പരിശീലനം, കൺസൾട്ടൻസി, ആശയവിനിമയം എന്നിവയിലുള്ള താത്പര്യം അധികയോഗ്യതയായി പരിഗണിക്കും. 40നും 57നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

Tap to read more
UGC NET June 2026: യുജിസി-നെറ്റ് പുനഃപരീക്ഷ: അഡ്മിറ്റ് കാർഡും പ്രധാന നിർദ്ദേശങ്ങളും പുറത്തിറക്കി NTA

UGC NET June 2026: യുജിസി-നെറ്റ് പുനഃപരീക്ഷ: അഡ്മിറ്റ് കാർഡും പ്രധാന നിർദ്ദേശങ്ങളും പുറത്തിറക്കി NTA

2026 ജൂണ്‍ യുജിസി-നെറ്റ് പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങളുടെ പുനഃപരീക്ഷകള്‍ 2026 സെപ്റ്റംബര്‍ 9,10 തീയതികളില്‍ രാജ്യത്തുടനീളം നടത്താനാണ് തീരുമാനം. പുനഃപരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് അവരുടെ അഡ്മിറ്റ് കാർഡും അണ്ടർടേക്കിംഗ് ഫോമും ഡൗൺലോഡ് ചെയ്യേണ്ടതാണ്. അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിംഗ് സമയം, കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ, ഡ്രസ് കോഡ്, പരീക്ഷാ കേന്ദ്രത്തിൽ പാലിക്കേണ്ട നിയമങ്ങൾ എന്നിവയെല്ലാം ശ്രദ്ധാപൂര്‍വം വായിച്ച് മനസ്സിലാക്കണം. അഡ്മിറ്റ് കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കിലോ ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കിലോ ഉടന്‍ തന്നെ എന്‍ടിഎ ഹെല്‍പ്പ് ഡെസ്കുമായി (011-40759000) ബന്ധപ്പെടുകയോ അല്ലെങ്കില്‍ ഇമെയില്‍ (ugcnet@nta.ac.in.) അയയ്ക്കുകയോ ചെയ്യുക. സെപ്റ്റംബർ 1-ന് പുറത്തിറക്കിയ അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് വഴി ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പരീക്ഷാ നഗരവും തീയതിയും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആഗസ്റ്റ് 28-ന് 87 വിഷയങ്ങളിൽ 84 എണ്ണത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ ചോദ്യപേപ്പറുകളിലെ തെറ്റുകളെക്കുറിച്ച് വ്യാപകമായ പരാതികൾ ലഭിച്ചു. ഇതേതുടര്‍ന്ന് എന്‍ടിഎ ഒരു സമിതിയെ നിയോഗിച്ച് പരാതികള്‍ അന്വേഷിച്ചു. ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, അക്ഷരത്തെറ്റുകൾ, തെറ്റായ വിവർത്തനങ്ങൾ, ആവർത്തിച്ചുള്ള ചോദ്യങ്ങൾ, ഭാഷാപരവും വ്യാകരണപരവുമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾ സമിതി കണ്ടെത്തി. ഇതോടെയാണ് പരീക്ഷ വീണ്ടും നടത്താൻ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more