iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Job Alert: സ്‌പോർട്‌സ് സ്‌കൂളുകളിൽ വിവിധ തസ്തികകളിൽ നിയമനം; അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ്

Career

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് സ്പോർട്സ് സ്കൂളിൽ അവസരം. 11 തസ്തികകളിലേക്ക് നിയമനം. 

സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിന് കീഴിലുള്ള സ്കൂളുകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജി. വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നീ സ്കൂളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വാർഡൻ, കെയർ ടേക്കർ, ഡോബി തുടങ്ങി 11 വിഭാഗങ്ങളിലാണ് നിയമനം നടക്കുക. നവംബർ 5ന് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.

ഒഴിവുകൾ, യോഗ്യത, മറ്റ് വിവരങ്ങൾ

1. വാർഡൻ-കം-ട്യൂട്ടർ (ആൺ/പെൺ)

ശമ്പളം: 35,900 രൂപ

യോഗ്യത: ബി.എഡ് (B.Ed) or ബി.പി.എഡ് (B.P.Ed).

അധ്യാപനം, ഹോസ്റ്റൽ മാനേജ്‍മെന്റ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: പരമാവധി 50 വയസ്സ്

2. കെയർടേക്കർ (ആൺ/പെൺ)

ശമ്പളം: 20,280 രൂപ

യോഗ്യത: എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം.

3. ക്ലീനിംഗ് ആൻഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫ്

ശമ്പളം: 20,280 രൂപ

ഏഴാം ക്ലാസ് വിജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

4. ഗ്രൗണ്ട്സ്മാൻ-കം-ഗാർഡനർ

ശമ്പളം: 20,280 രൂപ

ഏഴാം ക്ലാസ് ജയം ആണ് യോ​ഗ്യത

5. സ്പോർട്സ് സ്റ്റോർ കീപ്പർ

ശമ്പളം: 24,590 രൂപ

പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. കംപ്യുട്ടർ/ഇൻവെന്ററി മാനേജ്മെന്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

6. ഇലക്ട്രീഷ്യൻ

ശമ്പളം: 22,130 രൂപ

SSLC, ഐ.ടി.ഐ (Electrician Trade) ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ആവശ്യമായ ലൈസൻസും വേണം.

7. കംപ്യുട്ടർ അസിസ്റ്റന്റ്

ശമ്പളം: 22,240 രൂപ

ഏതെങ്കിലും വിഷയത്തിൽ ബിരുദം, കംപ്യുട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് (DCA/PGDCA) എന്നിവയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

8. ധോബി (Dhobi)

ശമ്പളം: 20,280 രൂപ

ഏഴാം ക്ലാസ് ജയം ആണ് ഈ തസ്തികയ്ക്കുള്ള യോഗ്യത.

9. സെക്യൂരിറ്റി ഗാർഡ്-കം-ഡ്രൈവർ

ശമ്പളം: 23,360 രൂപ

എസ്.എസ്.എൽ.സി ജയിച്ചവർക്ക് അപേക്ഷിക്കാം. സാധുവായ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്.

10. റീഹാബിലിറ്റേഷൻ നഴ്സിംഗ് അസിസ്റ്റന്റ്

ശമ്പളം: 34,180 രൂപ

ഉദ്യോ​ഗാർത്ഥിക്ക് പ്ലസ് ടു, നഴ്സിംഗ് അസിസ്റ്റന്റ്/പേഷ്യന്റ് കെയർ സർട്ടിഫിക്കറ്റ് വേണം.

11. ലൈബ്രേറിയൻ

ശമ്പളം: 27,040 രൂപ

ബിരുദവും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബാച്ചിലർ ബിരുദവും (B.Lib.I.Sc) ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

അപേക്ഷാ ഫോം പൂരിപ്പിക്കുക. ശേഷം പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ തപാൽ അല്ലെങ്കിൽ നേരിട്ട് നൽകേണ്ട വിലാസം‌

ഡയറക്ടർ, കായിക യുവജന കാര്യാലയം, തിരുവനന്തപുരം, കേരള സർക്കാർ.

ഇമെയിൽ വഴി: dsyagok@gmail.com

കൂടുതൽ വിവരങ്ങൾക്ക്: 0471-2326644

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.