&imwidth=640&imheight=360)
കൊച്ചി: പെരുമ്പാവൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവം കൊലപാതകം. പെരുമ്പാവൂരിലെ ഇതര സംസ്ഥാന ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. തല ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടി അതിക്രൂരമായ മർദ്ദനത്തിന് ഇരയായെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കുഞ്ഞിൻറെ രണ്ടാനച്ഛനായ മഹേശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ അസം സ്വദേശിയാണ്. ഇയാൾ കുറ്റം നിഷേധിച്ചു. എന്നാൽ, മഹേശ്വർ നിരന്തരം കുഞ്ഞിനെ മർദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മയും പ്രദേശവാസികളും മൊഴി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് കുഞ്ഞിനെ ചികിത്സയ്ക്ക് എത്തിച്ച താലൂക്ക് ആശുപത്രിയിൽ ഇവർ അറിയിച്ചത്. ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെട്ടു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പോലീസ് കുഞ്ഞിൻറെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിൻറെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തി. വീടിന് മുകളിൽ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്ന് പോലീസിനോടും രണ്ടാനച്ഛൻ ആവർത്തിച്ചു. എന്നാൽ പോലീസ് ഇവരുടെ വീടിന് സമീപത്തുള്ളവരോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് രണ്ടാനച്ഛൻ കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ മഹേശ്വർ ഭാര്യയ്ക്കും അവരുടെ ആദ്യ വിവാഹത്തിലെ രണ്ട് കുട്ടികൾക്കും ഒപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മൂത്ത കുട്ടി ആറ് വയസുള്ള പെൺകുട്ടിയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച സംഭവം ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്രനെന്ന് പോലീസ്. പ്രതികൾ ഡോക്ടറോട് ആവശ്യപ്പെട്ടിരുനന്ത 6 കോടി രൂപയാണ്. നടിയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ ബന്ധത്തെ തുടർന്നുണ്ടായ തർക്കം ഒതുക്കി തീർക്കാനായിരുന്നു പ്രതികൾ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഡോക്ടറോട് 6 കോടി ആവശ്യപ്പെട്ടപ്പോൾ അത്രയും നൽകാൻ കഴിയില്ലെന്ന് ഡോക്ടർ പറയുകയും തുടർന്ന് സ്കറിയ ദിർശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് കാണിച്ചു പ്രതികൾ പണം ആവശ്യപ്പെട്ടു. ഒടുവിൽ ഡോക്ടർ വഴങ്ങില്ലെന്ന് മനസിലായതോടെയാണ് ഡോക്ടറെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ അതുല്യയുടെ ബന്ധുവിന്റെ മൊഴി എടുക്കാനാണ് പോലീസിന്റെ അടുത്ത നീക്കം. പ്രതികൾ ഈ മാസം രണ്ടിനായിരുന്നു ചികിത്സയ്ക്ക് എന്ന വ്യാജേന ഡോക്ടറെ വിളിച്ചുവരുത്തി മർദ്ദിച്ചു കവർച്ച നടത്തിയത്. സംഭവത്തിൽ നടന്നത് ഹണി ട്രാപ്പ് ആണോയെന്നും പോലീസിന് സംശയമുണ്ട്. കേസിലെ മറ്റൊരു പ്രതിയായ നടന് ബിപിന്‍ പെരുമ്പള്ളിയുടെ ഡ്രൈവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എന്‍ഡിപിഎസ്, അടിപിടി അടക്കം 8 ഓളം കേസുകളില്‍ പ്രതിയാണ് ഡ്രൈവറായ വിഷ്ണുവെന്നും പോലീസ് വ്യക്തമാക്കി. കവര്‍ന്ന മൊബൈല്‍ ഫോണുകള്‍ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലുണ്ടെന്നാണ് നിഗമനം. ഡോക്ടറെ തടഞ്ഞുവെച്ച് 3.25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്. പ്രതികളായ അതുല്യ ചന്ദ്ര, ബിബിന്‍ ബേബി, കെ ബി വിഷ്ണു എന്നിവരെ പോലീസ് ഇന്നലെ റിമാന്‍ഡ് ചെയ്തു. 12 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിരിക്കുന്നത്. ഇനിയും പ്രതികൾ പിടിയിലാകാനുണ്ട് എന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടറെ അപ്പാർട്ട്മെൻറിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ നടി അതുല്യ ചന്ദ്ര നടൻ ബിബിൻ പെരുമ്പിള്ളി എന്നിവർ അറസ്റ്റിൽ. മൂന്ന് പേരെയാണ് സംഭവത്തിൽ നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. കടവന്ത്ര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ആകെ 12 പ്രതികളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡിയിലെടുത്ത പ്രതികളെ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിലെത്തിച്ചു. കേസിൽ ബിബിൻ പെരുമ്പിള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമായാണ് കടവന്ത്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോക്ടറെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെൻറിലേക്ക് വിളിച്ചുവരുത്തി ബിബിൻ പെരുമ്പിള്ളിയും അതുല്യ ചന്ദ്രയും ഉൾപ്പെടെ 12 പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് കേസ്. ഡോക്ടറെ അതുല്യ ചന്ദ്രയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അപ്പാർട്ട്മെൻറിലെത്തിയ ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും മൂന്ന് ലക്ഷത്തോളം വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തിലെ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്. ഹർജി പരിഗണിക്കുന്നത് എണാകുളം അഡീഷണല്‍ സെഷന്‍കോടതിയാണ്. പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും ഇന്ന് പരിഗണിക്കും. ഇതിനിടയിൽ കേസിൽ ജഡ്ജി തെളിവു നശിപ്പിച്ചുവെന്ന ആരോപണത്തിൽ മരിച്ച ജയബാലകൃഷ്ണൻറെ മകൾ ഭദ്രകീർത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ചിന് സിസിടിവി ദൃശ്യങ്ങളുൾപ്പെടെ കൈമാറിയെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു. അപകടശേഷം പ്രതിയുടെ പിതാവായ ജഡ്ജി സ്ഥലത്തെത്തുകയും അവിടെ ഏറെ നേരം ചെലവഴിച്ചെന്നും ആരോപണം ഉണ്ടായിരുന്നു തുടർന്നാണ് ജയപാലകൃഷ്ണന്റെ കുടുംബം തെളുവു നശിപ്പാക്കാൻ ശ്രമം നടത്തിയെന്ന് പരാതി ഉയർത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസില്‍ ബിഎന്‍എസ് 238ാം വകുപ്പ് അന്വേഷണ സംഘം ചേര്‍ത്തു. ഇതിനിടയിൽ പ്രതിയായ 17 കാരന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചുവെന്ന സംഭവത്തിൽ 28 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രാക്കാരൻ ആഡംബരക്കാർ ഇടിച്ചു മരിച്ച സംഭവത്തിൽ കാറോടിച്ച 17 കാരന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. കേസ് പരിഗണിക്കവെ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു അതിനെ തുടർന്നാണ് കൊച്ചി സിറ്റി സൈബർ പോലീസ് 18 പേർക്കെതിരെ കേസ് എടുത്തത്. ജയബാലകൃഷ്ണന്റെ കുടുംബം പുതിയതായി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഇന്ന് മൊഴിയെടുക്കുമെന്നാണ് റിപ്പോർട്ട്. പ്രതിയായ പതിനേഴുകാരന്റെ അച്ഛനായ ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. അപകടം നടന്ന സമയം മുതൽ 3 മണിക്കൂർ സംഭവസ്ഥലത്ത് തങ്ങിയ ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഇടപെടൽ നടത്തിയെന്നുമാണ് കുടുംബം നൽകിയ അപ്രതിയിൽ ആരോപിക്കുന്നത്. മാത്രമല്ല സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും സ്പെഷ്യൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. ഈ പരാതി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ നിശാന്തിനി പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. നാളെ പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ കാലടി സർവകലാശാല നൽകിയ അപ്പീൽ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. സസ്പെൻഷനിലായ 16 പേരിൽ 10 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ ബാക്കിയുണ്ടായിരുന്നത്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് ഇന്ന് 65 ദിവസം പൂർത്തിയാവുകയാണ്. കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേർ മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ മാപ്പെഴുതി നൽകി കീഴടങ്ങാൻ തയ്യാറല്ലെന്ന് എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി. ഓഗസ്റ്റ് 23-ന് ക്യാമ്പസിൽ നടന്ന പ്രതിഷേധ സമരം അക്രമത്തിലേക്ക് കടന്നെന്നും വി.സിയുടെ പ്രതീകാത്മക ശവഘോഷയാത്ര നടത്തിയെന്നും അന്വേഷണ സമിതി സിൻഡിക്കേറ്റിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് നിലപാട് വ്യക്തമാക്കിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: എസ്ഐആറിന്റെ പേരില്‍ എറണാകുളത്ത് വൻ തട്ടിപ്പ്. തൃപ്പുണിത്തുറ സ്വദേശിയായ 72 കാരന് നഷ്ടമായത് 7.70 ലക്ഷം രൂപ. എസ്ഐആർ രേഖകളിൽ തെറ്റുണ്ടെന്ന് പറയുകയും അത് തിരുത്താനായി ഒരു ലിങ്ക് നൽകിയുമായിരുന്നു തട്ടിപ്പ് നടത്തിയത്. മെസ്സേജ് ലഭിച്ചത് വോട്ടർ പട്ടികയിലെ പേരിനും പിതാവിന്റെ പേരിനും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥനാണ് എന്നും പറഞ്ഞ് ഫോൺ വഴിയും ബന്ധപ്പെട്ടിരുന്നു. ഇതിനുശേഷം പേര് തിരുത്താൻ എന്നതിനായി ഇലക്ഷൻ കമ്മീഷന്റേതെന്ന പേരിൽ വാട്ട്സ്ആപിൽ വ്യാജ ലിങ്കും അയച്ചുകൊടുത്തു. ഈ ലിങ്കിലേക്ക് കേറിയതോടെ തന്റെ രണ്ട അക്കൗണ്ടുകളിലെയും പണം നഷ്ടമായെന്നും പറഞ്ഞ് വയോധികൻ ഹില്‍പ്പാലസ് പോലീസില്‍ പരാതി നൽകി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയി. റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകൾ മോഷണം പോയതായാണ് വിവരം. ജെഎഫ്സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലുകളാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. മോഷണം പോയതിനെ തുടർന്ന് ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 2016 മുതൽ 2026 വരെയുള്ള കേസുകളിലെ രേഖകളാണ് മോഷണം പോയിട്ടുള്ളത്. സ്ട്രോംഗ് റൂമിൽ മോഷണം നടന്ന വിവരം ജൂനിയർ സൂപ്രണ്ട് അറിയിച്ചതിനെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസിന് പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ കോടതിയിൽ മുൻപും ഇത്തരത്തിൽ തൊണ്ടിമുതൽ മോഷണം പോയിട്ടുണ്ട്. നേരത്തെ അഭിമന്യു കൊലക്കേസിലെ കുറ്റപത്രം ഉൾപ്പെടെയുള്ള 11 പ്രധാനപ്പെട്ട രേഖകളാണ് അന്ന് നഷ്ടപ്പെട്ടത്. തുടർന്ന് പ്രോസിക്യൂഷന്റെയും പോലീസിന്റെയും കൈവശമുള്ള പകർപ്പുകൾ ഉപയോഗിച്ച് കാണാതായ രേഖകൾ പുനർനിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സമാനരീതിയിൽ തലശേരി ഫസൽ വധക്കേസിലെയും തൊണ്ടിമുതലുകൾ മോഷണം പോയിരുന്നു. ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാലയാണ് കോടതിയിൽ നിന്ന് മോഷണം പോയത്. തൂവാല 'എലി കൊണ്ടുപോയി" എന്നായിരുന്നു അത് സൂക്ഷിച്ചിരുന്ന മുദ്രവെച്ച കവറിന് പുറത്ത് ജീവനക്കാർ രേഖപ്പെടുത്തിയത്. പിന്നീടിത് കോടതിയിൽ നിന്നുതന്നെ കണ്ടെത്തിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
&imwidth=640&imheight=360)
കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ തൊപ്പിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റം നിലനിൽക്കുമെന്നും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കുറ്റപത്രം എറണാകുളം സിജെഎം കോടതിയിൽ റൂറൽ സൈബർ പോലീസാണ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചതിച്ചെന്നും തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപിച്ചതെന്നും തൊപ്പി മൊഴി നൽകിയതായും വ്യക്തമാക്കിയിട്ടുണ്ട്. തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ്. ഇതിനെ തുടർന്ന് കേസെടുത്തത് ആലുവ റൂറൽ പോലീസായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തത്. തുടർന്ന് പോലീസ് ഇയാളോട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ ഒളിവിൽ പോയ തൊപ്പിക്കെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. ഇതിനിടയിലാണ് തൊപ്പി ചോദ്യം ചെയ്യലിന് ഹാജരായത്. പരാതി ലഭിച്ചതിന് പിന്നാലെ തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ഫോർട്ട് കൊച്ചി അമരാവതിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു. മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിലാണ് ലക്ഷ്മിയെ (78) മകൻ കണ്ണൻ (58) മർദിച്ചത്. കണ്ണനെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴിനായിരുന്നു കൊലപാതകം നടന്നത്. രാത്രി മദ്യപിച്ചെത്തിയ കണ്ണൻ വീണ്ടും മദ്യപിക്കാൻ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും ലക്ഷ്മി പണം നൽകിയില്ല. വീട്ടിലെ ഗ്യാസ് സിലിണ്ടർ സഹോദരന് നൽകിയതിലുള്ള വിരോധവും കണ്ണന് അമ്മയോട് ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചോദ്യം ചെയ്താണ് പ്രതി അമ്മയെ മർദിച്ചത്. ഗുരുതരമായ പരിക്കേറ്റ ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാരതീയ ന്യായ സംഹിത (BNS) 2023 സെക്ഷൻ 103 (1) പ്രകാരം പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. അമ്മ ലക്ഷ്മിയോട് പ്രതി സ്ഥിരമായി പണം ആവശ്യപ്പെടുകയും പണം നൽകാത്തപ്പോൾ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ണന്റെ പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ലക്ഷ്മി ഭയന്നാണ് ജീവിച്ചിരുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും ലക്ഷ്മി മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ദീപാവലിക്ക് തൊട്ടുമുമ്പ് രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 12.50 രൂപയാണ് കൂടിയത്. പുതിയ നിരക്ക് 2,840 രൂപയായി ഉയർന്നു. പുതുക്കിയ നിരക്കുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണ ഗാർഹിക ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമൊന്നുമില്ല. വിവിധ നഗരങ്ങളിൽ 10 രൂപ മുതൽ 17 രൂപ വരെയാണ് വില കൂട്ടിയത്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് 2,820 രൂപയായി ഉയർന്നു. തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർധനവുണ്ടാകുന്നത്. ഉത്സവ സീസൺ ആയതിനാൽ വില വർധനവ് വ്യാപാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. വില കൂട്ടിയത് പ്രധാനമായും ബാധിച്ചിരിക്കുന്നത് റെസ്റ്റോറന്റുകളെയാണ്. പാചകവാതകത്തിന് വില കൂടുമ്പോൾ ഭക്ഷണത്തിന്റെ വിലയിലും അതിന്റെ സ്വാധീനമുണ്ടാകും. അതിനാൽ ഈ വിലവർധനവ് സാധാരണക്കാരേയും പരോക്ഷമായി ബാധിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ 9.50 രൂപയും ഒക്ടോബറിൽ 62.50 രൂപയുമാണ് കൂട്ടിയിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോഴത്തെ വർദ്ധനവ്. മേയ് മാസത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപ വരെ കുത്തനെ കൂട്ടിയിരുന്നു. ഹോട്ടൽ, റസ്റ്റോറന്റ് മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഈ തുടർച്ചയായ വിലക്കയറ്റം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
&imwidth=640&imheight=360)
കൊച്ചി: നെടുമ്പാശ്ശേരി അപകട കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയിൽ അനുവദിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോടതി കസ്റ്റഡി അപേക്ഷയിൽ ഉത്തരവിട്ടത്. തുടർന്ന് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചിരുന്ന നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അപകടവുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ, വാഹനം സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നതിനും സംഭവത്തിന്റെ വിവിധ വശങ്ങളിൽ വ്യക്തത വരുത്താനുമാണ് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. രണ്ടാം തവണയാണ് ഇപ്പോൾ പ്രതികളെ കസ്റ്റഡിയിൽ വിടുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യംചെയ്യൽ. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ ഒക്ടോബർ 11-ന് പുലർച്ചെയാണ് അപകടം നടന്നത്. മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. കേസിലെ ഒന്നാം പ്രതി സുഹൈൽ, നിനവ്, അമീൻ, ജോയൽ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും എറണാകുളം ജില്ലാ സെഷൻസ് കോടതിയും നേരത്തെ തള്ളിയിരുന്നു. അതേസമയം കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവിന്റെയും (19) മൂന്നാം പ്രതി ജോയൽ എസ്. ആന്റോയുടെയും (19) ജാമ്യഹർജി ഹൈക്കോടതി നവംബർ ആറിന് പരിണിക്കും. ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് സംഭവത്തിൽ സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. അപകടം നടന്ന ദിവസം മുതൽ താൻ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളതെന്നും തുടർച്ചയായുള്ള ജയിൽവാസം പഠനത്തെ ബാധിക്കുമെന്നും അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് കോളജ് വിദ്യാർഥിയായ സുഹൈൽ ഹർജി സമർപ്പിച്ചത്. കേസിന്റെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കില്ലെന്നും പ്രതി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ പിൻസീറ്റിലിരുന്ന താൻ ഡ്രൈവർക്ക് നിർദേശങ്ങൾ നൽകുകയോ അമിതവേഗത്തിൽ പോകാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോയൽ ഹർജി നൽകിയത്. അനാവശ്യമായാണ് തന്റെ പേര് പ്രതിപ്പട്ടികയിൽ ചേർത്തതെന്നും മദ്യപിച്ചുവെന്ന ആരോപണം തെളിയിക്കാൻ തന്റെ രക്തപരിശോധന നടത്തിയിട്ടില്ലെന്നും ജോയൽ പറയുന്നു. പഠനം തടസ്സപ്പെടുന്ന കാര്യവും ജോയൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം
&imwidth=640&imheight=360)
കൊച്ചി: മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്മാർട്ട് മൊബിലിറ്റിയിലും ദേശീയ പുരസ്കാരം സ്വന്തമാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മികച്ച മാതൃകയ്ക്കും പ്രവർത്തന മികവിനുമുള്ള കേന്ദ്ര ഭാവന നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരമാണ് കൊച്ചി മെട്രോ സ്വന്തമാക്കിയത്. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഹാർബർ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് സമാപന ചടങ്ങിൽ കെകെന്ദ്രമന്ത്രി മനോഹർ ലാൽ ഗട്ടറിൽ നിന്നാണ് അവാർഡുകൾ കൊച്ചി മെട്രോയുടെ ഡയറക്ടർമാരായ സഞ്ജയ് കുമാർ, ഡോ എം.പി. രാം നവാസ്, രവീന്ദ്ര കുമാർ എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ KMRL അഡീഷണൽ ജനറൽ മാനേജർ, ജോയിന്റ് ജനറൽ മാനേജർ എന്നിവർ പങ്കെടുത്തു. കൊച്ചി മെട്രോയ്ക്ക് മികച്ച മള്‍ട്ടി-മോഡല്‍ ഇന്റഗ്രേഷനുള്ള എക്സലന്‍സ് പുരസ്കാരവും നവീകരണത്തിലും സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് ലഭിച്ചത്. യാത്രക്കാര്‍ക്ക് സുഗമവും മികവാര്‍ന്നതുമായ യാത്രാാനുഭവം ഉറപ്പാക്കുന്നതിലും നഗര ഗതാഗത രംഗത്ത് നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിലുമുള്ള കൊച്ചി മെട്രോയുടെ തുടര്‍ച്ചയായ മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് ഈ ദേശീയ പുരസ്കാരങ്ങള്‍. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ജൂതപ്പള്ളിക്ക് മുൻപിൽ ഉണ്ടായ തീവയ്പ്പ് കേസിൻറെ അന്വേഷണം എൻഐഎ അന്വേഷിക്കും. തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അന്വേഷണം ഏറ്റെടുക്കാനിരിക്കെയാണ് എൻഐഎ അന്വേഷണം. പ്രതിയായ എബിൻ പോളിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. പുത്തൻകുരിശ് സ്വദേശിയായ എബിൻ പോൾ കാറിൽ എത്തി പെട്രോൾ ഒഴിച്ച് സിനഗോഗിന് പുറത്ത് തീയിടുകയായിരുന്നു. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളിൽ പ്രതി ചാറ്റ് നടത്തിയിട്ടുണ്ടെന്നും ബോസ് എന്ന ടെലഗ്രാം അക്കൌണ്ട് ഇയാളെ നിയന്ത്രിച്ചിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ രണ്ട് ലക്ഷം രൂപ ക്രിപ്റ്റോ കറൻസി വഴി കൈപ്പറ്റിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് സിന്തറ്റിക് ലഹരികളും കണ്ടെടുത്തിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി അഡീഷണൽ സെഷസ് ജഡ്ജി. കൊച്ചി പോലീസ് ക്ലബ്ബിൽ വച്ച് നടത്തിയ ചോദ്യം ചെയ്യൽ പൂർത്തിയായി. ചേരാനല്ലൂർ വാഹനാപകടക്കേസിലെ പ്രതിയായ 17കാരൻറെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. അന്വേഷണ സംഘത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകുകയും ചെയ്ത സാഹചര്യത്തിൽ ഹർജിക്കാരനെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണ സംഘത്തോട് നേരിട്ടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഹർജിക്കാരൻ ഒരു ജുഡീഷ്യൽ ഓഫീസറാണെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി കേസുകളിൽ വിധി കൽപ്പിക്കുമ്പോൾ പൊതുബോധത്തിന് കീഴടങ്ങാൻ ആകില്ലെന്നും നിയമവശങ്ങൾ കൃത്യമായി നോക്കണമെന്നും വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ പിന്നീട് വിശദമായ വാദം നടക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ചേരാനല്ലൂർ അപകടത്തിലെ പ്രതിയുടെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റിനെതിരെ ജഡ്ജി ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. അത് പരിഗണിക്കവെയാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഈ ഇത്തരവ്. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും നിയമം അനുസരിച്ചു മാത്രമേ മുന്നോട്ടു പോകാൻ കഴിയൂവെന്നും കേസ് പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹർജി പരിഗണിക്കവെ ജഡ്ജിയുടെ അറസ്റ്റ് എന്തിനാണെന്ന് ചോദിച്ച ഹൈക്കോടതി അദ്ദേഹം ജുഡീഷ്യൽ ഓഫീസറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരായല്ലോയെന്നും വിലയിരുത്തി. ഇതിനിടയിൽ ഇന്നലെ 4 മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് അഡീഷണൽ ജഡ്ജി പറഞ്ഞപ്പോൾ അതെന്തിനാണ് 4 മണിക്കൂർ ചോദ്യം ചെയ്തതതെന്നും കോടതി ചോദിച്ചു. ഒപ്പം ജഡ്ജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്നും കോടതി ചോദിച്ചു. അപകടസ്ഥലത്ത് ജഡ്ജി മണിക്കൂറുകളോളം ഉണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിച്ചുവെന്നും അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയെ അറിയിച്ചു. ഇന്നലെ ചോദ്യം ചെയ്തപ്പോൾ മകൻ വാഹനം എടുത്തുകൊണ്ടുപോയത് അറിഞ്ഞില്ലെന്നും പിതാവ് എന്ന നിലയിലാണ് താൻ പോലീസ് സ്റ്റേഷനിൽ പോയതെന്നും ജഡ്ജി പറഞ്ഞിരുന്നു. ജഡ്ജിയുടെ മുൻകൂർ ജാമ്യത്തെ ജയബാലകൃഷ്ണന്റെ കുടുംബം എതിർത്തു. കേസിൽ നീതി നടപ്പായില്ലെന്നും കേസിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഫലമാണ് കേസ് ഹൈക്കോടതിയിൽ എത്തിയതെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിലെ പതിനേഴുകാരന്റെ പിതാവായ ജഡ്ജി മുൻകൂർ ജാമ്യം തേടി. കേസിലെ രണ്ടാം പ്രതിയാണ് മുൻകൂർ ജാമ്യം നേടിയ ഈ അഡീഷണൽ ജില്ലാ ജഡ്ജി. ഹൈക്കോടതിയിലാണ് അദ്ദേഹം മുൻകൂർ ജ്യാമ്യാപേക്ഷ നൽകിയത്. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിലാണ് കാറുടമയായ ജഡ്ജിക്കെതിരെ ഇന്നലെ കേസെടുത്തത്. വാഹനമോടിച്ച ആൾക്ക് പ്രായപൂർത്തിയായില്ല എന്നതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം ജഡ്ജിയുടെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഉച്ചയോടെ ജഡ്ജിയെ ആലുവ പോലീസ് ക്ലബിലേക്കും വിളിച്ചുവരുത്തി. ജഡ്ജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയായ പതിനേഴുകാരൻ അമിതവേഗത്തിൽ കാർ ഓടിച്ചുകൊണ്ട് ചിത്രീകരിച്ച മൂന്നു വീഡിയോകളും കണ്ടെത്തിയിരുന്നു. ഇത് കേസിൽ നിർണായക തെളിവാകും. ഇന്നും കേസിലെ പ്രതിയുടെ പിതാവായ ജഡ്ജിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ജഡ്ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലിസ് എന്നാണ് റിപ്പോർട്ട്. കേസ് വീണ്ടും കോടതി നാളെ പരിഗണിക്കും. മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ പ്രായപൂർത്തിയാകാത്ത ആൾക്ക് വഹനം നൽകിയതിന് മോട്ടോർ വാഹന നിയമത്തിലെ 199 എ(2) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇത് മൂന്നുവർഷം തടവും 25000 രൂപ പിഴയും ചുമത്തുന്ന വകുപ്പാണ്. ഈ കഴിഞ്ഞ ഞാറാഴ്ച പുലർച്ചെയോടെയാണ് എറണാകുളം ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ വച്ച് 17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ചു തട്ടുകടമ ഉടമയായ ജയകൃഷ്ണൻ മരിച്ചത്. നീതി വേണമെന്ന കുടുംബത്തിന്റെ ശക്തമായ ആവശ്യമാണ് കേസിൽ കടുത്ത നടപടികൾക്ക് കാരണമായത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളായ 4 പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. വിധി പ്രസ്താവിച്ചത് എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ്. കേസിൽ പ്രതിയായ സുഹൈൽ സജീവിന്റേയും കൂട്ടാളികളായ നിനവ്, അമീർ, ജോയൽ എന്നിവരുടെയും ജാമ്യമാണ് കോടതി നിഷേധിച്ചത്. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളിയതിനെ തുടർന്ന് പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും. പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസം കഴിഞ്ഞതോടെയാണ് ഇവർ ജ്യാമ്യാപേക്ഷ നൽകിയത്. അപകടം നടന്നപ്പോൾ വാഹനം 163 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നും അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് പ്രതിയുടെ സ്ഥിരം പതിവാണെന്ന് പോലീസിന് തെളിവ് ലഭിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. അതുകൊണ്ടുത്തന്നെ പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തന്നെ ഒരു തെറ്റായ സന്ദേശമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മുഖ്യപ്രതിയായ സുഹൈലിനെ വെട്ടിലാക്കിക്കൊണ്ട് കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദ സന്ദേശം പോലീസിന് ലഭിച്ചതും കോടതിയിൽ ഹാജരാക്കിയിരുന്നു. അപകടശേഷം ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചത് വ്യക്തമായിരുന്നു. അപകടം നടന്നത് ഒക്ടോബർ 11 നാണ്. സുഹൈൽ സജീവൻ ഓടിച്ച ആഡംബര കാർ ഇടിച്ചു 3 പേരുടെ ജീവനാണ് പൊലിഞ്ഞത്. അപകടം നടന്നത് വിമാനത്താവള റോഡിലെ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്ക് സമീപത്തായിരുന്നു. അപകടത്തിൽ മരിച്ചത് വയനാട് സ്വദേശി ദേവിക, മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട് സ്വദേശി ഗോപിക എന്നിവരായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ചേരാനല്ലൂർ അപകടത്തിലെ പ്രതിയുടെ പിതാവായ ജഡ്ജിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. 7 മണിക്കൂർ നീണ്ട പരിശോധനയാണ് ക്രൈം ബ്രാഞ്ചും പോലീസും നടത്തിയത്. പരിശോധനയും ആഡംബര ബൈക്ക്, ഡിജിറ്റർ ഉപകരണങ്ങളും പിടിച്ചെടുത്തു. ബൈക്ക് ഉപയോഗിച്ചിരുന്നത് പതിനേഴുകാരനായ മകനാണ് എന്നാണ് റിപ്പോർട്ട്. പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ചു സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു പോലീസ് പരിശോധന നടത്തിയത്. ജഡ്ജിയുടെ അറസ്റ്റിനായി ഹൈക്കോടതിയുടെ അനുമതിക്കായി നില്കുനന്നതിനിടെയാണ് ഈ പരിശോധന പോലീസ് നടത്തിയത്. പരിശോധന നടത്തിയത് അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയാണ് എന്നാണ് റിപ്പോർട്ട്. പരിശോധനയിൽ സിസിടിവി ദൃശ്യങ്ങളും ചെക്ക് ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കളും പോലീസും തമ്മിൽ ഇന്നലെ ചർച്ച നടത്തിയിരുന്നു. ജയബാലകൃഷ്ണന്റെ ബന്ധുക്കൾ അഭിഭാഷകനൊപ്പമാണ് പോലീസിനെ കാണാനെത്തിയത്. പോലീസിന്റെ ഭാഗത്തു നിന്നുള്ള മുന്നോട്ടുള്ള നടപടി എന്താകുമെന്ന് ചർച്ചയിൽ വിശദീകരിച്ചു. വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് ഹൈക്കോടതിയായണെന്നും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും ചർച്ചയിൽ പോലീസ് കുടുംബാംഗങ്ങളോട് വ്യക്തമാക്കിയിരുന്നു. അപകടത്തിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കിൽ പൊലീസിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതിനായുള്ള ഉത്തരവ് ഇന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇതിനിടയിൽ പ്രതിയുടെ ജമൈമ റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഇന്ന് ജില്ലാ കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.