iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kerala High Court: കാലടി സർവ്വകലാശായിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ല

Kochi

കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 10 പേരാണ് ഇനി പരീക്ഷയെഴുതാനുള്ളത്. 

കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. നാളെ പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.

സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ കാലടി സർവകലാശാല നൽകിയ അപ്പീൽ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. സസ്പെൻഷനിലായ 16 പേരിൽ 10 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ ബാക്കിയുണ്ടായിരുന്നത്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് ഇന്ന് 65 ദിവസം പൂർത്തിയാവുകയാണ്.

കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേർ മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ മാപ്പെഴുതി നൽകി കീഴടങ്ങാൻ തയ്യാറല്ലെന്ന് എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.

ഓഗസ്റ്റ് 23-ന് ക്യാമ്പസിൽ നടന്ന പ്രതിഷേധ സമരം അക്രമത്തിലേക്ക് കടന്നെന്നും വി.സിയുടെ പ്രതീകാത്മക ശവഘോഷയാത്ര നടത്തിയെന്നും അന്വേഷണ സമിതി സിൻഡിക്കേറ്റിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് നിലപാട് വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.