Karipur Gold Smuggling: കരിപ്പൂരില്‍ കോടിയുടെ സ്വര്‍ണവേട്ടയും നാടകീയ ഏറ്റുമുട്ടലും
കരിപ്പൂർ വിമാനത്താവളത്തിൽ 102 പവന് സ്വര്‍ണം കടത്തിയവരും അത് തട്ടിയെടുക്കാന്‍ എത്തിയ സംഘവും തമ്മില്‍ സംഘര്‍ഷം.
)
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അതിനാടകീയ സംഭവങ്ങൾ അരങ്ങേറി. 102 പവൻ സ്വർണം കടത്തിക്കൊണ്ടുവന്നവരും അത് തട്ടിയെടുക്കാൻ എത്തിയ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഇടപെട്ട് പ്രതികളെ കസ്റ്റംസിന് കൈമാറി.
ഇടുക്കി വണ്ടൻമേട് സ്വദേശിനിയായ 27-വയസുകാരി അഭിരാമിയാണ് 816 ഗ്രാം സ്വർണം എമർജൻസ് ലാമ്പിന്റെ ബാറ്ററി കേസിനുള്ളിൽ 14 ചെറുഷീറ്റുകളായി ബഹ്റൈനിൽ നിന്ന് ഷാർജ വഴി കോഴിക്കോട്ടെത്തിച്ചത്. എന്നാൽ കസ്റ്റംസിന്റെ പരിശോധനയിൽ സ്വർണം കണ്ടെത്താനിയില്ല. ഇവരെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ 40-കാരനായ മൂവാറ്റുപുഴ സ്വദേശി ഹർഷൽ എത്തിയിരുന്നു. ഇരുവരും വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ എത്തിയപ്പോഴാണ് ബവിലേഷും സംഘവും ഇവരുമായി തർക്കത്തിലാകുകയും സ്വർണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇരു ഗ്രൂപ്പും തമ്മിലുള്ള തർക്കം നിരീക്ഷിച്ച പൊലീസ് ഉടൻ ഇടപെട്ടു.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും കരിപ്പൂർ പൊലീസും ചേർന്നാണ് സംഘത്തെ നേരിട്ടത്. പൊലീസിനെ തള്ളിമാറ്റി ഓടാൻ ശ്രമിച്ച പ്രതികൾ ഹോം ഗാർഡിന്റെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചു. പൊലീസുകാരെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച നാല് സംഘാംഗങ്ങൾ കാറിൽ രക്ഷപ്പെട്ടു. പി. പി. ബവിലേഷ്, പി. സായന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അഭിരാമി, ഹർഷൽ എന്നിവരെ പൊലീസ് കസ്റ്റംസിന് കൈമാറി. ഏകദേശം ഒരു കോടി രൂപയിലേറെ വിലവരുന്ന സ്വർണ്ണമാണ് ഇവർ കടത്തിയത്. പരിശോധനയിൽ അഭിരാമിയുടെ പ്രതിഫലമായ 67,000 രൂപയും ഹർഷൽ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സ്വാലിഹ് എന്നയാളാണ് ബഹ്റൈനിൽ നിന്നും അഭിരാമിക്ക് സ്വർണം കൈമാറിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)