iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

North Korea Denuclearization: ഉത്തരകൊറിയന്‍ ആണവ നിരായുധീകരണം, നി‍ര്‍ണായക നീക്കവുമായി യുഎസും സഖ്യകക്ഷികളും

International

ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം ആവശ്യപ്പെട്ട് യുഎസും സഖ്യരാജ്യങ്ങളും രംഗത്ത്.

ഉത്തരകൊറിയയുടെ സമ്പൂർണ ആണവ നിരായുധീകരണം ആവശ്യപ്പെട്ട് യുഎസും ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത പ്രസ്താവന പുറത്തിറക്കി. അറ്റ്ലാന്റയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോട് അനുബന്ധിച്ചാണ് മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി.

ഉത്തരകൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്നും മിസൈൽ പദ്ധതികൾക്കുള്ള വരുമാനം തടയുന്നതുൾപ്പെടെയുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പൂർണമായി നടപ്പാക്കുമെന്നും അവർ വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ അടുത്ത മാസം ചൈനയിൽ നടക്കുന്ന എപെക് (APEC) ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

ഉത്തരകൊറിയയുമായുള്ള ചർച്ചകൾക്ക് ഉപാധികൾ വെക്കില്ലെന്നും ആണവ പദ്ധതി മരവിപ്പിക്കുന്നതിന് പകരമായി ഉപരോധനങ്ങളിൽ ഇളവ് നൽകുന്നത് പരിഗണിക്കാമെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ് നിർദേശിച്ചിരുന്നു.

റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ ആണവായുധ രാഷ്ട്രമെന്ന പദവി ഉറപ്പിച്ചിട്ടുള്ള ഉത്തരകൊറിയ, തങ്ങളുടെ ആണവശേഖരം ശാശ്വതമാണെന്നും ഉപരോധങ്ങൾക്ക് നിലപാട് മാറ്റാനാകില്ലെന്നും വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയും പാശ്ചാത്യ രാജ്യങ്ങളും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും യുഎന്‍ രക്ഷാസമിതിയില്‍ റഷ്യയും ചൈനയും ഉത്തരകൊറിയക്ക് ശക്തമായ നയപരമായ സംരക്ഷണം നല്‍കുന്നുണ്ട്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധ നീക്കങ്ങളെ വീറ്റോ ചെയ്യാനും പ്രതിരോധിക്കാനും ഈ വന്‍കിട രാജ്യങ്ങളുടെ പിന്തുണയുള്ളത് ഉത്തരകൊറിയക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആണവ നിരായുധീകരണത്തിന് തയ്യാറല്ലെന്നും സ്വന്തം താല്‍പര്യം സംരക്ഷിച്ചുകൊണ്ട് ഒരു ആണവ രാഷ്ട്രമായി മുന്നോട്ട് പോകുമെന്നുള്ള കടുത്ത പ്രഖ്യാപനമാണ് ഉത്തരകൊറിയ നടത്തുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.