iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Mekha P Panicker

Mekha P Panicker

2023 മുതൽ മാധ്യമരംഗത്ത് സജീവമാണ്. ജയ്ഹിന്ദ്, കൗമുദി ടിവി എന്നീ ചാനലുകളിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റായി പ്രവർത്തിപരിചയമുണ്ട്. നിലവിൽ സീ മലയാളം ന്യൂസിലെ അസിസ്റ്റന്റ് പ്രൊഡ്യൂസറാണ്. ദേശീയ അന്തർദേശീയ വാർത്തകൾ, ലൈഫ്സ്റ്റൈൽ, എന്റർടൈൻമെന്റ് എന്നീ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദമുണ്ട്.

US Tariff on Russian Oil Buyers: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100% തീരുവ, ഇന്ത്യയെയും ബാധിക്കുന്ന പുതിയ യുഎസ് നിയമം

US Tariff on Russian Oil Buyers: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100% തീരുവ, ഇന്ത്യയെയും ബാധിക്കുന്ന പുതിയ യുഎസ് നിയമം

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ (tariffs) ചുമത്താൻ യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് തീരുമാനിച്ചു. ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്റ്റ് ഓഫ് 2026 (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന് വിളിക്കപ്പെടുന്ന ബിൽ 262-159 വോട്ടുകൾക്കാണ് പ്രതിനിധി സഭ അംഗീകരിച്ചത്. കഴിഞ്ഞ മാസം സെനറ്റിൽ 86-11 വോട്ടുകൾക്ക് പാസാക്കപ്പെട്ട ഈ ബിൽ ഇനി ഒപ്പിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്തേക്ക് പോകും. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ മുകളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുക എന്നതാണ് പുതിയ നിയമനിർമ്മാണത്തിന്റെ ലക്ഷ്യം. സമ്മർദ്ദം ഇന്ത്യയ്ക്കും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വലിയ രീതിയിലാകും ഈ നീക്കം ബാധിക്കുക. ഇന്ത്യയ്ക്ക് പുറമെ ചൈനയും റഷ്യയുടെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ്. ഹൗസ് നടപടികൾക്കിടയിൽ ഈ രാജ്യങ്ങളെ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും പുതിയ ബിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യാന്ത്രികമായി 100 ശതമാനം തീരുവ ചുമത്തുന്നില്ല. പകരം, അത്തരം തീരുവകൾ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിയമപരമായ അധികാരം അമേരിക്കൻ പ്രസിഡന്റിനാണ് ഇത് നൽകുന്നത്. അതിനാൽ തന്നെ ട്രംപ് ഈ അധികാരം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി. വ്യാപാരം സമ്മർദ്ദത്തിൽ 2022-ൽ യുക്രെയ്ൻ യുദ്ധം ആഗോള ഊർജ്ജ വിപണിയെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഇന്ത്യയ്ക്ക് നിലവിൽ രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 40.8 ബില്യൺ ഡോളറോളം വരും. ട്രംപ് തീരുവ ചുമത്തിയാൽ അമേരിക്കയിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് വലിയ നഷ്ടവും ചെലവ് വർദ്ധനവും ഉണ്ടാകാം. ഇത് ഇന്ത്യയുടെ വ്യാപാരത്തെയും ഊർജ്ജ നയങ്ങളെയും ബാധിക്കും. റഷ്യയെ പൂട്ടാൻ ഊർജ്ജ കയറ്റുമതിയിലൂടെ റഷ്യ നേടുന്ന വരുമാനം കുറയ്ക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വലിയ അളവിലാണ് റഷ്യ എണ്ണയും വാതകവും വിൽക്കുന്നത്. കൂടുതൽ നികുതി ചുമത്തുമെന്ന് ഭയപ്പെടുത്തി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് മറ്റ് രാജ്യങ്ങൾ കുറയ്ക്കുന്നത് വഴി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിതരാക്കാനും ഈ നിയമം സഹായിക്കുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Harmanpreet Somersault Catch: ഹർമൻപ്രീത് കൗറിന്റെ വൈറൽ ക്യാച്ച് യഥാർത്ഥമോ?

Harmanpreet Somersault Catch: ഹർമൻപ്രീത് കൗറിന്റെ വൈറൽ ക്യാച്ച് യഥാർത്ഥമോ?

എന്തും ഏതും വൈറലാകാന്‍ ഡിജിറ്റല്‍ യുഗത്ത് നിമിഷങ്ങള്‍ മതി. യാതൊരു സത്യവുമില്ലാത്ത കാര്യങ്ങള്‍ പോലും നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താനും തെറ്റിദ്ധാരണ പരത്താനും സോഷ്യല്‍ മീഡിയക്ക് പ്രത്യേക കഴിവാണ്. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഒരു വൈറല്‍ ക്യാച്ചാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍പ്രീത് കൗര്‍ കരണം മറിഞ്ഞ് (Somersault) ഒരു ക്യാച്ച് എടുക്കുന്നതാണ് വീഡിയോ. ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ദൃശ്യമാണ്. ഒരു ഡിപ് ഫേക്ക് വീഡിയോയാണ്. ഇങ്ങനെ ഒരു ക്യാച്ച് എടുക്കണമെന്ന് ഹര്‍മന്‍പ്രീത് കൗര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ച് കാണില്ല. എന്നാല്‍ തെറ്റിദ്ധാരണ കാരണം പലരും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഡിപ് ഫേക്ക് (Deepfake) സാങ്കേതികവിദ്യ ഇന്ന് സമൂഹത്തിന് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രശസ്ത വ്യക്തികളാണ് ഇത്തരത്തില്‍ ഡിപ് ഫേക്കിന്റെ ഇരകളാകുന്നത്. അവരുടെ മുഖവും ശബ്ദവും വ്യാജമായി നി‍ര്‍മ്മിക്കാന്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ സഹായിക്കും. പലപ്പോഴും ഇത്തരം വീഡിയോകളിലെ യാഥാര്‍ത്ഥ്യവും കൃത്രിമത്വവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇത് പൊതുജനങ്ങള്‍ക്കും നിയമപാലകര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. ഡീപ് ഫേക്ക് പോലുള്ള ഭീഷണികളില്‍ നിന്നും രക്ഷപെടാന്‍ ചില മുന്‍കരുതല്‍ മാത്രം സ്വീകരിക്കാനാണ് സാധിക്കുക. ഒരിക്കലും100% സുരക്ഷ ലഭിക്കില്ലെന്നതാണ് സത്യാവസ്ഥ. ശക്തമായ പാസ്‍വേഡുകള്‍, ആന്റിവൈറസ് പ്രോഗ്രാമുകള്‍ എന്നിവ ഉപയോഗിക്കുക. മാത്രമല്ല ഇത്തരത്തില്‍ നിങ്ങള്‍ ഒരു ഭീഷണി നേരിടുകയാണെങ്കില്‍ പെട്ടന്ന് തന്നെ പരാതി നല്‍കുക. സോഷ്യല്‍ മീഡിയയില്‍ സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഇന്ന് ആര്‍ക്കും ആരോടും പറയാന്‍ സാധിക്കില്ല എങ്കിലും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ ചിത്രങ്ങൾ എവിടെയൊക്കെ പങ്കുവെക്കുന്നു എന്നതിനെക്കുറിച്ച് അതീവ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
5Diana's Revenge Dress Auction: ഡയാനയുടെ ചരിത്രപ്രസിദ്ധമായ 'റിവഞ്ച് ഡ്രസ്' വീണ്ടും ലേലത്തിന്

Diana's Revenge Dress Auction: ഡയാനയുടെ ചരിത്രപ്രസിദ്ധമായ 'റിവഞ്ച് ഡ്രസ്' വീണ്ടും ലേലത്തിന്

Tap to view gallery
NEET PG 2026: ജയ്പൂരിൽ നീറ്റ് പിജി പരീക്ഷ മുടങ്ങിയ സംഭവം; സെപ്റ്റംബർ 5-ന് പുനഃപരീക്ഷ

NEET PG 2026: ജയ്പൂരിൽ നീറ്റ് പിജി പരീക്ഷ മുടങ്ങിയ സംഭവം; സെപ്റ്റംബർ 5-ന് പുനഃപരീക്ഷ

നീറ്റ് പിജി പുനഃപരീക്ഷ 2026 സെപ്റ്റംബർ 5 ന് നടത്തും. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളും ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in നോട്ടീസ് പരിശോധിക്കാം. രാജസ്ഥാനിലെ ജയ്പൂരിലുള്ള ഐഒഎൻ ഡിജിറ്റൽ സോൺ ഐഡിസെഡ് സീതാപുര സെന്ററുകളിൽ വൈദ്യുതി തകരാർ മൂലം ഓഗസ്റ്റ് 30ന് പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പരീക്ഷ നടത്തും. രാജ്യത്തുടനീളമുള്ള മറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ അന്ന് കൃത്യമായി പരീക്ഷ എഴുതിയവർക്ക് പുനഃപരീക്ഷ ബാധകമല്ല. പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഉണ്ടായ അസൗകര്യത്തിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ഖേദം പ്രകടിപ്പിച്ചു. പുനഃപരീക്ഷ 05.09.2026 (ശനി) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് രാജസ്ഥാനിലെ ജയ്പൂരിൽ നടത്തും. വേദിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉദ്യോഗാർത്ഥികൾക്കുള്ള പുതുക്കിയ അഡ്മിറ്റ് കാർഡുകൾ നൽകുന്നതും പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. സീതാപുരയിലെ രണ്ട് കേന്ദ്രങ്ങളിലായി ആകെ 2,445 ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ട് ബാധിച്ചിട്ടുണ്ട്. പരീക്ഷയിൽ 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ ചോദ്യത്തിനും ഇംഗ്ലീഷിൽ മാത്രമായി നാല് ഓപ്ഷനുകൾ ഉണ്ടായിരിക്കും. ഓരോ ചോദ്യത്തിലും നൽകിയിട്ടുള്ള നാല് ഉത്തരങ്ങളിൽ നിന്ന് ശരിയായതോ ഏറ്റവും മികച്ചതോ ആയ ഉത്തരം ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. പരീക്ഷയ്ക്കായി അനുവദിച്ചിരിക്കുന്ന സമയം 3 മണിക്കൂറും 30 മിനിറ്റും ആണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Harry Meghan return to UK: യുകെയിലേക്ക് തിരിച്ചുവരാനൊരുങ്ങി ഹാരിയും മേഗനും; മേഗന്റെ തിരിച്ചുവരവ് പ്രതിസന്ധിയിൽ

Harry Meghan return to UK: യുകെയിലേക്ക് തിരിച്ചുവരാനൊരുങ്ങി ഹാരിയും മേഗനും; മേഗന്റെ തിരിച്ചുവരവ് പ്രതിസന്ധിയിൽ

ഹാരി രാജകുമാരന്റെ ഭാര്യയും അഭിനേത്രിയുമായ മേഗൻ മാർക്കിളിന്റെ യുകെയിലേക്കുള്ള തിരിച്ചുവരവ് പ്രതിസന്ധിയിൽ. പ്രധാനമായും കൊട്ടാരവുമായുള്ള മോശം ബന്ധവും സ്വീകാര്യത ലഭിക്കാത്തതുമാണ് മേഗന്റെ തിരിച്ചുപോക്കിന് തടസം. കഴിഞ്ഞ ദിവസമണ് ഹാരിയും കുടുംബവും ബ്രിട്ടനിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. ബ്രിട്ടനിലേക്ക് മടങ്ങിയെത്താനുള്ള ഹാരിയുടെ തീരുമാനത്തിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. ഹാരിയുടെയും മേഗന്റെയും മക്കളായ പ്രിൻസ് ആർച്ചി, പ്രിൻസസ് ലിലിബറ്റ് എന്നിവരുടെ വിദ്യാഭ്യാസവും തന്റെ മക്കൾ കുടുംബവുമായി കൂടുതൽ അടുക്ക ബന്ധം സ്ഥാപിക്കണമെന്നും ഹാരി ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല കാൻസർ ബാധിതനായ തന്റെ പിതാവ് കിംഗ് ചാൾസിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഹാരി ആഗ്രഹിക്കുന്നുണ്ട്. കൂടാതെ യുകെ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ഹാരിയുടെ ലക്ഷ്യം. എന്നാൽ ഇതിന് പിന്നാലെ ഉയരുന്ന പ്രധാന സംശയം മേഗൻ എങ്ങനെ യുകെയിലേക്ക് തിരിച്ചെത്തും എന്നതാണ്? 2018 ലെ ഹാരിയുമായുള്ള വിവാഹ ശേഷം ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് 45കാരിയായ മേഗന്റെ ജീവിതം മാറി മറിഞ്ഞത്. താൻ കൊട്ടാരത്തിനുള്ളിൽ അനുഭവിച്ച കടുത്ത പ്രതിസന്ധികളെക്കുറിച്ച് മേഗൻ പല അഭിമുഖങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും തുറന്നു പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിന്നുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് മേഘനും ഹാരിയും പലതവണ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ അവസാനം പുറത്തിറങ്ങിയ യുഗാവ് (YouGov) സർവേ പ്രകാരം 65 ശതമാനം ബ്രിട്ടീഷുകാരും മേഗനെ എതിർപ്പോടെയാണ് കാണുന്നത്. ഹാരിയുടെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങൾ ദുരിതപൂർണ്ണമാക്കിയതായി ഹാരി കോടതിയിലും വ്യക്തമാക്കി. ഹാരിയെക്കാൾ ഉപരി മേഗൻ യുകെയിലെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടും എന്നതാണ് ചരിത്രകാരനായ എഡ് ഓവൻസ് ചോദിക്കുന്നത്. കാലിഫോർണിയയിലെ സ്വന്തം ജീവിത്തതിൽ നിന്നും മാറി യുകെയിലേക്ക് വരുന്നത് അവർക്ക് ബുദ്ധിമുട്ടായിരിക്കും. അതെസമയം യുകെയിലേക്കുള്ള മേഗന്റെ തിരിച്ചുവരവിന് പിന്നിൽ സിനിമയിലെ ഒരു അവസരമാണെന്നും റിപ്പോർട്ടുണ്ട്. എങ്കിലും മേഗൻ മക്കളുടെ കാര്യം നോക്കാനാകും മുൻഗണന നൽകുന്നതെന്ന് വിദഗ്ധ‌ർ വിലയിരുത്തുന്നു. അമേരിക്കിയിൽ നെറ്റ്ഫ്ലിക്സുമായുള്ള 'വിത്ത് ലവ്,മേഗൻ' (With Love Meghan) എന്ന ലൈഫ്സ്റ്റൈൽ ആന്റ് കുക്കറി ഷോയുടെ കരാർ അവസാനിച്ചതോടെ മേഘന്റെ കരിയറിലെ സാധ്യതകൾ മങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്രിട്ടൻ വിട്ടുപോയതിനുശേഷം വളരെ അപൂർവ്വമായേ മേഗൻ തിരികെ വന്നിട്ടുള്ളൂ. 2022 ജൂണിൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിക്കും വർഷാവസാനം രാജ്ഞിയുടെ സംസ്കാര ചടങ്ങിനുമാണ് മേഗൻ എത്തിയത്. ഹാരിയുടെ ആത്മകഥയായ 'സ്പെയർ' (Spare) കുടുംബത്തിനുള്ളിൽ വലിയ രീതിയിലാണ് അസ്വസ്ഥതകൾക്ക് കാരണമായത്. മേഗനെ രാജകുടുംബത്തിനുള്ളിൽ ഇണങ്ങാൻ ബുദ്ധിമുട്ടായതിന് പിന്നിൽ വില്യം രാജകുമാരനും കാതറിനുമാണെന്ന രീതിയിൽ പുസ്തകത്തിൽ പരാമർശം ഉണ്ടായിരുന്നു. മാത്രമല്ല ഒപ്രാ വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുട്ടിയുടെ നിറത്തെക്കുറിച്ച് രാജകുടുംബത്തിലെ ഒരു അംഗം സംശയം പ്രകടിപ്പിച്ചതായും മേഘൻ ആരോപിച്ചിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Independence Day 2026: പട്ടവും ഡ്രോണുകളും പറത്തുന്നതിന് വിലക്ക്, നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി പോലീസ്

Independence Day 2026: പട്ടവും ഡ്രോണുകളും പറത്തുന്നതിന് വിലക്ക്, നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി പോലീസ്

രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ചില നിര്‍ദേശങ്ങള്‍ നല്‍കി ഡല്‍ഹി പോലീസ്. പട്ടവും ഡ്രോണും പറത്തുന്നതിലടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്ന വേദിക്ക് സമീപമോ ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലോ ആകാശത്ത് നീങ്ങുന്നതോ പറക്കുന്നതോ ആയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഗസ്റ്റ് 15 ന് നടക്കുന്ന പരിപാടികളുടെ ഭാഗമായിട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമാണ് ഈ നടപടി. വിലക്കുകള്‍ ഓഗസ്റ്റ് 16 വരെ സെന്‍ട്രല്‍ ഡല്‍ഹിയിലും ചെങ്കോട്ടയുടെ പരിസരങ്ങളിലും ഉണ്ടാകും. പട്ടവും വേണ്ട, ‍‍ഡ്രോണും വേണ്ട ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (BNSS) സെക്ഷന്‍ 163 പ്രകാരമാണ് സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രോഹിത് രാജ്ബീര്‍ സിങ് ഉത്തരവ് നല്‍കിയത്. പട്ടം, ഡ്രോണുകള്‍, പാരാഗ്ലൈഡുകള്‍, ഹോട്ട്-എയര്‍ ബല്യൂണുകള്‍, മൈക്രോ-ലൈറ്റ് വിമാനങ്ങള്‍ എന്നിവ അടങ്ങുന്ന ആകാശത്ത് നീങ്ങുന്നതോ പറക്കുന്നതോ ആയ വസ്തുക്കള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, ജനക്കൂട്ടം എന്നിവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിയന്ത്രണങ്ങള്‍. ഉത്തരവ് ലംഘിക്കുന്ന വ്യക്തികള്‍ക്കെതിരെ നിമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചെങ്കോട്ടയുടെ സുരക്ഷയ്ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തുന്നത് ഓള്‍ഡ് ഡല്‍ഹിയുടെ (Shahjahanabad) വിവിധ ഭാഗങ്ങളില്‍ ജനപ്രിയമാണ്. പക്ഷെ ഇതില്‍ വലിയ രീതിയുള്ള സുരക്ഷാ ആശങ്കയാണ് പോലീസിനുള്ളത്. കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് ഇത്തരത്തില്‍ പട്ടം പറത്തുന്നത് സുരക്ഷാ സജീകരണങ്ങളെ തടസ്സപ്പെടുത്തും മാത്രമല്ല പട്ടത്തിന്റെ ചരട് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട സാധ്യത ഉയര്‍‌ത്തും. മാത്രമല്ല പ്രധാന വേദികള്‍ക്ക് ചുറ്റുമുള്ള നിയന്ത്രിത വ്യോമാതിര്‍ത്തിയിലേക്ക് അനുമതിയില്ലാത്ത ഡ്രോണുകളും മറ്റും എത്തുന്നത് തടയാനുമാണ് നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ചെങ്കോട്ടയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും ചുറ്റും സുരക്ഷാ ഏജന്‍സികള്‍ കര്‍ശന നിരീക്ഷണം തുടരുന്നുണ്ട്. വൈദ്യുതി കമ്പനികളുടെ മുന്നറിയപ്പ് ഡല്‍ഹിയിലെ വൈദ്യുതി വിതരണ കമ്പനികള്‍ പ്രത്യേക നിര്‍ദേശമാണ് പട്ടം പറത്തുന്നതിനെതിരെ നിവാസികള്‍ക്ക് നല്‍കിയത്. ഓവര്‍ഹെഡ് ഇലക്ട്രിക്കല്‍ കേബിളുകള്‍ക്ക് സമീപം പട്ടം പറത്തരുതെന്നും 'മാഞ്ച' (Manjha) എന്നറിയപ്പെടുന്ന ലോഹപ്പൊടിയോ ഗ്ലാസ് കോട്ടിംഗോ പുരട്ടിയ പട്ടനൂലുകള്‍ ഉപയോഗിക്കരുതെന്നും ബി.എസ്.ഇ.എസ് (BSES), ടാറ്റാ പവര്‍ ഡി.ഡി.എല്‍ (Tata Power-DDL) തുടങ്ങിയ ഡിസ്കോമുകള്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം നൂലുകള്‍ വൈദ്യുതി ലൈനുകളില്‍ സ്പര്‍ശിച്ചാല്‍ വൈദ്യുതി അതിലൂടെ കടത്തിവിടാന്‍ സാധ്യതയുണ്ട്. വൈദ്യുതി തടസ്സങ്ങള്‍ക്കും, ഷോക്കേറ്റ് ജീവന്‍ നഷ്ടപ്പെടാനും ഇത് കാരണമാണ്. വൈദ്യുതി ലൈനില്‍ കുടുങ്ങിയ പട്ടം എടുക്കാന്‍ പോകരുതെന്നും കമ്പനികള്‍ നിര്‍ദേശം നല്‍കി. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സിസിടിവി നിരീക്ഷണം അടക്കം പ്രദേശത്ത് ശക്തമായ ആന്റി-ഡ്രോണ്‍ സംവിധാനങ്ങളും മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രധാന വേദിക്ക് ചുറ്റുമുള്ള മേല്‍ക്കൂരകളിലും പ്രവേശന കവാടങ്ങളിലും കര്‍ന നിരീക്ഷണമാണ് ഒരുക്കുക. ഉദ്യാഗസ്ഥരുമായി സഹകരിക്കാന്‍ അധികൃതര്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more