iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
International

Harry Meghan return to UK: യുകെയിലേക്ക് തിരിച്ചുവരാനൊരുങ്ങി ഹാരിയും മേഗനും; മേഗന്റെ തിരിച്ചുവരവ് പ്രതിസന്ധിയിൽ

ഹാരി രാജകുമാരന്റെ ഭാര്യയും അഭിനേത്രിയുമായ മേഗൻ മാർക്കിളിന്റെ യുകെയിലേക്കുള്ള തിരിച്ചുവരവ് പ്രതിസന്ധിയിൽ. പ്രധാനമായും കൊട്ടാരവുമായുള്ള മോശം ബന്ധവും സ്വീകാര്യത ലഭിക്കാത്തതുമാണ് മേഗന്റെ തിരിച്ചുപോക്കിന് തടസം. കഴിഞ്ഞ ദിവസമണ് ഹാരിയും കുടുംബവും ബ്രിട്ടനിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ പുറത്തുവന്നത്.

ബ്രിട്ടനിലേക്ക് മടങ്ങിയെത്താനുള്ള ഹാരിയുടെ തീരുമാനത്തിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. ഹാരിയുടെയും മേഗന്റെയും മക്കളായ പ്രിൻസ് ആർച്ചി, പ്രിൻസസ് ലിലിബറ്റ് എന്നിവരുടെ വിദ്യാഭ്യാസവും തന്റെ മക്കൾ കുടുംബവുമായി കൂടുതൽ അടുക്ക ബന്ധം സ്ഥാപിക്കണമെന്നും ഹാരി ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല കാൻസർ ബാധിതനായ തന്റെ പിതാവ് കിംഗ് ചാൾസിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഹാരി ആഗ്രഹിക്കുന്നുണ്ട്. കൂടാതെ യുകെ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ഹാരിയുടെ ലക്ഷ്യം. എന്നാൽ ഇതിന് പിന്നാലെ ഉയരുന്ന പ്രധാന സംശയം മേഗൻ എങ്ങനെ യുകെയിലേക്ക് തിരിച്ചെത്തും എന്നതാണ്?

2018 ലെ ഹാരിയുമായുള്ള വിവാഹ ശേഷം ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് 45കാരിയായ മേഗന്റെ ജീവിതം മാറി മറിഞ്ഞത്. താൻ കൊട്ടാരത്തിനുള്ളിൽ അനുഭവിച്ച കടുത്ത പ്രതിസന്ധികളെക്കുറിച്ച് മേഗൻ പല അഭിമുഖങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും തുറന്നു പറഞ്ഞിട്ടുണ്ട്.

ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിന്നുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് മേഘനും ഹാരിയും പലതവണ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ അവസാനം പുറത്തിറങ്ങിയ യുഗാവ് (YouGov) സർവേ പ്രകാരം 65 ശതമാനം ബ്രിട്ടീഷുകാരും മേഗനെ എതിർപ്പോടെയാണ് കാണുന്നത്. ഹാരിയുടെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങൾ ദുരിതപൂർണ്ണമാക്കിയതായി ഹാരി കോടതിയിലും വ്യക്തമാക്കി.

ഹാരിയെക്കാൾ ഉപരി മേഗൻ യുകെയിലെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടും എന്നതാണ് ചരിത്രകാരനായ എഡ് ഓവൻസ് ചോദിക്കുന്നത്.

കാലിഫോർണിയയിലെ സ്വന്തം ജീവിത്തതിൽ നിന്നും മാറി യുകെയിലേക്ക് വരുന്നത് അവർക്ക് ബുദ്ധിമുട്ടായിരിക്കും. അതെസമയം യുകെയിലേക്കുള്ള മേഗന്റെ തിരിച്ചുവരവിന് പിന്നിൽ സിനിമയിലെ ഒരു അവസരമാണെന്നും റിപ്പോർട്ടുണ്ട്. എങ്കിലും മേഗൻ മക്കളുടെ കാര്യം നോക്കാനാകും മുൻഗണന നൽകുന്നതെന്ന് വിദഗ്ധ‌ർ വിലയിരുത്തുന്നു.

അമേരിക്കിയിൽ നെറ്റ്ഫ്ലിക്സുമായുള്ള 'വിത്ത് ലവ്,മേഗൻ' (With Love Meghan) എന്ന ലൈഫ്സ്റ്റൈൽ ആന്റ് കുക്കറി ഷോയുടെ കരാർ അവസാനിച്ചതോടെ മേഘന്റെ കരിയറിലെ സാധ്യതകൾ മങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ബ്രിട്ടൻ വിട്ടുപോയതിനുശേഷം വളരെ അപൂർവ്വമായേ മേഗൻ തിരികെ വന്നിട്ടുള്ളൂ. 2022 ജൂണിൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിക്കും വർഷാവസാനം രാജ്ഞിയുടെ സംസ്കാര ചടങ്ങിനുമാണ് മേഗൻ എത്തിയത്.

ഹാരിയുടെ ആത്മകഥയായ 'സ്പെയർ' (Spare) കുടുംബത്തിനുള്ളിൽ വലിയ രീതിയിലാണ് അസ്വസ്ഥതകൾക്ക് കാരണമായത്. മേഗനെ രാജകുടുംബത്തിനുള്ളിൽ ഇണങ്ങാൻ ബുദ്ധിമുട്ടായതിന് പിന്നിൽ വില്യം രാജകുമാരനും കാതറിനുമാണെന്ന രീതിയിൽ പുസ്തകത്തിൽ പരാമർശം ഉണ്ടായിരുന്നു. മാത്രമല്ല ഒപ്രാ വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുട്ടിയുടെ നിറത്തെക്കുറിച്ച് രാജകുടുംബത്തിലെ ഒരു അംഗം സംശയം പ്രകടിപ്പിച്ചതായും മേഘൻ ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link