CBSE: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ സാമ്പിൾ ചോദ്യപേപ്പറുകൾ പ്രസിദ്ധീകരിച്ചു; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
)
ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കായുള്ള മാതൃകാ ചോദ്യപേപ്പറുകളും മാർക്കിംഗ് സ്കീമും പ്രസിദ്ധീകരിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, cbseacademic.nic.in എന്നിവ വഴി ഇവ പരിശോധിക്കാവുന്നതാണ്. വിഷയങ്ങൾ തിരിച്ച് ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ചോദ്യപേപ്പറിന്റെ ഘടന, മാതൃക എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനാണ് സാമ്പിൾ ചോദ്യപേപ്പറുകൾ തയാറാക്കിയിരിക്കുന്നത്. ക്ലാസ് മുറികളിലെ അധ്യാപന-പഠന പ്രവർത്തനങ്ങളിൽ ഇവ ഉപയോഗിക്കണമെന്നും, ആശയങ്ങൾ യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ പ്രയോഗിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിലേക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്നുമാണ് സി.ബി.എസ്.ഇ നിർദേശിക്കുന്നത്.
എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ 'CBSE Class 10, 12 sample papers 2026' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന പുതിയ പേജിൽ ക്ലാസ് 10, ക്ലാസ് 12 എന്നിവയ്ക്കുള്ള പ്രത്യേക ലിങ്കുകൾ കാണാനാകും.
- നിങ്ങൾക്ക് ആവശ്യമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ സാമ്പിൾ ചോദ്യപേപ്പറുകൾ ലഭിക്കും.
- പേജിൽ നൽകിയിരിക്കുന്ന ചോദ്യപേപ്പറോ മാർക്കിംഗ് സ്കീമോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
- തുടർന്നുള്ള ആവശ്യങ്ങൾക്കായി ഇതിന്റെ ഒരു പ്രിന്റൗട്ട് (Hard Copy) എടുത്തു സൂക്ഷിക്കുക.
2026-27 അക്കാദമിക് വർഷത്തിലെ ചോദ്യപേപ്പർ ഘടനയിലും മൂല്യനിർണ്ണയ രീതിയിലും മാറ്റവുമുണ്ടായിരിക്കില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. വിജയം കൈവരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ 2025-26 അക്കാദമിക് വർഷത്തിലേതിന് സമാനമായി തന്നെ തുടരും. അതേസമയം ഇതുവരെ ബോർഡ് പരീക്ഷാ ടൈംടേബിൾ പുറത്തുവിട്ടിട്ടില്ല. പുതിയ അപ്ഡേറ്റുകൾ അറിയുന്നതിനായി വിദ്യാർത്ഥികൾ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കൃത്യമായി നിരീക്ഷിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)