Ambika Radha Cheque Case: 'രാധ നടത്തുന്നത് കള്ളക്കരച്ചിൽ' 46 കോടിയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക
)
നടിമാരും സഹോദരിമാരുമായ അംബികയും രാധയും കടുത്ത സാമ്പത്തിക തർക്കത്തിലാണ്. സഹോദരങ്ങൾ തമ്മിലുള്ള തർക്കം കുടുംബത്തിനുള്ളിൽ തന്നെ വലിയ ഭിന്നതകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കടുത്ത രീതിയിലുള്ള ആരോപണങ്ങളാണ് പരസ്പരം ഇവർ ഉയർത്തുന്നത്.
ചെന്നൈയിലെ വൽസരവാക്കത്തുള്ള വീട്ടിൽ ഓഫീസ് ആവശ്യങ്ങൾക്കായി ഒപ്പിട്ടുവെച്ചിരുന്ന പഴയ 5 ചെക്കുകൾ അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് തട്ടിയെടുത്തെന്നാണ് രാധയുടെ ആരോപണം. ചെക്കുകള്‍ ഉപയോഗിച്ച് 46 കോടി രൂപ പിൻവലിച്ച് തട്ടിപ്പ് നടത്താൻ സഹോദരങ്ങള്‍ ശ്രമിച്ചെന്നുമാണ് രാധയുടെ വാദം. ചെന്നൈ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് രാധ സഹോദരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.
എന്നാല്‍ രാധയുടെ ആരോപണങ്ങൾ അംബിക പൂർണ്ണമായി തള്ളി. രാധ കള്ളക്കരച്ചിൽ നടത്തുകയാണെന്നും വസ്തുതകൾ മറച്ചുവെക്കുകയാണെന്നും അംബിക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ രാധ സ്വമേധയാ നൽകിയതാണ് ചെക്കുകളെന്ന് അംബിക പറയുന്നു. കൂടാതെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് രാധയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അംബിക അറിയിച്ചു.
വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് സ്വർണ്ണവും തിരുവനന്തപുരം വട്ടിയൂർക്കാവിലെ രണ്ട് സെന്റ് വസ്തുവും ചെന്നൈയിലെ 47 സെന്റ് സ്ഥലവും രാധ തട്ടിയെടുത്തുവെന്ന് കാണിച്ച് സഹോദരൻ മല്ലികാർജുൻ നൽകിയ പരാതിയെക്കുറിച്ച് അംബിക പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രാധയ്ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)