iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
International

Imran Khan Sisters Arrest: മാർച്ച് തടയാൻ നീക്കം: ഇമ്രാൻ ഖാന്റെ സഹോദരിമാർ അറസ്റ്റില്‍

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാർ അറസ്റ്റിൽ. അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ, നുറീൻ ഖാൻ എന്നിവരെ പാകിസ്ഥാൻ അധികാരികൾ അറസ്റ്റ് ചെയ്തതായി തെഹ്രീക്-ഇ-ഇൻസാഫ്. ഇമ്രാൻ ഖാന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27 ന് ഇസ്ലാമാബാദിലേക്ക് വലിയ തോതിലുള്ള പ്രക്ഷോഭങ്ങളും മാർച്ചുകളും നടത്താൻ പിടിഐ ആഹ്വാനം ചെയ്തിരുന്നു ഇത് തടയാൻ വേണ്ടിയാണ് ഇമ്രാൻ ഖാന്റെ സഹോദരിമാരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ മൂവരും സമൂഹമാധ്യമങ്ങൾ വഴിയും പൊതുയോഗങ്ങളിലൂടെയും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് പ്രവിശ്യയിലെ 'മെന്റമൻസ് ഓഫ് പബ്ലിക് ഓർഡർ' (MPO) നിയമപ്രകാരമാണ് ഇവരെ 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തത്. അലീമ ഖാനെ ഞായറാഴ്ചയും, ഡോ. ഉസ്മ ഖാനെയും നുറീൻ ഖാനെയും തിങ്കഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടികളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. അറസ്റ്റിലായ മൂന്ന് സഹോദരങ്ങളും കോട്ട് ലഖ്പത് സെൻട്രൽ ജയിലിലാണ്.

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസുകളെ തുടർന്നാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ ഭാര്യ ബുഷ്ര ബീബിക്കും 7 വർഷതത്തെ തടവുശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാൽ കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് പിടിഐ ആരോപിക്കുന്നത്. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില മോശമായതായി കുടുംബാംഗങ്ങളും പാർട്ടിയും ആരോപിക്കുന്നുണ്ട്. അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യപരിശോധനയ്ക്കായി മെഡിക്കൽ സംഘത്തെ ജയിലിൽ നിയോഗിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link