iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

യുവ നടിയും സംഘവും ആവശ്യപ്പെട്ടത് 6 കോടി; കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ചതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kochi

Doctor Attack Case: അടുത്ത ബന്ധുവിന്റെ ഫോണില്‍നിന്നും ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളുടെ ചിത്രങ്ങള്‍ കണ്ടതോടെ ഭീഷണിപ്പെടുത്തി പണം തട്ടാമെന്നായിരുന്നു നടിയുടെ ചിന്ത

കൊച്ചി: യുവ ഡോക്‌ടറെ ക്രൂരമായി മർദ്ദിച്ച സംഭവം ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്രനെന്ന് പോലീസ്. പ്രതികൾ ഡോക്‌ടറോട്‌ ആവശ്യപ്പെട്ടിരുനന്ത 6 കോടി രൂപയാണ്.

നടിയുടെ ബന്ധുവുമായുള്ള ഡോക്‌ടറുടെ ബന്ധത്തെ തുടർന്നുണ്ടായ തർക്കം ഒതുക്കി തീർക്കാനായിരുന്നു പ്രതികൾ ഡോക്‌ടറെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഡോക്‌ടറോട്‌ 6 കോടി ആവശ്യപ്പെട്ടപ്പോൾ അത്രയും നൽകാൻ കഴിയില്ലെന്ന് ഡോക്‌ടർ പറയുകയും തുടർന്ന് സ്കറിയ ദിർശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് കാണിച്ചു പ്രതികൾ പണം ആവശ്യപ്പെട്ടു.

ഒടുവിൽ ഡോക്ടർ വഴങ്ങില്ലെന്ന് മനസിലായതോടെയാണ് ഡോക്‌ടറെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ അതുല്യയുടെ ബന്ധുവിന്റെ മൊഴി എടുക്കാനാണ് പോലീസിന്റെ അടുത്ത നീക്കം. പ്രതികൾ ഈ മാസം രണ്ടിനായിരുന്നു ചികിത്സയ്ക്ക് എന്ന വ്യാജേന ഡോക്‌ടറെ വിളിച്ചുവരുത്തി മർദ്ദിച്ചു കവർച്ച നടത്തിയത്. സംഭവത്തിൽ നടന്നത് ഹണി ട്രാപ്പ് ആണോയെന്നും പോലീസിന് സംശയമുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ നടന്‍ ബിപിന്‍ പെരുമ്പള്ളിയുടെ ഡ്രൈവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എന്‍ഡിപിഎസ്, അടിപിടി അടക്കം 8 ഓളം കേസുകളില്‍ പ്രതിയാണ് ഡ്രൈവറായ വിഷ്ണുവെന്നും പോലീസ് വ്യക്തമാക്കി. കവര്‍ന്ന മൊബൈല്‍ ഫോണുകള്‍ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലുണ്ടെന്നാണ് നിഗമനം. ഡോക്ടറെ തടഞ്ഞുവെച്ച് 3.25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്. പ്രതികളായ അതുല്യ ചന്ദ്ര, ബിബിന്‍ ബേബി, കെ ബി വിഷ്ണു എന്നിവരെ പോലീസ് ഇന്നലെ റിമാന്‍ഡ് ചെയ്തു. 12 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിരിക്കുന്നത്. ഇനിയും പ്രതികൾ പിടിയിലാകാനുണ്ട് എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.