iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Parassala Crime News: പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്തു; യുവതി ഗുരുതരാവസ്ഥയിൽ, ഭർത്താവ് പിടിയിൽ

Parassala Crime News: പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്തു; യുവതി ഗുരുതരാവസ്ഥയിൽ, ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: പാറശാലയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. പാറശാല കുഴക്കോട് സ്വദേശിനി സുനിതയെ ആണ് ഭർത്താവ് വിജയ പ്രേംകുമാർ മദ്യലഹരിയിൽ ആക്രമിച്ചത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ വിജയ പ്രേംകുമാർ ഭാര്യയെ ആക്രമിക്കുകയായിരുന്നു. സുനിതയുടെ പുറം കഴുത്ത് കത്തികൊണ്ട് അറുക്കുകയായിരുന്നു പ്രതി. കഴിഞ്ഞദിവസം ഭാര്യയുമായി വാക്കുതർക്കമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ മുറിവേൽക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴിയെന്നാണ് വിവരം. പ്രതി സ്ഥിരം മദ്യപാനിയാണെന്നും ഇവരുടെ കുടുംബത്തിൽ നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടാകാറുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. വിജയ പ്രേംകുമാറിന്റെ ആക്രമണത്തിൽ സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. നിലവിൽ ആശുപത്രിയിൽ യുവതിയുടെ ചികിത്സ തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kochi Robbery Case: കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവ‍‍‍ർച്ച നടത്തിയ സംഭവത്തിൽ ആറ് പ്രതികൾ അറസ്റ്റിൽ

Kochi Robbery Case: കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവ‍‍‍ർച്ച നടത്തിയ സംഭവത്തിൽ ആറ് പ്രതികൾ അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടത്ത് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് അപമാനിക്കുകയും പണവും സ്വർണവും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിലാണ് പോലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിയിലായ പ്രതികളുടെ പേരുവിവരങ്ങൾ നിലവിൽ പോലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായവരിൽ അഞ്ച് പേർ കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരാണ്. ആസൂത്രണത്തിൽ പങ്കാളിയായ ഒരാളും പിടിയിലായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന് ഇരകളായവരും പ്രതികളിൽ രണ്ട് പേരും തമ്മിലുണ്ടായിരുന്ന ബിസിനസ് ബന്ധത്തിലെ സാമ്പത്തിക തർക്കങ്ങളാണ് ഈ അത്രിക്രമത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്കാര ജങ്ഷന് സമീപത്തുള്ള വാടകവീട്ടിൽ കവർച്ച നടന്നത്. പുലർച്ചെ 12.30നും 1.15നും ഇടയിലാണ് ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി അകത്തുനിന്ന് വാതിലുകൾ പൂട്ടി താമസക്കാരെ മാരാകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്തത്. തുടർന്ന് അവിടെയുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ വസ്ത്രങ്ങൾ അഴിപ്പിച്ച് അപമാനിച്ച പ്രതികൾ അവരുടെ സ്വർണമാലയും കമ്മലുകളും കവർന്നു. അസം നാഗാവ് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് നടപടിയെടുത്തിരിക്കുന്നത്. 3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകൾ, 1.20 ലക്ഷം രൂപയുടെ നോട്ടുകൾ, ബാങ്ക് എടിഎം കാർഡുകൾ, തിരിച്ചറിയൽ രേഖകൾ എന്ന നഷ്ടപ്പെട്ടതായി പരാതിയിൽ വ്യക്തമാക്കുന്നു. ആകെ 6.05 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മോഷണം പോയ എല്ലാ മൊബൈൽ ഫോണുകളും പണത്തിൻറെ ഒരു ഭാഗവും പോലീസ് കണ്ടെടുത്തു. പിടിയിലായവർ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ബാക്കി മോഷണമുതൽ കണ്ടെത്താനും ഒളിവിലുള്ള പ്രതികൾക്കായും പോലീസ് അന്വേഷണം ശക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Security Breach In Ezhimala Naval Academy: ഏഴിമല നാവിക അക്കാദമിയിൽ ബംഗ്ലാദേശുകാരൻ പിടിയിൽ

Security Breach In Ezhimala Naval Academy: ഏഴിമല നാവിക അക്കാദമിയിൽ ബംഗ്ലാദേശുകാരൻ പിടിയിൽ

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ. അതീവ സുരക്ഷാ മേഖലയായിടത്തു നിന്നാണ് ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായി ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ വ്യാജ ആധാർ കാർഡിൽ ബിപ്ലബ്‌ സോറൻ എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ബംഗാൾ മുർഷിദാബാദ് പോലീസിന്‍റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു. ഇയാൾ എത്താൻ ഒരു വർ‌ഷമായി നാവിക സേനയുടെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം പൊലീസിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ട്. ഇത് മാത്രമല്ല കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും വ്യാജ രേഖകളുമായി 5 ബംഗ്ലാദേശ് യുവതികളെയും കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ഇവർ അവിടെയുള്ള സ്പാ കേന്ദ്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kochi Murder Case: വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച്  തീ കൊളുത്തിയ യുവാവ് മരിച്ചു

Kochi Murder Case: വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

കൊച്ചി: വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവിന് ദാരുണാന്ത്യം. മരിച്ചത് 31 വയസുള്ള പിറവം കക്കാട് സ്വദേശി അരുൺ പ്രകാശാണ്. പൊള്ളലേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും തടുർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. സംഭവം നടന്നത് വ്യാഴാഴ്ച പുലർച്ചെ 12:15 നും 1:30നും ഇടയിൽ പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിന് സമീപമാണ്. വാക്കു തർക്കത്തിനിടെ സുഹൃത്ത് ജിഷ്ണു കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ അരുണിന്റെ ശരീരത്തിലേക്ക് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അരുണിന് എഴുപതു ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അരുൺ ജിഷ്ണുവിന്റെ അമ്മയോട് ഫോണിൽ എന്തോ പറഞ്ഞതിന്റെ പേരിലായിരുന്നു ഈ ക്രൂരകൃത്യമെന്നാണ് പോലീസ് റിപ്പോർട്ട്. സംഭവത്തെ തടുർന്ന് സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Manjeri MDMA Bust: മഞ്ചേരി എംഡിഎംഎ വേട്ട: മുഖ്യ പ്രതികളടക്കം 4 പേർ കൂടി പിടിയിൽ, ആകെ അറസ്റ്റ് 13 ആയി

Manjeri MDMA Bust: മഞ്ചേരി എംഡിഎംഎ വേട്ട: മുഖ്യ പ്രതികളടക്കം 4 പേർ കൂടി പിടിയിൽ, ആകെ അറസ്റ്റ് 13 ആയി

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി എംഡിഎംഎ കേസിൽ മുഖ്യപ്രതികൾ ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം 13 ആയി. മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 10 കോടി രൂപയോളം വിപണി മൂല്യം വരുന്ന 13 കിലോഗ്രാം എംഡിഎംഎ ആണ് പോലീസ് പിടിച്ചെടുത്തത്. പ്രതികളുടെ ഒളിത്താവളങ്ങളിൽ എത്തിയാണ് ലഹരി മാഫിയ ശൃംഖലയിലെ മുഖ്യകണ്ണികളെ മലപ്പുറം പോലീസ് പിടികൂടിയത്. ബീഹാറിലെ ഭാഗൽപൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് നാല് പ്രതികളെ പിടികൂടിയത്. ലഹരിക്കടത്ത് ശൃംഖല നിയന്ത്രിച്ചിരുന്ന പ്രധാനികളാണ് ഇവർ. പിടിയിലായ ചില പ്രതികൾ മുൻപും കൊലപാതകം, കവർച്ച, ലഹരിക്കടത്ത് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി. മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി എന്ന 'കിങ് മേക്കർ' (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബീഹാറിലെ ഭാഗൽപൂരിൽ നിന്നും, തമിഴ്നാട് ഉദകമണ്ഡലം സ്വദേശി കാർത്തികിനെ (32) ചെന്നൈയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഇവർക്കായി പത്തോളം സംസ്ഥാനങ്ങളിൽ പോലീസിന്റെ പ്രത്യേക സംഘം രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. ഒടുവിൽ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിത്താവളങ്ങൾ കണ്ടെത്തി പ്രതികളെ പിടികൂടിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ലൈംഗികാരോപണം: കോഴിക്കോട് യുവതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ലൈംഗികാരോപണം: കോഴിക്കോട് യുവതി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സോഷ്യൽ മീഡിയ വീഡിയോയിലൂടെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ച സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്ത് (36) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് രമ്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടിക്കെതിരെ വ്യാജ ലൈംഗിക അധിക്ഷേപ പ്രചരണം നടത്തിയത്. മാതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി രമ്യയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ രമ്യ ഷിംജിത്തിന്റെ അറസ്റ്റ് നോർത്ത് പറവൂർ പോലീസ് രേഖപ്പെടുത്തി. പോക്‌സോ (POCSO) വകുപ്പുകളും ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മുൻപ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പിണങ്ങുകയായിരുന്നു. തുടർന്ന് സുഹൃത്തിനോടുള്ള പക വീട്ടാനായി മകൾക്കെതിരെ രമ്യ തുടർച്ചയായി വ്യാജ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിപ്പിക്കുകയായിരുന്നു. അധിക്ഷേപ വീഡിയോകൾ സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് സുഹൃത്ത് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോക്‌സോ കേസിൽ പ്രതി കൂടിയായ രമ്യ ഷിംജിത്തിനെ ഇന്ന് പുലർച്ചെ കണ്ണൂർ ഇരിട്ടിയിലെ ബന്ധുവീട്ടിൽ നിന്നാണ് വടക്കൻ പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ആദ്യം വഴങ്ങാതിരുന്ന രമ്യ, പോലീസ് കോടതി വാറന്റ് കാണിച്ച ശേഷമാണ് കസ്റ്റഡിയിലാകാൻ തയ്യാറായത്. കസ്റ്റഡിയിലെടുക്കുന്ന സമയത്തുണ്ടായ ബഹളങ്ങളും പോലീസ് വാഹനത്തിൽ വെച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും രമ്യ തന്നെ സ്വന്തം ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ വടക്കൻ പറവൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Operation Toofan: ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രാസലഹരി ഉപയോഗം; തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ അറസ്റ്റിൽ

Operation Toofan: ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രാസലഹരി ഉപയോഗം; തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ അറസ്റ്റിൽ

ഇടുക്കി: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് പോലീസിന്റെ പിടിയിലായി. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പ്രത്യേക അന്വേഷണ സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെയാണ് പ്രത്യേക സംഘം സനീഷിനെ കൈയോടെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയിട്ട് ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് സനീഷ് ജോർജിനെ പ്രത്യേക പോലീസ് സംഘം പിടികൂടിയത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ലഹരി ഉപയോഗിക്കാനായി കരുതിയ സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. എന്നാൽ കൂടുതൽ അളവിൽ ലഹരിവസ്തുക്കൾ ഇയാളിൽ നിന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവസമയത്ത് സനീഷിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. അറസ്റ്റിലായ സനീഷിനെ തുടരന്വേഷണങ്ങൾക്കായി കാളിയാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെയും വിവിധ രാഷ്ട്രീയ-അഴിമതി വിവാദങ്ങളിൽ പെട്ട വ്യക്തിയാണ് സനീഷ് ജോർജ്. മുൻപ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഇയാൾ, ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് തൊടുപുഴ നഗരസഭാ അധ്യക്ഷനായത്. എന്നാൽ ഭരണത്തിലിരിക്കെ കൈക്കൂലി കേസിൽ പെട്ടതോടെ നഗരസഭാ അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടി വന്നു. നിലവിൽ കോൺഗ്രസ് അംഗമായി പ്രവർത്തിച്ചുവരികയാണ് ഇയാൾ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kanpur Murder: 309 ഫോൺ കോളുകൾ, 6 ലക്ഷത്തിന്റെ ക്വട്ടേഷൻ: നിയന്ത്രണങ്ങളിൽ മനംനൊന്ത് കൊലപാതകം, മകനും പങ്ക്

Kanpur Murder: 309 ഫോൺ കോളുകൾ, 6 ലക്ഷത്തിന്റെ ക്വട്ടേഷൻ: നിയന്ത്രണങ്ങളിൽ മനംനൊന്ത് കൊലപാതകം, മകനും പങ്ക്

കാൺപൂർ: ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമയായ വിനീത് മനോചയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. വിനീതിന്റെ മകൻ സുബ്രതും കൊലപാതകിയായ വിശാൽ ഗൗതമും മെയ് 1 നും വിനീത് കൊല്ലപ്പെട്ട സെപ്റ്റംബർ 5 നും ഇടയിൽ 309 തവണ ഫോണിൽ സംസാരിച്ചതായി പോലീസ് കണ്ടെത്തി. കൊലപാതകത്തിന് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിശാൽ പുതിയ സിം കാർഡ് വാങ്ങിയത്. ഈ നമ്പറിൽ നിന്ന് കൊല്ലപ്പെട്ട വിനീതിന്റെ മകനായ സുബ്രതുമായും മരുമകൾ ശാലുവുമായും കൊലപാതകി വിശാൽ ആശയവിനിമയം നടത്തിയതായി പോലീസ് കമ്മീഷണർ രഘുബീർ ലാൽ വ്യക്തമാക്കി. മരുമകൾ ശാലുവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നിഗമനം. 60 കാരനായ വിനീത് മനോചയെ സെപ്റ്റംബർ 5-ന് പുലർച്ചെയാണ് തന്റെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകനും മരുമകളും കൊച്ചുമകനും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കൊലപാതകം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ വിശാൽ ഗൗതമും സഹായി രാജ് കിഷോറും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറിയത്. ഉറങ്ങിക്കിടന്ന വിനീതിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ വീട്ടിൽ നടക്കാനിറങ്ങിയ വിനീത് അക്രമികളെ നേരിട്ട് കണ്ടതോടെ ഇവര്‍ പദ്ധതി മാറ്റി. തുടർന്ന് പ്രതികള്‍ വിനീതിനെ കത്തി ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തി ക്രൂരമായി കൊലപ്പെടുത്തി. ശാലുവിന്റെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും ഇതിനായി 6 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും വിശാൽ പോലീസിനോട് പറഞ്ഞു. 2 ലക്ഷം രൂപ മുൻകൂറായി നൽകി. ബാക്കി 4 ലക്ഷം രൂപ കൊലപാതകം നടന്ന് 15 ദിവസത്തിന് ശേഷം നൽകാനായിരുന്നു ധാരണ. എന്നാൽ ഇക്കാര്യങ്ങൾ ശാലു നിഷേധിച്ചു. വിനീത് മിനോച്ച ഏർപ്പെടുത്തിയ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങളും, വീട്ടിലെ സിസിടിവി നിരീക്ഷണവും ശാലുവിന് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകിയ സൂചന. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Short Videos

temple roberry in varkala: വർക്കല ഇടവ ശ്രീ മംഗലേശ്വരി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

@ZeeMalayalam5d ago
#Crime News
മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം!

മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം!

കൊച്ചി: മദ്യലഹരിയിൽ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം. മരിച്ചത് മലയാറ്റൂർ സ്വദേശിയായ ദേവസിക്കുട്ടിയാണ്. 87 വയസായിരുന്നു. സംഭവത്തിൽ കാലടി പോലീസ് മകൻ ഡേവിസിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരമാണ്. മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ വന്ന പിതാവ് ദേവസിക്കുട്ടിയെ മകൻ പിടിച്ചു തള്ളുകയായിരുന്നു. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയും തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണമടഞ്ഞ ദേവസിക്കുട്ടി മലയാറ്റൂര്‍ പള്ളിയിലെ മുന്‍ കപ്യാര്‍ ആയിരുന്നു. നാട്ടുകാർ പറയുന്നതനുസരിച്ചു ഡേവിസ് മദ്യപിച്ചെത്തി ആക്രമണം നടത്തുന്നത് പതിവായിരുന്നുവെന്നാണ്. സംഭവത്തില്‍ കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവസിക്കുട്ടിയുടെ മൃതദേഹം നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ഇന്ന് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നാണ് റിപ്പോർട്ട്.

Tap to read more
Thrikkakara Morphing Case: തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ പേർ പിടിയിലാകുമോ? ടെലഗ്രാം വിവരങ്ങൾ കാത്ത് പോലീസ്

Thrikkakara Morphing Case: തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ പേർ പിടിയിലാകുമോ? ടെലഗ്രാം വിവരങ്ങൾ കാത്ത് പോലീസ്

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുമായി ബന്ധമുള്ള കൂടുതൽ പേരെ കൊച്ചി പോലീസ് തിരിച്ചറിഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്ത് തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ടെലഗ്രാമിൽ നിന്നുള്ള വിവരങ്ങളും തേടുന്നുണ്ട്. അതേസമയം, കേസിൽ റിമാൻഡിലുള്ള പ്രധാന പ്രതി സനീഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. ടെലഗ്രാമിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര മോർഫിങ് കേസിൽ അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസിനാസ്പദമായ ടെലഗ്രാം പ്രീമിയം ഗ്രൂപ്പിൽ 12 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഗ്രൂപ്പിലെ സന്ദേശങ്ങളുടെ ഉള്ളടക്കം അടക്കമുള്ള വിശദവിവരങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. കേസിലെ പ്രതികളായ അനീഷ്, ശ്രീഹരി എന്നിവരുമായി ബന്ധമുള്ള നിരവധി പേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും തെളിവുകളുടെ അഭാവം മൂലം അറസ്റ്റിലേക്ക് കടക്കാനായിട്ടില്ല. ടെലഗ്രാമിൽ നിന്നുള്ള പൂർണ്ണമായ ഡിജിറ്റൽ തെളിവുകൾ ലഭ്യമാകുന്നതോടെ മാത്രമേ കൂടുതൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാകൂ എന്ന് പോലീസ് വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Crime News: തിരുവനന്തപുരത്ത് പോലീസ് സംഘത്തിന് നേരെ അക്രമം: ഗ്രേഡ് എസ്.ഐക്ക് മർദ്ദനം, പ്രതി പിടിയിൽ

Crime News: തിരുവനന്തപുരത്ത് പോലീസ് സംഘത്തിന് നേരെ അക്രമം: ഗ്രേഡ് എസ്.ഐക്ക് മർദ്ദനം, പ്രതി പിടിയിൽ

അരുവിക്കരയിൽ പോലീസ് സംഘത്തെ ക്രൂരമായി ആക്രമിക്കുകയും പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ക്രിമിനൽ കേസ് പ്രതി അറസ്റ്റിലായി. വട്ടക്കുളം സ്വദേശി സഞ്ജുവിനെയാണ് അരുവിക്കര പോലീസ് പിടികൂടിയത്. ആക്രമണത്തിൽ പോലീസ് സംഘത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐക്ക് ക്രൂരമായി മർദ്ദനമേറ്റു. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് തന്ത്രപരമായി വലയിലാക്കുകയായിരുന്നു. രാത്രിയിൽ അരുവിക്കര മൈലം കോളനിയിൽ ക്രമസമാധാന പ്രശ്നവും സംഘർഷവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാൽ, അക്രമം തടയാനായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ സഞ്ജുവിന്റെ നേതൃത്വത്തിൽ തടഞ്ഞുനിർത്തുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഗ്രേഡ് എസ്.ഐയെ ആക്രമിച്ച പ്രതികൾ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന്റെ ചില്ലുകൾ പ്രതി ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. ഒടുവിൽ പോലീസ് സംഘം ഏറെ പരിശ്രമിച്ച ശേഷമാണ് പ്രതിയെ സാഹസികമായി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Short Videos

woman biker hit by car: ഗുരുഗ്രാമിൽ ബൈക്ക് യാത്രക്കാരിയെ മനപ്പൂർവ്വം കാറിടിച്ച് വീഴ്ത്തി

@ZeeMalayalam6d ago
#Crime News
Assam Horror: പ്രണയപ്പക; കാമുകിയെ കുത്തിക്കൊന്ന ശേഷം  ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

Assam Horror: പ്രണയപ്പക; കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

അസം: കാംരൂപ് ജില്ലയിൽ പ്രണയപ്പകയെ തുടർന്ന് കാമുകിയെ ഹോട്ടൽ മുറിയിൽ വച്ചു കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലപ്പെട്ടത് സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ്. സംഭവത്തിൽ ഉദരഗുരി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മാലിനിയും കാമുകൻ അഭിജിത്തും താമസിച്ചിരുന്നത് കാംരൂപിലെ രംഗിയ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് മാലിനിയും അഭിജിതും താമസിച്ചിരുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ മാലിനിയുടെ മൃതദേഹം കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഇതേ മുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇവരെ സ്വീകരിക്കാനെത്തിയ അഭിജിത് മറ്റൊരു മുറിയാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും അർദ്ധരാത്രിയിൽ ഇയാൾ മാലിനിയുടെ മുറിയിൽ എത്തുകയായിരുന്നു എന്നാണ്. തന്റെ കാമുകിക്കു മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രതി മൊഴി നൽകിയതെന്നാണ് പോലീസ് പറയുന്നത്. അവൾ തന്നെ ചതിക്കുകയായിരുന്നുവെന്നും മറ്റുള്ളവരോടു സംസാരിക്കുമായിരുന്നുവെന്നും. അവൾ ചെന്നൈയിൽനിന്ന് എത്തുന്നതിനു മുൻപ് ഞാൻ ഈ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. മാത്രമല്ല താൻ കത്രിക ഉപയോഗിച്ചാണ് കാമുകിയെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ വിളിച്ചു കൊലപാതക വിവരംന്പറഞ്ഞതും അഭിജിത്താണ്. താൻ അവളെ കൊന്നുവെന്നും ഇനി സ്വയം ജീവനെടുക്കാൻ പോകുന്നുവെന്നും പ്രതിയാണ് കാമുകിയുടെ സുഹൃത്തുക്കളെ അറിയിച്ചത്. തുടർന്ന് അവരാണ് പോലീസിനെ അറിയിച്ചത്. പോലീസ് ഹോട്ടലിൽ എത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കവേ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൊലപാതകത്തിനായി കത്രികയ്ക്കു പുറമെ ഒരു ടെസ്റ്ററും പ്രതി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗുവാഹത്തിയിൽ നിന്നുള്ള ഫൊറൻസിക് സംഘം ഹോട്ടലിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമുണ്ടായി ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kerala Police: പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്ന് സംഘർഷം; 21 വിദ്യാ‍ർഥികൾക്കെതിരെ കേസെടുത്ത് പോലീസ്

Kerala Police: പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്ന് സംഘർഷം; 21 വിദ്യാ‍ർഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കൊച്ചിയിൽ ഫുട്ബോൾ ടൂർണമെൻറ് നടക്കുന്നതിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്ന് തർക്കവും സംഘർഷവും. സംഭവത്തിൽ 21 വിദ്യാർഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃക്കാക്കര പോലീസാണ് കേസെടുത്തത്. തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിലാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെൻറിൽ ആണ് ആദ്യം സംഘർഷം ഉണ്ടായത്. ഈ സംഭവത്തിൽ ലഭിച്ച പരാതിയിൽ പോലീസ് 14 വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. മറ്റൊരു സംഭവത്തിൽ കാഴ്ച പരിമിതിയുള്ള വിദ്യാർഥിയെ മർദ്ദിച്ചെന്നായിരുന്നു പരാതി. ഈ സംഭവത്തിൽ പോലീസ് ഏഴ് വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. രണ്ട് സംഭവങ്ങളിലുമായി പ്രതികളായത് കുസാറ്റിലെ വിദ്യാർഥികളാണെന്ന് പോലീസ് പറയുന്നു. പരാതികളിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Perambra Sexual Assault Case: ലഹരിയും മദ്യവും നൽകി കൂട്ടബലാത്സംഗം; രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ പ്രതികളെ വലയിലാക്കി പോലീസ്

Perambra Sexual Assault Case: ലഹരിയും മദ്യവും നൽകി കൂട്ടബലാത്സംഗം; രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ പ്രതികളെ വലയിലാക്കി പോലീസ്

കോഴിക്കോട്: പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പിടികൂടി പേരാമ്പ്ര പോലീസ്. യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി പീഡിപ്പിച്ച കേസിലെ പ്രതികളായ വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് പിടിയിലായത്. ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. കാപ്പാട്, കോഴിക്കോട് ആഴ്ചവട്ടം, നടുവണ്ണൂരിന് സമീപത്തുള്ള കരുവണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. യുവതിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ച് മദ്യവും ലഹരിമരുന്നും നൽകിയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കമുള്ള സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാളുടെ അടുത്ത ബന്ധുവാണ് പീഡനത്തിനിരയായ യുവതിയെന്ന് പോലീസ് വ്യക്തമാക്കി. കേസിലെ പ്രധാന പ്രതികളിലൊരാളായ റജീഷ് മുൻപ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട കുറ്റവാളിയാണ്. കാപ്പ കേസ് നിലനിൽക്കെ സ്വന്തം പിതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് അടിച്ചൊടിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. യുവതിയെ പീഡനത്തിനിരയാക്കാൻ ഒത്താശ നൽകിയതിന് ബന്ധുവായ പ്രതി പണം കൈപ്പറ്റിയതായി പരാതിയിൽ വ്യക്തമാക്കുന്നു. പീഡനദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിവച്ചിരുന്നതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്നാണ് പലതവണ പീഡനത്തിനിരയായിട്ടും യുവതി വിവരം പുറത്ത് പറയാതിരുന്നതെന്ന് പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പേരാമ്പ്ര എഎസ്പി പി.ആരതി വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
ജ്വല്ലറികളിൽ നിന്നും 118 പവനുമായി മുങ്ങിയ കോഴിക്കോട് സ്വദേശി പിടിയിൽ!

ജ്വല്ലറികളിൽ നിന്നും 118 പവനുമായി മുങ്ങിയ കോഴിക്കോട് സ്വദേശി പിടിയിൽ!

കോഴിക്കോട്: കമ്മത്ത് ലെയിനിലുള്ള വിവിധ ജ്വല്ലറികളിൽ നിന്നും 118 പവനോളം വരുന്ന ആഭരണങ്ങളുമായി മുങ്ങിയ രപതി അറസ്റ്റിൽ. അറസ്റ്റിലായത് കോഴിക്കോട് സ്വദേശിയായ സഫർനാസ് ആണ്. മോഷണശേഷം ഇയാൾ മലപ്പുറത്ത് പുളിക്കൽ എന്ന സ്ഥലത്ത് വാടകവീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു. കണ്ണൂരിലെ സുഹൃത്തിന്റെ ഫോണിൽ ബന്ധുവിനെ വിളിച്ചശേഷം പുതിയ താവളം കണ്ടെത്തി ഒളിവിൽ കഴിയവെയാണ് പിടി വീണത്, ഇയാളുടെ കൈയിൽ മറ്റു വ്യാപാരികൾ വിൽക്കാനേൽപ്പിച്ച സ്വർണവുമായിട്ടാണ് ഇയാൾ മുങ്ങിയത്. നഷ്ടപ്പെട്ട സ്വർണ്ണത്തിന് ഏതാണ്ട് 1,39,35,747 രൂപ വിലയുണ്ട്. പ്രതി സ്വർണം ആസൂത്രിതമായി കൈവശപ്പെടുത്തിയ ശേഷം സ്‌കൂട്ടറില്‍ മുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ കേസിൽ സഫർനസിന്റെ സഹോദരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളാണ് സഫർനാസിന് ഒളിവിൽ കഴിയാൻ സ്ഥലം ശരിയാക്കി കൊടുത്തതെന്ന കാരണത്തിനാണ് അറസ്റ്റു ചെയ്തത്. അനിയനെ അറസ്റ്റു ചെയ്തശേഷം നടത്തിയ അന്വേഷണത്തിലാണ് സഫർനാസ് പിടിയിലാകുന്നത്. ഇയാൾക്ക് ഒളിയിടം തയ്യാറാക്കിയ വെള്ളയിൽ സ്വദേശിക്കെതിരെ തിരച്ചിൽ തുടരുകയാണ്. കേസിന്റെ അന്വേഷണം സിറ്റി പോലീസ് കമ്മീഷണർ എപി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത് അസിസ്റ്റന്റ് കമ്മിഷണര്‍ അഷ്റഫ് തെങ്ങിലക്കണ്ടി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസ്, ടൗണ്‍ എസ്.ഐ.മാരായ സജീഷ് ഷിനോബ്, ടി.കെ. വിഷ്ണു, എ.എസ്.ഐ.മാരായ ടി.കെ. ബിനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ശ്രീജിത്ത് കുമാര്‍, രഞ്ജിത്ത് പാതിരിയില്‍, വിശോഭ് ലാല്‍, ജുനൈസ്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍. രതീഷ്, സിറ്റി ക്രൈം സ്‌ക്വാഡിലെ എം. ഷാലു, സി.കെ. സുജിത്ത്, സൈബര്‍ സെല്ലിലെ സ്‌കൈലേഷ്, പ്രജിത്ത് എന്നിവരാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more