iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

Crime News: തിരുവനന്തപുരത്ത് പോലീസ് സംഘത്തിന് നേരെ അക്രമം: ഗ്രേഡ് എസ്.ഐക്ക് മർദ്ദനം, പ്രതി പിടിയിൽ

അരുവിക്കരയിൽ പോലീസ് സംഘത്തെ ക്രൂരമായി ആക്രമിക്കുകയും പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ക്രിമിനൽ കേസ് പ്രതി അറസ്റ്റിലായി. വട്ടക്കുളം സ്വദേശി സഞ്ജുവിനെയാണ് അരുവിക്കര പോലീസ് പിടികൂടിയത്. ആക്രമണത്തിൽ പോലീസ് സംഘത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐക്ക് ക്രൂരമായി മർദ്ദനമേറ്റു. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് തന്ത്രപരമായി വലയിലാക്കുകയായിരുന്നു.

രാത്രിയിൽ അരുവിക്കര മൈലം കോളനിയിൽ ക്രമസമാധാന പ്രശ്നവും സംഘർഷവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാൽ, അക്രമം തടയാനായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ സഞ്ജുവിന്റെ നേതൃത്വത്തിൽ തടഞ്ഞുനിർത്തുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

ഗ്രേഡ് എസ്.ഐയെ ആക്രമിച്ച പ്രതികൾ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന്റെ ചില്ലുകൾ പ്രതി ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. ഒടുവിൽ പോലീസ് സംഘം ഏറെ പരിശ്രമിച്ച ശേഷമാണ് പ്രതിയെ സാഹസികമായി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.