iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

Bloody Romeo Movie: നാനി ചിത്രത്തിൽ വില്ലനായി പൃഥ്വിരാജ്? 'ബ്ലഡി റോമിയോ'യിൽ മാസ് കോമ്പോ, ചിത്രീകരണം ഉടൻ

തെലുങ്ക് സൂപ്പർ താരം നാനി നായകനാകുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം 'ബ്ലഡി റോമിയോ' അണിയറയിൽ ഒരുങ്ങുന്നു. സുജീത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ ഒരു ​ഗാങ്സ്റ്റ‍ർ റോളിലാണ് നാനി എത്തുന്നതെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സിനിമ പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിലെത്തുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വില്ലൻ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. തെലുങ്ക് സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

വലിയ ബജറ്റിൽ നിർമ്മിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ നാനിക്ക് തുല്യപ്രാധാന്യമുള്ള ശക്തമായ പ്രതിനായക വേഷത്തിൽ തന്നെ പൃഥ്വിരാജ് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'സലാർ' എന്ന ചിത്രത്തിലെ വരദരാജ മന്നാർ എന്ന കഥാപാത്രത്തിന് ശേഷം പൃഥ്വിരാജ് തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണിത്. വെങ്കട്ട് ബോയനപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അന്തിമഘട്ടത്തിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. റിപ്പോർട്ടുകൾ ശരിയായി വന്നാൽ നാനിയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബ്ലഡി റോമിയോയ്ക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.