iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

Stray Dog Attack: സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

തിരുവനന്തപുരം: സഹോദരനുമൊത്ത് ഓട്ടോറിക്ഷയിലിരുന്ന് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ തെരുവ് നയാ കടിച്ചു. പഞ്ചായത്തിലെ രാജു-അഞ്ജു ദമ്പതികളുടെ മൂത്ത മകൻ ശരണിന്റെ വലതുകൈയിലെ മോതിര വിരലിന്റെ പകുതിഭാഗമാണ് തെരുവ് നായ കടിച്ചെടുത്തത്.

സംഭവത്തെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരൺ അനുജനുമൊത്ത് അമ്മയുടെ സഹോദരന്റെ ഓട്ടോറിക്ഷയിൽ ഇരുന്നു കളിക്കുകയായിരുന്നു. ആദ്യം തെരുവുനായയെ കണ്ടത് അനുജൻ വരുനാണ്‌. നായയെ കണ്ട കുട്ടിയെ ചേട്ടനോട് പറഞ്ഞ ശേഷം ഓടി രക്ഷപെട്ടു.

എന്നാൽ ഇതിനിടയിൽ ഓട്ടോയിൽ നിന്നും ഇറങ്ങിയ ശരണിനെ നായ ആക്രമിക്കുകയും തുടയിൽ കടിക്കുകയും ചെയ്തു. ഇതിനിടയിൽ ശരൺ നായയെ ആട്ടിപ്പായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിരികെ വന്ന കൈവിരൽ നയാ കടിച്ചെടുത്തത്. മുറിഞ്ഞുപോയ വിരൽഭാഗം കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.