iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Asian Games 2026: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ആദ്യ മെഡൽ, വെള്ളി തിളക്കത്തിൽ മലയാളി താരം വിദർശയും സംഘവും

Asian Games 2026: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ആദ്യ മെഡൽ, വെള്ളി തിളക്കത്തിൽ മലയാളി താരം വിദർശയും സംഘവും

ഏഷ്യൻ ഗെയിംസ് 2026-ൽ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കി വനിതകളുടെ ഷൂട്ടിങ് ടീം. ഏലാവെനില്‍ വലാരിവര്‍, സോനം ഉത്തം മാസ്കര്‍, വിദര്‍ശ വിനോജ് കൊച്ചാലുംകല്‍ എന്നീ മൂവര്‍ സംഘമാണ് വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ടീം മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി വെള്ളി മെഡല്‍ നേടിയത്. അതെസമയം ഏഷ്യല്‍ ഗെയിംസ് ഷൂട്ടിങ്ങ് മത്സരത്തില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി വനിതയായി കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ വിദര്‍ശ വിനോജ് മാറി. വിദര്‍ശയുടെ ആദ്യ ഏഷ്യന്‍ ഗെയിംസാണ് ജപ്പാനിലെ ഐച്ചി-നഗോയ നഗരത്തില്‍ അരങ്ങേറുന്നത്. വിദർശയുടെ പ്രധാന ഇനം 50 മീറ്റർ റൈഫിൾ ത്രീ-പൊസിഷൻസ് (50m rifle 3-positions) ആണെങ്കിലും ഏഷ്യൻ ഗെയിംസിന് വെറും രണ്ട് മാസം മുമ്പ് മാത്രമാണ് വിദർശ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലേക്ക് മാറിയത്. എന്നിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പാക്കുന്നതിൽ വിദർശ നിർണായക പങ്കുവഹിച്ചു. 1904.2 സ്കോറോടെ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 1898.0 പോയിന്റുകള്‍ കരസ്തമാക്കിയാണ് ഇന്ത്യന്‍ വനിതാ ടീം വെള്ളി നേടിയത്. ജപ്പാന്‍ 1897.1 പോയിന്റുമായി വെങ്കം നേടി. മൂന്ന് ഷൂട്ടര്‍മാരുടെയും യോഗ്യതാ റൗണ്ടിലെ സ്കോറുകള്‍ കൂട്ടിച്ചേര്‍ത്താണ് മെഡല്‍ നേതാക്കളെ നിശ്ചയിക്കുന്നത്. ഏലാവെനില്‍ വലാരിവര്‍ 633.5, സോനം ഉത്തം മാസ്കര്‍ 634.1, വിദര്‍ശ വിനോജ് 630.4 എന്നിങ്ങനെയാണ് പോയിന്റുകള്‍ നേടിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

Keralite got silver medal in Asian games: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ

@ZeeMalayalam8h ago
#Asian Games
Smriti Mandhana: ചരിത്ര നേട്ടം! ലോക റെക്കോർഡ് തിരുത്തി സ്മൃതി മന്ദാന; വനിതാ T20ൽ റൺവേട്ടയിൽ ഒന്നാമത്

Smriti Mandhana: ചരിത്ര നേട്ടം! ലോക റെക്കോർഡ് തിരുത്തി സ്മൃതി മന്ദാന; വനിതാ T20ൽ റൺവേട്ടയിൽ ഒന്നാമത്

ഹാംഗ്‌ഷൂ: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. വനിതാ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺവേട്ടയിൽ‌ ഒന്നാമതെത്തി കൊണ്ട് ലോക റെക്കോർഡ് തിരുത്തിയിരിക്കുകയാണ് താരം. ന്യൂസിലൻഡ് ഇതിഹാസ താരം സുസി ബേറ്റ്സിനെ മറികടന്നാണ് സ്മൃതിയുടെ അപൂർവ്വ നേട്ടം. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് താരം ചരിത്രം കുറിച്ചത്. നിലവിൽ 4,765 റൺസാണ് സ്മൃതി നേടിയിരിക്കുന്നത്. 4,758 റൺസ് നേടിയ സുസി ബേറ്റ്സ് ഇപ്പോൾ രണ്ടാം സ്ഥാനത്തായി. അന്താരാഷ്ട്ര തലത്തിൽ സ്മൃതി പുലർത്തുന്ന മികച്ച സ്ഥിരതയുടെയും ദീർഘകാല പ്രകടനത്തിന്റെയും തെളിവാണ് ഈ നേട്ടം. സമകാലിക ക്രിക്കറ്റിലെ വമ്പൻ താരങ്ങൾ വനിതാ T20 അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഹർമൻപ്രീത് നേടിയിട്ടുള്ളത് 4,287 റൺസാണ്. 4,282 റൺസുമായി ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു തൊട്ടുപിന്നിലുണ്ട്. 3,817 റൺസ് നേടിയ ന്യൂസിലൻഡിന്റെ വെടിക്കെട്ട് താരം സോഫി ഡിവൈനാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജിന്റെ ചരിത്ര റെക്കോർഡ് തകർത്ത് സ്മൃതി മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരിയായി മാറിയിരുന്നു. മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന നേട്ടമാണ് സ്മൃതിക്ക് സ്വന്തമായത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യൻ കപ്പ് 2026 ഗ്രൂപ്പ് എ പോരാട്ടത്തിലായിരുന്നു താരത്തിന്റെ നേട്ടം. ഹോങ്കോങ്ങിനെതിരെയായിരുന്നു മത്സരം. മിഥാലിയുടെ 10,868 റൺസ് എന്ന റെക്കോർഡാണ് സ്മൃതി മറികടന്നത്. കൂടാതെ ഹോങ്കോങ്ങിനെതിരെയുള്ള ഈ മത്സരത്തിൽ വനിതാ T20 ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും സ്മൃതിക്ക് സ്വന്തമാണ്. 124 റൺസായിരുന്നു താരത്തിന്റെ സ്കോർ. 2024-ൽ ദാംബുള്ളയിൽ മലേഷ്യയ്‌ക്കെതിരെ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു നേടിയ 119 റൺസിന്റെ റെക്കോർഡാണ് സ്മൃതി മറികടന്നത്. ഹോങ്കോങ്ങിനെതിരെ നേടിയ 124 റൺസോടെ വനിതാ T20 അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന അപൂർവ്വ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഹർമൻപ്രീത് കൗറിനൊപ്പം സ്മൃതി മന്ദാനയും ഉൾപ്പെട്ടു. അന്താരാഷ്ട്ര T20യിൽ മൂന്നക്കം കടക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ താരമാണ് സ്മൃതി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Asian Games 2026: 20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കം, ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌റാവത്തും

Asian Games 2026: 20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കം, ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌റാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കമായി. ചില മത്സരങ്ങൾ ഇതിന് മുൻപ് തന്നെ തുടങ്ങിയെങ്കിലും ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളോടെ ഗെയിംസിന് ഇന്നാണ് തുടക്കമായത്. 43 കായിക ഇനങ്ങളാണ് 20-ാമത് ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പലോമ മിസൂഹോ സ്റ്റേഡിയത്തിലാണ് വർണ്ണാഭമായ ചടങ്ങുകളോടെ ഏഷ്യൻ ഗെയിംസിന് ആരംഭമായത്. കൈക്കോ ടോഡ അവതരിപ്പിച്ച ജാപ്പനീസ് ദേശീയ ഗാനാലാപനത്തോടെയും ആകാശത്ത് 'ബ്ലൂ ഇംപൾസ്' വിമാനങ്ങളുടെ പ്രദർശനത്തോടെയുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ചക്രവർത്തി നറുഹിതോയോടൊപ്പം അദ്ദേഹത്തിന്റെ പത്‌നി മസാകോ, കിരീടാവകാശി പ്രിൻസ് അക്കിഷിനോ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി തുടങ്ങിയവർ പങ്കെടുത്തു. ഐച്ചി പ്രവിശ്യാ ഗവർണർ ഒമുറ ഹിഡെആക്കി കായികതാരങ്ങളെയും കാണികളെയും അഭിസംബോധന ചെയ്തു. ഇന്ത്യൻ സംഘത്തിന്റെ മാർച്ച് പാസ്റ്റ് വനിതാ ഷൂട്ടിങ് താരവും ഒളിംപിക് മെഡൽ ജേതാവുമായ മനു ഭാക്കറും കബഡി താരം പവൻ സെഹ്‌റാവത്തുമാണ് നയിച്ചത്. ഇന്ത്യൻ സംഘത്തിൽ നിന്ന് 503 കായികതാരങ്ങളാണ് 36 ഇനങ്ങളിലായി മത്സരിക്കുന്നത്. ഒക്ടോബര്‍ 4-നാണ് ഏഷ്യന്‍ ഗെയിംസ് സമാപിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Cristiano Ronaldo UEFA 2026: വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമം, 1,000 ഗോളുകൾ ലക്ഷ്യമാക്കി റൊണാൾഡോ

Cristiano Ronaldo UEFA 2026: വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമം, 1,000 ഗോളുകൾ ലക്ഷ്യമാക്കി റൊണാൾഡോ

വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിൽ 41 കാരനായ സൂപ്പർ താരം പോർച്ചുഗൽ സ്ക്വാഡിൽ ഇടംനേടി. റോബർട്ട് മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പുതിയ പരിശീലകനായി ജോർജ് ജെസ്യൂസ് അധികാരമേറ്റതിന് പിന്നാലെയാണ് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിലേക്കുള്ള പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ഇതോടെ റൊണാൾഡോ തന്റെ അന്താരാഷ്ട്ര കരിയർ ഉടൻ ഉപേക്ഷിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. ജൂലൈയിൽ നടന്ന ഫിഫ ലോകകപ്പ് 2026 പ്രീ-ക്വാർട്ടർ മത്സരത്തിൽ ചാമ്പ്യന്മാരായ സ്പെയിനോട് പരാജയപ്പെട്ടതിന് ശേഷം ഈ ടൂർണമെന്റ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാൾ‍ഡോ സൂചിപ്പിച്ചിരുന്നു. എങ്കിലും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നില്ല. ലോകകപ്പിലെ പോർച്ചുഗലിന്റെ തോൽവിക്ക് പിന്നാലെ റോബർട്ട് മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ജോർജ് ജെസ്യൂസ് പോർച്ചുഗലിന്റെ മുഖ്യ പരിശീലകനായത്. സൗദി അറേബ്യയിൽ ക്ലബ്ബ് തലത്തിൽ റൊണാൾഡോയ്ക്കെപ്പം ജോർജ് ജെസ്യൂസ് പ്രവർത്തിച്ചിരുന്നു. എന്നാൽ റൊണാൾ‍ഡോയ്ക്ക് ടീമിൽ പ്രത്യേക ആനുകൂല്യങ്ങളൊന്നും ഉണ്ടാകില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കളിപ്പിക്കുകയുള്ളൂവെന്നും പരിശീലകൻ വ്യക്തമാക്കി. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റൊണാൾഡോ തന്റെ കരിയറിലെ 1,000 ഗോളുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 979 ഗോളുകളാണ് അദ്ദേഹം നേടിയത്. സെപ്റ്റംബർ 24-ന് വെയിൽസിനെതിരെയാണ് സ്വന്തം തട്ടകത്തിലാണ് പോർച്ചുഗലിന്റെ നേഷൻസ് ലീഗ് മത്സരം ആരംഭിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 27-ന് നോർവേയുമായും, ഒക്ടോബർ 1-ന് ഡെൻമാർക്കുമായി എവേ മത്സരങ്ങളുണ്ട്. ഒക്ടോബർ 4-ന് പോർച്ചുഗൽ നോർവേയെ നേരിടും. ടീം അംഗങ്ങള്‍ ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, റൂയി സിൽവ, സാമുവൽ സോറസ് ഡിഫൻഡർമാർ: ഗോർകാലോ ഇനാസിയോ, റെനാറ്റോ വീഗ, റൂബൻ ഡയസ്, ടോമസ് അറൗജോ, ജോവോ കാൻസലോ, ഡിയോഗോ ദലോട്ട്, നുനോ തവാരസ്, നുനോ മെൻഡസ് മിഡ്ഫീൽഡർമാർ: ബ്രൂണോ ഫെർണാണ്ടസ്, ജോവോ പാൽഹിൻഹ, റൂബൻ നെവെസ്, ജോവോ നെവ്സ്, വിറ്റിൻഹ, ബെർണാഡോ സിൽവ ഫോർവേഡ്സ്: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫാബിയോ സിൽവ, ട്രിൻകാവോ, ഫ്രാൻസിസ്കോ കോൺസെക്കാവോ, ഗോങ്കലോ റാമോസ്, ജോവോ ഫെലിക്സ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ

Tap to read more
India T20: അഭിഷേക് ശർമ്മയുടെ റെക്കോർഡ് സെഞ്ച്വറി, അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് വിജയം

India T20: അഭിഷേക് ശർമ്മയുടെ റെക്കോർഡ് സെഞ്ച്വറി, അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് വിജയം

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 മത്സരത്തിൽ റെക്കോർഡിട്ട് ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ്മ. 30 പന്തിൽ സെഞ്ച്വറി നേടിയ താരം ടെസ്റ്റ് പ്ലേയിംഗ് (ഫുൾ മെമ്പർ) രാജ്യങ്ങൾ തമ്മിലുള്ള ടി20 മത്സരങ്ങളിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. സിംബാബ്‌വെയുടെ സിക്കന്ദർ റാസയുടെയും ന്യൂഡീലൻഡിന്റെ ഫിൻ അലന്റെയും 33 പന്ത് സെഞ്ച്വറി റെക്കോർഡാണ് താരം മറികടന്നത്. അഭിഷേകിന്റെ റെക്കോർഡിനൊപ്പം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ടി20 മത്സരത്തിൽ 127 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. മാത്രമല്ല 3-0ത്തിന് പരമ്പര തൂത്തുവാരി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തു. 34 പന്തിൽ നിന്ന് 9 ഫോറും 11 സിക്സറുകളും സഹിതം 108 റൺസെടുത്ത അഭിഷേക് പുറത്താകുമ്പോൾ 10 ഓവറിൽ 142-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ അഫ്ഗാനിസ്ഥാൻ 14.1 ഓവറിൽ വെറും 94 റൺസിന് പുറത്തായി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിര 156-8, 159-8 എന്നിങ്ങനെ സ്കോറുകൾ നേടിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ ബാറ്റിംഗ് തകർച്ചയാണ് അഫ്ഗാൻ നിര നേരിട്ടത്. ഇടംകൈയൻ സ്പിന്നർ അക്സർ പട്ടേൽ തന്റെ ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുർബാസിനെയും (15) സെദിഖുല്ല അട്ടാലിനെയും (1) പുറത്താക്കി അഫ്ഗാനിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ചു. പേസ് ബൗളർ നിതീഷ് കുമാർ റെഡ്ഡി ഒരേ ഓവറിൽ രണ്ട് വിക്കറ്റുകൾ ഉൾപ്പെടെ ആകെ 3 വിക്കറ്റ് (25 റൺസിന്) വീഴ്ത്തിയപ്പോൾ, ലെഗ് സ്പിന്നർ രവി ബിഷ്ണോയ് മൂന്ന് വിക്കറ്റുകളോടെ അഫ്ഗാൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ്മ തന്റെ കരിയറിലെ മൂന്നാം ടി20 സെഞ്ച്വറിയാണ് നേടിയത്. ഇന്ത്യൻ ടീം സെപ്റ്റംബർ 19-ന് നഗോയ-ഐച്ചിയിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പോവുകയാണ്. അതെസമയം അഫ്ഗാനിസ്ഥാൻ ദർവീഷ് റസൂളിയുടെ കീഴിൽ താരതമ്യേന വ്യത്യസ്തമായൊരു ടീമിനെയാണ് ഏഷ്യൻ ഗെയിംസിനായി അയക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

Ind vs wi match: രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്

@ZeeMalayalam3d ago
#India
Asian Games 2026: ഉദ്ഘാടനത്തിന് മുൻപ് കളം നിറഞ്ഞ് ഇന്ത്യ, ടെക്ക്ബോളിൽ മെഡൽ പ്രതീക്ഷയോടെ താരങ്ങൾ

Asian Games 2026: ഉദ്ഘാടനത്തിന് മുൻപ് കളം നിറഞ്ഞ് ഇന്ത്യ, ടെക്ക്ബോളിൽ മെഡൽ പ്രതീക്ഷയോടെ താരങ്ങൾ

ജപ്പാനിലെ ഐചി-നഗോയയിൽ ഏഷ്യൻ ഗെയിംസ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ ഇന്ത്യ ടെക്ബോളിലൂടെ (Teqball) ഏഷ്യൻ ഗെയിംസ് ആരംഭിക്കും. ഡെക്ലാൻ മാർഷ്യൽ ഗോൺസാൽവ്സ്, മുഹമ്മദ് അനസ് ഇമ്രാൻ ബെഗ് എന്നിവരടങ്ങുന്ന ഡബിൾസ് ജോഡിയാണ് ടെക്ക്ബോളിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. 2024-ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിട്ടുള്ളവരാണ് ഡെക്ലാനും, മുഹമ്മദും. സെപ്റ്റംബർ 17-ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12:30-ന് വിയറ്റ്നാമിന്റെ ട്രൂങ് ജിയാങ് ബാ, ആങ് ഖോവ ലെ ജോഡിക്കെതിരെയാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കുക. തുടർന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1 മണിക്ക് ദക്ഷിണകൊറിയയുടെ ജുൻസൂക് ലീ, തബീൻ ലീ ജോഡിയെ നേരിടും. എന്താണ് ടെക്ബോൾ? ഹംഗറിയിൽ കണ്ടുപിടിച്ചതാണ് ടെക്ബോളെന്ന കായിക വിനോദം. ഫുട്ബോളും ടേബിൾ ടെന്നീസും സംയോജിപ്പിച്ചാണ് ടെക്ബോൾ കണ്ടുപിടിച്ചത്. ഫുട്ബോളിന്റെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ കളി വളഞ്ഞ മേശപ്പുറത്താണ് കളിക്കുന്നത്. ഫ്രീസ്റ്റൈൽ ഫുട്ബോളും സെപക് തക്രായും (Sepak Takraw) ചേർന്ന് ടേബിൽ ടെന്നീസ് മാതൃകയിലാണ് മത്സരം നടക്കുക. 2026-ലെ ഏഷ്യൻ ഗെയിംസിൽ ടെക്ക്ബോൾ ആദ്യമായി അരങ്ങേറ്റം കുറിക്കുകയാണ്. സെപ്റ്റംബർ 17 മുതൽ 20 വരെ നടക്കുന്ന മത്സരങ്ങളിൽ പുരുഷ-വനിതാ സിംഗ്ലിസ്, പുരുഷ-വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെ അഞ്ച് മെഡൽ ഇനങ്ങളാണ് ഉള്ളത്. എല്ലാ ഇനങ്ങളും ഒരു റൗണ്ട് റോബിൻ ഗ്രൂപ്പ് ഘട്ടത്തോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് നോക്കൗട്ട് റൗണ്ടുകളിലേക്ക് കടക്കും. ഇതിൽ തോൽക്കുന്നവർക്കായി റിപെഷാജ് (repechage) വഴിയും അവസരമൊരുക്കിയിട്ടുണ്ട്. എത്ര ഇന്ത്യക്കാർ മത്സരിക്കും? ടെക്ബോളിൽ ആകെ മൂന്ന് ഇന്ത്യൻ അത്‌ലറ്റുകൾ മത്സരിക്കും. ഡബിൾസ് ജോഡിയായ ഡെക്ലാൻ മാർഷ്യൽ ഗോൺസാൽവസിനും മുഹമ്മദ് അനസ് ഇമ്രാൻ ബെഗിനും പുറമേ ക്വിംസി ഡിസൂസയും മത്സരിക്കും. മിക്സഡ് ഡബിൾസിൽ മുഹമ്മദ് അനസ് ഇമ്രാൻ ബെഗിനൊപ്പം ക്വിംസി ഡിസൂസയും മത്സരിക്കും. വനിതാ സിംഗിൾസിലും ക്വിംസി ഡിസൂസ മത്സരിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
IPL Mini Auction 2027: വിദേശത്ത് നിന്ന് വീണ്ടും ഇന്ത്യയിലേക്ക്, ഐപിഎൽ മിനി ലേലം ഇനി ഇവിടെ

IPL Mini Auction 2027: വിദേശത്ത് നിന്ന് വീണ്ടും ഇന്ത്യയിലേക്ക്, ഐപിഎൽ മിനി ലേലം ഇനി ഇവിടെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) 2027 മിനി ലേലം ഇന്ത്യയില്‍ തന്നെ നടത്താന്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (BCCI) തീരുമാനിച്ചു. ചൊവ്വാഴ്ചയോടെയാണ് ലേലം വിദേശത്ത് നടത്തുന്ന രീതിക്ക് മാറ്റം വന്നിരിക്കുന്നത്. 2024 മുതലാണ് ഐപിഎല്‍ ലേലം ദുബായ്, ജിദ്ദ, അബുദാബി അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നടക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കായുള്ള കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ആരാധകരും ഈ വേദികളില്‍ എത്താറുണ്ട്. ഐപിഎല്‍ മിനി ലേലം 2027 സെപ്റ്റംബര്‍ 15-ന് നടന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍ലില്‍ യോഗത്തിലെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു ലേലം ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നത്. ഇന്ത്യയില്‍വെച്ച് മിനി ലേലം നടക്കുമ്പോള്‍ അടുത്ത വര്‍ഷത്തെ മെഗാ ലേലം വിദേശത്ത് വെച്ചായിരിക്കും നടക്കുക. മിനി ലേലത്തിനായി ടീം അംഗങ്ങളെ വിദേശത്തേക്ക് അയക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഈ വര്‍ഷത്തെ മിനി ലേലം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്. വേദി എവിടെ? മിനി ലേലം ഇന്ത്യയില്‍ നടക്കുമെന്ന് അറിയിച്ചിട്ടും വേദി ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഫ്രാഞ്ചൈസികള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും മതിയായ താമസ സൗകര്യങ്ങളുടെ ലഭ്യതയെ അശ്രയിച്ചാകും തിരഞ്ഞെടുപ്പ്. മിനി ലേലത്തിനായി രണ്ട് ദിവസത്തേക്ക് നൂറിലധികം മുറികളാണ് ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ വിവാഹ സീസണായതിനാല്‍ മുറികള്‍ ലഭിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇതിനിടയില്‍ 'ഇംപാക്ട് പ്ലെയര്‍' (Impact Player) നിയമത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ നിയമനത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ബോര്‍ഡ് ഫ്രാഞ്ചൈസികളെ ക്ഷണിച്ചിട്ടുണ്ട്. അടുത്ത ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലായിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
India vs Afghanistan: സഞ്ജു-അഭിഷേക് തകർപ്പൻ പെർഫോമൻസ്; പരമ്പര തൂക്കി ഇന്ത്യ

India vs Afghanistan: സഞ്ജു-അഭിഷേക് തകർപ്പൻ പെർഫോമൻസ്; പരമ്പര തൂക്കി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 പരമ്പരയും തൂക്കി ഇന്ത്യ. ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും അടക്കം 57 റൺസ് അടിച്ചുകൂട്ടി. സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി 20 പന്തിൽ നിന്നായിരുന്നു പിറന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത് 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ്. സഞ്ജുവും-അഭിഷേകും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഇടവേളയ്ക്ക് ശേഷം ക്ലിക്കായെന്ന പ്രത്യേകതയും ഈ പോരിനുണ്ട്. ഓപ്പണിങ്ങില്‍ സഞ്ജു-അഭിഷേക് സഖ്യം അടിച്ചു കൂട്ടിയ 88 റണ്‍സ് ആണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക്എത്തിച്ചത്. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷമുള്ള മോശം ഫോമിൽ വിമർശനം നേരിടുന്നതിനിടെയാണ് സഞ്ജുവിന്റെ ഈ പ്രകടനം എന്നത് നിരവധി വിമർശകരുടെ വായടപ്പിച്ചു. സഞ്ജുവിനൊപ്പം അഭിഷേക് ശർമയും മിന്നും പ്രകടനമയിരുന്നു കാഴ്ചവെച്ചത്. താരം 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടിയിരുന്നു. ഇഷാൻ കിഷൻ പുറത്താകാതെ 39 റൺസ് നേടി. തിലക് വർമ 15 റൺസും ശ്രേയസ് അയ്യർ 11 റൺസും നേടിയിരുന്നു. അഫ്ഗാന്റെ ടോപ് സ്‌കോറർ 37 റൺസെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ്. ഡാര്‍വിഷ് റസൂലി (26 ), റാഷിദ് ഖാന്‍ (28 ) മുഹമ്മദ് നബി (20 ) എന്നിവരും അഫ്ഗാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റും എടുത്തു. അഫ്ഗാനിനെതിരെയായ ആദ്യ ട്വന്റി 20യിൽ സഞ്ജുവിന് തിളങ്ങാനായില്ല. എട്ട് പന്തിൽ പത്ത് റൺസെടുത്ത് പുറത്താകുകയായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന ആവശ്യവുമായി പലരും രംഗത്തുവന്നു. മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ വൈഭവിനായി രംഗത്തെത്തി. അതിനൊക്കെയുള്ള മറുപടിയായിരുന്നു സഞ്ജു രണ്ടാം കളിയിൽ നൽകിയത്.

Tap to read more
IND vs AFG 2nd T20I : രണ്ടു മാറ്റങ്ങൾക്ക് സാധ്യത; സഞ്ജുവിന് പകരം വൈഭവ്, ചക്രവർത്തിക്ക് പകരം ആരാകും?

IND vs AFG 2nd T20I : രണ്ടു മാറ്റങ്ങൾക്ക് സാധ്യത; സഞ്ജുവിന് പകരം വൈഭവ്, ചക്രവർത്തിക്ക് പകരം ആരാകും?

IND vs AFG 2nd T20I Playing XI: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ രണ്ടാം മത്സരം മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും. ആദ്യ മത്സരം 7 വിക്കറ്റിന് സ്വതമാക്കിയ ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്. ഇന്ത്യയുടെ ലക്‌ഷ്യം രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുക എന്നതാണ്. ഇന്നത്തെ മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ രണ്ട് പ്രധാന മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ടീം ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ട്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയും വൈഭവ് സൂര്യവംശിയെ പുറത്തിരുത്തുകയുമായിരുന്നു. ഇതിനു പിന്നാലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല ആദ്യ മത്സരത്തിൽ കാര്യമായ പ്രകടനം കാഴ്ച വയ്ക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ വൈഭവ് സൂര്യവംശി അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങാൻ സാധ്യതയുണ്ടെനാണ് സൂചന. ഇത് കൂടാതെ ടീമിന്റ സ്പിൻ ബൗളിംഗ് യൂണിറ്റിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുണ്ട്. ചക്രവർത്തിക്ക് പരിക്ക് കഴഞ്ഞ മത്സരത്തിൽ ടീം ഇന്ത്യയുടെ ബൗളർ വരുൺ ചക്രവർത്തി നാല് ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. എങ്കിലും ഞായറാഴ്ച അദ്ദേഹത്തിന് പരിക്കേറ്റു എന്ന വാർത്ത ടീമിന് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രണ്ട് മാസത്തിന് ശേഷമായിരുന്നു ചക്രവർത്തി ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തിയത് അതിനിടയിലാണ് അദ്ദേഹത്തിന് സൈഡ് സ്ട്രെയിൻ ഉണ്ടതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. ക്രിക്ക്ബസിന്റെ റിപ്പോർട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് ചക്രവർത്തി പുറത്തായെന്നും കൂടാതെ 2026 ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിലും ആശങ്കയുണ്ട് എന്നാണ്. ഈ സാഹചര്യത്തൽ രണ്ടാം ടി20 മത്സരത്തിൽ ചക്രവർത്തിക്ക് പകരക്കാരനായി മറ്റൊരാളെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. അവസരം ആർക്കായിരിക്കും? ഈ സാഹചര്യത്തിൽ അടുത്ത ചോദ്യം ചക്രവർത്തിക്ക് പകരം ആര് കളിക്കും? എന്നതാണ്. ആദ്യ ടി20 മത്‌സരത്തിൽ സ്പിന്നർമാരായ അക്സർ പട്ടേലും വരുൺ ചക്രവർത്തിയുമാണ് പന്തെറിഞ്ഞത്. കൂടാതെ അഭിഷേക് ശർമ്മയും പാർട്ട് ടൈം സ്പിന്നറായി പന്തെറിഞ്ഞു. എന്നിരുന്നാലും ചക്രവർത്തിയുടെ സ്ഥാനത്തേക്ക് പരിഗണിക്കുക വാഷിംഗ്ടൺ സുന്ദറിനെയോ രവി ബിഷ്ണോയിയെയോ ആയിരിക്കാം എന്നാണ് റിപ്പോർട്ട്. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിൽ ബിഷ്‌ണോയി കളിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിക്കറ്റുകളും വീഴ്ത്തി. എന്നാൽ സുന്ദറിർ അവസാനമായി ടി20 മത്സരം കളിച്ചത് ജൂലൈയിലായിരുന്നു. ഇന്ത്യയുടെ സാധ്യതയുള്ള പ്ലെയിംഗ് ഇലവൻ അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ് എന്നിവരാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

India Women’s team: പാക് മന്ത്രിയിൽ നിന്ന് ട്രോഫി വേണ്ടെന്ന് ഇന്ത്യ

@ZeeMalayalam6d ago
#Cricket
IND vs SL Women's Asia Cup Final 2026: വനിതാ ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്; ലങ്കയെ തകർത്ത് സ്വന്തമാക്കിയത് എട്ടാം കിരീടം

IND vs SL Women's Asia Cup Final 2026: വനിതാ ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്; ലങ്കയെ തകർത്ത് സ്വന്തമാക്കിയത് എട്ടാം കിരീടം

ദുബായ്: വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഏഷ്യ. ഫൈനലിൽ ലങ്കയെ ഇന്ത്യൻ വനിതകൾ തകർത്തത് 72 റൺസിനാണ്. രണ്ടുവർഷം മുൻപ് ശ്രീലങ്കയോട് നേരിട്ട തോൽവിക്ക് പകരം വീട്ടാനും ഇതോടെ ഇടയ്ക്ക് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടിയിരുന്നു. തുടർന്ന് 184 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.6 ഓവറിൽ 111 റൺസിന് ഓൾഔട്ടായി. ഇതോടെ ഇന്ത്യൻ വനിതകൾ തങ്ങളുടെ എട്ടാം ഏഷ്യാകപ്പ് കിരീദത്തിൽ മുത്തമിട്ടു. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധികാരികമായ പ്രകടനമായിരുന്നു ഇന്ത്യയുടേത്‌. ലങ്കയെ തകർത്തത് നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരണിയാണ്. ദീപ്തി ശർമ 19 റൺസിന് മൂന്ന് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, ഷഫാലി വർമ, പ്രേമ റാവത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ലങ്കയുടെ ടോപ് സ്‌കോറർ 32 പന്തിൽ നിന്ന് 36 റൺസെടുത്ത ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവാണ്. നിലാക്ഷിക സിൽവ 16 പന്തിൽ നിന്ന് 22 റൺസെടുത്തു. വിഷ്മി ഗുണരത്‌നെ 22 പന്തിൽ 20 റൺസ് നേടി. ഇന്ത്യൻ സ്‌കോർ ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മധ്യനിരയുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഷഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ ടീമിന് തകർപ്പൻ തുടക്കം സമ്മാനിച്ചു. വെറും 77 പന്തിൽ നിന്ന് ഈ സഖ്യം അടിച്ചുകൂട്ടിയത് 129 റൺസാണ്. എന്നാൽ പിന്നീട് വന്നവർക്കൊന്നും സ്‌കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല എന്നത് ശ്രദ്ധേയം. ഇന്ത്യയുടെ ടോപ് സ്‌കോറർ 39 പന്തിൽ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 68 റൺസെടുത്ത ഷഫാലിയാണ്. 39 പന്തുകളിൽ നിന്നും സ്മൃതി മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 59 റൺസെടുത്തു. ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറിലെ നാലാം പന്തിൽതന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. നാല് റൺസെടുത്ത ഓപ്പണർ ഇമേഷ ദുലാനിയെയാണ് ഇന്ത്യൻ ബൗളർ ക്രാന്തി ഗൗഡ് പുറത്താക്കിയത്. എന്നാൽ രണ്ടാംവിക്കറ്റിൽ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവും വിഷ്മി ഗുണരത്നയും ചേർന്ന് സ്കോർ ഉയർത്തി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
US Open 2026: സബലേങ്കയുടെ സ്വപ്നം തകർത്ത് എലേന, യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി

US Open 2026: സബലേങ്കയുടെ സ്വപ്നം തകർത്ത് എലേന, യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വനിതാ സിംഗിള്‍സില്‍ കിരീടം സ്വന്തമാക്കി എലേന റിബകിന. നിലവിലെ ചാമ്പ്യനായ അരീന സബലേങ്കയെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എലേന പരാജയപ്പെടുത്തിയത്. എലേനയുടെ കന്നി യുഎസ് ഓപ്പണ്‍ കിരീടമാണ് ഇത്. കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാം കിരീടവുമാണ് ഇത്. 2 മണിക്കൂറും 21 മിനിറ്റും നീണ്ട മത്സരത്തിനൊടുവില്‍ 6-4, 5-7, 6-2 എന്നിങ്ങനെയാണ് സ്കോര്‍ നില. ശനിയാഴ്ച നടന്ന യുഎസ് ഓപ്പണിൽ എലേനയ്ക്ക് അവിശ്വസനീയമായ വിജയമാണ് ലഭിച്ചത്. പരിക്കുകാരണം കളിക്കുമോ എന്നുപോലും സംശയമുണ്ടായിരുന്ന അവർ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായി മാറിയത്. സിൻസിനാറ്റി ടൂർണമെന്റിനിടയിൽ കണങ്കാലിന് പരിക്കേറ്റതുകാരണം എലേനയ്ക്ക് പിന്മാറേണ്ടി വന്നിരുന്നു. ആ പരിക്കിൽ നിന്ന് മുക്തി നേടി വെറും മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് നിലവിലെ ചാമ്പ്യനായ അരീന സബലേങ്കയെ ഫൈനലിൽ വീഴ്ത്തി എലേന ഈ കിരീടം സ്വന്തമാക്കിയത്. ഒരേ കലണ്ടർ വർഷത്തിൽ ഓസ്ട്രേലിയൻ ഓപ്പണും, യുഎസ് ഓപ്പണും സ്വന്തമാക്കുന്ന ചരിത്രനേട്ടമാണ് എലേന കൈവരിച്ചിരിക്കുന്നത്. 2016-ൽ ആഞ്ജലിക് കെർബറും 2024-ൽ അരീന സബലേങ്കയുമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. 2026 സീസണിലെ എലേനയുടെ മൂന്നാമത്തെ കിരീടമാണിത് കൂടാതെ അവരുടെ കരിയറിലെ 14-ാമത്തെ ഡബ്ല്യുടിഎ (WTA) സിംഗിൾസ് കിരീടവും. അതേസമയം, തുടർച്ചയായി മൂന്നാം വർഷവും യുഎസ് ഓപ്പൺ കിരീടം നേടാമെന്ന സബലേങ്കയുടെ മോഹമാണ് ഈ തോൽവിയോടെ അവസാനിച്ചത്. 2024-ലും 2025-ലും ചാമ്പ്യനായ അവർ തുടർച്ചയായ നാലാം യുഎസ് ഓപ്പൺ ഫൈനലിലാണ് ഇപ്പോൾ കളിച്ചത്. കൂടാതെ 2002-ന് ശേഷം ആദ്യമായിട്ടാണ് യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ പരാജയപ്പെടുന്നത് എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Wushu Athlete Divyanshi Choudhary: ഏഷ്യൻ ഗെയിംസ് വുഷു വിവാദം: നിലപാട് മാറ്റി ദിവ്യാംഷി ചൗധരി

Wushu Athlete Divyanshi Choudhary: ഏഷ്യൻ ഗെയിംസ് വുഷു വിവാദം: നിലപാട് മാറ്റി ദിവ്യാംഷി ചൗധരി

ഏഷ്യൻ ഗെയിംസ് വുഷു ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച യുവതാരം ദിവ്യാംഷി ചൗധരി ഒടുവില്‍ നിലപാട് മാറ്റി. സെലക്ഷൻ ട്രയൽസിൽ വിജയിച്ചിട്ടും ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നായിരുന്നു ദിവ്യാംഷിയുടെ പ്രധാന ആരോപണം. കൂടാതെ സഹതാരമായ റോഷ്ബിന ദേവി നൊറേമില്‍ നിന്ന് കുടുംബത്തിനും തനിക്കും നിരന്തരം മാനസികവും ശാരീരികവുമായി പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിവ്യാംഷി ആരോപിച്ചു. ദിവ്യാംഷിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, വുഷു ഫെഡറേഷൻ ഭാരവാഹികൾ, പരിശീലകൻ തുടങ്ങിയവർ നേരിട്ട് ഇടപെടുകയും ദിവ്യാംഷിക്ക് സാഹചര്യം വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. എംആർഐ (MRI) പരിശോധനയിൽ ദിവ്യാംഷിയുടെ കാൽമുട്ടിലെ നിർണായക ലിഗമെന്റിന് പരിക്കേറ്റതായി (ACL tear) കണ്ടെത്തിയിരുന്നു. മത്സരങ്ങളിൽ പങ്കെടുത്താൽ പരിക്ക് കൂടുതൽ ഗുരുതരമായേക്കാം എന്നതിനാലാണ് ഫെഡറേഷൻ താരത്തെ ഒഴിവാക്കിയത്. പൂർണ്ണമായി വിശ്രമവും ശരിയായ പുനരധിവാസവും നൽകി പരിക്ക് ഭേദമാക്കാനാണ് കായിക വിദഗ്ധരും ഫെഡറേഷനും നിർദ്ദേശിച്ചത്. പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ദിവ്യാംഷിയെ ബോധ്യപ്പെടുത്തി. കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഫെഡറേഷൻ മനപ്പൂർവ്വം ശ്രമിച്ചതാണെന്നായിരുന്നു ദിവ്യാംഷിയുടെ ആദ്യത്തെ ധാരണ. എന്നാൽ കാര്യങ്ങളിൽ വ്യക്തത വന്നതോടെ താരം തന്റെ നിലപാട് മാറ്റി. പരിക്കിൽ നിന്ന് മുക്തി നേടി അടുത്ത ഏഷ്യൻ ഗെയിംസിലൂടെ ശക്തമായി തിരിച്ചെത്തുമെന്ന് ദിവ്യാംഷി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സഹതാരം റോഷ്ബിനയ്ക്കെതിരെ ഉന്നയിച്ച മാനസിക പീഡന ആരോപണം താരം പിൻവലിച്ചിട്ടില്ല. ചൈനയിലെ പരമ്പരാഗത ആയോധനകലയും ആധുനിക കായികവിനോദവുമായ കുങ് ഫുവാണ് 'വുഷു' (Wushu) എന്ന പേരിൽ അറിയപ്പെടുന്നത്. കായികരംഗത്ത് കുങ് ഫു ഔദ്യോഗികമായി വുഷു എന്നാണ് അറിയപ്പെടുന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ 18 വയസ്സുകാരിയായ ഇന്ത്യൻ വുഷു താരം ദിവ്യാംഷി ചൗധരി 'സാൻഡ' (Sanda) വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Virat Kohli Domestic Cricket: ഡൽഹിക്കായി കളിക്കാൻ കോഹ്‌ലിക്ക് ക്ഷണം, മടങ്ങിവരവിനെക്കുറിച്ച് റോഹൻ ജെയ്റ്റ്‌ലി

Virat Kohli Domestic Cricket: ഡൽഹിക്കായി കളിക്കാൻ കോഹ്‌ലിക്ക് ക്ഷണം, മടങ്ങിവരവിനെക്കുറിച്ച് റോഹൻ ജെയ്റ്റ്‌ലി

സ്വന്തം സംസ്ഥാനത്തിനായി കളിക്കാൻ വിരാട് കോഹ്‌ലിയെ എപ്പോഴും സ്വാഗതം ചെയ്യുമെന്ന് ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (DDCA) പ്രസിഡന്റ് റോഹൻ ജെയ്റ്റ്‌ലി. അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കുകളും ജോലിഭാരവും കൈകാര്യം ചെയ്യാൻ സാധിക്കുകയാണെങ്കിൽ കോഹ്‌ലി ഈ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായി കളിക്കുമെന്ന് റോഹൻ ജെയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ വർഷം വിജയ് ഹസാരെ ട്രോഫിയിൽ അദ്ദേഹം ഡൽഹിക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 101 പന്തിൽ 131 റൺസാണ് അന്ന് കോഹ്‍ലി നേടിയത്. വിരാട് കോഹ്‌ലിക്ക് ഡൽഹി ടീമിൽ കളിക്കാൻ എപ്പോഴും സാധിക്കുമെന്ന് പറഞ്ഞ റോഹൻ ജെയ്റ്റ്‌ലി സമയം കിട്ടുമ്പോൾ കോഹ്‌ലി തീർച്ചയായും വീണ്ടും ഡൽഹിക്കായി കളിക്കുമെന്ന് പറഞ്ഞു. 'ഇത് അദ്ദേഹത്തിന്റെ ഹോം അസോസിയേഷനാണ്. ഈ സംസ്ഥാനം എനിക്ക് അവകാശപ്പെട്ടതുപോലെ തന്നെ അദ്ദേഹത്തിന്റേതുമാണ്.' വിരാട് കോഹ്‌ലി ഉടൻ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ അദ്ദേഹം കളിക്കും. തുടർന്ന് നവംബറിൽ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി കോഹ്‍ലി ന്യൂസിലൻഡിലേക്ക് തിരിക്കും. തുടർന്ന് ഡിസംബറിൽ നാട്ടിൽ വെച്ച് ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയിലും അദ്ദേഹം കളിക്കും. എന്നാൽ ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ ശ്രീലങ്കൻ പരമ്പരയുമായി ഒരേ സമയത്ത് വരുന്നതിനാൽ കോഹ്‌ലിക്ക് ഇത്തവണ ആഭ്യന്തര ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് കോഹ്‌ലി ഡൽഹിക്കായി രഞ്ജി ട്രോഫി കളിച്ചിരുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ മത്സരം. പിന്നീട് രണ്ട് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിലും അദ്ദേഹം കളിച്ചു. കരാറിലുള്ള താരങ്ങൾ ഒഴിവുസമയത്ത് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ബിസിസിഐയുടെ ആഗ്രഹം. സമയം കിട്ടുമ്പോൾ കോഹ്‌ലിയെ ടീമിൽ ഉൾപ്പെടുത്താൻ ഡൽഹി ക്രിക്കറ്റ് അസോസിയേഷനും തയ്യാറാണ്. തിരക്കുകൾക്കിടയിലും വീണ്ടും ഡൽഹി ജഴ്സിയിൽ കോഹ്‌ലിയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
Harmanpreet Somersault Catch: ഹർമൻപ്രീത് കൗറിന്റെ വൈറൽ ക്യാച്ച് യഥാർത്ഥമോ?

Harmanpreet Somersault Catch: ഹർമൻപ്രീത് കൗറിന്റെ വൈറൽ ക്യാച്ച് യഥാർത്ഥമോ?

എന്തും ഏതും വൈറലാകാന്‍ ഡിജിറ്റല്‍ യുഗത്ത് നിമിഷങ്ങള്‍ മതി. യാതൊരു സത്യവുമില്ലാത്ത കാര്യങ്ങള്‍ പോലും നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താനും തെറ്റിദ്ധാരണ പരത്താനും സോഷ്യല്‍ മീഡിയക്ക് പ്രത്യേക കഴിവാണ്. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഒരു വൈറല്‍ ക്യാച്ചാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍പ്രീത് കൗര്‍ കരണം മറിഞ്ഞ് (Somersault) ഒരു ക്യാച്ച് എടുക്കുന്നതാണ് വീഡിയോ. ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ദൃശ്യമാണ്. ഒരു ഡിപ് ഫേക്ക് വീഡിയോയാണ്. ഇങ്ങനെ ഒരു ക്യാച്ച് എടുക്കണമെന്ന് ഹര്‍മന്‍പ്രീത് കൗര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ച് കാണില്ല. എന്നാല്‍ തെറ്റിദ്ധാരണ കാരണം പലരും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഡിപ് ഫേക്ക് (Deepfake) സാങ്കേതികവിദ്യ ഇന്ന് സമൂഹത്തിന് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രശസ്ത വ്യക്തികളാണ് ഇത്തരത്തില്‍ ഡിപ് ഫേക്കിന്റെ ഇരകളാകുന്നത്. അവരുടെ മുഖവും ശബ്ദവും വ്യാജമായി നി‍ര്‍മ്മിക്കാന്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ സഹായിക്കും. പലപ്പോഴും ഇത്തരം വീഡിയോകളിലെ യാഥാര്‍ത്ഥ്യവും കൃത്രിമത്വവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇത് പൊതുജനങ്ങള്‍ക്കും നിയമപാലകര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. ഡീപ് ഫേക്ക് പോലുള്ള ഭീഷണികളില്‍ നിന്നും രക്ഷപെടാന്‍ ചില മുന്‍കരുതല്‍ മാത്രം സ്വീകരിക്കാനാണ് സാധിക്കുക. ഒരിക്കലും100% സുരക്ഷ ലഭിക്കില്ലെന്നതാണ് സത്യാവസ്ഥ. ശക്തമായ പാസ്‍വേഡുകള്‍, ആന്റിവൈറസ് പ്രോഗ്രാമുകള്‍ എന്നിവ ഉപയോഗിക്കുക. മാത്രമല്ല ഇത്തരത്തില്‍ നിങ്ങള്‍ ഒരു ഭീഷണി നേരിടുകയാണെങ്കില്‍ പെട്ടന്ന് തന്നെ പരാതി നല്‍കുക. സോഷ്യല്‍ മീഡിയയില്‍ സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഇന്ന് ആര്‍ക്കും ആരോടും പറയാന്‍ സാധിക്കില്ല എങ്കിലും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ ചിത്രങ്ങൾ എവിടെയൊക്കെ പങ്കുവെക്കുന്നു എന്നതിനെക്കുറിച്ച് അതീവ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Women's Asia Cup: കിരീടം ലക്ഷ്യമിട്ട് ഇന്ത്യ, ബംഗ്ലാദേശിനെ വീഴ്ത്തി ഏഷ്യാ കപ്പ് ഫൈനലിൽ

Women's Asia Cup: കിരീടം ലക്ഷ്യമിട്ട് ഇന്ത്യ, ബംഗ്ലാദേശിനെ വീഴ്ത്തി ഏഷ്യാ കപ്പ് ഫൈനലിൽ

വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ വനിതാ ടീം. ടൂർണമെന്റിന്റെ ആദ്യ സെമിഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ടീം ഫൈനലിൽ പ്രവേശിച്ചത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഹർമാൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന്റെ 149 റൺസ് വിജയലക്ഷ്യം ബംഗ്ലാദേശിന് പൂർത്തിയാക്കാൻ സാധിച്ചില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കാനാണ് ബംഗ്ലാദേശ് വനിതാ ടീമിന് കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ തുടർച്ചയായി ഒൻപതാം തവണയാണ് വനിതാ ഏഷ്യാ കപ്പ് ചരിത്രത്തിൽ ഫൈനലിൽ ഇടം നേടുന്നത്. T20 ഫോർമാറ്റിൽ ആറാമത്തെ നേട്ടമാണ് ഇത്. വനിതാ ഏഷ്യാ കപ്പ് സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേഷ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തു. 40 പന്തിൽ 64 റൺസ് നേടിയ ഷഫാലി വർമ്മയുടെ ബാറ്റിംഗും, 3 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയുടെയും 2 വിക്കറ്റ് എടുത്ത നന്ദനി ശർമ്മയുടെയും മികച്ച ബോളിംഗുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ഹർമാൻപ്രീത് കൗർ 28 പന്തിൽ 24 റൺസും, റിച്ചാ ഘോഷ് 16 പന്തിൽ 21 റൺസും, ദീപ്തി ശർമ്മ 6 പന്തിൽ 13 റൺസും നേടി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന 5 പന്തിൽ 2 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യൻ ബോളുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കാനേ ടീമിന് സാധിച്ചുള്ളൂ. ഇന്ന് നടക്കുന്ന രണ്ടാമത്തെ സെമിഫൈനലിൽ പാകിസ്താനും നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയായിരിക്കും ഫൈനലിൽ ഇന്ത്യ നേരിടുക. സെപ്റ്റംബർ 13 നാണ് ഫൈനൽ മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫൈനലിൽ ഇറങ്ങുന്നത്. ഇതുവരെയുള്ള ഒമ്പത് എഡിഷനുകളിൽ ഏഴെണ്ണത്തിലും ഇന്ത്യയാണ് വിജയി. 2018 ൽ ബംഗ്ലാദേശിനോടും, 2024 ൽ ശ്രീലങ്കയോടുമാണ് ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
UK anti-migrant: അഭയാർത്ഥികളെന്ന് തെറ്റിദ്ധാരണ; യുകെയിൽ പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം

UK anti-migrant: അഭയാർത്ഥികളെന്ന് തെറ്റിദ്ധാരണ; യുകെയിൽ പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം

യുകെയിൽ പര്യടനത്തിനെത്തിയ പാകിസ്ഥാന്റെ അണ്ടർ 19 ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് പ്രതിഷേധം. അഭയാർഥികളാണെന്ന തെറ്റിദ്ധാരണയിൽ അഭയാർത്ഥി വിരുദ്ധരാണ് പോർട്ട്സ്മൗത്തിലെ മാരിയറ്റ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചത്. വിദേശികൾ എത്തിയിട്ടുണ്ടെന്ന അഭ്യൂഹം പരന്നതോടെ 40 ഓളം പേരാണ് ഹോട്ടലിന് പുറത്ത് പ്രതിഷേധം നടത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി, ഹോട്ടലിലുള്ളത് പാക് അണ്ടർ 19 ക്രിക്കറ്റ് ടീമാണെന്ന് വ്യക്തമാക്കി. പിന്നീട് റിഫോം കൗൺസിലർ പാകിസ്ഥാൻ ടീമിന്റെ കോച്ചുമായി സംസാരിച്ചതിനെ തുടർന്നാണ് തെറ്റിദ്ധാരണ നീങ്ങിയത്. പരിചയമില്ലാത്ത ആളുകൾ പ്രദേശത്ത് ചുറ്റിത്തിരിയുന്ന ഫോട്ടോകൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇവർ അഭയാർത്ഥികളാകാം എന്ന തെറ്റിദ്ധാരണ വന്നതോടെ പ്രതിഷേധമുയരുകയായിരുന്നു. അഭയാർത്ഥികളാണെന്ന് യാതൊരു സ്ഥിരീകരണവും ഇല്ലാതെയായിരുന്നു പ്രചാരണവും പ്രതിഷേധവും. പോർട്ട്സ്മൗത്ത് നോർത്ത് എം.പി അമാൻഡ മാർട്ടിൻ സംഭവത്തെ ശക്തമായി വിമർശിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവ ക്രിക്കറ്റ് താരങ്ങളെ തെറ്റായി ലക്ഷ്യം വെച്ചത് അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. കുടിയേറ്റത്തെക്കുറിച്ച് ന്യായമായ ചർച്ചകൾ നടത്താം പക്ഷേ അത് അഭ്യൂഹങ്ങളുടെയോ തെറ്റായ വിവരങ്ങളുടെയോ അടിസ്ഥാനത്തിലാകരുത് മറിച്ച് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്ന് അമാൻഡ മാർട്ടിൻ പറഞ്ഞു. യുകെയിൽ അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും ഇത്രയധികം എതിർപ്പും അസഹിഷ്ണുതയും ഉണ്ടാകാൻ പ്രധാനമായും ചില സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളാണ് കാരണം. രാജ്യത്തെ തൊഴിലില്ലായ്മ, വീടുകളുടെ കുറവ്, നാഷണൽ ഹെൽത്ത് സർവീസ് (NHS) പോലുള്ള പ്രധാന പൊതുസേവനങ്ങളിലെ പ്രതിസന്ധികൾ എന്നിവയ്ക്കൊക്കെ കാരണം അഭയാർത്ഥികളുടെ വരവാണെന്നുള്ള ശക്തമായൊരു വിശ്വാസം ഒരു വിഭാഗം ബ്രിട്ടീഷുകാർക്കിടയിലുണ്ട്. നാട്ടുകാർക്ക് ലഭിക്കേണ്ട അവസരങ്ങളും ആനുകൂല്യങ്ങളും ഇവർ തട്ടിയെടുക്കുന്നുവെന്ന തോന്നലും, തങ്ങളുടെ പരമ്പരാഗത സംസ്കാരവും സുരക്ഷയും നഷ്ടപ്പെടുമെന്ന ആശങ്കയും ആളുകളിൽ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. ഇതിനുപുറമെ വലതുപക്ഷ രാഷ്ട്രീയ നേതാക്കളുടെയും ചില മാധ്യമങ്ങളുടെയും കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങളും ഈ വിഷയങ്ങളിൽ ആളുകളെ പ്രകോപിതരാക്കുന്നുണ്ട്. പാകിസ്ഥാൻ അണ്ടർ-19 ടീമിന്റെ സുരക്ഷയും ക്ഷേമവും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) നിരീക്ഷിച്ചു. ടൂർ അവസാനിക്കുന്നത് വരെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ബോര്‍ഡ് അവലോകനം ചെയ്തു. സീനിയർ ടീം ഇംഗ്ലണ്ടുമായി ടെസ്റ്റ് മത്സരങ്ങൾ കളിക്കുമ്പോൾ, അണ്ടർ-19 ടീം ടൂർ തുടരുകയാണ്. അരുണ്ടലിൽ നടന്ന നാല് ദിവസത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 10 റൺസിന് തോറ്റ പാകിസ്ഥാൻ സെപ്റ്റംബർ 9-ന് നടന്ന ഏകദിനത്തിൽ 177 റൺസിന് വിജയിച്ചുകൊണ്ടാണ് തിരിച്ചുവന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ഉത്തേജക പരിശോധനയിൽ ഗുസ്തി താരത്തിന് വിലക്ക്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ഉത്തേജക പരിശോധനയിൽ ഗുസ്തി താരത്തിന് വിലക്ക്

ന്യൂഡൽഹി: ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഗ്രീക്കോ റോമൻ വിഭാഗത്തിൽ മത്സരിക്കുന്ന ദീപക്കാണ് ഉത്തേജക ഔഷധ പരിശോധനയിൽ പരാജയപ്പെട്ടതോടെ പുറത്തായത്‌. മേയ് 31 ന് ഏഷ്യൻ ഗെയിംസ് ട്രയൽസിനിടെ ശേഖരിച്ച താരത്തിന്റെ സ്രവപരിശോധനയിലാണ് ഉത്തേജക ഔഷധസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ദീപക്കിനെ കൂടാതെ അടുത്തിടെയായി രണ്ടു ഗുസ്തി താരങ്ങളാണ് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത്. മുകുൾ ദഹിയ (ഫ്രീസ്റ്റൈൽ 86 കിലോഗ്രാം), ദീപാൻഷു (ഗ്രീക്കോ റോമൻ 130 കിലോഗ്രാം) എന്നിവരിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അനുമതിയില്ലാതെ ദേശീയ ക്യാമ്പിൽ നിന്ന് ഗുസ്തി താരങ്ങൾ വിട്ടുനിൽക്കുന്നതാണ് ഡോപ്പിംഗ് കേസുകൾ വർദ്ധിക്കാനുള്ള കാരണമെന്നാണ് ഡബ്ല്യു.എഫ്.ഐ പറയുന്നതും . ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more