iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Sports

Women's Asia Cup: കിരീടം ലക്ഷ്യമിട്ട് ഇന്ത്യ, ബംഗ്ലാദേശിനെ വീഴ്ത്തി ഏഷ്യാ കപ്പ് ഫൈനലിൽ

വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ വനിതാ ടീം. ടൂർണമെന്റിന്റെ ആദ്യ സെമിഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ടീം ഫൈനലിൽ പ്രവേശിച്ചത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഹർമാൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന്റെ 149 റൺസ് വിജയലക്ഷ്യം ബംഗ്ലാദേശിന് പൂർത്തിയാക്കാൻ സാധിച്ചില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കാനാണ് ബംഗ്ലാദേശ് വനിതാ ടീമിന് കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ തുടർച്ചയായി ഒൻപതാം തവണയാണ് വനിതാ ഏഷ്യാ കപ്പ് ചരിത്രത്തിൽ ഫൈനലിൽ ഇടം നേടുന്നത്. T20 ഫോർമാറ്റിൽ ആറാമത്തെ നേട്ടമാണ് ഇത്.

വനിതാ ഏഷ്യാ കപ്പ് സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേഷ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തു. 40 പന്തിൽ 64 റൺസ് നേടിയ ഷഫാലി വർമ്മയുടെ ബാറ്റിംഗും, 3 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയുടെയും 2 വിക്കറ്റ് എടുത്ത നന്ദനി ശർമ്മയുടെയും മികച്ച ബോളിംഗുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ഹർമാൻപ്രീത് കൗർ 28 പന്തിൽ 24 റൺസും, റിച്ചാ ഘോഷ് 16 പന്തിൽ 21 റൺസും, ദീപ്തി ശർമ്മ 6 പന്തിൽ 13 റൺസും നേടി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന 5 പന്തിൽ 2 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യൻ ബോളുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കാനേ ടീമിന് സാധിച്ചുള്ളൂ.

ഇന്ന് നടക്കുന്ന രണ്ടാമത്തെ സെമിഫൈനലിൽ പാകിസ്താനും നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയായിരിക്കും ഫൈനലിൽ ഇന്ത്യ നേരിടുക. സെപ്റ്റംബർ 13 നാണ് ഫൈനൽ മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫൈനലിൽ ഇറങ്ങുന്നത്. ഇതുവരെയുള്ള ഒമ്പത് എഡിഷനുകളിൽ ഏഴെണ്ണത്തിലും ഇന്ത്യയാണ് വിജയി. 2018 ൽ ബംഗ്ലാദേശിനോടും, 2024 ൽ ശ്രീലങ്കയോടുമാണ് ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.