iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Smriti Mandhana: ചരിത്ര നേട്ടം! ലോക റെക്കോർഡ് തിരുത്തി സ്മൃതി മന്ദാന; വനിതാ T20ൽ റൺവേട്ടയിൽ ഒന്നാമത്

Smriti Mandhana: ചരിത്ര നേട്ടം! ലോക റെക്കോർഡ് തിരുത്തി സ്മൃതി മന്ദാന; വനിതാ T20ൽ റൺവേട്ടയിൽ ഒന്നാമത്

ഹാംഗ്‌ഷൂ: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. വനിതാ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺവേട്ടയിൽ‌ ഒന്നാമതെത്തി കൊണ്ട് ലോക റെക്കോർഡ് തിരുത്തിയിരിക്കുകയാണ് താരം. ന്യൂസിലൻഡ് ഇതിഹാസ താരം സുസി ബേറ്റ്സിനെ മറികടന്നാണ് സ്മൃതിയുടെ അപൂർവ്വ നേട്ടം. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് താരം ചരിത്രം കുറിച്ചത്. നിലവിൽ 4,765 റൺസാണ് സ്മൃതി നേടിയിരിക്കുന്നത്. 4,758 റൺസ് നേടിയ സുസി ബേറ്റ്സ് ഇപ്പോൾ രണ്ടാം സ്ഥാനത്തായി. അന്താരാഷ്ട്ര തലത്തിൽ സ്മൃതി പുലർത്തുന്ന മികച്ച സ്ഥിരതയുടെയും ദീർഘകാല പ്രകടനത്തിന്റെയും തെളിവാണ് ഈ നേട്ടം. സമകാലിക ക്രിക്കറ്റിലെ വമ്പൻ താരങ്ങൾ വനിതാ T20 അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഹർമൻപ്രീത് നേടിയിട്ടുള്ളത് 4,287 റൺസാണ്. 4,282 റൺസുമായി ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു തൊട്ടുപിന്നിലുണ്ട്. 3,817 റൺസ് നേടിയ ന്യൂസിലൻഡിന്റെ വെടിക്കെട്ട് താരം സോഫി ഡിവൈനാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജിന്റെ ചരിത്ര റെക്കോർഡ് തകർത്ത് സ്മൃതി മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരിയായി മാറിയിരുന്നു. മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന നേട്ടമാണ് സ്മൃതിക്ക് സ്വന്തമായത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യൻ കപ്പ് 2026 ഗ്രൂപ്പ് എ പോരാട്ടത്തിലായിരുന്നു താരത്തിന്റെ നേട്ടം. ഹോങ്കോങ്ങിനെതിരെയായിരുന്നു മത്സരം. മിഥാലിയുടെ 10,868 റൺസ് എന്ന റെക്കോർഡാണ് സ്മൃതി മറികടന്നത്. കൂടാതെ ഹോങ്കോങ്ങിനെതിരെയുള്ള ഈ മത്സരത്തിൽ വനിതാ T20 ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും സ്മൃതിക്ക് സ്വന്തമാണ്. 124 റൺസായിരുന്നു താരത്തിന്റെ സ്കോർ. 2024-ൽ ദാംബുള്ളയിൽ മലേഷ്യയ്‌ക്കെതിരെ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു നേടിയ 119 റൺസിന്റെ റെക്കോർഡാണ് സ്മൃതി മറികടന്നത്. ഹോങ്കോങ്ങിനെതിരെ നേടിയ 124 റൺസോടെ വനിതാ T20 അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന അപൂർവ്വ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഹർമൻപ്രീത് കൗറിനൊപ്പം സ്മൃതി മന്ദാനയും ഉൾപ്പെട്ടു. അന്താരാഷ്ട്ര T20യിൽ മൂന്നക്കം കടക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ താരമാണ് സ്മൃതി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
India T20: അഭിഷേക് ശർമ്മയുടെ റെക്കോർഡ് സെഞ്ച്വറി, അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് വിജയം

India T20: അഭിഷേക് ശർമ്മയുടെ റെക്കോർഡ് സെഞ്ച്വറി, അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് വിജയം

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 മത്സരത്തിൽ റെക്കോർഡിട്ട് ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ്മ. 30 പന്തിൽ സെഞ്ച്വറി നേടിയ താരം ടെസ്റ്റ് പ്ലേയിംഗ് (ഫുൾ മെമ്പർ) രാജ്യങ്ങൾ തമ്മിലുള്ള ടി20 മത്സരങ്ങളിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. സിംബാബ്‌വെയുടെ സിക്കന്ദർ റാസയുടെയും ന്യൂഡീലൻഡിന്റെ ഫിൻ അലന്റെയും 33 പന്ത് സെഞ്ച്വറി റെക്കോർഡാണ് താരം മറികടന്നത്. അഭിഷേകിന്റെ റെക്കോർഡിനൊപ്പം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ടി20 മത്സരത്തിൽ 127 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. മാത്രമല്ല 3-0ത്തിന് പരമ്പര തൂത്തുവാരി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തു. 34 പന്തിൽ നിന്ന് 9 ഫോറും 11 സിക്സറുകളും സഹിതം 108 റൺസെടുത്ത അഭിഷേക് പുറത്താകുമ്പോൾ 10 ഓവറിൽ 142-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ അഫ്ഗാനിസ്ഥാൻ 14.1 ഓവറിൽ വെറും 94 റൺസിന് പുറത്തായി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിര 156-8, 159-8 എന്നിങ്ങനെ സ്കോറുകൾ നേടിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ ബാറ്റിംഗ് തകർച്ചയാണ് അഫ്ഗാൻ നിര നേരിട്ടത്. ഇടംകൈയൻ സ്പിന്നർ അക്സർ പട്ടേൽ തന്റെ ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുർബാസിനെയും (15) സെദിഖുല്ല അട്ടാലിനെയും (1) പുറത്താക്കി അഫ്ഗാനിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ചു. പേസ് ബൗളർ നിതീഷ് കുമാർ റെഡ്ഡി ഒരേ ഓവറിൽ രണ്ട് വിക്കറ്റുകൾ ഉൾപ്പെടെ ആകെ 3 വിക്കറ്റ് (25 റൺസിന്) വീഴ്ത്തിയപ്പോൾ, ലെഗ് സ്പിന്നർ രവി ബിഷ്ണോയ് മൂന്ന് വിക്കറ്റുകളോടെ അഫ്ഗാൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ്മ തന്റെ കരിയറിലെ മൂന്നാം ടി20 സെഞ്ച്വറിയാണ് നേടിയത്. ഇന്ത്യൻ ടീം സെപ്റ്റംബർ 19-ന് നഗോയ-ഐച്ചിയിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പോവുകയാണ്. അതെസമയം അഫ്ഗാനിസ്ഥാൻ ദർവീഷ് റസൂളിയുടെ കീഴിൽ താരതമ്യേന വ്യത്യസ്തമായൊരു ടീമിനെയാണ് ഏഷ്യൻ ഗെയിംസിനായി അയക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

Ind vs wi match: രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്

@ZeeMalayalam3d ago
#India
India vs Afghanistan: സഞ്ജു-അഭിഷേക് തകർപ്പൻ പെർഫോമൻസ്; പരമ്പര തൂക്കി ഇന്ത്യ

India vs Afghanistan: സഞ്ജു-അഭിഷേക് തകർപ്പൻ പെർഫോമൻസ്; പരമ്പര തൂക്കി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 പരമ്പരയും തൂക്കി ഇന്ത്യ. ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും അടക്കം 57 റൺസ് അടിച്ചുകൂട്ടി. സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി 20 പന്തിൽ നിന്നായിരുന്നു പിറന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത് 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ്. സഞ്ജുവും-അഭിഷേകും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഇടവേളയ്ക്ക് ശേഷം ക്ലിക്കായെന്ന പ്രത്യേകതയും ഈ പോരിനുണ്ട്. ഓപ്പണിങ്ങില്‍ സഞ്ജു-അഭിഷേക് സഖ്യം അടിച്ചു കൂട്ടിയ 88 റണ്‍സ് ആണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക്എത്തിച്ചത്. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷമുള്ള മോശം ഫോമിൽ വിമർശനം നേരിടുന്നതിനിടെയാണ് സഞ്ജുവിന്റെ ഈ പ്രകടനം എന്നത് നിരവധി വിമർശകരുടെ വായടപ്പിച്ചു. സഞ്ജുവിനൊപ്പം അഭിഷേക് ശർമയും മിന്നും പ്രകടനമയിരുന്നു കാഴ്ചവെച്ചത്. താരം 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടിയിരുന്നു. ഇഷാൻ കിഷൻ പുറത്താകാതെ 39 റൺസ് നേടി. തിലക് വർമ 15 റൺസും ശ്രേയസ് അയ്യർ 11 റൺസും നേടിയിരുന്നു. അഫ്ഗാന്റെ ടോപ് സ്‌കോറർ 37 റൺസെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ്. ഡാര്‍വിഷ് റസൂലി (26 ), റാഷിദ് ഖാന്‍ (28 ) മുഹമ്മദ് നബി (20 ) എന്നിവരും അഫ്ഗാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റും എടുത്തു. അഫ്ഗാനിനെതിരെയായ ആദ്യ ട്വന്റി 20യിൽ സഞ്ജുവിന് തിളങ്ങാനായില്ല. എട്ട് പന്തിൽ പത്ത് റൺസെടുത്ത് പുറത്താകുകയായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന ആവശ്യവുമായി പലരും രംഗത്തുവന്നു. മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ വൈഭവിനായി രംഗത്തെത്തി. അതിനൊക്കെയുള്ള മറുപടിയായിരുന്നു സഞ്ജു രണ്ടാം കളിയിൽ നൽകിയത്.

Tap to read more
IND vs AFG 2nd T20I : രണ്ടു മാറ്റങ്ങൾക്ക് സാധ്യത; സഞ്ജുവിന് പകരം വൈഭവ്, ചക്രവർത്തിക്ക് പകരം ആരാകും?

IND vs AFG 2nd T20I : രണ്ടു മാറ്റങ്ങൾക്ക് സാധ്യത; സഞ്ജുവിന് പകരം വൈഭവ്, ചക്രവർത്തിക്ക് പകരം ആരാകും?

IND vs AFG 2nd T20I Playing XI: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ രണ്ടാം മത്സരം മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും. ആദ്യ മത്സരം 7 വിക്കറ്റിന് സ്വതമാക്കിയ ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്. ഇന്ത്യയുടെ ലക്‌ഷ്യം രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുക എന്നതാണ്. ഇന്നത്തെ മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ രണ്ട് പ്രധാന മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ടീം ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ട്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയും വൈഭവ് സൂര്യവംശിയെ പുറത്തിരുത്തുകയുമായിരുന്നു. ഇതിനു പിന്നാലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല ആദ്യ മത്സരത്തിൽ കാര്യമായ പ്രകടനം കാഴ്ച വയ്ക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ വൈഭവ് സൂര്യവംശി അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങാൻ സാധ്യതയുണ്ടെനാണ് സൂചന. ഇത് കൂടാതെ ടീമിന്റ സ്പിൻ ബൗളിംഗ് യൂണിറ്റിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുണ്ട്. ചക്രവർത്തിക്ക് പരിക്ക് കഴഞ്ഞ മത്സരത്തിൽ ടീം ഇന്ത്യയുടെ ബൗളർ വരുൺ ചക്രവർത്തി നാല് ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. എങ്കിലും ഞായറാഴ്ച അദ്ദേഹത്തിന് പരിക്കേറ്റു എന്ന വാർത്ത ടീമിന് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രണ്ട് മാസത്തിന് ശേഷമായിരുന്നു ചക്രവർത്തി ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തിയത് അതിനിടയിലാണ് അദ്ദേഹത്തിന് സൈഡ് സ്ട്രെയിൻ ഉണ്ടതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. ക്രിക്ക്ബസിന്റെ റിപ്പോർട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് ചക്രവർത്തി പുറത്തായെന്നും കൂടാതെ 2026 ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിലും ആശങ്കയുണ്ട് എന്നാണ്. ഈ സാഹചര്യത്തൽ രണ്ടാം ടി20 മത്സരത്തിൽ ചക്രവർത്തിക്ക് പകരക്കാരനായി മറ്റൊരാളെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. അവസരം ആർക്കായിരിക്കും? ഈ സാഹചര്യത്തിൽ അടുത്ത ചോദ്യം ചക്രവർത്തിക്ക് പകരം ആര് കളിക്കും? എന്നതാണ്. ആദ്യ ടി20 മത്‌സരത്തിൽ സ്പിന്നർമാരായ അക്സർ പട്ടേലും വരുൺ ചക്രവർത്തിയുമാണ് പന്തെറിഞ്ഞത്. കൂടാതെ അഭിഷേക് ശർമ്മയും പാർട്ട് ടൈം സ്പിന്നറായി പന്തെറിഞ്ഞു. എന്നിരുന്നാലും ചക്രവർത്തിയുടെ സ്ഥാനത്തേക്ക് പരിഗണിക്കുക വാഷിംഗ്ടൺ സുന്ദറിനെയോ രവി ബിഷ്ണോയിയെയോ ആയിരിക്കാം എന്നാണ് റിപ്പോർട്ട്. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിൽ ബിഷ്‌ണോയി കളിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിക്കറ്റുകളും വീഴ്ത്തി. എന്നാൽ സുന്ദറിർ അവസാനമായി ടി20 മത്സരം കളിച്ചത് ജൂലൈയിലായിരുന്നു. ഇന്ത്യയുടെ സാധ്യതയുള്ള പ്ലെയിംഗ് ഇലവൻ അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ് എന്നിവരാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

India Women’s team: പാക് മന്ത്രിയിൽ നിന്ന് ട്രോഫി വേണ്ടെന്ന് ഇന്ത്യ

@ZeeMalayalam6d ago
#Cricket
Harmanpreet Somersault Catch: ഹർമൻപ്രീത് കൗറിന്റെ വൈറൽ ക്യാച്ച് യഥാർത്ഥമോ?

Harmanpreet Somersault Catch: ഹർമൻപ്രീത് കൗറിന്റെ വൈറൽ ക്യാച്ച് യഥാർത്ഥമോ?

എന്തും ഏതും വൈറലാകാന്‍ ഡിജിറ്റല്‍ യുഗത്ത് നിമിഷങ്ങള്‍ മതി. യാതൊരു സത്യവുമില്ലാത്ത കാര്യങ്ങള്‍ പോലും നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താനും തെറ്റിദ്ധാരണ പരത്താനും സോഷ്യല്‍ മീഡിയക്ക് പ്രത്യേക കഴിവാണ്. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഒരു വൈറല്‍ ക്യാച്ചാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍പ്രീത് കൗര്‍ കരണം മറിഞ്ഞ് (Somersault) ഒരു ക്യാച്ച് എടുക്കുന്നതാണ് വീഡിയോ. ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ദൃശ്യമാണ്. ഒരു ഡിപ് ഫേക്ക് വീഡിയോയാണ്. ഇങ്ങനെ ഒരു ക്യാച്ച് എടുക്കണമെന്ന് ഹര്‍മന്‍പ്രീത് കൗര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ച് കാണില്ല. എന്നാല്‍ തെറ്റിദ്ധാരണ കാരണം പലരും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഡിപ് ഫേക്ക് (Deepfake) സാങ്കേതികവിദ്യ ഇന്ന് സമൂഹത്തിന് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രശസ്ത വ്യക്തികളാണ് ഇത്തരത്തില്‍ ഡിപ് ഫേക്കിന്റെ ഇരകളാകുന്നത്. അവരുടെ മുഖവും ശബ്ദവും വ്യാജമായി നി‍ര്‍മ്മിക്കാന്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ സഹായിക്കും. പലപ്പോഴും ഇത്തരം വീഡിയോകളിലെ യാഥാര്‍ത്ഥ്യവും കൃത്രിമത്വവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇത് പൊതുജനങ്ങള്‍ക്കും നിയമപാലകര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. ഡീപ് ഫേക്ക് പോലുള്ള ഭീഷണികളില്‍ നിന്നും രക്ഷപെടാന്‍ ചില മുന്‍കരുതല്‍ മാത്രം സ്വീകരിക്കാനാണ് സാധിക്കുക. ഒരിക്കലും100% സുരക്ഷ ലഭിക്കില്ലെന്നതാണ് സത്യാവസ്ഥ. ശക്തമായ പാസ്‍വേഡുകള്‍, ആന്റിവൈറസ് പ്രോഗ്രാമുകള്‍ എന്നിവ ഉപയോഗിക്കുക. മാത്രമല്ല ഇത്തരത്തില്‍ നിങ്ങള്‍ ഒരു ഭീഷണി നേരിടുകയാണെങ്കില്‍ പെട്ടന്ന് തന്നെ പരാതി നല്‍കുക. സോഷ്യല്‍ മീഡിയയില്‍ സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഇന്ന് ആര്‍ക്കും ആരോടും പറയാന്‍ സാധിക്കില്ല എങ്കിലും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ ചിത്രങ്ങൾ എവിടെയൊക്കെ പങ്കുവെക്കുന്നു എന്നതിനെക്കുറിച്ച് അതീവ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Women's Asia Cup: കിരീടം ലക്ഷ്യമിട്ട് ഇന്ത്യ, ബംഗ്ലാദേശിനെ വീഴ്ത്തി ഏഷ്യാ കപ്പ് ഫൈനലിൽ

Women's Asia Cup: കിരീടം ലക്ഷ്യമിട്ട് ഇന്ത്യ, ബംഗ്ലാദേശിനെ വീഴ്ത്തി ഏഷ്യാ കപ്പ് ഫൈനലിൽ

വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ വനിതാ ടീം. ടൂർണമെന്റിന്റെ ആദ്യ സെമിഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ടീം ഫൈനലിൽ പ്രവേശിച്ചത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഹർമാൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന്റെ 149 റൺസ് വിജയലക്ഷ്യം ബംഗ്ലാദേശിന് പൂർത്തിയാക്കാൻ സാധിച്ചില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കാനാണ് ബംഗ്ലാദേശ് വനിതാ ടീമിന് കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ തുടർച്ചയായി ഒൻപതാം തവണയാണ് വനിതാ ഏഷ്യാ കപ്പ് ചരിത്രത്തിൽ ഫൈനലിൽ ഇടം നേടുന്നത്. T20 ഫോർമാറ്റിൽ ആറാമത്തെ നേട്ടമാണ് ഇത്. വനിതാ ഏഷ്യാ കപ്പ് സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേഷ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തു. 40 പന്തിൽ 64 റൺസ് നേടിയ ഷഫാലി വർമ്മയുടെ ബാറ്റിംഗും, 3 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയുടെയും 2 വിക്കറ്റ് എടുത്ത നന്ദനി ശർമ്മയുടെയും മികച്ച ബോളിംഗുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ഹർമാൻപ്രീത് കൗർ 28 പന്തിൽ 24 റൺസും, റിച്ചാ ഘോഷ് 16 പന്തിൽ 21 റൺസും, ദീപ്തി ശർമ്മ 6 പന്തിൽ 13 റൺസും നേടി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന 5 പന്തിൽ 2 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യൻ ബോളുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കാനേ ടീമിന് സാധിച്ചുള്ളൂ. ഇന്ന് നടക്കുന്ന രണ്ടാമത്തെ സെമിഫൈനലിൽ പാകിസ്താനും നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയായിരിക്കും ഫൈനലിൽ ഇന്ത്യ നേരിടുക. സെപ്റ്റംബർ 13 നാണ് ഫൈനൽ മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫൈനലിൽ ഇറങ്ങുന്നത്. ഇതുവരെയുള്ള ഒമ്പത് എഡിഷനുകളിൽ ഏഴെണ്ണത്തിലും ഇന്ത്യയാണ് വിജയി. 2018 ൽ ബംഗ്ലാദേശിനോടും, 2024 ൽ ശ്രീലങ്കയോടുമാണ് ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
UK anti-migrant: അഭയാർത്ഥികളെന്ന് തെറ്റിദ്ധാരണ; യുകെയിൽ പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം

UK anti-migrant: അഭയാർത്ഥികളെന്ന് തെറ്റിദ്ധാരണ; യുകെയിൽ പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം

യുകെയിൽ പര്യടനത്തിനെത്തിയ പാകിസ്ഥാന്റെ അണ്ടർ 19 ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് പ്രതിഷേധം. അഭയാർഥികളാണെന്ന തെറ്റിദ്ധാരണയിൽ അഭയാർത്ഥി വിരുദ്ധരാണ് പോർട്ട്സ്മൗത്തിലെ മാരിയറ്റ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചത്. വിദേശികൾ എത്തിയിട്ടുണ്ടെന്ന അഭ്യൂഹം പരന്നതോടെ 40 ഓളം പേരാണ് ഹോട്ടലിന് പുറത്ത് പ്രതിഷേധം നടത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി, ഹോട്ടലിലുള്ളത് പാക് അണ്ടർ 19 ക്രിക്കറ്റ് ടീമാണെന്ന് വ്യക്തമാക്കി. പിന്നീട് റിഫോം കൗൺസിലർ പാകിസ്ഥാൻ ടീമിന്റെ കോച്ചുമായി സംസാരിച്ചതിനെ തുടർന്നാണ് തെറ്റിദ്ധാരണ നീങ്ങിയത്. പരിചയമില്ലാത്ത ആളുകൾ പ്രദേശത്ത് ചുറ്റിത്തിരിയുന്ന ഫോട്ടോകൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇവർ അഭയാർത്ഥികളാകാം എന്ന തെറ്റിദ്ധാരണ വന്നതോടെ പ്രതിഷേധമുയരുകയായിരുന്നു. അഭയാർത്ഥികളാണെന്ന് യാതൊരു സ്ഥിരീകരണവും ഇല്ലാതെയായിരുന്നു പ്രചാരണവും പ്രതിഷേധവും. പോർട്ട്സ്മൗത്ത് നോർത്ത് എം.പി അമാൻഡ മാർട്ടിൻ സംഭവത്തെ ശക്തമായി വിമർശിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവ ക്രിക്കറ്റ് താരങ്ങളെ തെറ്റായി ലക്ഷ്യം വെച്ചത് അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. കുടിയേറ്റത്തെക്കുറിച്ച് ന്യായമായ ചർച്ചകൾ നടത്താം പക്ഷേ അത് അഭ്യൂഹങ്ങളുടെയോ തെറ്റായ വിവരങ്ങളുടെയോ അടിസ്ഥാനത്തിലാകരുത് മറിച്ച് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്ന് അമാൻഡ മാർട്ടിൻ പറഞ്ഞു. യുകെയിൽ അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും ഇത്രയധികം എതിർപ്പും അസഹിഷ്ണുതയും ഉണ്ടാകാൻ പ്രധാനമായും ചില സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളാണ് കാരണം. രാജ്യത്തെ തൊഴിലില്ലായ്മ, വീടുകളുടെ കുറവ്, നാഷണൽ ഹെൽത്ത് സർവീസ് (NHS) പോലുള്ള പ്രധാന പൊതുസേവനങ്ങളിലെ പ്രതിസന്ധികൾ എന്നിവയ്ക്കൊക്കെ കാരണം അഭയാർത്ഥികളുടെ വരവാണെന്നുള്ള ശക്തമായൊരു വിശ്വാസം ഒരു വിഭാഗം ബ്രിട്ടീഷുകാർക്കിടയിലുണ്ട്. നാട്ടുകാർക്ക് ലഭിക്കേണ്ട അവസരങ്ങളും ആനുകൂല്യങ്ങളും ഇവർ തട്ടിയെടുക്കുന്നുവെന്ന തോന്നലും, തങ്ങളുടെ പരമ്പരാഗത സംസ്കാരവും സുരക്ഷയും നഷ്ടപ്പെടുമെന്ന ആശങ്കയും ആളുകളിൽ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. ഇതിനുപുറമെ വലതുപക്ഷ രാഷ്ട്രീയ നേതാക്കളുടെയും ചില മാധ്യമങ്ങളുടെയും കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങളും ഈ വിഷയങ്ങളിൽ ആളുകളെ പ്രകോപിതരാക്കുന്നുണ്ട്. പാകിസ്ഥാൻ അണ്ടർ-19 ടീമിന്റെ സുരക്ഷയും ക്ഷേമവും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) നിരീക്ഷിച്ചു. ടൂർ അവസാനിക്കുന്നത് വരെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ബോര്‍ഡ് അവലോകനം ചെയ്തു. സീനിയർ ടീം ഇംഗ്ലണ്ടുമായി ടെസ്റ്റ് മത്സരങ്ങൾ കളിക്കുമ്പോൾ, അണ്ടർ-19 ടീം ടൂർ തുടരുകയാണ്. അരുണ്ടലിൽ നടന്ന നാല് ദിവസത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 10 റൺസിന് തോറ്റ പാകിസ്ഥാൻ സെപ്റ്റംബർ 9-ന് നടന്ന ഏകദിനത്തിൽ 177 റൺസിന് വിജയിച്ചുകൊണ്ടാണ് തിരിച്ചുവന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
Ajit Agarkar: BCCI അവലോകന യോഗം: ചീഫ് സെലക്ടർ അജിത് അഗാർക്കര്‍ പ്രതിസന്ധിയിലോ?

Ajit Agarkar: BCCI അവലോകന യോഗം: ചീഫ് സെലക്ടർ അജിത് അഗാർക്കര്‍ പ്രതിസന്ധിയിലോ?

സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ ഇന്ത്യന്‍ ടീം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കായി ഒരുങ്ങുകയാണ്. ജൂലൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് ഇന്ത്യ അവസാനമായി ടി20 പരമ്പര കളിച്ചത് അതിനാല്‍ തന്നെ ആതിഥേയരായ ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ടി20 പരമ്പരയ്ക്ക് മുന്നോടിയായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (BCCI) സെപ്തംബര്‍ മൂന്നിന് മുംബൈയില്‍ ഒരു പ്രധാനപ്പെട്ട അവലോകന യോഗം നടത്തിയിരുന്നു. എന്നാല്‍ സീനിയര്‍ മെന്‍സ് ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി, ചീഫ് സെലക്ടർ അജിത് അഗാർക്കര്‍ യോഗത്തില്‍ പങ്കെടുത്തില്ല. അജിത് അഗാർക്കറുടെ അഭാവം അജിത് അഗാർക്കർ യോഗത്തില്‍ പങ്കെടുക്കാത്തത് അദ്ദേഹത്തിന്റെ കാലാവധിയും ചുമതലയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ക്കാണ് കാരണമായത്. എന്നിരുന്നാലും ബിസിസിഐയുടെ ചീഫ് സെലക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരാര്‍ നീട്ടുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. സെപ്തംബറിലാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്. 2023 ജൂലൈയിലാണ് അജിത് തന്റെ ചുമതലകളിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 2023-ലെ ഏകദിന ലോകകപ്പ് സ്ക്വാഡിനെ തിരഞ്ഞെടുത്തത്. തുടർന്ന് ഇന്ത്യ വിജയിച്ച 2024, 2026 ടി20 ലോകകപ്പുകൾക്കും 2025 ചാമ്പ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ടീമുകളെ രൂപീകരിക്കുന്നതിലും അജിത് അഗാർക്കർ നിർണായക പങ്ക് വഹിച്ചു. ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീർ, സെന്റർ ഓഫ് എക്സലൻസ് (CoE) മേധാവി വി.വി.എസ്. ലക്ഷ്മണ്‍, ക്യാപ്റ്റന്‍മാരായ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ പല പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു. അജിത് എന്തുകൊണ്ട് പങ്കെടുത്തില്ല അജിത് അഗാർക്കർ യോഗത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞത് പെട്ടെന്ന് മീറ്റിംഗ് വിളിച്ചപ്പോൾ അജിത് മുംബൈയിൽ ഉണ്ടായിരുന്നില്ല എന്നാണ്. ഓൺലൈനായി പങ്കെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നെറ്റ്‌വർക്ക് കിട്ടാത്ത സ്ഥലത്തായതിനാൽ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
BCCI New Policy: കളിക്കാര്‍ക്ക് നല്‍കിയ ആസ്റ്ററിസ്ക് (*) ചിഹ്നത്തിന്റെ പിന്നിലെന്ത്?

BCCI New Policy: കളിക്കാര്‍ക്ക് നല്‍കിയ ആസ്റ്ററിസ്ക് (*) ചിഹ്നത്തിന്റെ പിന്നിലെന്ത്?

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ (BCCI) ഇന്നലെയാണ് പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ തിലക് വർമയാണ്. ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പക്ഷെ ഇവരുടെ പേരുകള്‍ക്ക് മുകളില്‍ ആസ്റ്ററിസ്ക് (*) ചിഹ്നം നല്‍കിയാണ് ബിസിസിഐ പട്ടിക പുറത്തുവിട്ടത്. കളിക്കാരുടെ ഫിറ്റ്നസിനെക്കുറിച്ച് ബോര്‍ഡിന് പൂര്‍ണ ഉറപ്പില്ലാത്തതിനാണ് ഇവരുടെ പേരുകള്‍ ഇങ്ങനെ നല്‍കിയത്. സമീപകാലങ്ങളായി പരിക്കേറ്റ കളിക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐ വലിയ വിമര്‍ശനമാണ് സെന്റർ ഓഫ് എക്‌സലൻസില്‍ (CoE) നിന്ന് നേരിട്ടത്. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തരാകാത്ത കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയ ശേഷം ചില മത്സരങ്ങൾക്ക് ശേഷം അവർക്ക് വീണ്ടും പരിക്കേറ്റ് പുറത്തുപോകേണ്ടി വരുന്ന സാഹചര്യം പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡിന്റെ പുതിയ മാറ്റം. ഒരു കളിക്കാരനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് അയാളുടെ ഫിറ്റ്നസിനെക്കുറിച്ച് 200 ശതമാനം ഉറപ്പെങ്കിലും ബിസിസിഐയ്ക്ക് ഉണ്ടാകണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കളിക്കാരുടെ ഫിറ്റ്നസിന്റെ കാര്യത്തിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും പൂര്‍ണ സുതാര്യത കൊണ്ടുവരാനും ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്. ഫിറ്റ്നസ് ടെസ്റ്റില്‍ ഒരു താരം പരാജയപ്പെട്ടാല്‍ പകരം ആരെയെടുക്കണം എന്നതിനെക്കുറിച്ചും സെലക്ടര്‍മാര്‍ക്ക് വ്യക്തതയുണ്ടാകണം. അന്താരാഷ്ട്ര മത്സരങ്ങൾക്ക് 3 മുതൽ 4 ആഴ്ചകൾക്ക് മുൻപെങ്കിലും ടീമിനെ പ്രഖ്യാപിക്കുന്നത് കൊണ്ടാണ് ചില കളിക്കാരുടെ പേരുകൾക്ക് ഒപ്പം ആസ്റ്ററിസ്ക് നൽകിയിരിക്കുന്നത്. സെലക്ഷൻ ദിവസത്തിൽ ഫിറ്റല്ലെങ്കിലും, മത്സരം ആരംഭിക്കുമ്പോഴേക്കും കളിക്കാരൻ പൂർണ്ണ ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതുകൊണ്ടാണ് അവരെ ഒഴിവാക്കാത്തതെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയത്. സെപ്റ്റംബർ 13-ന് ഡൽഹിയിൽ നടക്കുന്ന ആദ്യ മത്സരത്തിന് മുമ്പ് ജസ്പ്രീത് ബുംറയും നിതീഷ് കുമാർ റെഡ്ഡിയും ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഹർഷിത് റാണയുടെയും വാഷിംഗ്ടൺ സുന്ദറിന്റെയും കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സെന്റർ ഓഫ് എക്‌സലൻസ് ഇക്കാര്യത്തിൽ യാതൊരുവിധ റിസ്കും എടുക്കാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരെയാണ് വിക്കറ്റ് കീപ്പർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോം നിലനിർത്തേണ്ടതിനാൽ സഞ്ജുവിനും ഈ പരമ്പര ഏറെ നിർണായകമാണ്. ഇന്ത്യന്‍ ടീം ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
Videos

India vs Sri Lanka Test Series: ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് തിരിച്ചടി

@ZeeMalayalam44d ago
#Cricket