iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Sports

Harmanpreet Somersault Catch: ഹർമൻപ്രീത് കൗറിന്റെ വൈറൽ ക്യാച്ച് യഥാർത്ഥമോ?

എന്തും ഏതും വൈറലാകാന്‍ ഡിജിറ്റല്‍ യുഗത്ത് നിമിഷങ്ങള്‍ മതി. യാതൊരു സത്യവുമില്ലാത്ത കാര്യങ്ങള്‍ പോലും നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താനും തെറ്റിദ്ധാരണ പരത്താനും സോഷ്യല്‍ മീഡിയക്ക് പ്രത്യേക കഴിവാണ്. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഒരു വൈറല്‍ ക്യാച്ചാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍പ്രീത് കൗര്‍ കരണം മറിഞ്ഞ് (Somersault) ഒരു ക്യാച്ച് എടുക്കുന്നതാണ് വീഡിയോ. ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ?

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ദൃശ്യമാണ്. ഒരു ഡിപ് ഫേക്ക് വീഡിയോയാണ്. ഇങ്ങനെ ഒരു ക്യാച്ച് എടുക്കണമെന്ന് ഹര്‍മന്‍പ്രീത് കൗര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ച് കാണില്ല. എന്നാല്‍ തെറ്റിദ്ധാരണ കാരണം പലരും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഡിപ് ഫേക്ക് (Deepfake) സാങ്കേതികവിദ്യ ഇന്ന് സമൂഹത്തിന് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രശസ്ത വ്യക്തികളാണ് ഇത്തരത്തില്‍ ഡിപ് ഫേക്കിന്റെ ഇരകളാകുന്നത്. അവരുടെ മുഖവും ശബ്ദവും വ്യാജമായി നി‍ര്‍മ്മിക്കാന്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ സഹായിക്കും. പലപ്പോഴും ഇത്തരം വീഡിയോകളിലെ യാഥാര്‍ത്ഥ്യവും കൃത്രിമത്വവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇത് പൊതുജനങ്ങള്‍ക്കും നിയമപാലകര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്.

ഡീപ് ഫേക്ക് പോലുള്ള ഭീഷണികളില്‍ നിന്നും രക്ഷപെടാന്‍ ചില മുന്‍കരുതല്‍ മാത്രം സ്വീകരിക്കാനാണ് സാധിക്കുക. ഒരിക്കലും100% സുരക്ഷ ലഭിക്കില്ലെന്നതാണ് സത്യാവസ്ഥ. ശക്തമായ പാസ്‍വേഡുകള്‍, ആന്റിവൈറസ് പ്രോഗ്രാമുകള്‍ എന്നിവ ഉപയോഗിക്കുക. മാത്രമല്ല ഇത്തരത്തില്‍ നിങ്ങള്‍ ഒരു ഭീഷണി നേരിടുകയാണെങ്കില്‍ പെട്ടന്ന് തന്നെ പരാതി നല്‍കുക. സോഷ്യല്‍ മീഡിയയില്‍ സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഇന്ന് ആര്‍ക്കും ആരോടും പറയാന്‍ സാധിക്കില്ല എങ്കിലും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ ചിത്രങ്ങൾ എവിടെയൊക്കെ പങ്കുവെക്കുന്നു എന്നതിനെക്കുറിച്ച് അതീവ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.