Hockey Asian Champions Trophy 2026: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനൽ; ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും
ദക്ഷിണ കൊറിയയെ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.
)
മൊഹാലി: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനൽ മത്സരത്തിൽ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും. മൊഹാലിയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.
ഷൂട്ടൌട്ടിൽ മലേഷ്യയെ 5-3ന് പരാജയപ്പെടുത്തിയാണ് ജപ്പാൻ ഫൈനലിലെത്തിയത്. ജപ്പാൻറെ ആദ്യ സെമിഫൈനൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ മത്സരം ഷൂട്ടൌട്ടിലേക്ക് നീളുകയായിരുന്നു. നിലവിലെ ചാമ്പ്യൻമാരും അഞ്ച് തവണ ഏഷ്യൻ ചാമ്പ്യന്മാരുമായിരുന്നു ഇന്ത്യ.
മൊഹാലി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ദക്ഷിണ കൊറിയക്കെതിരെ നടന്ന സെമി ഫൈനൽ. ഇന്ന് രാത്രി ഏഴ് മണിക്ക് മൊഹാലിയിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ജപ്പാനെ തോൽപ്പിച്ച് ആറാമത്തെ കിരീടനേട്ടം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)