
ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.
&imwidth=640&imheight=360)
വിരമിച്ച ഉടൻ തന്നെ രാജ്യത്തെ മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഭരണസമിതികളിൽ ഉന്നത ഉദ്യോഗസ്ഥരും ന്യായാധിപന്മാരും നിയമിതരാകുന്നതിനെച്ചൊല്ലി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ചോദ്യങ്ങൾ ചർച്ചയാകുന്നു. മുൻകാലങ്ങളിൽ ഇത്തരം പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്ന തന്ത്രപ്രധാന സ്ഥാനങ്ങളിലിരുന്നവരാണ് വിരമിച്ച ശേഷം അതെ കമ്പനികളുടെ തന്നെ ബോർഡ് റൂമുകളിലേക്ക് ചേക്കേറുന്നത് എന്നതാണ് ശ്രദ്ധേയം. സിവിസി, സിഎജി, പ്രമുഖ ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ തലവന്മാരും സുപ്രീം കോടതി മുൻ ജഡ്ജിമാരും ഉൾപ്പെടെയുള്ളവർ വിരമിച്ചയുടൻ റിലയൻസ്, അദാനി തുടങ്ങിയ വൻകിട ഗ്രൂപ്പുകളിലേക്ക് ചേക്കേറിയത് താൽപ്പര്യ വൈരുദ്ധ്യം (Conflict of Interest) സൃഷ്ടിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക പദവിയിലിരിക്കുമ്പോൾ ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടിവന്നിരുന്ന ഇവർക്ക്, വിരമിച്ച ശേഷമുള്ള ഇത്തരം നിയമനങ്ങൾ നൽകുന്നത് തടയാൻ കർശന നിരോധനം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പൊതുമേഖലയിൽ നിന്നും ഭരണനിർവ്വഹണ രംഗത്തുനിന്നും കോർപ്പറേറ്റുകളിലേക്ക് ചേക്കേറിയ പ്രമുഖരുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എസ്ബിഐ മുൻ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ, എ.കെ. പുർവാർ, ഐസിഐസിഐ മുൻ മേധാവി കെ.വി. കാമത്ത്, ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ സിഎംഡി നാരേന്ദ്ര മായർപാടി, പെട്രോളിയം മേഖലയിലെ മുൻ ഉന്നതരായ സാർത്ഥക് ബഹുരിയ, സഞ്ജീവ് സിംഗ്, പ്രഭാത് സിംഗ്, സെൻട്രൽ ഇൻഷുറൻസ് മുൻ അധ്യക്ഷൻ ഡി. സെൻഗുപ്ത, ഒഎൻജിസി മുൻ സിഎംഡി ശശി ശങ്കർ, സെയിൽ മുൻ അധ്യക്ഷൻ സുശീൽ കുമാർ റുങ്ത എന്നിവർ റിലയൻസ്, അദാനി ഗ്രൂപ്പുകളുടെ വിവിധ ബോർഡുകളിലും ഉപദേശക സമിതികളിലും ഇടംനേടി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കൃഷ്ണ മുരാരി, മുൻ വിജിലൻസ് കമ്മീഷണർ കെ.വി. ചൗധരി, മുൻ സിഎജി രാജീവ് മഹർഷി, സെബി മുൻ അധ്യക്ഷൻ യു.കെ. സിൻഹ, ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ എം.കെ. ജെയിൻ തുടങ്ങിയ ഭരണഘടനാ-നിയന്ത്രണ ഏജൻസികളുടെ തലവന്മാരും റിലയൻസ്, അദാനി, എൻഡിടിവി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിർണായക പദവികളിലെത്തി. കൂടാതെ, ആർ.എസ്.സിംഗ് ഗുജറാൾ, ജി.കെ. പിള്ള, മീരാ ശങ്കർ, വി. സുബ്രഹ്മണ്യം, വിജയലക്ഷ്മി ജോഷി, പി.കെ. പൂജാരി, രാജ്കുമാർ ബെനിവാൾ, കെ. ജയരാജ്, ചന്ദ്രാ അയ്യങ്കാർ, ഡോ. അമിയ ചന്ദ്ര, ദീപക് അമിതാഭ്, ഐ.സി.പി. കേശരി, ദിനേഷ് കുമാർ മിത്തൽ, സുനിൽ കുമാർ, അമൻ കുമാർ സിംഗ്, എം.വി. ഭാനുമതി, നീരജ് ബൻസാൽ തുടങ്ങിയ മുൻ മുതിർന്ന ഐഎഎസ്, ഐആർഎസ് ഉദ്യോഗസ്ഥരും നയരൂപീകരണ വിദഗ്ദ്ധരും കോർപ്പറേറ്റ് ബോർഡുകളിലേക്ക് മാറിയവരുടെ നിരയിലുണ്ട്. ഈ സാഹചര്യം ഉദ്യോഗസ്ഥവൃന്ദവും കോർപ്പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് വിമർശനം ഉയരുന്നത്. വിരമിച്ച ശേഷം വൻ തുകയും പ്രമുഖ പദവികളും ലഭിക്കുമെന്ന പ്രതീക്ഷ, പദവിയിലിരിക്കുമ്പോൾ നിഷ്പക്ഷമായി തീരുമാനങ്ങളെടുക്കാനുള്ള ഇവരുടെ സ്വാതന്ത്ര്യത്തെ ബാധിച്ചേക്കാം. സ്പെക്ട്രം അനുവദിക്കൽ, പരിസ്ഥിതി അനുമതികൾ, നികുതി ഇളവുകൾ, വായ്പ പുനഃക്രമീകരണം, നിയമ തർക്കങ്ങൾ എന്നിവയിലെല്ലാം അന്തിമ തീരുമാനമെടുത്തിരുന്ന ഉദ്യോഗസ്ഥർ വിരമിച്ചയുടൻ സ്വകാര്യ മേഖലയിലേക്ക് മാറുന്നത് ഭരണനിർവ്വഹണത്തിലെ സുതാര്യതയെയും പൊതുജനവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ, ഈ സംഭവം വിരമിക്കലിന് ശേഷം സ്വകാര്യ കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് കർശനമായ 'കൂളിംഗ്-ഓഫ് പീരിയഡ്' അല്ലെങ്കിൽ പൂർണ്ണ നിരോധനം വേണമെന്ന ആവശ്യം വീണ്ടും ശക്തമാക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവ് വിധിച്ച് കോടതി. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
&imwidth=640&imheight=360)
ബിഹാർ ലോക് സേവ ആയോഗ് (ബി പി എസ് സി) വിവിധ സ്കൂളുകളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ആകെ 32,388 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാകും. ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ സെപ്തംബർ 30ന് അവസാനിക്കും.
&imwidth=640&imheight=360)
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ. വ്യാപാരിയായ 63കാരൻ വിനീത് മിനോച്ചയാണ് വീടിനുള്ളിൽ വച്ച് കുത്തേറ്റ് കൊല്ലപ്പെട്ടത്. സിസിടിവി ക്യാമറകൾ വഴിയുള്ള നിരന്തര നിരീക്ഷണം, പാർട്ടികളിൽ പങ്കെടുക്കുന്നതിന് വിലക്ക്, ചെറിയ ആവശ്യങ്ങൾക്കുള്ള പണം പോലും ചോദിക്കേണ്ടി വരുന്നത് എന്നിവയെ തുടർന്നുള്ള കടുത്ത ഭിന്നതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരുന്ന് വ്യാപാരിയായ വിനീത് മിനോച്ചയെ മുൻപ് വീട്ടിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ക്വട്ടേഷൻ നൽകിയാണ് മരുമകൾ കൊലപ്പെടുത്തിയത്. വിനീത് മിനോച്ചയുടെ ശരീരത്തിൽ 26 കുത്തുകളാണ് ഏറ്റിരുന്നത്. ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. കാൺപൂരിലെ മരുന്ന് വ്യാപാരിയായ വിനീത് മിനോച്ചയെ വീടിനുള്ളിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം ഇവരുടെ വീട്ടിൽ മുൻപ് ജോലി ചെയ്തിരുന്ന വിശാൽ (30), ഇയാളുടെ സഹായി രാജ് കിഷോർ എന്നിവരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് 36കാരിയായ ഷാലുവിലേക്ക് അന്വേഷണം എത്തിയത്. ഷാലു പണം നൽകിയാണ് തനിക്ക് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്ന് വിശാൽ മൊഴി നൽകി. ആദ്യം കുറ്റം നിഷേധിച്ച ഷാലു വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഭർതൃപിതാവ് വീട്ടിലെ ഓരോ കാര്യങ്ങളും സിസിടിവി വഴി സദാ നിരീക്ഷിച്ചിരുന്നതായും വൈകിട്ടുള്ള പാർട്ടികളിൽ പങ്കെടുക്കുന്നത് വിലക്കിയിരുന്നതായും ഷാലു പോലീസിനോട് പറഞ്ഞു. ധനിക കുടുംബമായിരുന്നിട്ടും വീട്ടുചിലവുകളിലോ സാമ്പത്തിക കാര്യങ്ങളിലോ തനിക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലായിരുന്നുവെന്നും തനിക്കും ഭർത്താവിനും ആവശ്യമായ ചെറിയ കാര്യങ്ങൾക്ക് പോലും ഭർതൃപിതാവിനോട് പണം ചോദിക്കേണ്ട അവസ്ഥയായിരുന്നുവെന്നും ഷാലു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ജൂലൈ 28ന് രാത്രി വൈകി പാർട്ടി കഴിഞ്ഞെത്തിയ ഷാലുവും വിനീത് മിനോച്ചയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ഭർതൃപിതാവിനെ വധിക്കാൻ ആറ് ലക്ഷം രൂപയ്ക്കാണ് ഷാലു ക്വട്ടേഷൻ നൽകിയത്. ഇതിൽ രണ്ട് ലക്ഷം രൂപ സെപ്തംബർ ആറിനും ബാക്കി നാല് ലക്ഷം രൂപ 15 ദിവസത്തിന് ശേഷവും നൽകാമെന്നായിരുന്നു ധാരണ. കൊല നടത്തുന്നതിനായി വീടിന്റെ വ്യാജ താക്കോലും നിർമിച്ച് വിശാലിന് കൈമാറിയിരുന്നു. സെപ്തംബർ നാലിന് ജന്മാഷ്ടമി ആഘോഷത്തിനിടെ ചില സാധനങ്ങൾ നൽകാനെന്ന വ്യാജേന വിശാലിനെ വീട്ടിലേക്ക് വരുത്തിയാണ് കൊലപാതകം നടത്താനുള്ള പദ്ധതിക്ക് അന്തിമരൂപം നൽകിയത്. ശനിയാഴ്ച രാത്രി ഷാലു ഭർത്താവ് സുബ്രതിനും കുട്ടിക്കും ഒപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പുറത്ത് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് കൊല നടത്തുന്നതിനായി വിശാലും രാജ് കിഷോറും വീട്ടിലെത്തിയത്. മിനോച്ചയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയത്. എന്നാൽ, മകന്റെ കിടപ്പുമുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന അക്രമികളുടെ മുന്നിലേക്ക് മിനോച്ച അപ്രതീക്ഷിതമായി കടന്നുവന്നതോടെ ഇരുവരും കയ്യിൽ കരുതിയ കത്തികൾ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പാർട്ടി കഴിഞ്ഞ് രാത്രി മൂന്ന് മണിയോടെ തിരിച്ചെത്തിയ ഷാലുവും ഭർത്താവുമാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന മിനോച്ചയെ കണ്ട് പോലീസിൽ വിവരം അറിയിച്ചത്. വീട്ടിലെ സ്വർണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതോടെ ഇത് മോഷണശ്രമമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും പോലീസ് ഉറപ്പിച്ചിരുന്നു. ഷാലുവിന്റെ ഭർത്താവ് സുബ്രതിന് കൊലപാതകത്തിൽ ഏതെങ്കിലും തരത്തിലുള്ള പങ്കോ ഗൂഢാലോചനയെക്കുറിച്ച് അറിവോ ഉണ്ടായിരുന്നോയെന്ന് കണ്ടെത്താനായി ഇയാളുടെ ഫോൺ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
കർണാടകയിലെ സർക്കാർ പ്രൈമറി ഹൈസ്കൂളുകളിലേക്ക് വിവിധ തസ്തികകളിലായി 15,000 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഈ റിക്രൂട്ട്മെൻറിൽ ഗ്രാജ്വേറ്റ് പ്രൈമറി സ്കൂൾ ടീച്ചർ, അസിസ്റ്റൻറ് ടീച്ചർ, പ്രൈമറി സ്കൂൾ ടീച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, കംപ്യൂട്ടർ സയൻസ് ടീച്ചർ എന്നീ തസ്തികകളിലേക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്തംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒഴിവുകൾ ആകെ പ്രഖ്യാപിച്ചിട്ടുള്ള ഒഴിവുകളിൽ 8,500ഉം ഗ്രാജ്വേറ്റ് പ്രൈമറി സ്കൂൾ അധ്യാപക തസ്തികകളിലേക്കാണ്. തസ്തികകളെ കല്യാണ കർണാടക (ബിദാർ, കലബുറഗി, റായ്ച്ചൂർ, യാഡ്ഗിർ, ബെല്ലാരി, വിജയനഗരം, കൊപ്പൽ എന്നീ ഏഴ് ജില്ലകൾ). മറ്റ് എല്ലാ ജില്ലകളും കല്യാണേതര കർണാടക എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഗ്രാജ്വേറ്റ് പ്രൈമറി ടീച്ചർ- കല്യാണ കർണാടക- 3,228. കല്യാണേതര കർണാടക- 5,272. അസിസ്റ്റൻറ് ടീച്ചർ- കല്യാണ കർണാടക- 2,214. കല്യാണേതര കർണാടക- 2,286. പ്രൈമറി സ്കൂൾ ടീച്ചർ- കല്യാണ കർണാടക- 800. കല്യാണേതര കർണാടക- 100. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ- കല്യാണ കർണാടക- 425. കല്യാണേതര കർണാടക- 175. കമ്പ്യൂട്ടർ സയൻസ് ടീച്ചർ- കല്യാണ കർണാടക- 300. കല്യാണേതര കർണാടക- 200. ഇംഗ്ലീഷ്, കന്നഡ, മാത്തമാറ്റിക്സ് ആൻഡ് സയൻസ്, സോഷ്യൽ സ്റ്റഡീസ് ബയോളജിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് അധ്യാപക നിയമനം. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്/പിയുസി/ഡിപ്ലോമ അല്ലെങ്കിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. തസ്തികകൾക്കും വിഷയങ്ങൾക്കും അനുസരിച്ച് ഡിഎൽഎഡ്, ബിഎഡ്, കർണാടക ടെറ്റ്, അല്ലെങ്കിൽ സി ടെറ്റ് എന്നീ അനുബന്ധ യോഗ്യതകളും ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയ പരീക്ഷ തിയതി കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എഴുത്തുപരീക്ഷയിലൂടെയോ അല്ലെങ്കിൽ യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയിട്ടുള്ള മെറിറ്റ് വഴിയോ ആകാം തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ നടക്കുകയാണെങ്കിൽ അതിൻറെ ഘടനയും തീയതിയും ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷാ ബോർഡ് അറിയിക്കും. ഉദ്യോഗാർഥികൾക്ക് വിശദ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് കൃത്യമായി സന്ദർശിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്കെതിരെ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രം. മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടിൽ പുറത്തിറക്കിയ എഡിറ്റോറിയലിലൂടെയാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി വിമർശിക്കുന്നത്. കാന്തപുരത്തിനെതിരായ പ്രസ്താവന കേവലം യാദൃശ്ചികമല്ലെന്നും ചില പ്രത്യേക വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താനും സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള ബോധപൂർവ്വമായ ശ്രമത്തിൻറെ ഭാഗമാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു. നേരത്തെ ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ എടുത്ത നിലപാടുകൾക്ക് വിപരീതമായി ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് തികഞ്ഞ രാഷ്ട്രീയ നാടകമാണെന്നാണ് പത്രത്തിലെ വിമർശനം. സതീശൻറെ രാഷ്ട്രീയ നിലപാടുകൾക്ക് കുരുടൻ ആനയെ കണ്ടതുപോലുള്ള അപക്വതയാണുള്ളതെന്ന് മുഖപത്രത്തിൽ വിമർശിക്കുന്നു. മുനമ്പം വഖഫ് വിഷയത്തിലും കേന്ദ്രത്തിൻറെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അദ്ദേഹത്തിൻറെ രാഷ്ട്രീയ അജണ്ട വെളിവാക്കുന്നു. വലിയ വായനാശീലത്തെക്കുറിച്ച് സംസാരിക്കാറുള്ള സതീശൻ ഇതുവരെ ഒരു നോവൽ പോലും എഴുതിയിട്ടില്ലെന്നും എന്നാൽ വലിയ അവകാശ വാദങ്ങളൊന്നും ഇല്ലാത്ത രമേശ് ചെന്നിത്തല പോലും സാഹിത്യരചനകൾ നടത്തിയിട്ടുണ്ടെന്നും എഡിറ്റോറിയൽ പരിഹസിക്കുന്നു. ഇത്തരം ഏകപക്ഷീയവും അപക്വവുമായ നിലപാടുകൾ വിഡി സതീശൻ തിരുത്തണമെന്നാണ് സമസ്ത മുഖപത്രം വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: വൈറ്റില മേഖലയിൽ തുടർച്ചയായ നാലാം ദിവസവും കടുത്ത വൈദ്യുതി മുടക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ശനിയാഴ്ച രാത്രിയോടെ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ ഉപരോധ സമരം നടത്തി. തുടർച്ചയായ പവർകട്ട് മൂലം രാത്രികാലങ്ങളിൽ ഉറക്കംപോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കൌൺസിലർ അനു തങ്കച്ചൻറെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ച് ഓഫീസിലേക്ക് എത്തിയത്. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയും അസിസ്റ്റൻറ് എഞ്ചിനീയറെ വിവരം അറിയിച്ച് വിളിച്ചുവരുത്തുകയുമായിരുന്നു. തൈക്കൂടം സബ് സ്റ്റേഷനിലെ പാനൽ ബോർഡ് മാറ്റുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മറ്റ് ഫീഡറുകളിൽ നിന്ന് വൈറ്റിലയിലേക്ക് വൈദ്യുതി തിരിച്ചുവിട്ടെങ്കിലും വർധിച്ച ലോഡ് താങ്ങാൻ സാധിക്കാത്തത് വിതരണം പൂർണമായി തടസപ്പെടുത്തി. 44, 48 ഡിവിഷനുകളെയാണ് ഇത് രൂക്ഷമായി ബാധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ അറ്റകുറ്റപ്പണികൾ വരും തിങ്കളാഴ്ചയോടെയേ പൂർത്തിയാകൂ. ആവശ്യത്തിന് വൈദ്യുതി എത്തിക്കാനുള്ള ബദൽ സംവിധാനങ്ങളുടെ അഭാവം സ്ഥിതി വഷളാക്കുകയായിരുന്നു. ഒടുവിൽ രാത്രി പന്ത്രണ്ടരയോടെ ഗിരിനഗർ ഉൾപ്പെടെയുള്ള മറ്റ് ഫീഡറുകളിൽ നിന്ന് കണക്ഷൻ പുനസ്ഥാപിച്ചാണ് അധികൃതർ പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടെത്തിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തൃശൂർ: തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. എസ്ഐ സിഎം മഹേഷ്, സിപിഒമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
&imwidth=640&imheight=360)
കോഴിക്കോട്: സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിലപാട് വിശദീകരിച്ചേക്കും. കോഴിക്കോട് മീലാദ് സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്കുൾപ്പെടെ മറുപടി നൽകുമെന്നാണ് സൂചന. ഇന്നലെ തൃശൂരിൽ സമ്മേളനത്തിൽ സംസാരിക്കവേ കാന്തപുരം സ്ത്രീ വിരുദ്ധ പരാമർശ നിലപാട് മയപ്പെടുത്തിയിരുന്നു. ഇന്നലെ തൃശൂരിൽ നടന്ന സമ്മേളനത്തിൽ സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്ലാം അങ്ങനെ പറയുന്നില്ലെന്നുമാണ് കാന്തപുരം പറഞ്ഞത്. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയെന്ന് പറയുന്നത് ശരിയല്ലെന്നും പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളുകളും സ്ഥാപിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ കേരളത്തിൽ നടത്തുന്നുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേറെയായി സ്ഥാപനങ്ങൾ തുടങ്ങി. അനാഥരായ പെൺകുട്ടികളെ സംരക്ഷിക്കുന്നുണ്ടെന്നും ഭക്ഷണവും വസ്ത്രവും മരുന്നും സൌജന്യമായി നൽകുന്നുണ്ടെന്നും കാന്തപുരം തൃശൂരിൽ ജില്ലാ മീലാദ് സമ്മേളനത്തിൽ സംസാരിക്കവേ പറഞ്ഞു. നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെ തുടർന്ന് വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശമെന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങളിലേക്ക് നയിച്ചത്. അന്യപുരുഷന്മാർക്കിടയിലോ വേദികളിലോ പൊതു സ്ഥലങ്ങളിലോ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരത്തിൻറെ പ്രസ്താവന. സ്ത്രീകൾ പൊതു വേദികളിലും പൊതു സ്ഥലങ്ങളിലും വരുന്നതിനെ പ്രദർശനം എന്ന് വിശേഷിപ്പിക്കുന്നത് കടുത്ത സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയും ആണെന്നാണ് വിമർശനം ഉയർന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ തിരുമുടി എഴുന്നള്ളിച്ച് പറയെടുപ്പ് നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് വെള്ളായണിയിലെ ദേവീക്ഷേത്രം. ദേവിയുടെ സഞ്ചാരം പോലീസ് അകമ്പടിയോടെയാണ്. വീടുകളിൽ നിറപറയെടുക്കാനെത്തുമ്പോഴും കളങ്കാവൽ നടത്തുമ്പോഴും ദേവിക്ക് നിറതോക്കേന്തിയ പോലീസുകാർ അകമ്പടി സേവിക്കും. തിരുമുടി പുറത്ത് എഴുന്നള്ളുമ്പോൾ പോലീസ് ഗാർഡ് ഓഫ് ഓണറും നൽകും. 69 ദിവസമാണ് ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം. കേരളത്തിൽ ഏറ്റവും അധികം നീണ്ടുനിൽക്കുന്ന ഉത്സവമാണിത്. ദേവിയുടെ ഇഷ്ടനിവേദ്യം കള്ളാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിന് മുൻപ് തന്നെ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര ദർശനത്തിനും പൂജ ചെയ്യാനും ഉള്ള അവകാശം ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇവിടുത്തെ പൂജാരിമാർ വിശ്വകർമ്മ സമുദായത്തിൽ നിന്നുള്ളവരാണ്. ശ്രീകോവിലിൽ ബ്രാഹ്മണർ പ്രവേശിക്കാറില്ല. വെള്ളായണി ദേവീക്ഷേത്രത്തിൽ മന്ത്രങ്ങൾക്ക് പകരം തന്ത്രത്തിലൂടെയാണ് പൂജകൾ നടത്തുന്നത്. മൂലവിഗ്രഹമായ തങ്കത്തിരുമുടിയാണ് പുറത്തെഴുന്നള്ളിക്കുന്നത്. ഇവിടെ ഉത്സവ ബിംബം ഇല്ല. ക്ഷേത്ര ദർശനം വടക്കോട്ടാണ്. ശ്രീകോവിലിനോട് ചേർന്ന് കിഴക്കോട്ടും വടക്കോട്ടും നടപ്പുരയുണ്ട്. ചാർത്തുപൊടിയാണ് ദേവിയുടെ പ്രസാദം. എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്കാണ് നട തുറക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഭൗതിക വസ്തുക്കൾ കത്തിയമരുന്നതിൽ നിന്ന് ശേഷിക്കുന്ന ഭസ്മത്തിന് ആത്മീയമായി വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. പരമശിവന് ഏറെ പ്രിയങ്കരമാണ് ഭസ്മം. ഭസ്മത്തിനൊപ്പം കുങ്കുമം കൂടി ചേർത്ത് ധരിക്കുന്നത് ശിവശക്തി സംഗമത്തിന്റെ പ്രതീകമായാണ് ഹിന്ദുമത വിശ്വാസത്തിൽ കണക്കാക്കുന്നത്. സന്ധ്യാസമയത്ത് ദീപം തെളിയിച്ച് ഭസ്മം തൊട്ട് നാമം ജപിക്കുന്നത് പഴയതലമുറയുടെ സാധാരണ ശീലമാണ്. സന്ധ്യാവേളകളിൽ അന്തരീക്ഷത്തിൽ വർധിക്കുന്ന രോഗാണുക്കളെ ചെറുക്കാൻ ഭസ്മത്തിന് കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ, ഭസ്മം ധരിക്കുന്ന രീതിയിലും ചില പ്രത്യേകതകൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? പ്രഭാതത്തിൽ സ്നാനത്തിന് ശേഷം ശരീരത്തിലെ അമിതമായ ഈർപ്പത്തെ വലിച്ചെടുക്കാൻ നനച്ച ഭസ്മവും വൈകുന്നേരം അന്തരീക്ഷത്തിലെ അണുക്കളെ പ്രതിരോധിക്കുന്നതിന് നനയ്ക്കാത്ത ഭസ്മവും ആണ് ഉപയോഗിക്കേണ്ടത്. എന്നാൽ, സ്ത്രീകൾ ഭസ്മം നനച്ച് തൊടാൻ പാടില്ലെന്നും പുരുഷന്മാർ രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെ തൊടണമെന്നുമാണ് ഉപദേശിക്കപ്പെടുന്നത്. ശരിയായ രീതിയിൽ ഭസ്മം ശരീരത്തിൽ അണിയുന്നത് ശരീരത്തിനും മനസ്സിനും ഊർജ്ജം നൽകും. നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിവയാലാണ് ഭസ്മം ധരിക്കേണ്ടത്. സന്യാസിമാർ മൂന്ന് രേഖകളായി ഭസ്മം ധരിക്കുമ്പോൾ സാധാരണക്കാർ ഒറ്റ രേഖയിലാണ് ഭസ്മം ചാർത്തുന്നത്. സാധാരണയായി നെറ്റി, തോളുകൾ, കഴുത്ത്, കൈമുട്ടുകൾ, നെഞ്ച്, വയർ, കണങ്കാൽ എന്നിവിടങ്ങളിലാണ് ഭസ്മം ധരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.