iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Bank Strike Alert: ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണേ! അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല: മുന്നറിയിപ്പുമായി എസ്ബിഐ

Bank Strike Alert: ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണേ! അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല: മുന്നറിയിപ്പുമായി എസ്ബിഐ

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ തന്നെ അവശ്യ ഇടപാടുകൾ പൂർത്തിയാക്കാനാണ് എസ്.ബി.ഐ നിർദ്ദേശിക്കുന്നത്. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ തുടങ്ങി രാജ്യത്തെ ഏഴ് പ്രമുഖ ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ സെപ്റ്റംബർ 11നും സംഘടനകളുടെ സമരം നടത്തിയിരുന്നു. നീണ്ട 5 ദിവസം ബാങ്ക് അവധി! ബാങ്ക് പണിമുടക്കിന്റെ രണ്ടാം ഘട്ടം 28, 29, 30 തീയതികളിലാണ് നടക്കുന്നത്. 26-ാം തീയതി നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനം തടസ്സപ്പെടും. ഈ ആഴ്ച സെപ്റ്റംബർ 25 വെള്ളിയാഴ്ചയായിരിക്കും അവസാന പ്രവൃത്തിദിനം. അതുകൊണ്ട് തന്നെ അവശ്യ ഇടപാടുകൾ അതിനുള്ളിൽ പൂർത്തിയാണം. അതേസമയം, പണിമുടക്ക് ദിവസങ്ങളിലും അവശ്യ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പണമിടപാടുകൾക്കായി എ.ടി.എം, ഇന്റർനെറ്റ് ബാങ്കിങ്, യോനോ (YONO), യു.പി.ഐ (UPI) സൗകര്യങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാം. ആഴ്ചയിൽ 5 പ്രവൃത്തിദിനം എന്ന ആവശ്യമുന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. 2024-ൽ ഐ.ബി.എ അംഗീകരിച്ച ഈ വിഷയം കേന്ദ്രസർക്കാർ വൈകിപ്പിക്കുകയാണെന്ന് യൂണിയനുകൾ ആരോപിക്കുന്നു. ഒക്ടോബർ 15-ന് ലേബർ കമ്മീഷണറുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും പ്രഖ്യാപനമുണ്ട്. അതേസമയം നീണ്ട ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് രാജ്യത്തെ ധനകാര്യ മേഖലയെയും ബാങ്കിങ് സംവിധാനങ്ങളെയും ബാധിക്കാതിരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പൊതുമേഖലാ-ഗ്രാമീണ ബാങ്കുകളുടെ സി.ഇ.ഒമാർ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, നബാർഡ് എന്നിവരുടെ യോഗം കേന്ദ്ര ധനമന്ത്രാലയം വിളിച്ചുചേർത്തു. പണിമുടക്ക് ദിവസങ്ങളിലും അവശ്യ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതെ ലഭ്യമാക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ബാങ്കുകളോട് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
IndiGo Charges: കുട്ടികളുടെ യാത്രയും ലഗേജും ഇനി ചെലവേറും; സർവീസുകളുടെ നിരക്കുകൾ വർധിപ്പിച്ച് ഇൻഡിഗോ

IndiGo Charges: കുട്ടികളുടെ യാത്രയും ലഗേജും ഇനി ചെലവേറും; സർവീസുകളുടെ നിരക്കുകൾ വർധിപ്പിച്ച് ഇൻഡിഗോ

ഇൻഡിഗോ വിമാനങ്ങളിലെ അധിക സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ചു. അധിക ലഗേജ്, മുൻഗണനാ സേവനങ്ങൾ, കുട്ടികളുടെ ഒറ്റയ്ക്കുള്ള യാത്രയ്ക്കുള്ള സഹായം തുടങ്ങിയ നിരവധി ആഡ്-ഓൺ സേവനങ്ങളുടെ നിരക്ക് എയർലൈൻ പരിഷ്കരിച്ചു. പുതിയ നിരക്കുകൾ ആഭ്യന്തര സർവീസുകളിൽ നിലവിൽ വന്നു. കുട്ടികളുമായുള്ള യാത്ര മാതാപിതാക്കൾക്കൊപ്പം പ്രത്യേകിച്ച് സീറ്റില്ലാതെ സഞ്ചരിക്കുന്ന 2 വയസിന് താഴെയുള്ള കുട്ടികൾക്ക് മുൻപ് 2000 രൂപയായിരുന്നു ഫീസായി നൽകിയിരുന്നത്. ഈ തുകയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഇനി കുഞ്ഞുമായി യാത്ര ചെയ്യുമ്പോൾ 3000 രൂപ നൽകണം. കൂടുതൽ ലഗേജിന് അധിക ചാർജ് അനുവദനീയമായ അളവിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്യുന്നവരും ഇനി കൂടുതൽ തുക നൽകേണ്ടി വരും. അധിക ലഗേജിനുള്ള നിരക്ക് കിലോഗ്രാമിന് 700 രൂപയിൽ നിന്ന് 800 രൂപയായി ഇൻഡിയോ വർധിപ്പിച്ചു. ആഭ്യന്തര സർവീസുകളിൽ ഇൻഡിഗോയുടെ സാധാരണ ചെക്ക്-ഇൻ ലഗേജ് പരിധി ഒരു യാത്രക്കാരന് 15 കിലോഗ്രാമും 7 കിലോഗ്രാം വരെയുള്ള ഒരു ഹാൻഡ് ബാഗും അനുവദനീയമാണ്. അനുവദനീയമായ പരിധിയേക്കാൾ 5 കിലോഗ്രാം അധികമുള്ള ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാരൻ ഇനി 4,000 രൂപ നൽകേണ്ടി വരും. മുൻപ് ഇത് 3,500 രൂപയായിരുന്നു. യാത്രക്കാർക്ക് അധിക ബാഗേജ് ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. മൈനർ ഫീസ്: ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികളുടെ സർവീസിനുള്ള ചാർജും വർദ്ധിപ്പിച്ചിട്ടുണ്ട്. 5,000 രൂപയായിരുന്ന ഈ ഫീസ് ഇപ്പോൾ 5,999 രൂപയായി ഉയർത്തി. മുൻഗണനാ സേവനങ്ങൾ: മുൻഗണനാ സേവനങ്ങൾ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ഉയർന്ന ഫീസ് നൽകേണ്ടിവരും. ചെക്ക് ഇൻ മുൻഗണന അടക്കം ലഭ്യമായ ഫാസ്റ്റ് ഫോർവേഡ് സേവനത്തിന്റെ നിരക്ക് 450 രൂപയിൽ നിന്ന് 650 രൂപയായി ഉയർത്തി. ട്രാവൽ സർട്ടിഫിക്കറ്റ്: ഇൻഡിഗോ ട്രാവൽ സർട്ടിഫിക്കറ്റുകളുടെ ഫീസും വർധിപ്പിച്ചു. 200 രൂപയായിരുന്ന ഈ നിരക്ക് ഇപ്പോൾ 300 രൂപയായി ഉയർത്തി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

NATIONAL RAIN DATA കാലവര്‍ഷം പിൻവാങ്ങുന്നു രാജ്യത്ത് വൻ മഴക്കുറവ്

@ZeeMalayalam3h ago
#India
Amit Shah Health Issue: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്

Amit Shah Health Issue: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയെ തുടർന്ന് ഛർദ്ദിയും ക്ഷീണവും ഉണ്ടായതായാണ് റിപ്പോർട്ട്. കർണാടകയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബെംഗളൂരുവിൽ എത്തിയത്. വെള്ളിയാഴ്ച രാത്രി കർണാടകയിൽ എത്തിയ അമിത് ഷാ താമസിച്ചിരുന്ന ഹോട്ടലിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം, അദ്ദേഹം ഹോട്ടലിൽ തന്നെ വിശ്രമത്തിലായിരുന്നു. പിന്നീട് വൈദ്യപരിശോധനയ്ക്കും ആവശ്യമായ വിശ്രമത്തിനും ശേഷം അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതായി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. തുടർന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ അമിത് ഷാ ഡൽിഹിയിൽ തിരിച്ചെത്തി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സംസ്ഥാനത്തെ രണ്ട് പ്രധാന പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഹുബ്ബള്ളിയിലുള്ള കെഎൽഇ ജഗദ്ഗുരു മെഡിക്കൽ കോളേജിൻറെയും കെഎൽഇ ആശുപത്രികളുടെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനും ബെലഗാവിയിലെ ശ്രീ ബീരേശ്വര കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിര സമർപ്പണ ചടങ്ങിലുമായിരുന്നു കേന്ദ്രമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ബെലഗാവിയിലെ ചടങ്ങ് മാറ്റിവച്ചു. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ശനിയാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുൻപ് അമിത് ഷാ കെഎൽഇ ജഗദ്ഗുരു മെഡിക്കൽ കോളേജിൻറെ ക്യാമ്പസ് സന്ദർശിച്ചതായി ജനപ്രതിനിധികൾ പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
DUSU Election 2026: ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് വൻ ജയം

DUSU Election 2026: ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് വൻ ജയം

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം. പ്രസിഡൻറ്, സെക്രട്ടറി, ജോയിൻറ് സെക്രട്ടറി എന്നീ മൂന്ന് പ്രധാന പദവികളും എബിവിപി സ്ഥാനാർഥികൾ വിജയിച്ചു. 20 ഘട്ടങ്ങളിലായി നടന്ന വോട്ടെണ്ണലിനൊടുവിലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായത്. എന്നാൽ, വലിയ തിരിച്ചടി നേരിട്ട കോൺഗ്രസ് അനുകൂല വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ ആയില്ല. എബിവിപിയുടെ യാഷ് ദബാസ് പുതിയ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റിയ ചൌധരി സെക്രട്ടറി പദവിയിലേക്കും ലക്ഷ്യ രാജ് സിങ് ജോയിൻറ് സെക്രട്ടറി പദവിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, എൻ.എസ്.യു.ഐ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയ ദീപാൻഷു ഷോക്കീനാണ് വൈസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ ജനവിധി രാഹുൽ ഗാന്ധിക്കേറ്റ വലിയ തിരിച്ചടിയാണെന്നും അദ്ദേഹത്തിൻറെ വ്യാജ രാഷ്ട്രീയത്തെ യുവതലമുറ പൂർണമായും നിരസിച്ചതിൻറെ തെളിവാണിതെന്നും ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പ്രതികരിച്ചു. അതേസമയം, മഹാഭൂരിപക്ഷം വിദ്യാർഥികളും നിലവിലെ ഭരണവിരുദ്ധ വികാരമുള്ളവരായിരുന്നുവെന്നും എന്നാൽ പ്രതിപക്ഷത്തിൻറെ പിളർപ്പാണ് ഭരണപക്ഷത്തിന് വിജയം എളുപ്പമാക്കിയതെന്നും സിജെപി വക്താവ് സൌരവ് ദാസ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിൻറെ ഐക്യമില്ലായ്മ തുടർന്നുപോയാൽ അവർ ഇനിയും പ്രതിപക്ഷത്തിന് തന്നെ നിൽക്കേണ്ടി വരുമെന്നാണ് തൻറെ ഭയമെന്നും സൌരവ് ദാസ് പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

LADDU:തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദത്തിൽ മായം ചേർത്ത സംഭവത്തിൽ നടപടി

@ZeeMalayalam1d ago
#Major Temple
Videos

SPAM : സ്പാം കോളുകൾ ശല്യമാണോ..?? സ്പാമിന് പൂട്ടിടാൻ TRAI

@ZeeMalayalam1d ago
#India
Videos

TOLL : ഇനി ടോൾ നൽകാൻ വാഹനം നിർത്തേണ്ട.. മാറ്റം ഇങ്ങനെ..!

@ZeeMalayalam1d ago
#India
IIT Bombay Suicide: ചാറ്റ് ജിപിടി ഉപയോഗിച്ച് കോപ്പിയടി, ഐഐടി ബോംബെയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

IIT Bombay Suicide: ചാറ്റ് ജിപിടി ഉപയോഗിച്ച് കോപ്പിയടി, ഐഐടി ബോംബെയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

മുംബൈ: പരീക്ഷയിൽ കോപ്പിയടിച്ച ഐഐടി ബോംബെയിലെ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ കാമ്പസിലെ വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി. കാമ്പസിൽ ആവർത്തിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ‌‌‌ കോളേജ് ഭരണകൂടം മറുപടി പറയണമെന്നാവശ്യപ്പെട്ട് നാനൂറിലധികം വിദ്യാർത്ഥികളാണ് ഒത്തുകൂടിയത്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും വിദ്യാർത്ഥി സംഘം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്കയിലും പ്രതിഷേധത്തെയും തുടർന്ന് കാമ്പസിൽ നടക്കാനിരുന്ന മിഡ്-സെമസ്റ്റർ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചു. കഴിഞ്ഞ ദിവസമാണ് ഐഐടിയിലെ എനർജി സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സാഹിൽ വാകുഡെ പരീക്ഷയ്ക്കിടെ ഫോൺ ഉപയോഗിച്ചതായി അധ്യാപകർ കണ്ടെത്തിയത്. ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് ഉത്തരത്തിനായി വിദ്യാർത്ഥി കാത്തിരിക്കുന്നത് ഇൻവിജിലേറ്റർമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കോഴ്സ് ഇൻസ്ട്രക്ടറും ഡിപ്പാർട്ട്മെന്റ് മേധാവിയും സാഹിലുയുമായി വിഷയം ചർച്ച ചെയ്ത് ആവശ്യമായ കൗൺസിലിംഗ് നൽകി. കോപ്പിയടിയുടെ പേരിൽ വിദ്യാർത്ഥിയുടെ അക്കാദമിക് കരിയറിനെ ബാധിക്കുന്ന യാതൊരു അച്ചടക്ക നടപടിയും ഉണ്ടാകില്ലെന്ന് അധികൃതർ സാഹിലിന് ഉറപ്പ് നൽകിയിരുന്നു. അതെസമയം ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പിന്നീട് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ ഭാഗമായി ഐഐടി ബോംബെയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധനെ ബന്ധപ്പെടുക.) DISHA (കേരള സർക്കാർ ആരോഗ്യവകുപ്പ്): 1056, 0471-2552056 Kiran (കേന്ദ്ര സർക്കാർ മാനസികാരോഗ്യ ഹെൽപ്‍ലൈൻ): 1800-599-0019 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

uae rain: മഴ ശക്തിപ്രാപിക്കും; കാലാവസ്ഥ മാറിമറിയുന്നു

@ZeeMalayalam2d ago
#Kerala Rains 2026, #Rain, #Rain ALert
Videos

8th pay commission: അടിസ്ഥാന ശമ്പളം 72,000 രൂപ? പെൻഷൻ 36,000 രൂപ?

@ZeeMalayalam2d ago
#India
Videos

registration : ജനന-മരണ രജിസ്ട്രേഷൻ വൈകരുത്; ഇനി നടപടി കടുക്കും

@ZeeMalayalam2d ago
#India
Passport Rules 2026: കുട്ടികളുടെ പാസ്‌പോർട്ട് കാലാവധിയിൽ മാറ്റം, ഫീസ് ഘടനയും പരിഷ്കരിച്ചു

Passport Rules 2026: കുട്ടികളുടെ പാസ്‌പോർട്ട് കാലാവധിയിൽ മാറ്റം, ഫീസ് ഘടനയും പരിഷ്കരിച്ചു

ഡല്‍ഹി: 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനുവദിക്കുന്ന പാസ്പോന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിദേശകാര്യ മന്ത്രാലയം (MEA). കുട്ടികള്‍ക്ക് അനുവദിക്കുന്ന സാധാരണ പാസ്പോര്‍ട്ടിന്റെ കാലാവധി നീട്ടി. 1980-ലെ പാസ്പോര്‍ട്ട് നിയമങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ തീരുമാനം വിദേശകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്തത്. പുതിയ ചട്ടം 12 (1A) പ്രകാരം, 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനുവദിക്കുന്ന 36 പേജുള്ള പാസ്പോര്‍ട്ടിന്റെ കാലാവധി അതില്‍ നല്‍കിയിരിക്കുന്ന തീയതി മുതല്‍ 5 വര്‍ഷം വരെയോ അല്ലെങ്കില്‍ കുട്ടിക്ക് 18 വയസ് തികയുന്നത് വരെയോ ആയിരിക്കും. അതായത് ഇതിൽ ഏതാണ് ആദ്യം സംഭവിക്കുന്നത് അതാണ് പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കുന്ന തീയതി. പാസ്പോര്‍ട്ട് അപേക്ഷയുടെ ഫീസുമായി ബന്ധപ്പെട്ട ചട്ടത്തിലും മാറ്റമുണ്ട്. ചട്ടം 8 (1)-ൽ വരുത്തിയ ഭേദഗതിപ്രകാരം എല്ലാ അപേക്ഷാ വിഭാഗങ്ങളിലെയും ഫീസ് ഘടന 1980-ലെ പാസ്‌പോർട്ട് ചട്ടങ്ങളുടെ ഷെഡ്യൂൾ IV-ൽ വ്യക്തമാക്കിയിട്ടുള്ള പുതുക്കിയ നിരക്കുകൾ കർശനമായി പാലിക്കണം. 2026 ജൂണിൽ ഏറ്റവും ഒടുവിലായി പുതുക്കിയ 1980-ലെ അടിസ്ഥാന പാസ്‌പോർട്ട് ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. എല്ലാ പാസ്‌പോർട്ട് സേവനങ്ങൾക്കുമുള്ള ഫീസുകൾ വിദേശകാര്യ മന്ത്രാലയം പരിഷ്കരിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ നിലവിൽ വന്നു. പരിഷ്കരിച്ച ഘടന പ്രകാരം മുതിർന്നവരുടെ പുതിയ പാസ്‌പോർട്ടിന്റെയോ പുതുക്കലിന്റെയോ ഫീസ് ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. സാധാരണ വിഭാഗത്തിൽ 36 പേജുള്ള ബുക്ക്‌ലെറ്റിന് ഇനിമുതൽ 1,500 രൂപയ്ക്ക് പകരം 2,500 രൂപ നൽകേണ്ടി വരും. 60 പേജുള്ള ബുക്ക്‌ലെറ്റിന്റെ നിരക്ക് മുമ്പ് 2,000 രൂപയായിരുന്നത് 3,500 രൂപയായി ഉയർന്നു. തത്കാൽ സേവനങ്ങളുടെ നിരക്കുകളും കൂട്ടിയിട്ടുണ്ട്. തത്കാൽ വഴി 36 പേജുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന മുതിർന്നവർ ഇനി 3,500 രൂപയ്ക്ക് പകരം 5,000 രൂപ നൽകണം. 60 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 4,000 രൂപയിൽ നിന്ന് 6,000 രൂപയായി വർദ്ധിച്ചു. തത്കാൽ വഴി 60 പേജുള്ള പാസ്‌പോർട്ട് മാറ്റിയെടുക്കുന്നതിന് മുമ്പ് 5,500 രൂപയായിരുന്നത് ഇപ്പോൾ 8,500 രൂപയായി മാറിയിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ സാധാരണ വിഭാഗത്തിൽ 36 പേജുള്ള പുതിയ പാസ്‌പോർട്ടിനോ അല്ലെങ്കിൽ പുതുക്കലിനോ ഉള്ള ഫീസ് 1,000 രൂപയിൽ നിന്ന് 1,750 രൂപയായി ഉയർന്നു. കുട്ടികൾക്കായുള്ള തത്കാൽ സേവനത്തിന് 3,000 രൂപ നൽകേണ്ടി വരും. അതേസമയം 8 വയസ്സിന് താഴെയുള്ള കുട്ടികളുടെയും 60 വയസ്സിന് മുകളിലുള്ള മുതിർന്നവരുടെ പുതിയ പാസ്‌പോർട്ട് അപേക്ഷകൾക്ക് 10% ഇളവ് തുടർന്നും ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്ന അവസരത്തില്‍ ഇളവ് ബാധകമല്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Prashant Bhushan: തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിന്നും വിരമിച്ച ശേഷം റിലയൻസ്, അദാനി ​ഗ്രൂപ്പുകളിലേക്ക്; ചർച്ചയായി പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ചോദ്യങ്ങൾ

Prashant Bhushan: തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിന്നും വിരമിച്ച ശേഷം റിലയൻസ്, അദാനി ​ഗ്രൂപ്പുകളിലേക്ക്; ചർച്ചയായി പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ചോദ്യങ്ങൾ

വിരമിച്ച ഉടൻ തന്നെ രാജ്യത്തെ മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഭരണസമിതികളിൽ ഉന്നത ഉദ്യോഗസ്ഥരും ന്യായാധിപന്മാരും നിയമിതരാകുന്നതിനെച്ചൊല്ലി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ചോദ്യങ്ങൾ ച‍ർച്ചയാകുന്നു. മുൻകാലങ്ങളിൽ ഇത്തരം പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്ന തന്ത്രപ്രധാന സ്ഥാനങ്ങളിലിരുന്നവരാണ് വിരമിച്ച ശേഷം അതെ കമ്പനികളുടെ തന്നെ ബോർഡ് റൂമുകളിലേക്ക് ചേക്കേറുന്നത് എന്നതാണ് ശ്രദ്ധേയം. സിവിസി, സിഎജി, പ്രമുഖ ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ തലവന്മാരും സുപ്രീം കോടതി മുൻ ജഡ്ജിമാരും ഉൾപ്പെടെയുള്ളവർ വിരമിച്ചയുടൻ റിലയൻസ്, അദാനി തുടങ്ങിയ വൻകിട ഗ്രൂപ്പുകളിലേക്ക് ചേക്കേറിയത് താൽപ്പര്യ വൈരുദ്ധ്യം (Conflict of Interest) സൃഷ്ടിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക പദവിയിലിരിക്കുമ്പോൾ ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടിവന്നിരുന്ന ഇവർക്ക്, വിരമിച്ച ശേഷമുള്ള ഇത്തരം നിയമനങ്ങൾ നൽകുന്നത് തടയാൻ കർശന നിരോധനം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പൊതുമേഖലയിൽ നിന്നും ഭരണനിർവ്വഹണ രംഗത്തുനിന്നും കോർപ്പറേറ്റുകളിലേക്ക് ചേക്കേറിയ പ്രമുഖരുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എസ്ബിഐ മുൻ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ, എ.കെ. പുർവാർ, ഐസിഐസിഐ മുൻ മേധാവി കെ.വി. കാമത്ത്, ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ സിഎംഡി നാരേന്ദ്ര മായർപാടി, പെട്രോളിയം മേഖലയിലെ മുൻ ഉന്നതരായ സാർത്ഥക് ബഹുരിയ, സഞ്ജീവ് സിംഗ്, പ്രഭാത് സിംഗ്, സെൻട്രൽ ഇൻഷുറൻസ് മുൻ അധ്യക്ഷൻ ഡി. സെൻഗുപ്ത, ഒഎൻജിസി മുൻ സിഎംഡി ശശി ശങ്കർ, സെയിൽ മുൻ അധ്യക്ഷൻ സുശീൽ കുമാർ റുങ്ത എന്നിവർ റിലയൻസ്, അദാനി ഗ്രൂപ്പുകളുടെ വിവിധ ബോർഡുകളിലും ഉപദേശക സമിതികളിലും ഇടംനേടി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കൃഷ്ണ മുരാരി, മുൻ വിജിലൻസ് കമ്മീഷണർ കെ.വി. ചൗധരി, മുൻ സിഎജി രാജീവ് മഹർഷി, സെബി മുൻ അധ്യക്ഷൻ യു.കെ. സിൻഹ, ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ എം.കെ. ജെയിൻ തുടങ്ങിയ ഭരണഘടനാ-നിയന്ത്രണ ഏജൻസികളുടെ തലവന്മാരും റിലയൻസ്, അദാനി, എൻഡിടിവി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിർണായക പദവികളിലെത്തി. കൂടാതെ, ആർ.എസ്.സിംഗ് ഗുജറാൾ, ജി.കെ. പിള്ള, മീരാ ശങ്കർ, വി. സുബ്രഹ്മണ്യം, വിജയലക്ഷ്മി ജോഷി, പി.കെ. പൂജാരി, രാജ്കുമാർ ബെനിവാൾ, കെ. ജയരാജ്, ചന്ദ്രാ അയ്യങ്കാർ, ഡോ. അമിയ ചന്ദ്ര, ദീപക് അമിതാഭ്, ഐ.സി.പി. കേശരി, ദിനേഷ് കുമാർ മിത്തൽ, സുനിൽ കുമാർ, അമൻ കുമാർ സിംഗ്, എം.വി. ഭാനുമതി, നീരജ് ബൻസാൽ തുടങ്ങിയ മുൻ മുതിർന്ന ഐഎഎസ്, ഐആർഎസ് ഉദ്യോഗസ്ഥരും നയരൂപീകരണ വിദഗ്ദ്ധരും കോർപ്പറേറ്റ് ബോർഡുകളിലേക്ക് മാറിയവരുടെ നിരയിലുണ്ട്. ഈ സാഹചര്യം ഉദ്യോഗസ്ഥവൃന്ദവും കോർപ്പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് വിമർശനം ഉയരുന്നത്. വിരമിച്ച ശേഷം വൻ തുകയും പ്രമുഖ പദവികളും ലഭിക്കുമെന്ന പ്രതീക്ഷ, പദവിയിലിരിക്കുമ്പോൾ നിഷ്പക്ഷമായി തീരുമാനങ്ങളെടുക്കാനുള്ള ഇവരുടെ സ്വാതന്ത്ര്യത്തെ ബാധിച്ചേക്കാം. സ്പെക്ട്രം അനുവദിക്കൽ, പരിസ്ഥിതി അനുമതികൾ, നികുതി ഇളവുകൾ, വായ്പ പുനഃക്രമീകരണം, നിയമ തർക്കങ്ങൾ എന്നിവയിലെല്ലാം അന്തിമ തീരുമാനമെടുത്തിരുന്ന ഉദ്യോഗസ്ഥർ വിരമിച്ചയുടൻ സ്വകാര്യ മേഖലയിലേക്ക് മാറുന്നത് ഭരണനിർവ്വഹണത്തിലെ സുതാര്യതയെയും പൊതുജനവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ, ഈ സംഭവം വിരമിക്കലിന് ശേഷം സ്വകാര്യ കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് കർശനമായ 'കൂളിംഗ്-ഓഫ് പീരിയഡ്' അല്ലെങ്കിൽ പൂർണ്ണ നിരോധനം വേണമെന്ന ആവശ്യം വീണ്ടും ശക്തമാക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

ANNAPOORNA:ബംഗാളിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായി അന്നപൂർണ യോജന പദ്ധതി

@ZeeMalayalam2d ago
#PM Modi
Videos

INDIGO : ഇരുട്ടടി..!! വിമാന സർവീസ് നിരക്കിൽ വർധന

@ZeeMalayalam2d ago
#IndiGo
TMC and Election Commission: 'പുല്ലും പൂക്കളും' ഉപയോഗിക്കാനാകില്ല, ടിഎംസി തർക്കത്തിൽ ഇടക്കാല ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

TMC and Election Commission: 'പുല്ലും പൂക്കളും' ഉപയോഗിക്കാനാകില്ല, ടിഎംസി തർക്കത്തിൽ ഇടക്കാല ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിലെ ചില നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും പാർട്ടിയുടെ രണ്ട് വിഭാഗങ്ങളും ഉപയോഗിക്കുന്നത് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI). 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ സർക്കാരിന്റെ പരാജയത്തെ തുടർന്നാണ് ടിഎംസിയിൽ പിളർപ്പുണ്ടായത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും റിതബ്രത ബാനർജിയും നയിക്കുന്ന വിഭാഗവും തമ്മിലാണ് പാർട്ടിയുടെ പേരിനും (ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്), ചിഹ്നത്തിനും (പുല്ലും പൂക്കളും) അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയത്. ഇരു വിഭാഗത്തിനും നീതി ഒരുപോലെ ലഭിക്കാൻ വേണ്ടിയാണ് പാർട്ടിയുടെ പേരും ചിഹ്നവും ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലികമായി വിലക്കിയത്. വരാൻ പോകുന്ന ഉപതിരഞ്ഞെടപ്പിൽ ഇരുവിഭാഗവും താത്കാലിക പേരുകളും കമ്മീഷന്റെ പക്കലുള്ള സ്വതന്ത്ര ചിഹ്നങ്ങളിൽ നിന്നുള്ള ഏതെങ്കിലും പുതിയ ചിഹ്നവും തിരഞ്ഞെടുത്ത് ഉപയോഗിക്കാം. ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള അഞ്ചംഗ പ്രതിനിധി സംഘവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ യോഗങ്ങൾക്ക് ശേഷമാണ് താൽക്കാലിക വിലക്കിലേക്ക് എത്തിയത്. നന്ദിഗ്രാം, റെജിനഗർ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയും റെജിനഗറിൽ തൃണമൂൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുറത്തുവന്ന ഹുമായുൻ കബീർ രൂപീകരിച്ച എജെയുപിയുമാണ് (AJUP) വിജയിച്ചത്. എന്നാൽ സുവേന്ദു അധികാരിയും ഹുമായുൻ കബീറും ഒന്നിലധികം സീറ്റുകളിൽ വിജയിച്ചതിനെ തുടർന്ന് അതത് മണ്ഡലങ്ങളിലെ സീറ്റ് ഒഴിയുകയായിരുന്നു. 2026 ഒക്ടോബർ 6-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വേട്ടെണ്ണൽ ഒക്ടോബർ 9-ന് നടക്കും ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

RISHAB: മേജർ ഋഷഭ് സിങ് സാംബ്യാൽ വീണ്ടും വാർത്തകളിൽ നിറയുന്നു

@ZeeMalayalam3d ago
#India
Videos

UPI : പണി പാളി.. യുപിഐ ഇടപാടുകൾക്ക് ഇനി ജി.എസ്.ടിയും..

@ZeeMalayalam3d ago
#upi digital payments, #payments council of india, #financial services, #indian economy
Videos

PF VIDEO :ഇപിഎഫ്ഒ വരിക്കാരുടെ നിര്‍ബന്ധിത പിഎഫ് ആനുകൂല്യത്തിനുള്ള വേതനപരിധി ഉയര്‍ത്തി

@ZeeMalayalam3d ago
#EPFO