TMC and Election Commission: 'പുല്ലും പൂക്കളും' ഉപയോഗിക്കാനാകില്ല, ടിഎംസി തർക്കത്തിൽ ഇടക്കാല ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
)
ബംഗാളിലെ ചില നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും പാർട്ടിയുടെ രണ്ട് വിഭാഗങ്ങളും ഉപയോഗിക്കുന്നത് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI).
2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ സർക്കാരിന്റെ പരാജയത്തെ തുടർന്നാണ് ടിഎംസിയിൽ പിളർപ്പുണ്ടായത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും റിതബ്രത ബാനർജിയും നയിക്കുന്ന വിഭാഗവും തമ്മിലാണ് പാർട്ടിയുടെ പേരിനും (ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്), ചിഹ്നത്തിനും (പുല്ലും പൂക്കളും) അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയത്.
ഇരു വിഭാഗത്തിനും നീതി ഒരുപോലെ ലഭിക്കാൻ വേണ്ടിയാണ് പാർട്ടിയുടെ പേരും ചിഹ്നവും ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലികമായി വിലക്കിയത്. വരാൻ പോകുന്ന ഉപതിരഞ്ഞെടപ്പിൽ ഇരുവിഭാഗവും താത്കാലിക പേരുകളും കമ്മീഷന്റെ പക്കലുള്ള സ്വതന്ത്ര ചിഹ്നങ്ങളിൽ നിന്നുള്ള ഏതെങ്കിലും പുതിയ ചിഹ്നവും തിരഞ്ഞെടുത്ത് ഉപയോഗിക്കാം. ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള അഞ്ചംഗ പ്രതിനിധി സംഘവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ യോഗങ്ങൾക്ക് ശേഷമാണ് താൽക്കാലിക വിലക്കിലേക്ക് എത്തിയത്.
നന്ദിഗ്രാം, റെജിനഗർ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയും റെജിനഗറിൽ തൃണമൂൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുറത്തുവന്ന ഹുമായുൻ കബീർ രൂപീകരിച്ച എജെയുപിയുമാണ് (AJUP) വിജയിച്ചത്. എന്നാൽ സുവേന്ദു അധികാരിയും ഹുമായുൻ കബീറും ഒന്നിലധികം സീറ്റുകളിൽ വിജയിച്ചതിനെ തുടർന്ന് അതത് മണ്ഡലങ്ങളിലെ സീറ്റ് ഒഴിയുകയായിരുന്നു. 2026 ഒക്ടോബർ 6-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വേട്ടെണ്ണൽ ഒക്ടോബർ 9-ന് നടക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)