Healthy Foods: പ്രഭാത ഭക്ഷണത്തിൽ ഈ അഞ്ച് തരം ഭക്ഷണങ്ങൾ പാടില്ല; പ്രത്യാഘാതം വലുത്!
രാവിലെ കഴിക്കുന്ന ഭക്ഷണം ഓരോരുത്തരുടെയും ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.
)
പ്രഭാതഭക്ഷണം ഒരു ദിവസത്തെ ആകെയുള്ള ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതുപോലെ തന്നെ പ്രധാനമാണ് പ്രഭാതഭക്ഷണമായി എന്ത് കഴിക്കുന്നുവെന്നതും. രാവിലെ എന്തെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് അറിയാം.
മധുരം
മധുരം പരമാവധി ഒഴിവാക്കണം. മധുരം അമിതമായി അടങ്ങിയിരിക്കുന്ന പാക്കറ്റ് ഭക്ഷണ പദാർഥങ്ങൾ കഴിക്കരുത്. ഇത് വെറുംവയറ്റിൽ കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇതിന് പകരമായി ഓട്സ്, നട്സ് തുടങ്ങിയവ പ്രഭാതഭക്ഷണമായി കഴിക്കാം.
എരിവ്
ഒഴിഞ്ഞ വയറിൽ എരിവ് ചെല്ലുന്നത് ആരോഗ്യത്തിന് ദോഷമാണ്. അതിനാൽ പ്രഭാതഭക്ഷണത്തിൽ എരിവ് അടങ്ങിയ ഭക്ഷണസാധനങ്ങൾ കുറയ്ക്കണം. അച്ചാർ, മുളക് അടങ്ങിയ കറികൾ എന്നിവ ഒഴിവാക്കണം. എരിവ് നെഞ്ചെരിച്ചിലിനും വയറുവേദനയ്ക്കും കാരണമാകും.
ബേക്കറി ഭക്ഷണങ്ങൾ
ബേക്കറി പലഹാരങ്ങൾ പ്രഭാതഭക്ഷണമായി കഴിക്കരുത്. ക്രീം ബൺ, കേക്ക്, ഡോണട്ട്, പേസ്ട്രി എന്നിവ പലരും രാവിലെ കഴിക്കും. ഇത് ശരീരത്തിലെ പഞ്ചസാര വേഗത്തിൽ വർധിക്കുന്നതിന് കാരണമാകും. പഞ്ചസാര, മൈദ എന്നിവ അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
തൈര്
തൈര് അടങ്ങിയ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് നല്ലതല്ല. തൈര് പ്രോബയോട്ടിക് ആണ്. ഇത് ദഹനത്തിന് മികച്ചതാണ്. എന്നാൽ രാവിലെ തൈര് കഴിക്കുന്നത് മലബന്ധം, അസഡിറ്റി എന്നിവയ്ക്ക് കാരണമാകും. അതിനാൽ തൈര് അടങ്ങിയ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് ഒഴിവാക്കണം.
സിട്രസ് പഴങ്ങൾ
പഴങ്ങൾ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. എന്നാൽ, രാവിലെ വെറുംവയറ്റിൽ ചില പഴങ്ങൾ കഴിക്കുന്നത് ഗുണത്തിന് പകരം ദോഷമാണുണ്ടാക്കുക. സിട്രസ് പഴങ്ങൾ വെറുംവയറ്റിൽ കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങൾ, വയറുവേദന, അസിഡിറ്റി, മലബന്ധം എന്നിവ ഉണ്ടാകും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)