%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
നാരുള്ള ഭക്ഷണങ്ങൾ അഥവാ ഫൈബർ, ധാന്യങ്ങൾ, പച്ചക്കറികൾ, ഫലവർഗങ്ങൾ, പരിപ്പുകൾ, പയറുവർഗങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ആണ്. ഇവ മറ്റ് കാർബോ ഹൈഡ്രേറ്റുകളിൽ നിന്ന് വ്യത്യസ്തമായി ശരീരത്തിൽ പൂർണമായി ദഹിക്കപ്പെടാതെ ദഹനവ്യവസ്ഥ മികച്ചതാക്കാൻ സഹായിക്കും. ദിനംപ്രതി നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് എന്തെല്ലാം ഗുണങ്ങൾ നൽകുമെന്ന് അറിയാം. ദഹനം മികച്ചതാക്കും എന്നതാണ് നാരുകളുടെ പ്രധാന ഗുണം. ഇത് മലബന്ധം തടയാൻ സഹായിക്കുന്നു. നാരുള്ള ആഹാരം കഴിക്കുമ്പോൾ കൂടുതൽ സമയം വിശപ്പില്ലാതെ വയർ നിറഞ്ഞതായി തോന്നാറുണ്ട്. ഇവ ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുന്നതാണ് ഇതിന് കാരണം. തൽഫലമായി അമിതമായ വിശപ്പും അനാവശ്യ ഭക്ഷണക്കൊതിയും നിയന്ത്രിക്കാൻ സാധിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിന് നാരുള്ള ആഹാരം അത്യന്താപേക്ഷിതമാണ്. ഇവ ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ആഹാരത്തിൽ നാരുകൾ കുറവാണെങ്കിൽ ദഹനം മന്ദഗതിയിലാവുകയും മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രയാസങ്ങൾ അനുഭവപ്പെടുകയും ചെയ്യും. കൂടാതെ, വിശപ്പ് പെട്ടെന്ന് അനുഭവപ്പെടുന്നതിനും ഇത് കാരണമാകുന്നു. ആപ്പിൾ, പിയർ, ഓറഞ്ച്, ബെറി പഴങ്ങൾ എന്നിവയിൽ ധാരാളം നാരുകളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. കാരറ്റ്, ബ്രൊക്കോളി, ചീര, പച്ചപ്പട്ടാണി തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തിൽ നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നു. തവിടു കളയാത്ത ധാന്യങ്ങളായ ഓട്സ്, തവിടുള്ള അരി, ഗോതമ്പ്, ചെറുധാന്യങ്ങൾ എന്നിവയിൽ ശുദ്ധീകരിച്ച ധാന്യങ്ങളേക്കാൾ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പരിപ്പുവർഗ്ഗങ്ങൾ, പയറുകൾ, കടല എന്നിവ നാരുകൾക്കൊപ്പം മറ്റ് പോഷകങ്ങളും നൽകുന്ന മികച്ച ഭക്ഷണങ്ങളാണ്. ബദാം, ചിയവിത്ത്, ഫ്ലാക്സ് സീഡ് തുടങ്ങിയ വിത്തുകളും നാരിന്റെ മികച്ച സ്രോതസ്സുകളാണ്. ദഹനം മെച്ചപ്പെടുത്തി മികച്ച ആരോഗ്യവും ജീവിതശൈലിയും ഉറപ്പാക്കാൻ ദിവസേനയുള്ള ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

ഭക്ഷണം ആരോഗ്യകരമാണോയെന്ന് നമ്മളെല്ലാം ശ്രദ്ധിക്കാറുണ്ട് എന്നാൽ ഭക്ഷണം ഉണ്ടാക്കുന്ന അടുക്കളയുടെ കാര്യം ശ്രദ്ധിക്കാറുണ്ടോ? ഒരു വീട്ടിലെ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ് അടുക്കള. മാത്രമല്ല അടുക്കളയിലുള്ള എല്ലാ സാധനങ്ങളും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ ഓരോ ദിവസവും പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും ഭക്ഷണവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതാണ്. അതിനാൽ തന്നെ ചില ഉപകരണങ്ങൾ ഇതിനോടകം തന്നെ മോശമായി കാണും. പ്ലാസ്റ്റിക് സ്പൂണുകൾ ആയിക്കോട്ടെ പാത്രങ്ങൾ ആയിക്കോട്ടെ ഇവയുടെ കോട്ടിംഗുകൾക്ക് കാലക്രമേണ കേടുപാടുകൾ സംഭവിക്കും. ചിലത് പൊടിയാൻ തുടങ്ങും. ഇങ്ങനെ നശിക്കാൻ തുടങ്ങിയവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്താൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അടുക്കളയിൽ മാറ്റേണ്ട 5 നിത്യോപയോഗ സാധനങ്ങൾ: 1. നോൺ-സ്റ്റിക്ക് പാത്രങ്ങൾ നോൺ-സ്റ്റിക്ക് പാത്രത്തിലെ പാചകം അനായാസവും, അതിന് ശേഷം പാത്രം വൃത്തിയാക്കാൻ എളുപ്പവുമാണ്. അതിനാൽ അടുക്കളയിലെ പ്രിയപ്പെട്ട പാത്രമാണ് നോൺ-സ്റ്റിക്ക് പാത്രങ്ങൾ. മിക്ക നോൺ-സ്റ്റിക്ക് പാത്രങ്ങളിലും ടെഫ്ലോൺ എന്നറിയപ്പെടുന്ന പോളിടെട്രാഫ്ലൂറോഎത്തിലീൻ (PTFE) ഉപയോഗിക്കുന്നുണ്ട്. ആധുനിക PTFE വളരെ സുരക്ഷിതമാണ് എന്നാൽ പാത്രത്തിൽ പോറൽ സംഭവിക്കുകയോ പാത്രത്തിലെ കോട്ടിംഗ് ഇളകിപ്പോകാനോ തുടങ്ങിയാൽ പിന്നെ ഈ പാത്രത്തിൽ ഭക്ഷണം പാകം ചെയ്യരുത്. കാരണം ചൂട് കൂടുമ്പോൾ PTFE പാത്രങ്ങൾ പുക പുറത്തുവിടാൻ തുടങ്ങും. ഇനി നിങ്ങൾക്ക് അടുക്കളയിലെ പാത്രങ്ങൾ എല്ലാം മാറ്റാൻ ഉദ്ദേശമുണ്ടെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ തിരഞ്ഞെടുക്കുക. ഇത്തരം പാത്രങ്ങൾ വളരെക്കാലം ഉപയോഗിക്കാൻ സാധിക്കും. ഇവ നോൺ-സ്റ്റിക്ക് പാത്രങ്ങൾ പോലെ കോട്ടിംഗ് ഇളകിപ്പോകുമെന്നോ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുമോയെന്ന ഭയമില്ലാതെ ഉപയോഗിക്കാം. അത് മാത്രമല്ല പുളിയുള്ള ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുമ്പോൾ സ്റ്റീൽ പാത്രങ്ങൾ ഭക്ഷണവുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടില്ല. എത്ര ചൂടിൽ വേണമെങ്കിലും സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും. 2. പ്ലാസ്റ്റിക് പാത്രങ്ങൾ പ്ലാസ്റ്റിക് അടുക്കളയിലെ പ്രധാന വസ്തുവായി മാറിയിരിക്കുകയാണ്. സ്റ്റോറേജ് കണ്ടെയ്നറുകൾ, തവികൾ, വിളമ്പാൻ ഉപയോഗിക്കുന്ന സ്പൂണുകൾ എന്നിവയെല്ലാം ഇന്ന് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഉണ്ടാകുന്നത്. പക്ഷെ നിരന്തരമായി തീയുമായി ബന്ധപ്പെടുമ്പോൾ ഇത്തരം പ്ലാസ്റ്റിക് പാത്രങ്ങൾ കാലക്രമേണ നശിക്കും. തടി കൊണ്ടുള്ള തവികൾ പാത്രങ്ങൾക്ക് പോറലേൽപ്പിക്കില്ല അതുകൊണ്ട് ഇവ നല്ലതാണ്. കൂടാതെ ഭക്ഷണം സൂക്ഷിക്കാനും ചൂടാക്കാനും ഗ്ലാസ് പാത്രങ്ങളാണ് ഏറ്റവും സുരക്ഷിതം. ഇവ എത്ര സുരക്ഷിതമാണെന്ന് പറഞ്ഞാലും അടുക്കളയിലെ പാത്രങ്ങൾ ഇടയ്ക്കിടെ മാറ്റുന്നത് നല്ലതാണ്. 3. അലുമിനിയം ഫോയിൽ അലുമിനിയം ഫോയിൽ പാചകത്തിലും അതുപോലെ തന്നെ ബേക്കിംഗിനും സാധാരണയായി ഉപയോഗിക്കുന്നതാണ്. പക്ഷെ ചില ഭക്ഷണങ്ങൾക്കൊപ്പം ഇത് ഉപയോഗിക്കാൻ പാടില്ല. തക്കാളി, നാരങ്ങ, വിനാഗിരി തുടങ്ങിയ പുളിയുള്ളതോ ഉപ്പുള്ളതോ ആയ ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് പാകം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്താൽ രാസപ്രവർത്തത്തിന് കാരണമാകും. അലുമിനിയം ഭക്ഷണത്തിലേക്ക് ഇറങ്ങി ആരോഗ്യത്തിന് ദോഷമാകും. 4. ചോപ്പിംഗ് ബോർഡുകൾ ചോപ്പിംഗ് ബോർഡുകൾ നിരന്തരം ഉപയോഗിക്കുന്നതിനാൽ അവയിൽ കത്തിയുടെ പോറലുകൾ വീഴുന്നത് സ്വാഭാവികമാണ്. ഇതിൽ ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും ബാക്ടീരിയകളും പറ്റിപ്പിടിച്ചിരിക്കും. ശരിയായി ചോപ്പിംഗ് ബോർഡുകൾ ഉണക്കിയില്ലെങ്കിൽ അവയിൽ ബാക്ടീരിയകൾ പെട്ടെന്ന് വളരാനുള്ള സാധ്യതയുണ്ട്. അതിനാൽ ചോപ്പിംഗ് ബോർഡുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ല. പക്ഷെ സ്റ്റെയിൻലെസ് സ്റ്റീൽ ചോപ്പിംഗ് ബോർഡുകൾ ഉപയോഗിക്കുന്നത് മറ്റുള്ളവയെ അപേക്ഷിച്ച് നല്ലതാണ്. 5. കിച്ചൻ സ്പോഞ്ചുകൾ അടുക്കളയിലെ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന കിച്ചൻ സ്പോഞ്ചുകൾ ബാക്ടീരിയകളുടെ ഉറവിടമാണ്. സ്പോഞ്ചിലെ സുഷിരങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും നിലനിൽക്കുന്നതിനാൽ ഇവ ഒട്ടും സുരക്ഷിതമല്ല. അതിനാൽ, പഴയതും വൃത്തിഹിനവുമായ സ്പോഞ്ചുകൾ ഉപയോഗിക്കുന്നത് പ്ലേറ്റുകളിലേക്കും കൗണ്ടർടോപ്പുകളിലേക്കും ബാക്ടീരിയകൾ പടരാൻ കാരണമാകും.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
ആരോഗ്യത്തിന് ഭക്ഷണക്രമം ഒരു വലിയ ഫാക്ടറാണ്. ഭക്ഷണക്രമത്തിൽ നമ്മൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ നാം അറിയാതെ തന്നെ ആരോഗ്യത്തെയും സ്വാധീനിക്കും. പ്രോട്ടീൻ ശരീരത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാൽ പ്രോട്ടീൻ കഴിക്കുന്നതിന് കൃത്യമായ അളവുണ്ടോ? ആരൊക്കെ ഏതൊക്കെ അളവിൽ കഴിക്കണം? പേശികളുടെ വളർച്ചയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. എന്നാൽ പ്രായമായവരിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് നല്ലതല്ല. പ്രായമാകുമ്പോൾ ശരീരം ആവശ്യപ്പെടുന്നതിനേക്കാൾ അല്പം കുറഞ്ഞ അളവിൽ പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യത്തോടെ ജീവിക്കാനും വാർദ്ധക്യ സഹജമായ രോഗങ്ങൾ തടയാൻ സഹായിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. 350-ലധികം പഠനങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്. പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവയുടെ ഉപഭോഗവും വാർദ്ധക്യം, ശരീരത്തിന്റെ ഉപാപചയം (metabolism), ആയുസ്സ് എന്നിവയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. പ്രായമായവർ പ്രോട്ടീൻ അളവ് അല്പം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പഠനം പറയുന്നത് എന്ത്? മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളിൽ അടങ്ങിയിരിക്കുന്ന പ്രത്യേക അമിനോ ആസിഡുകൾ കൂടുതൽ കഴിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനം വേഗത്തിലാക്കുകയും, അതുവഴി വേഗത്തിൽ വാർദ്ധക്യവും രോഗങ്ങൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യുമെന്ന് പഠനം വ്യക്തമാക്കുന്നു. എല്ലാവരും പ്രോട്ടീൻ കുറച്ച് കഴിക്കണോ? പ്രോട്ടീൻ എത്ര കഴിക്കണം എന്നത് വ്യക്തിയുടെ പ്രായം, ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പ്രായമായവർ, കായികതാരങ്ങൾ, രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നവർ, പേശികളുടെ ബലം നഷ്ടപ്പെട്ടവർ എന്നിങ്ങനെയുള്ളവർക്ക് പേശികളുടെ കരുത്ത് നിലനിർത്താൻ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. എന്നാൽ, ആരോഗ്യമുള്ള മുതിർന്നവരോ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നവരോ ആണ് നിങ്ങളെങ്കിൽ കൂടുതൽ പ്രോട്ടീൻ കഴിക്കേണ്ടതില്ല. ആരോഗ്യ സംഘടനകൾ ശുപാർശ ചെയ്യുന്നത്... ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്ന സമീകൃതാഹാരത്തിന്റെ പ്രധാന ഭാഗമാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം. പ്രോട്ടീന്റെ അളവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, നട്സ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകസമൃദ്ധമായ മറ്റ് ആഹാരങ്ങളുമായി പ്രോട്ടീൻ ചേർത്ത് കഴിക്കുക. ശരീരത്തിന്റെ വളർച്ചയ്ക്കും കേടുപാടുകൾ കുറയ്ക്കുന്നതിനും പ്രോട്ടീൻ വളരെ പ്രധാനമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു. എന്നാൽ, പ്രായത്തിന് പുറമെ ഒരാളുടെ ശാരീരിക പ്രവർത്തനങ്ങളുടെ തോതും ആരോഗ്യസ്ഥിതിയും അനുസരിച്ചായിരിക്കണം പ്രോട്ടീന്റെ അളവ് തീരുമാനിക്കേണ്ടത്. ഭൂരിഭാഗം മുതിർന്നവർക്കും ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ വലിയ തോതിൽ പ്രോട്ടീൻ സപ്ലിമെന്റുകളുടെ ആവശ്യമില്ലെന്നും മയോ ക്ലിനിക്ക് ശുപാർശ ചെയ്യുന്നു. അധികമാകാതെയും കുറഞ്ഞുപോകാതെയും കൃത്യമായ അളവിൽ പ്രോട്ടീൻ കഴിക്കണമെന്ന് പഠനങ്ങൾ നിർദ്ദേശിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.