Mouth Ulcer Reasons: ഇടയ്ക്കിടെ വായിൽ അൾസർ വരാറുണ്ടോ? കാരണങ്ങൾ എന്തൊക്കെ?
വായിൽ ഇടയ്ക്കിടെ അൾസറുകൾ വരുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.
)
ചിലർക്ക് വായിൽ പലപ്പോഴും വ്രണങ്ങൾ വരാറുണ്ട്. ഇതിനെ മൗത്ത് അൾസർ എന്നാണ് വിളിക്കുന്നത്. വയിൽ അടിക്കടിയുണ്ടാകുന്ന ഈ അൾസർ പലരെയും വല്ലാതെ അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. ഇത് വരുമ്പോൾ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ പലർക്കും സംഭവിക്കാറുണ്ട്. നല്ലത് പോലെ വേദന ഉണ്ടാകും ഇതിന്. ഇവ ലളിതമായ കാരണങ്ങൾ കൊണ്ടോ ചിലപ്പോൾ ശരീരത്തിലെ മറ്റ് പോഷകാഹാരങ്ങളുടെ കുറവുകളുടെ സൂചനയോ ആയിരിക്കാം.
Mouth Ulcer അടിക്കടിയുണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
- വിറ്റാമിൻ B12, ഇരുമ്പ്, ഫോളേറ്റ് സിങ്ക് എന്നിവയുടെ കുറവ് മൂലം വായിൽ അൾസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നാഡി വ്യവസ്ഥയ്ക്കും രക്തകോശ നിർമ്മാണത്തിനും അത്യാവശ്യമാണ് വിറ്റാമിൻ ബി12. അയൺ, ഫോളേറ്റ് എന്നിവ കുറയുമ്പോൾ അത് വായയിലെ കോശങ്ങളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മുറിവുകൾ ഉണങ്ങുന്നതിനും സിങ്ക് വേണം.
- മാനസിക സമ്മർദ്ദമുള്ളവരിൽ മൗത്ത് അൾസർ വരാനുള്ള സാധ്യത കൂടുതലാണ്. സ്ട്രെസും ഉറക്കക്കുറവും അൾസർ വരാൻ കാരണമാകുമെന്നാണ് പറയുന്നത്. .
- ഹോർമോൺ മാറ്റങ്ങളുണ്ടാകുമ്പോൾ ചിലർക്ക് അൾസർ വരും. ചില സ്ത്രീകളിൽ ആർത്തവസമയത്ത് അൾസർ വരുന്നത് ഹോർമോണിൽ വ്യതിയാനമുണ്ടാകുന്നത് കൊണ്ടാണ്.
- പല്ല് തട്ടുകയോ കഠിനമായ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന മുറിവുകൾ മൗത്ത് അൾസറിന് കാരണമാകും.
- എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചിലരിൽ അൾസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- ദഹനസംബന്ധമായ രോഗങ്ങൾ, പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയും മൗത്ത് അൾസറിന് കാരണമാകാറുണ്ട്.
അതേസമയം2 ആഴ്ചയ്ക്കുള്ളിൽ അൾസർ മാറുന്നില്ല എന്നുണ്ടെങ്കിലോ വലുതാകുകയാണെങ്കിലോ അല്ലെങ്കിൽ ഇടയ്ക്കിടെ ആവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. അൾസറിനൊപ്പം അമിതമായ പനിയും ക്ഷീണവും അനുഭവപ്പെടുകയാണെങ്കിലും ഡോക്ടറെ സമീപിക്കുക. കൂടാതെ വ്രണങ്ങൾ തൊണ്ടയിലേക്ക് പടരുകയോ ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്താലും വൈദ്യസഹായം തേടണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)

)
)
)
)