Israel Election Results: ഇസ്രയേലിൽ നെതന്യാഹു വീണ്ടും അധികാരത്തിലേക്കോ? വോട്ടെണ്ണൽ പുരോഗമിക്കുന്നു
Israel Election Results Updates: ഇസ്രായേലിൽ വോട്ടർമാർ വ്യക്തികളെയല്ല മറിച്ച് രാഷ്ട്രീയ പാർട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്.
)
ടെൽഅവീവ്: ഇസ്രയേലിൽ നെതന്യാഹു വീണ്ടും അധികാരത്തിലേക്കെത്തുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പി നെതന്യാഹുവിന് നേരിയ മുൻതൂക്കമെന്നാണ് പുതിയ എക്സിറ്റ് പോളുകൾ റിപ്പോർട്ട് ചെയ്യുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. എന്നാൽ രണ്ട് ക്യാമ്പുകള്‍ക്കും 51 സീറ്റുകള്‍ വീതം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
ആദ്യ എക്സിറ്റ് പോളുകളിൽ പ്രതിപക്ഷത്തിനായിരുന്നു മുൻതൂക്കം. നെതന്യാഹുവിന്റെ പ്രധാന എതിരാളി മുൻ സൈനിക മേധാവിയായ ഗഡി ഐസൻകോട്ടാണ്. പുതിയ റിപ്പോർട്ട് അനുസരിച്ചു നെതന്യാഹു സാംഖ്യത്തിന് 52 സീറ്റുകളും ഐസൻകോട്ടിനും മറ്റുളളവർക്കും കൂടി 49 സീറ്റുകളുമാണ് പ്രവചിക്കുന്നത്.
ഇത്തവണ റെക്കോർഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. 7331981 പേർക്ക് വോട്ടവകാശമുള്ളിടത്ത് 77.7% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 120 സീറ്റാണ് പാർലമെന്റിൽ ആകെയുള്ളത്. സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകൾ വേണം. നെസെറ്റ് എന്നറിയപ്പെടുന്ന പാർലമെന്റിലെ 120 അംഗങ്ങളെയാണ് ജനങ്ങൾ തിരഞ്ഞടുക്കുന്നത്. വോട്ടർമാർ പാർലമെന്റംഗങ്ങളെ നേരിട്ട് തിരഞ്ഞെടുക്കയല്ല മറിച്ച് പാർട്ടികൾ നിർദ്ദേശിക്കുന്ന സ്ഥാനാത്ഥികൾക്കാണ് വോട്ട് നൽകുന്നത്. ഓരോ അപർട്ടിക്കും ലഭിക്കുന്ന വോട്ടിന് ആനുപാതികമായി എംപിമാരെ ലഭിക്കും .
പ്രാഥമിക ഫലസൂചനകളിൽ നെതന്യാഹുവിന് മുന്നേററം പറഞ്ഞതോടെ അനുയായികൾ ആഘോഷം തുടങ്ങിയിട്ടുണ്ട്. ഇതിനിടയിൽ പ്രാഥമിക ഘട്ടത്തിൽ നെതന്യാഹുവിന് മുൻതൂക്കം ലഭിച്ചെങ്കിലും അദ്ദേഹത്തോട് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ ഐസർകോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർഎസ് ടെൽ അവീവിലെ തന്റെ യഷാർ പാർട്ടി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇസ്രായേൽ ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും വിപുലമായ ഒരു ഭരണ മുന്നണി തൻ രൂപീകരിക്കുമെന്നും ഐസർകോട്ട് പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)