&imwidth=640&imheight=360)
ജറുസലം: ഇസ്രായേലിൽ പുതിയ സർക്കാർ ഉണ്ടാക്കാൻ യഷാർ പാർട്ടി നേതാവിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ക്ഷണിച്ചതോടെ സർക്കാർ രീപീകരണ ശ്രമങ്ങൾക്ക് വേഗം കൂടിയിരിക്കുകയാണ്. ഇതിനിടയിൽ ഐസൻകോട്ട് നെതന്യാഹുവിന്റെ പാർട്ടിയെ തൻറെ സഖ്യസർക്കാരിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെ ജറുസലേമിലെ പ്രസിഡന്റിന്റെ ഓഫീസിൽ നടന്ന ചടങ്ങളിൽ സംസാരിച്ചപ്പോഴാണ് ഇക്കാര്യം ഗാദി ഐസൻകോട്ട് വ്യക്തമാക്കിയത്. കൂടാതെ നെതന്യാഹുവിന്റെ മന്ത്രിസഭയിലെ തീവ്രവലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിചിനെയും ഒപ്പം കൂട്ടാൻ മടിയില്ലെന്നും അദ്ദേഹം അറിയിച്ചു. "പ്രസിഡന്റിനോട് വ്യക്തമാക്കിയതുപോലെ ഇത് ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്ന് ലിക്കുഡ്, റിലീജിയസ് സയനിസ്റ്റ് പാർട്ടികളിലെ അംഗങ്ങൾ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ എന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും ഞാൻ മുന്നോട്ടുവെച്ച നയങ്ങളെയും അവർ പിന്തുണയ്ക്കാതിരിക്കാൻ ഒരു കാരണവും കാണുന്നില്ലെന്നാണ് ഐസൻകോട്ട് പറഞ്ഞത്. പുതിയ സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ 14 ദിവസം കൂടി നീട്ടിനല്‍കാനും വ്യവസ്ഥയിലുണ്ട്. ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. സർക്കാര്‍ രൂപീകരണത്തിന് ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിലെ 120 അംഗങ്ങളില്‍ 61 പേരുടെ പിന്തുണയാണ് വേണ്ടത്. ഇവിടെ ഐസന്‍കോട്ടിന് 67 പാര്‍ലമെന്റ് അംഗങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവരില്‍ എല്ലാവരും അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ പങ്കാളികളാകുമെന്ന് ഉറപ്പില്ല എന്നും സൂചനയുണ്ട്. ഐസന്‍കോട്ടിന്റെ യഷാര്‍ പാര്‍ട്ടിക്ക് 21 സീറ്റും ടുഗെതര്‍ പാര്‍ട്ടിക്ക് 12 സീറ്റും ഡെമോക്രാറ്റുകള്‍ക്ക് എട്ട് സീറ്റും യിസ്രയേല്‍ ബെയ്‌തേനു പാര്‍ട്ടിക്ക് ഏഴ് സീറ്റുമാണ് ഉള്ളത്. ഇവര്‍ക്ക് പുറമെ അറബ് പാര്‍ട്ടികളായ ജോയിന്റ് ലിസ്റ്റിന് 11 സീറ്റും, റാം പാര്‍ട്ടിക്ക് എട്ട് സീറ്റുമുണ്ട്. ഇതോടെ മൊത്തം 67 സീറ്റുകളുടെ പിന്തുണ ഐസന്‍കോട്ടിന് ലഭിക്കും. ഐസൻകോട്ടിന് സർക്കാര്‍ രൂപീകരണത്തില്‍ അറബ് പാര്‍ട്ടികളുടെ പിന്തുണയാണ് ഏറ്റവും എളുപ്പത്തില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ സഹായിക്കുക. ജോയിന്റ് ലിസ്റ്റിന്റെയും റാം പാര്‍ട്ടിയുടെയും ആകെ 19 സീറ്റുകള്‍ കൂടി ലഭിച്ചാല്‍ ഭൂരിപക്ഷം എളുപ്പത്തിൽ മറികടക്കാനാകും. എന്നാല്‍ ഐസന്‍കോട്ടിന്റെ സഖ്യത്തിലുള്ള വലതുപക്ഷ പാര്‍ട്ടിയായ യിസ്രയേല്‍ ബെയ്‌തേനുവിന്റെ നേതാവ് അവിഗ്‌ദോര്‍ ലീബര്‍മാന്‍ അറബ് പാര്‍ട്ടികളുമായി സഹകരിക്കുന്നതിനെ നേരത്തേതന്നെ എതിര്‍ത്തിട്ടുണ്ട് എന്നൊരു സൂചനയുമുണ്ട്. അറബ് പാര്‍ട്ടികളെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നുള്ള പിന്തുണ സ്വീകരിക്കുക എന്നൊരു സാധ്യതയും പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ടെൽ അവീവ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇന്നാണ് ഇസ്രയേലിൽ പാർലമെന്റ് തിരഞ്ഞെടുപ്പ്. യുദ്ധവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളാണ് നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിടുന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. പ്രതിപക്ഷത്തുനിന്ന് ശക്തമായ വെല്ലുവിളിയാണ് നെതന്യാഹു നേരിടുന്നത്. നെതന്യാഹുവിന്റെ എതിരാളി ബെഞ്ചമിന് നെതന്യാഹുവിന്റെ പ്രധാന എതിരാളി ഗാഡി ഐസൻകോട്ടാണ്. മുൻ സൈനിക മേധാവിയും യാഷർ പാർട്ടി നേതാവുമാണ് അദ്ദേഹം. കൂടാതെ മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റ്, യെയർ ലാപിഡ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും നെതന്യാഹുവിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് സമ്പ്രദായം ഇസ്രായേലിൽ പ്രാദേശിക മണ്ഡലങ്ങൾ തിരിച്ചല്ല തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യം മുഴുവൻ ഒറ്റ മണ്ഡലമായി കണക്കാക്കിയാണ് വോട്ടെടുപ്പ്. വോട്ടർമാർ സ്ഥാനാർത്ഥികൾക്കല്ല മറിച്ച് രാഷ്ട്രീയ പാർട്ടികൾ തയ്യാറാക്കുന്ന സ്ഥാനാർത്ഥി പട്ടികയ്ക്കാണ് വോട്ട് ചെയ്യുന്നത്. ഇസ്രായേൽ പാർലമെന്റായ നെസെറ്റിലേക്ക് (Knesset) 120 സീറ്റുകളാണുള്ളത്. സീറ്റുകൾ നേടാൻ പാർട്ടികൾക്ക് കുറഞ്ഞത് 3.25% വോട്ട് പരിധി മറികടക്കേണ്ടതുണ്ട്. നേടുന്ന വോട്ടുകളിൽ ലഭിക്കുന്ന ശതമാനത്തിന് അനുസരിച്ചാണ് സീറ്റുകൾ പാർട്ടിക്ക് ലഭിക്കുക. ഫലം എപ്പോൾ അറിയാം? ഇന്ത്യൻ സമയം രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണിവരെ നീളും. ഇതിന് ശേഷം ഇസ്രായേലി ടിവി ചാനലുകൾ ആദ്യ ഫല സൂചനകൾ (എക്സിറ്റ് പോൾ) പുറത്തുവിടും. ഒക്ടോബർ 30-ന് മുമ്പ് അന്തിമ കണക്കെടുപ്പ് നടക്കും. എന്നാൽ നവംബർ 4-ഓടെ മാത്രമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കൂ. സർക്കാർ രൂപീകരണം ഇസ്രായേലിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം (61 സീറ്റ്) ലഭിക്കാറില്ല. അതിനാൽ ചെറിയ പാർട്ടികൾ പോലും നിർണായക സ്വാധീനം ചെലുത്തുന്ന സഖ്യസർക്കാരാണ് ഇസ്രായേലിൽ അധികാരത്തിൽ വരുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം രാജ്യത്തിന്റെ പ്രസിഡന്റ് കക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് കരുതുന്ന നേതാവിനെ ക്ഷണിക്കും. 42 ദിവസത്തെ സമയപരിധിയാണ് ഇതിനായി നൽകുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇസ്രായേലിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് (flydubai) വിമാനത്തിൽ നിന്ന് ഹൈജാക്ക് സന്ദേശം ലഭിച്ചയുടനെ വിമാനത്തെ വെടിവെച്ചിടാൻ ഇസ്രായേൽ അധികൃതർ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്. ടെൽ അവീവ് വളരെക്കാലമായി 9/11 സമാനമായ ഒരു സാഹചര്യം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഇത്തരം ഒരു സാഹചര്യത്തെ എങ്ങനെ നേരിടാം എന്നും അവർ പരിശീലിച്ചിരുന്നു. കമാൻഡ് സെന്റർ രൂപീകരിച്ചു ഫ്ലൈ ദുബായ് വിമാനം ഏകദേശം 18,000 അടി താഴേക്ക് പെട്ടെന്ന് കൂപ്പുകുത്തിയപ്പോൾ തന്നെ ഇസ്രായേലി വ്യോമസേന കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഉടൻ തന്നെ മുൻകൂട്ടി നിശ്ചയിച്ച കമ്മിറ്റി യോഗം ചേർന്ന് ഒരു കമാൻഡ് സെന്റർ സ്ഥാപിച്ചു. വിമാനം വെടിവെച്ചിടാനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. ഇസ്രായേലി വ്യോമാതിർത്തി അടയ്ക്കുകയും ഫൈറ്റർ ജെറ്റുകളെ ഉടൻ തന്നെ പറത്തിവിടുകയും ചെയ്തു. എന്നാൽ ഇസ്രായേൽ അതിർത്തിയിലേക്ക് വിമാനം എത്തുന്നതിന് പകരം സൗദി അറേബ്യയിലേക്ക് തിരിയുന്നതായി ഇസ്രായേൽ കണ്ടെത്തി. അപ്പോഴേക്കും സൗദി അറേബ്യയും തങ്ങളുടെ യുദ്ധവിമാനങ്ങൾ അയച്ചിരുന്നു. ഇസ്രായേൽ തുടർച്ചയായി കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിലാണ് വിമാനത്തിലുണ്ടായ യഥാർത്ഥ കാര്യങ്ങളെക്കുറിച്ച് അറിയാൻ സാധിച്ചത്. യാത്രക്കാർ ആക്രമണകാരിയെ കീഴടക്കിയെന്നും ഡ്യൂട്ടിയിലില്ലാത്ത രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലേക്ക് നീങ്ങുകയാണെന്നും സന്ദേശം ലഭിച്ചു. ഇസ്രായേൽ വിമാനം വെടിവെച്ചിടുമോ? ഹൈജാക്കിംഗ് സാഹചര്യമുണ്ടായാൽ അത് നേരിടാനുള്ള കൃത്യമായ പ്രോട്ടോക്കോള്‍ ഇസ്രായേലിനുണ്ട്. ഹൈജാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്ന ഒരു വിമാനം ഇസ്രായേൽ പെട്ടെന്ന് വെടിവെച്ചിടില്ല. ഗ്രൗണ്ട് കമാൻഡിന് കോക്ക്പിറ്റുമായി ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിൽ, വിമാനം നിശ്ചിത ദൂരത്തേക്ക് അടുക്കുമ്പോൾ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അയച്ച് നേരിട്ട് സാഹചര്യം നിരീക്ഷിക്കും. യുദ്ധവിമാനങ്ങളുടെ പൈലറ്റുമാർ കോക്ക്പിറ്റ് പരിശോധിക്കാൻ കഴിയുന്നത്ര അടുത്തേക്ക് പോയി സ്ഥിതിഗതികൾ വിലയിരുത്തും. അതുപോലെ ക്യാബിനുള്ളിലെ യാത്രക്കാരുടെ അവസ്ഥയും അവർ വിലയിരുത്തും. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും ഹൈജാക്കാർ റേഡിയോ വഴി ബന്ധപ്പെടുകയോ ആവശ്യങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ കമ്മിറ്റി പ്രതിരോധ മന്ത്രിയുമായും പ്രധാനമന്ത്രിയുമായും ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കൂ. എന്നാൽ നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോൾ തന്നെ വിമാനം സൗദിയിലേക്ക് പോവുകയും കോക്ക്പിറ്റിൽ നിന്ന് സന്ദേശം ലഭിക്കുകയും ചെയ്തു. ഇസ്രായേലിന്റെ നയം ഇസ്രായേലിന്റെ പ്രോട്ടോക്കോൾ പ്രകാരം ഇസ്രായേലിനടുത്തേക്ക് വരുന്ന സംശയാസ്പദമായതോ നിയന്ത്രണാതീതമായതോ ആയ ഏതൊരു വിമാനവും ആകാശത്തുവെച്ച് വെടിവെച്ചിടും. പക്ഷെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇസ്രായേൽ പ്രധാനമന്ത്രിയാണ്. ഹൈജാക്ക് ചെയ്ത വിമാനം ഇസ്രായേലിന്റെ പ്രധാന കെട്ടിടങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും 9/11 മാതൃകയിൽ ഇടിച്ചിറക്കിയാൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടും. അതിനേക്കാൾ ഭേദം, വിമാനത്തിലെ യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടുമെങ്കിലും ആകാശത്തുവെച്ചുതന്നെ വിമാനം നശിപ്പിച്ച് വലിയൊരു ദുരന്തം ഒഴിവാക്കുന്നതാണെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
വാഷിംഗ്‌ടൺ: ഫ്‌ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ ഇറാന് ബന്ധമുണ്ടെങ്കിൽ ശക്തമായ തിരിച്ചടിക്കുമെന്ന് ട്രംപ്. ഇക്കാര്യം ട്രംപ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് പറഞ്ഞത്. വിമാനത്തിൽ പൈലറ്റിനെ സഹപൈലറ്റ് ആക്രമിച്ച സംഭവത്തിൽ ഇറാൻ പങ്കുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ട്. അതിനിടയിലാണ് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞത്. സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന വൻദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിനെ ട്രംപ് പ്രശംസിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ഇറാൻ പങ്കുള്ളതായി ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. ആക്രമണം നടത്തിയത് ഒമാൻ സ്വദേശിയായ പൗരൻ ആണെന്ന് ഇന്നലേ ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു. സംഭവം നടന്നത് ബുധനാഴ്ചയായിരുന്നു. ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ളൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണം ചെറുത്ത സ്മിത് മച്ചാർ ഇതിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറക്കുകയും ഇതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റുയാത്രക്കാർ അക്രമിയെ കീഴ്പ്പെടുത്തുകയുമായിരുന്നു. പിന്നാലെ വിമാനത്തിൽ യാത്രചെയ്യുകയായിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.