
ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയം, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
&imwidth=640&imheight=360)
അസം: കാംരൂപ് ജില്ലയിൽ പ്രണയപ്പകയെ തുടർന്ന് കാമുകിയെ ഹോട്ടൽ മുറിയിൽ വച്ചു കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലപ്പെട്ടത് സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ്. സംഭവത്തിൽ ഉദരഗുരി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മാലിനിയും കാമുകൻ അഭിജിത്തും താമസിച്ചിരുന്നത് കാംരൂപിലെ രംഗിയ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് മാലിനിയും അഭിജിതും താമസിച്ചിരുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ മാലിനിയുടെ മൃതദേഹം കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഇതേ മുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇവരെ സ്വീകരിക്കാനെത്തിയ അഭിജിത് മറ്റൊരു മുറിയാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും അർദ്ധരാത്രിയിൽ ഇയാൾ മാലിനിയുടെ മുറിയിൽ എത്തുകയായിരുന്നു എന്നാണ്. തന്റെ കാമുകിക്കു മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രതി മൊഴി നൽകിയതെന്നാണ് പോലീസ് പറയുന്നത്. അവൾ തന്നെ ചതിക്കുകയായിരുന്നുവെന്നും മറ്റുള്ളവരോടു സംസാരിക്കുമായിരുന്നുവെന്നും. അവൾ ചെന്നൈയിൽനിന്ന് എത്തുന്നതിനു മുൻപ് ഞാൻ ഈ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. മാത്രമല്ല താൻ കത്രിക ഉപയോഗിച്ചാണ് കാമുകിയെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ വിളിച്ചു കൊലപാതക വിവരംന്പറഞ്ഞതും അഭിജിത്താണ്. താൻ അവളെ കൊന്നുവെന്നും ഇനി സ്വയം ജീവനെടുക്കാൻ പോകുന്നുവെന്നും പ്രതിയാണ് കാമുകിയുടെ സുഹൃത്തുക്കളെ അറിയിച്ചത്. തുടർന്ന് അവരാണ് പോലീസിനെ അറിയിച്ചത്. പോലീസ് ഹോട്ടലിൽ എത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കവേ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൊലപാതകത്തിനായി കത്രികയ്ക്കു പുറമെ ഒരു ടെസ്റ്ററും പ്രതി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗുവാഹത്തിയിൽ നിന്നുള്ള ഫൊറൻസിക് സംഘം ഹോട്ടലിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമുണ്ടായി ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
കൊച്ചി: സിഎംആർഎല്ലിൽ നിന്നും കോടികൾ വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും. പട്ടികയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ മൊഴി ഉള്ളതായിട്ടാണ് റിപ്പോർട്ട്. ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ഉണ്ടായിരുന്ന ആളുകളുടെ ചുരുക്കപ്പേരുകള്‍ വിശദീകരിച്ച് സിഎംആര്‍എല്ലിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ മൊഴിപ്പകര്‍പ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ പിണറായി വിജയന്റെ പേരിന് പുറമെ രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ പട്ടികയിലുണ്ട് എന്നാണ്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കയാണെങ്കില്‍ അത് ബിജെപി കോണ്‍ഗ്രസ് ഡീല്‍ ആണെന്ന് നേരത്തെ തന്നെ സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. മാത്രമല്ല ഇത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന സമീപനമാണെന്നും സിപിഎം ആരോപിച്ചിരുന്നു. യുഡിഎഫിന്റെ ഭരണകാലത്താണ് അനധികൃത ഇടപാട് നടന്നതെന്നും ഡയറിയില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്ന് സിപിഎം ചോദിച്ചിരുന്നു. ഡയറിയില്‍ രേഖപ്പെടുത്തിയത് കെകെ, എജി, ഒസി, പിവി, ഐകെ, ആര്‍സി എന്നീ ചുരുക്കപ്പേരുകളാണ്. ഇതിൽ കെകെ എന്നത് കുഞ്ഞാലിക്കുട്ടി, എജി എന്നത് എ ഗോവിന്ദനാണെന്നും ഒസി എന്നത് ഉമ്മന്‍ചാണ്ടിയാണെന്നും പിവി എന്നത് പിണറായി വിജയനാണെന്നും ഐകെ എന്നത് ഇബ്രാഹിം കുഞ്ഞെന്നും ആര്‍സി എന്നത് രമേശ് ചെന്നിത്തലയാണെന്നുമാണ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. എന്നാൽ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനയായി സിഎംആര്‍എല്‍ ഉടമയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുന്‍മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ തലങ്ങള്‍ വേറെയാണെന്നും അത് സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട രാഷ്ട്രീയ അഴിമതിയാണെന്നും അതിനെ ഇതുമായി താരതമ്യം ചെയ്യരുതെന്നുമാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇതിനിടയിൽ ഡയറിയിലെ ചുരുക്കപ്പേരുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ പിവി എന്നത് താനല്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഐടി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് നല്‍കിയ മൊഴി ഇഡിക്ക് മുന്നിലും സിഎംആര്‍എല്‍ സിഎഫ്ഒ ആവര്‍ത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 2024 ഏപ്രിലിലാണ് കെ എസ് സുരേഷ് കുമാര്‍ ഇഡിക്ക് മൊഴി നല്‍കിയത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് കുരുക്കാകുന്ന മൊഴിയാണിത്. 2024 ലാണ് ഇ ഡി സിഎംആര്‍എലിന്റെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. നേതാക്കള്‍ സിഎംആര്‍എല്ലില്‍ നിന്നും വന്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്നും ഇ ഡിക്ക് മുന്നില്‍ മൊഴിയുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം നടത്തിയ വിവാദ പരാമർശങ്ങളെ തള്ളി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്ത്. കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും സ്ത്രീകൾ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരല്ലെന്നും ഇത്തരം യാഥാസ്ഥിതിക നിലപാടുകൾ പുരോഗമന കേരള സമൂഹത്തിന് ഒട്ടും ചേരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് വിനാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ മാത്രം ഒതുങ്ങിക്കഴിയണമെന്നുമുള്ള കാന്തപുരത്തിന്റെ വാദം ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും 19-ാം നുറ്റാണ്ടില്‍ പറയുന്ന കാര്യങ്ങൾ 21-ാം നൂറ്റാണ്ടില്‍ പറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമായ കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പ്രവാചകന്റെ ആദ്യ പത്നി വ്യാപാരിയായിരുന്നുവെന്നും മറ്റൊരു പത്നി യുദ്ധരംഗത്ത് പങ്കെടുത്തിട്ടുണ്ടെന്നും അങ്ങനെയുള്ള ചരിത്ര പശ്ചാത്തലത്തെ മറച്ചുവെച്ച് സ്ത്രീകൾ വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടവരാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും. സ്ത്രീകൾക്ക് തുല്യനീതിയും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു സമൂഹത്തിൽ അവരെ പൊതുവേദികളിൽ നിന്നും പൊതുജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ ശ്രമിക്കുന്നത് അപലപനീയമാനിന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചെന്നും പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി സര്‍ക്കാര്‍ നീട്ടുമെന്നും പറഞ്ഞ മുഖ്യമന്ത്രി 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നും അറിയിച്ചിട്ടുണ്ട്. കാലാവധി 6 മാസത്തേക്കാണ് നീട്ടുക. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഇപ്രകാരം പറഞ്ഞത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

ഇടുക്കി: പൂപ്പാറയിൽ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചതായി റിപ്പോർട്ട്. സംഭവമേ നടന്നത് തലക്കുളം എസ്റ്റേറ്റിലാണ്. മരിച്ചത് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ്. ഗുരുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്റ്റേറ്റില്‍ രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു. തുടർച്ചയായി ബിഎല്‍ റാം, തലക്കുളം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഈ മേഖലയിൽ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; ഒരിടത്തും പ്രത്യേക മുന്നറിയിപ്പില്ല സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. എന്നാൽ ഒരിടത്തും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും റിപ്പോർട്ടുണ്ട്. ഇതുകൂടാതെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും. ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണെന്നും നിർദ്ദേശമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കുടിക്കുന്ന പാനീയമാണ് കാപ്പി. മിക്ക വ്യക്തികളും ഒരു കപ്പ് കാപ്പിയുമായിട്ടാണ് അവരുടെ ദിവസം തുടങ്ങുന്നത്. കാപ്പിക്ക് ചില ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പുതിയ പഠനം പറയുന്നത് നമ്മൾ കുടിക്കുന്ന കാപ്പിയുടെ തരം അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ്. ഗവേഷകർ പറയുന്നത് പ്രകാരം വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഫിൽറ്റർ കോഫി ഇൻസ്റ്റന്റ് കോഫിയേക്കാൾ സഹായിക്കുമെന്നാണ്. കുടിക്കുന്ന കാപ്പിയുടെ അളവ് ലൈംഗിക-പ്രത്യുൽപാദന ആരോഗ്യത്തെയടക്കം വലിയ രീതിയിലാണ് ബാധിക്കുന്നത്. എന്താണ് ബയോളജിക്കൽ ഏജിംഗ് (Biological Aging)? നിങ്ങൾ എത്രവർഷം ജീവിച്ചു എന്നതല്ല ബയോളജിക്കൽ ഏജിംഗ് മറിച്ച് നിങ്ങളുടെ ശരീരത്തിന്റെ പ്രായമാണ്. നിങ്ങളുടെ ജീവിതശൈലിയാണ് ബയോളജിക്കൽ ഏജിംഗിൽ ബാധിക്കുന്നത് അതായത് നിങ്ങളുടെ ഭക്ഷണക്രമം, ഉറക്കം, പുകവലി എന്നിവയെല്ലാം ഇതിൽ ബാധിക്കുന്നതാണ്. ഒരു വ്യക്തി എത്രത്തോളം ആരോഗ്യവാനാണെന്നും വാർദ്ധക്യവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള സാധ്യതയെക്കുറിച്ചും വ്യക്തമായ ചിത്രം ബയോളിജിക്കൽ എജിങ്ങ് നൽകും. ഫിൽറ്റർ കോഫിയും ബയോളജിക്കൽ ഏജിംഗും യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ (European Journal of Nutrition) പ്രസിദ്ധീകരിച്ച പുതിയൊരു പഠനം അനുസരിച്ച് ഫിൽട്ടർ ചെയ്ത ബ്ലാക്ക് കോഫി പതിവായി കുടിക്കുന്നവരിൽ പ്രായമാകൽ പ്രക്രിയ മന്ദഗതിയിലാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇൻസ്റ്റന്റ് കോഫി കുടിക്കുന്നവരിൽ ഇത്തരം മാറ്റങ്ങൾ കാണാൻ സാധിച്ചില്ല. കാപ്പിയിൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ സാധ്യതയുള്ള ദൈടെർപീനുകൾ ( Cafestol, Kahweol) ഫിൽട്ടറിംഗിലൂടെ ഫിൽട്ടർ കോഫിയിൽ വേർതിരിക്കപ്പെടുന്നതാണ് ഇതിന് കാരണം എന്നാണ് ഗവേഷകർ പറയുന്നത്. അതുപോലെ തന്നെ ഫിൽറ്റർ കോഫിയിൽ പലതരം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിന്റെ വീക്കം കുറയ്ക്കും. ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലം കോശങ്ങൾക്ക് ഉണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. ഇത്തരം കാര്യങ്ങൾ ആരോഗ്യപരമായ ഒരു വാർദ്ധക്യത്തിലേക്ക് വ്യക്തികളെ നയിക്കും. ഫിൽറ്റർ കോഫി നല്ലതാണോ? കാപ്പിക്കുരുവിൽ ധാരാളം സ്വാഭാവിക എണ്ണ അടങ്ങിയിട്ടുണ്ട്. ഫിൽട്ടർ കോഫി ഉണ്ടാക്കുമ്പോൾ പേപ്പർ ഫിൽട്ടറുകൾ ഈ എണ്ണകളെ അരിച്ചെടുത്ത് മാറ്റും. കാപ്പിയിലെ ദോഷകരമായ LDL കൊളസ്ട്രോൾ കൂട്ടുന്ന രാസവസ്തുക്കളെ പേപ്പർ ഫിൽട്ടർ മാറ്റുന്നതിനാൽ, ഹൃദ്രോഗമുള്ളവർക്ക് ഇത് ഏറെ പ്രയോജനകരമാണെന്ന് മയോ ക്ലിനിക്ക് (Mayo Clinic) വ്യക്തമാക്കുന്നു. മിതമായ രീതിയിൽ കാപ്പി കുടിക്കുന്നത് പലവിധത്തിലുള്ള ഹൃദ്രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) ചൂണ്ടിക്കാണിക്കുന്നത് ഈ ആരോഗ്യഗുണങ്ങൾ കാപ്പി എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും എന്നാണ്. കാപ്പിയും ലൈംഗിക-പ്രത്യുൽപാദന ആരോഗ്യവും കാപ്പിയുടെ ഗുണം ഹൃദയത്തിലും മനസ്സിലും മാത്രം ലഭിക്കുന്നതല്ല. ആരോഗ്യമുള്ള മുതിർന്ന വ്യക്തിക്ക് മിതമായ അളവിൽ കഫീൻ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടനയും (WHO) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും (NIH) പറയുന്നു. എന്നാൽ ചില ആളുകൾ അമിതമായി കാപ്പി കുടിക്കുമ്പോൾ അവരുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ മാത്രം മതി ഇവർക്ക് ഉറക്കമില്ലായ്മയ്ക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകാൻ. ഇത് ലൈംഗിക ആരോഗ്യത്തെയും ഹോർമോണുകളെയും പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. എത്ര കപ്പ് കാപ്പി കുടിക്കണം? പ്രതിദിനം അഞ്ച് കപ്പ് വരെ കാപ്പി കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത് പക്ഷെ എല്ലാവരുടെയും ശരീരം ഒരുപോലെയല്ല. കാപ്പിയുടെ ഫലം ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. അമിതമായ കഫീൻ ശരീരത്തിലെത്തുമ്പോൾ ചിലരിൽ ഉത്കണ്ഠ, ഉറക്കക്കുറവ്, നെഞ്ചിടിപ്പ്, അല്ലെങ്കിൽ വയറിന് അസ്വസ്ഥത എന്നിവ ഉണ്ടായേക്കാം. പ്രത്യേകിച്ച് ഗർഭിണികൾ, പ്രായമുള്ളവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ അല്ലെങ്കിൽ കഫീനോട് അലർജിയുള്ള വ്യക്തികൾ എന്നിവർ ശ്രദ്ധിക്കണം. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പറയുന്നത് പ്രകാരം ആരോഗ്യമുള്ള ഒരു വ്യക്തിക്ക് പ്രതിദിനം 400 മില്ലിഗ്രാം (ഏകദേശം നാലോ അഞ്ചോ കപ്പ്) കാപ്പി സുരക്ഷിതമാണെന്നാണ്.

തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു യോഗ്യത നിർബന്ധമില്ലെന്ന് സര്‍ക്കാര്‍. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ഇതോടെ ഐടിഐ, പോളിടെക്നിക് ബിരുദ പ്രവേശനം നേടാൻ പത്താം ക്ലാസ് മതി. യുജിസിയുടെ നാഷണൽ ക്രെഡിറ്റ് ഫ്രേം വർക്ക് മാനദണ്ഡമാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ ഇടപെട്ടാണ് നടപടികള്‍ ത്വരിതഗതിയിലാക്കിയത്. പത്താം ക്ലാസിനു ശേഷം ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളിലൂടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ പത്താം ക്ലാസിനു ശേഷം മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് അതായത് മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഇക്കാര്യം ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി എൻ മരിയ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മാത്രമല്ല കാവേരി നദിയിൽ നിന്നും അർഹതപ്പെട്ട ജലം തമിഴ്നാട് നേടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. Also Read: തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി കസ്റ്റഡിയിൽ നേരത്തെ സുപ്രീംകോടതി തമിഴ്‌നാടിന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലേക്ക് ഇയർത്താനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ ആശങ്കയുടെ അടിസ്ഥാനത്തിൽ ഇത് 136 അടി എന്നതിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ തമിഴ്‌നാടിന്റെ ഈ പ്രഖ്യാപനത്തോടെ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്താനടക്കമുള്ള നടപടി സർക്കാർ സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. ബജറ്റിൽ പറഞ്ഞത് ദീർഘകാല ജലസുരക്ഷാ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ടു പദ്ധതി നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവക്കുള്ള ശ്രമം നടക്കുന്നതായും പറയുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.